പുതിയ കൊമ്പനുമായി Jeep; ഏഴ് സീറ്റർ Commander എസ്‌യുവിയെ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ Commander ഏഴ് സീറ്റർ എസ്‌യുവിയെ ബ്രസീലിൽ ഔദ്യോഗികമായി അവതരിപ്പിച്ച് അമേരിക്കൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹന നിർമാതാക്കളായ Jeep. ജനപ്രിയ Compass അഞ്ച് സീറ്റർ മോഡലിനെ അടിസ്ഥാനമാക്കിയാണ് വാഹനത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

പുതിയ കൊമ്പനുമായി Jeep; ഏഴ് സീറ്റർ Commander എസ്‌യുവിയെ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

എങ്കിലും Compass അഞ്ച് സീറ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ ശ്രദ്ധേയമായ വ്യത്യാസങ്ങളോടെയാണ് Commander വരുന്നത്. ലാറ്റിൻ അമേരിക്കൻ പോലുള്ള വിപണികൾക്കായുള്ള എസ്‌യുവിയെ ബ്രസീലിലെ ഗോയാനയിലെ FCA-യുടെ നിർമാണ കേന്ദ്രത്തിലാണ് ഉത്പാദിപ്പിക്കുന്നത്.

പുതിയ കൊമ്പനുമായി Jeep; ഏഴ് സീറ്റർ Commander എസ്‌യുവിയെ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

ഇന്ത്യയിൽ Compass എന്ന ഒരൊറ്റ മോഡലൽ കൊണ്ട് ദീർഘ കാലം പിടിച്ചുനിൽക്കാനാവില്ലെന്ന് മനസിലാക്കിയ Jeep രാജ്യത്ത് മെറിഡിയൻ എന്ന പേരിൽ Commander-നെ പരിചയപ്പെടുത്തും. നേരത്തെ 1990 കളിൽ Mahindra Commander എം‌യുവി അവതരിപ്പിച്ചിരുന്നു. വരാനിരിക്കുന്ന എസ്‌യുവിക്കായി അമേരിക്കൻ കമ്പനി ഈ പേര് ഉപയോഗിക്കാത്തതിന് പിന്നിൽ ഇതേ കാരണമാണ് നിലനിൽക്കുന്നത്.

പുതിയ കൊമ്പനുമായി Jeep; ഏഴ് സീറ്റർ Commander എസ്‌യുവിയെ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

മഹീന്ദ്ര ഈ പേര് തങ്ങളുടെ ജീപ്പ് മോഡലിന് ഉപയോഗിച്ചിരുന്നതിനാലാണ് Commander എന്ന പേര് ഇവിടെ ഒഴിവാക്കുന്നത്. രഞ്ചൻഗാവ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഇന്ത്യയിലെ നിർമണ കേന്ദ്രത്തിലായിരിക്കും വാഹനം ഉത്പാദിപ്പിക്കുക. അന്തർദേശീയ വിപണികളിൽ വിറ്റഴിക്കപ്പെടുന്ന വലിയ Jeep മോഡലുകളുമായി പുതിയ മൂന്നുവരി എസ്‌യുവിക്ക് രൂപസാദൃശ്യമുണ്ട്.

പുതിയ കൊമ്പനുമായി Jeep; ഏഴ് സീറ്റർ Commander എസ്‌യുവിയെ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

Compass എസ്‌യുവിയുടെ ദൈർഘ്യമേറിയതും കൂടുതൽ വിശാലവും പ്രീമിയം പതിപ്പാണ് Jeep Commander. ചതുരാകൃതിയിലുള്ള പൂർണ-എൽഇഡി ഹെഡ്‌ലാമ്പുകളും സ്ലിം ടെയിൽ ലാമ്പുകളും ഉൾപ്പെടെയുള്ള ഘടകങ്ങൾ Grand Cherokee-യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ചില ഡിസൈൻ ബിറ്റുകളാണ്.

പുതിയ കൊമ്പനുമായി Jeep; ഏഴ് സീറ്റർ Commander എസ്‌യുവിയെ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

മുൻഭാഗത്തെ ഗ്രിൽ Compass അഞ്ച് സീറ്ററിന് സമാനമാണെങ്കിലും പുതുതായി രൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പറും എൽഇഡി ഡിആർഎല്ലുകളും ഫോഗ് ലാമ്പുകളുമുള്ള വലിയ ഫാക്സ് വെന്റുകളും മുൻവശത്തുള്ള ക്രോം സ്ട്രിപ്പും ഒരു പ്രീമിയം ടച്ചാണ് നൽകുന്നത്.

പുതിയ കൊമ്പനുമായി Jeep; ഏഴ് സീറ്റർ Commander എസ്‌യുവിയെ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

വശങ്ങളിലേക്ക് നോക്കിയാൽ ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, വലിയ പില്ലറുകൾ, പ്രൊമിനന്റ് റൂഫ് റെയിലുകളുള്ള ഒരു പരന്ന മേൽക്കൂര, Compass-മായി താരതമ്യപ്പെടുത്തുമ്പോൾ നീളമുള്ള പിൻ ഓവർഹാംഗ്, ഡോറുകൾ, മനോഹരമായ സൈഡ് പാനലുകൾ എന്നിവ കാണാം. പിൻഭാഗത്ത് ഷാർപ്പ് എൽഇഡി ടെയിൽ ലാമ്പുകളാണ് ശ്രദ്ധേയമാകുന്നത്.

പുതിയ കൊമ്പനുമായി Jeep; ഏഴ് സീറ്റർ Commander എസ്‌യുവിയെ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

പിൻ ബമ്പറിൽ ഒരു സ്കിഡ് പ്ലേറ്റും Jeep സമ്മാനിച്ചിട്ടുണ്ട്. ഏഴ് സീറ്റർ എസ്‌യുവിക്ക് 4,769 മില്ലീമീറ്റർ നീളവും 1,859 മില്ലീമീറ്റർ വീതിയും 1,682 മില്ലീമീറ്റർ ഉയരവും 2,794 മില്ലീമീറ്റർ വീൽബേസ് നീളവുമാണുള്ളത്. Compass എസ്‌യുവിയുമായി താരതമ്യപ്പെടുത്തുമ്പോൾ അധികമായി 364 മില്ലീമീറ്റർ നീളവും 41 മില്ലീമീറ്റർ വീതിയും 42 മില്ലീമീറ്റർ ഉയരവും 158 മില്ലീമീറ്റർ വീൽബേസും പുതിയ Commander പതിപ്പിന് കൂടുതലാണ്.

പുതിയ കൊമ്പനുമായി Jeep; ഏഴ് സീറ്റർ Commander എസ്‌യുവിയെ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

ഇന്റീരിയർ ഏതാണ്ട് അഞ്ച് സീറ്ററിന് സമാനമാണ്. റോസ് ഗോൾഡ് ആക്‌സന്റുകൾ പോലുള്ള Compass-ൽ നിന്ന് വ്യത്യസ്തമാക്കാൻ അമേരിക്കൻ എസ്‌യുവി ബ്രാൻഡ് പുതിയ ഉപരിതല ഫിനിഷുകളും അപ്മാർക്കറ്റ് ഉൾപ്പെടുത്തലുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. സ്യൂഡ് വിശദാംശങ്ങളുള്ള ബ്രൗൺ ലെതർ അപ്ഹോൾസ്റ്ററിയിലാണ് സീറ്റുകൾ നിർമിച്ചിരിക്കുന്നത്.

പുതിയ കൊമ്പനുമായി Jeep; ഏഴ് സീറ്റർ Commander എസ്‌യുവിയെ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

മുൻ സെൻട്രൽ ആംറെസ്റ്റിൽ Jepp 1941 എന്നും എഴുതിയിട്ടുണ്ട്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് മറ്റൊരു ശ്രദ്ധേയ ഘടകം. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, ഹർമൻ കാർഡൺ ഓഡിയോ, പവർഡ് ടെയിൽ ഗേറ്റ് തുടങ്ങിയ സംവിധാനങ്ങളും Jeep Commander എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പുതിയ കൊമ്പനുമായി Jeep; ഏഴ് സീറ്റർ Commander എസ്‌യുവിയെ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

തീർന്നില്ല, ഇതിനു പുറമെ ഏഴ് എയർബാഗുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, എഇബി, ലെയ്ൻ കീപ്പ് അസിസ്റ്റ്, അലക്സ വെർച്വൽ അസിസ്റ്റന്റ്, ഇൻ-കാർ കണക്റ്റിവിറ്റി അധിഷ്ഠിത സവിശേഷതകൾ, വയർലെസ് സ്മാർട്ട്ഫോൺ ചാർജിംഗ് സൗകര്യം, പവർഡ് ഡ്രൈവർ, കോ-പാസഞ്ചർ സീറ്റുകൾ, മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ തുടങ്ങിയവയും ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി വാഹനത്തിന്റെ പ്രത്യേകതയാണ്.

പുതിയ കൊമ്പനുമായി Jeep; ഏഴ് സീറ്റർ Commander എസ്‌യുവിയെ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

മൂന്നാം നിര യാത്രക്കാർക്ക് കയറാൻ അനുവദിക്കുന്നതിനായി രണ്ടാമത്തെ വരി 60:40 ആയി സ്പ്ലിറ്റ് ചെയ്‌ത് ഉപയോഗിക്കാനും സാധിക്കും. അവസാന നിരയിൽ USB ചാർജിംഗ് സൗകര്യവും Jeep ഒരുക്കിയിട്ടുണ്ട്. ബ്രസീലിൽ Commander എസ്‌യുവി Compass ന്റെ അതേ 2.0 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

പുതിയ കൊമ്പനുമായി Jeep; ഏഴ് സീറ്റർ Commander എസ്‌യുവിയെ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

പക്ഷേ ഉയർന്ന ട്യൂൺ അവസ്ഥയിലാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇത് പരമാവധി 170 bhp കരുത്തിൽ 380 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഫോർ വീൽ ഡ്രൈവ് ഓപ്ഷനായ വാഹനം ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

പുതിയ കൊമ്പനുമായി Jeep; ഏഴ് സീറ്റർ Commander എസ്‌യുവിയെ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

ഫ്ലെക്സ്-ഫ്യുവൽ ശേഷിയുള്ള 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനും Jeep Commader എസ്‌യുവിയിൽ തെരഞ്ഞെടുക്കാം. ഇത് 185 bhp കരുത്തിൽ 270 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിലൂടെ ജോടിയാക്കിയ എഞ്ചിൻ ഒരു ഫ്രണ്ട് വീൽ ഡ്രൈവ് ഓപ്ഷനാണ് വാഗ്‌ദാനം ചെയ്യുന്നത്.

പുതിയ കൊമ്പനുമായി Jeep; ഏഴ് സീറ്റർ Commander എസ്‌യുവിയെ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

ഇന്ത്യക്കായുള്ള ജീപ്പ് മെറിഡിയൻ അടുത്ത വർഷം പകുതിയോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് കൂടുതൽ പവർ ഉള്ള ഒരു മൈൽഡ്-ഹൈബ്രിഡ് ഡീസൽ എഞ്ചിൻ ലഭിക്കുമെന്നതാണ് പ്രധാന ഹൈലൈറ്റാവുക.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep unveiled the commander 7 seater suv officially in brazil
Story first published: Friday, August 27, 2021, 10:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X