Carens എംപിവിയുടെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി Kia; Alcazar, Safari എതിരാളികള്‍

2022 ജനുവരി 14-ന് കിയ അതിന്റെ നാലാമത്തെ ഉല്‍പ്പന്നമായ കാരെന്‍സ് എംപിവിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ദക്ഷിണ കൊറിയന്‍ നിര്‍മാതാവ് അതേ ദിവസം തന്നെ ഇതിന്റെ ബുക്കിംഗ് ആരംഭിക്കുമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍.

Carens എംപിവിയുടെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി Kia; Alcazar, Safari എതിരാളികള്‍

കിയ കാരെന്‍സ് എംപിവി 2021 ഡിസംബര്‍ 16-ന് അനാച്ഛാദനം ചെയ്തു, ബ്രാന്‍ഡ് ഇതിനെ ഔദ്യോഗികമായി 'വിനോദ വാഹനം' എന്നാണ് വിളിക്കുന്നത്. ഷാര്‍പ്പായിട്ടുള്ളതും മനോഹരവുമായ രൂപകല്‍പ്പനയുള്ള ഒരു ഇടത്തരം എംപിവിയാണ് കാരെന്‍സ്.

Carens എംപിവിയുടെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി Kia; Alcazar, Safari എതിരാളികള്‍

വാഹനത്തിന്റെ മുന്‍വശത്ത് നിന്ന് ആരംഭിച്ചാല്‍, ഒരു ജോടി എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഒരു സ്പോര്‍ട്ടി ഫ്രണ്ട് ബമ്പറും ലഭിക്കുന്നു. വരാനിരിക്കുന്ന ഈ കിയ കാറിന്റെ സൈഡ് പ്രൊഫൈലിന് ഒരു എസ്‌യുവി-ഇഷ് അപ്പീല്‍ ഉണ്ട്, ഫ്‌ലാറ്റ് ബോണറ്റ്, അടിയില്‍ കട്ടിയുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ്, മനോഹരമായ അലോയ് വീലുകള്‍ എന്നിവ വാഹനത്തിന് മികച്ച ഒരു ലുക്ക് വാഗ്ദാനം ചെയ്യുന്നു.

Carens എംപിവിയുടെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി Kia; Alcazar, Safari എതിരാളികള്‍

ഒരു ജോടി റൂഫ് റെയിലുകളും ബോഡി-നിറമുള്ള ORVM-കളും (സംയോജിത ടേണ്‍ ഇന്‍ഡിക്കേറ്ററുകളോട് കൂടിയത്) കാരെന്‍സില്‍ ഉണ്ട്. പിന്‍ഭാഗത്ത്, എംപിവിക്ക് ഒരു ജോടി റാപ്പറൗണ്ട് ടെയില്‍ലൈറ്റുകള്‍ ലഭിക്കുന്നു, ഒരു എല്‍ഇഡി സ്ട്രിപ്പും പിന്നിലെ സവിശേഷതയാണ്.

Carens എംപിവിയുടെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി Kia; Alcazar, Safari എതിരാളികള്‍

പിന്‍ ബമ്പറും തികച്ചും സ്‌പോര്‍ട്ടിയായി കാണപ്പെടുന്നു, കൂടാതെ ബമ്പറുകളിലും (മുന്നിലും പിന്നിലും), ഡോര്‍ ഹാന്‍ഡിലുകളിലും വിന്‍ഡോ ഡിസികളിലും ക്രോം അലങ്കാരങ്ങളും കാരെന്‍സിന് ലഭിക്കുന്നു. വാഹനത്തിന്റെ ഇന്റീരിയറിന് സവിശേഷമായ ഒരു ഡിസൈന്‍ ഉണ്ട്, അത് തികച്ചും പ്രീമിയം ആയി തോന്നുകയും ചെയ്യുന്നു.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം (ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം), ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ (ടച്ച് നിയന്ത്രണങ്ങളോടെ), 8-സ്പീക്കര്‍ ബോസ് ഓഡിയോ സിസ്റ്റം എന്നിവ അടങ്ങുന്ന കാരെന്‍സിന്റെ ഫീച്ചര്‍ പട്ടിക വളരെ ശ്രദ്ധേയമാണ്.

Carens എംപിവിയുടെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി Kia; Alcazar, Safari എതിരാളികള്‍

ഇലക്ട്രിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍ മുതലായവയും വാഹനത്തില്‍ പ്രതീക്ഷിക്കാം. എബിഎസ്, ഇഎസ്സി, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, എല്ലാ ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ആറ് എയര്‍ബാഗുകള്‍ തുടങ്ങി നിരവധി സുരക്ഷ സവിശേഷതകളും ഓഫറിലുണ്ട്.

Carens എംപിവിയുടെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി Kia; Alcazar, Safari എതിരാളികള്‍

6-ഉം 7-ഉം സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ കിയ കാരെന്‍സ് ലഭ്യമാകും, രണ്ടാമത്തെ വരിയില്‍ ഇലക്ട്രിക് വണ്‍-ടച്ച് ടംബിള്‍ ഫീച്ചര്‍, ഇത് മൂന്നാം നിരയിലേക്കുള്ള പ്രവേശനം/പുറത്തിറങ്ങല്‍ എളുപ്പമാക്കുമെന്നും കമ്പനി പറയുന്നു.

Carens എംപിവിയുടെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി Kia; Alcazar, Safari എതിരാളികള്‍

അതുപോലെ തന്നെ 6-സീറ്റര്‍ പതിപ്പിന് രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ ലഭിക്കുമ്പോള്‍, 7-സീറ്റര്‍ പതിപ്പിന് സാധാരണ ബെഞ്ച് സീറ്റുകളാകും ലഭിക്കുക. സെല്‍റ്റോസില്‍ കണ്ടതിന് സമാനമായ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളോടെയാകും വാഹനം വിപണിയില്‍ എത്തുക.

Carens എംപിവിയുടെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി Kia; Alcazar, Safari എതിരാളികള്‍

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ യൂണിറ്റ് 115 bhp കരുത്തും 144 Nm torque ഉം സൃഷ്ടിക്കും. ഈ യൂണിറ്റ് 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായിട്ടാകും ഘടിപ്പിക്കുക. 1.4-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റും വാഹനത്തില്‍ ഇടംപിടിച്ചേക്കും.

Carens എംപിവിയുടെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി Kia; Alcazar, Safari എതിരാളികള്‍

ഈ യൂണിറ്റ് 140 bhp കരുത്തും 242 Nm torque ഉം സൃഷ്ടിക്കും. 6-സ്പീഡ് MT അല്ലെങ്കില്‍ 7-സ്പീഡ് DCT എന്നിവയ്‌ക്കൊപ്പമാകും ഈ യൂണിറ്റ് ലഭ്യമാകുക. ഇന് മൂന്നാമത്തേ എഞ്ചിനായി 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ യൂണിറ്റും കമ്പനി ഉള്‍പ്പെടുത്തിയേക്കും. ഇത് 115 bhp കരുത്തും 250 Nm പീക്ക് ടോര്‍ഖും സൃഷ്ടിക്കും. ഈ യൂണിറ്റ് 6-സ്പീഡ് MT അല്ലെങ്കില്‍ 6-സ്പീഡ് AT ഓപ്ഷനോടെയാകും ലഭ്യമാകുക.

Carens എംപിവിയുടെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി Kia; Alcazar, Safari എതിരാളികള്‍

എതിരാളികളുടെ ഒരു നീണ്ട നിര തന്നെയാണ് ഈ വിഭാഗത്തില്‍ ഉള്ളത്. കാരെന്‍സ് വിപണിയില്‍ എത്തുമ്പോള്‍ മഹീന്ദ്ര മറാസോ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മാരുതി XL6, ഹ്യുണ്ടായി അല്‍കസാര്‍, ടാറ്റ സഫാരി, മഹീന്ദ്ര XUV700, എംജി ഹെക്ടര്‍ പ്ലസ് തുടങ്ങിയ മോഡലുകള്‍ക്കെതിരെയാകും മത്സരിക്കുക.

Carens എംപിവിയുടെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി Kia; Alcazar, Safari എതിരാളികള്‍

അതേസമയം കാരെന്‍സിന്റെ വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ലെങ്കിലും, 16 ലക്ഷം രൂപ മുതല്‍ 21 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. L, LX, EX, EX+, TX, TX+ എന്നിങ്ങനെ ആറ് ട്രിമ്മുകളില്‍ ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ് കാരെന്‍സ് വാഗ്ദാനം ചെയ്യും.

Carens എംപിവിയുടെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി Kia; Alcazar, Safari എതിരാളികള്‍

ഈ ട്രിമ്മുകള്‍ ഒന്നിലധികം വേരിയന്റുകളായി വിഭജിക്കപ്പെടുകയും ചെയ്യും. ഉദാഹരണത്തിന്, L ട്രിം HTP, HTM വേരിയന്റുകളായി വിഭജിക്കപ്പെടും, കൂടാതെ LX ട്രിം ഒരു പ്രീമിയം വേരിയന്റും നല്‍കും. EX, EX+ ട്രിമ്മുകളെ യഥാക്രമം പ്രസ്റ്റീജ്, പ്രസ്റ്റീജ്+ ട്രിമ്മുകളായി തിരിച്ചിരിക്കുന്നു.

Carens എംപിവിയുടെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി Kia; Alcazar, Safari എതിരാളികള്‍

അതുപോലെ, TX, TX+ ട്രിമ്മുകള്‍ ലക്ഷ്വറി, ലക്ഷ്വറി+ വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യും. അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് മൂന്ന് നിരകളുള്ള യുവിയുടെ വിലകള്‍ പ്രഖ്യാപിക്കും. മൂന്ന് കളര്‍ ഓപ്ഷനുകള്‍ ഓഫര്‍ ചെയ്യുമെന്നാണ് സൂചന. കിയ കാരെന്‍സിന്റെ ഔദ്യോഗിക ബുക്കിംഗ് ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Kia announced carens bookings will start from 2022 january 14
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X