ബുക്കിംഗ് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ആദ്യ ബാച്ച് വിറ്റഴിച്ച് കിയ EV6

കൊറിയൻ കാർ നിർമ്മാതാക്കൾ യുഎസിൽ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ EV6 -നായി ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ എസ്‌യുവിയുടെ ആദ്യ ബാച്ച് വിറ്റഴിച്ചു. 1,500 യൂണിറ്റ് ഇലക്ട്രിക് കാറുകൾ ഉൾക്കൊള്ളുന്ന കിയ EV6 -ന്റെ ആദ്യ എഡിഷനാണ് പൂർണ്ണമായും ബുക്ക് ചെയ്പ്പെട്ടത്.

ബുക്കിംഗ് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ആദ്യ ബാച്ച് വിറ്റഴിച്ച് കിയ EV6

മാത്രമല്ല, പുതിയ കിയ EV6 ബുക്ക് ചെയ്ത ഉപയോക്താക്കൾക്ക് സൗജന്യ ടേക്ക്‌വേയിൽ തെരഞ്ഞെടുക്കുന്നതിന് മൂന്ന് ചോയ്‌സുകൾ വാഗ്ദാനം ചെയ്തു. ഇവയിൽ ഒരു അറ്റ്-ഹോം വെഹിക്കിൾ ചാർജർ, ഒരു നാഷ്ണൽ ചാർജിംഗ് നെറ്റ്‌വർക്കിനുള്ളിൽ 1000 കിലോവാട്ട് ക്രെഡിറ്റ്, അല്ലെങ്കിൽ കിയ കണക്റ്റ് സേവനങ്ങളുടെ EV6 സ്യൂട്ടിലേക്ക് കണക്റ്റ് ചെയ്യുന്നതിനുള്ള ആപ്പിൾ വാച്ച് എന്നിവ ഉൾപ്പെടുന്നു.

ബുക്കിംഗ് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ആദ്യ ബാച്ച് വിറ്റഴിച്ച് കിയ EV6

80 ശതമാനം ഉപഭോക്താക്കളും ഇവി ചാർജിംഗ് യൂണിറ്റ് വീട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചതിനാൽ ആപ്പിൾ വാച്ചിനായി അധികം ആളുകളുണ്ടായിരുന്നില്ലെന്ന് കാർ നിർമ്മാതാക്കൾ പറയുന്നു.

ബുക്കിംഗ് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ആദ്യ ബാച്ച് വിറ്റഴിച്ച് കിയ EV6

ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോമിനെ (E-GMP) അടിസ്ഥാനമാക്കി ആഗോളതലത്തിൽ കിയയുടെ ആദ്യത്തെ പൂർണ്ണ ഇലക്ട്രിക് വാഹനമാണ് EV6.

ബുക്കിംഗ് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ആദ്യ ബാച്ച് വിറ്റഴിച്ച് കിയ EV6

ഇലക്ട്രിക് എസ്‌യുവി 400V, 800V ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഫാസ്റ്റ് ചാർജറുമായി ബന്ധിപ്പിച്ചാൽ അഞ്ച് മിനിറ്റിനുള്ളിൽ 112 കിലോമീറ്റർ പരിധി ചാർജ് ചെയ്യാനാകും, ഏകദേശം 18 മിനിറ്റിനുള്ളിൽ 330 കിലോമീറ്ററിൽ കൂടുതൽ ഡ്രൈവ് റേഞ്ച് ചേർക്കാനും EV6 -ന് കഴിയുമെന്ന് കിയ അവകാശപ്പെടുന്നു.

ബുക്കിംഗ് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ആദ്യ ബാച്ച് വിറ്റഴിച്ച് കിയ EV6

ഫസ്റ്റ് എഡിഷൻ കിയ EV6 മൂന്ന് കളർ ഓപ്ഷനുകളുള്ള യുഎസിൽ വാഗ്ദാനം ചെയ്യുന്നു. ബ്ലാക്ക് സീറ്റുകളുള്ള അർബൻ യെല്ലോ, ഡാർക്ക് ഗ്രീൻ സീറ്റുകളുള്ള ഗ്ലേസിയർ (വൈറ്റ്), ബ്ലാക്ക് സീറ്റുകളുള്ള സ്റ്റീൽ ഗ്രേ മാറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. അർബൻ യെല്ലോ എക്സ്റ്റീരിയർ കളറും ഗ്ലേസിയർ വേരിയന്റിലെ ഡാർക്ക് ഗ്രീൻ സീറ്റുകളും ഫസ്റ്റ് എഡിഷൻ കിയ EV6 -ന് മാത്രമുള്ളതാണ്.

ബുക്കിംഗ് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ആദ്യ ബാച്ച് വിറ്റഴിച്ച് കിയ EV6

ഫസ്റ്റ് എഡിഷൻ കിയ EV6 -ന്റെ ഉള്ളിലും എക്സ്ക്ലൂസീവ് സവിശേഷതകളുണ്ട്. 'ഫസ്റ്റ് എഡിഷൻ' ചിഹ്നമുള്ള ഇല്ല്യുമിനേറ്റഡ് ഡോർ സിൽസ്, പരിമിതമായ ഉൽ‌പാദന അളവ് എടുത്തുകാണിക്കുന്ന അക്കമിട്ട ഇന്റീരിയർ ബാഡ്ജ്, ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, റിമോർട്ട് സ്മാർട്ട് പാർക്കിംഗ് അസിസ്റ്റ്, സൺറൂഫ്, 20 ഇഞ്ച് വീലുകൾ, പ്രീമിയം 14-സ്പീക്കർ മെറിഡിയൻ ഓഡിയോ സിസ്റ്റം, ഡ്യുവൽ മോട്ടോർ AWD പവർ ഡെലിവറി, 77.4 കിലോവാട്ട്സ് ബാറ്ററി എന്നിവ ഒരുക്കിയിരിക്കുന്നു.

ബുക്കിംഗ് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ആദ്യ ബാച്ച് വിറ്റഴിച്ച് കിയ EV6

കിയ അമേരിക്ക കഴിഞ്ഞ മാസം യുഎസ് വിപണികൾക്കായി പുതിയ EV6 പുറത്തിറക്കിയിരുന്നു. യുവി നാല് വേരിയന്റുകളിലാണ് EV6 വാഗ്ദാനം ചെയ്യുന്നത്.

ബുക്കിംഗ് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ആദ്യ ബാച്ച് വിറ്റഴിച്ച് കിയ EV6

ടോപ്പ് വേരിയന്റിന് സിംഗിൾ ചാർജിൽ 480 കിലോമീറ്ററിൽ കൂടുതൽ ശ്രേണിയുണ്ട്. 576 bhp കരുത്ത് പുറപ്പെടുവിക്കുന്ന ഡ്യുവൽ മോട്ടോറുകളുള്ള ഫോർ വീൽ ഡ്രൈവ് വേരിയന്റാണ് ഏറ്റവും കരുത്തുറ്റത്.

Most Read Articles

Malayalam
English summary
KIA First Electric Vehicle EV6 First Batch Sold Out Within Hours After Bookings Got Open. Read in Malayalam.
Story first published: Saturday, June 12, 2021, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X