കൊവിഡ് വ്യാപനം രൂക്ഷം; വാഹന സര്‍വീസ് നീട്ടി നല്‍കുമെന്ന് കിയ

കൊവിഡ് വ്യാപനത്തില്‍ ഉപഭോക്താക്കള്‍ക്ക് സഹായവുമായി നിര്‍മാതാക്കളായ കിയ. നിലവിലെ ദിവസങ്ങളില്‍ സര്‍വീസിനായി വരുന്ന എല്ലാ വാഹനങ്ങള്‍ക്കും സര്‍വീസ് ഷെഡ്യൂള്‍ രണ്ട് മാസത്തേക്ക് നീട്ടുന്നതായി കിയ അറിയിച്ചു.

കൊവിഡ് വ്യാപനം രൂക്ഷം; വാഹന സര്‍വീസ് നീട്ടി നല്‍കുമെന്ന് കിയ

കൊവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗത്തെത്തുടര്‍ന്ന് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ലോക്ക്ഡൗണുകള്‍ - പൂര്‍ണ്ണമായോ ഭാഗികമായോ നടപ്പാക്കുകയാണ്. നിലവിലെ സാഹചര്യങ്ങളും സ്ഥിതിയും മെച്ചപ്പെടുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കാന്‍ അനുവദിക്കുക എന്നതാണ് വിപുലീകരണത്തിനുള്ള ആശയം കിയ അറിയിച്ചത്.

കൊവിഡ് വ്യാപനം രൂക്ഷം; വാഹന സര്‍വീസ് നീട്ടി നല്‍കുമെന്ന് കിയ

എല്ലാവരേയും സുരക്ഷിതമായി തുടരാനും സാമൂഹിക അകലം പാലിക്കുന്നതിനും പ്രോട്ടോക്കോളുകള്‍ പാലിക്കാനും കിയ വ്യക്തമാക്കി. പ്രാദേശിക അധികാരികള്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഡീലര്‍ഷിപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

MOST READ: ഇന്റര്‍സെപ്റ്റര്‍ 650 മുതല്‍ നിഞ്ച 300; 6 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ട്വിന്‍ സിലിണ്ടര്‍ ബൈക്കുകള്‍

കൊവിഡ് വ്യാപനം രൂക്ഷം; വാഹന സര്‍വീസ് നീട്ടി നല്‍കുമെന്ന് കിയ

ഞങ്ങളുടെ സഹപ്രവര്‍ത്തകരുടെയും ഉപഭോക്താക്കളുടെയും ക്ഷേമത്തിന് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നു. അതിനാല്‍, ഞങ്ങളുടെ ഡീലര്‍ഷിപ്പുകള്‍ പ്രാദേശിക അധികാരികളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

കൊവിഡ് വ്യാപനം രൂക്ഷം; വാഹന സര്‍വീസ് നീട്ടി നല്‍കുമെന്ന് കിയ

സേവന തുടര്‍ച്ച ഉറപ്പാക്കുന്നതിന്, ഈ കാലയളവില്‍ ഷെഡ്യൂള്‍ ചെയ്ത സേവനം ഞങ്ങള്‍ 2 മാസം നീട്ടുന്നതായും കമ്പനി വ്യക്തമാക്കി. കാര്‍ നിര്‍മാതാക്കള്‍ ഉപഭോക്താക്കളോട് സുരക്ഷിതമായി തുടരാനും ആവശ്യപ്പെടുന്നു.

MOST READ: കൊവിഡ് രണ്ടാംതരംഗം; ആഢംബര ബൈക്ക് വിറ്റ് ഓക്‌സിജൻ നൽകി ഹർഷ്‍വർധൻ റാണെ

കൊവിഡ് വ്യാപനം രൂക്ഷം; വാഹന സര്‍വീസ് നീട്ടി നല്‍കുമെന്ന് കിയ

കൊവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രതിദിനം ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. ലോക്ക്ഡൗണുകളും കര്‍ഫ്യൂകളും പ്രഖ്യാപിച്ചതോടെ നിരവധി കാര്‍ നിര്‍മ്മാതാക്കള്‍ ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുകയും പകരം അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യുന്നു.

കൊവിഡ് വ്യാപനം രൂക്ഷം; വാഹന സര്‍വീസ് നീട്ടി നല്‍കുമെന്ന് കിയ

കഴിഞ്ഞ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ ദേശീയ ലോക്ക്ഡൗണ്‍ നടപ്പാക്കിയതോടെ വില്‍പ്പന വലിയ മന്ദഗതിയിലായിരുന്നു. പിന്നീടുള്ള നാളുകളിലാണ് വില്‍പ്പന വീണ്ടെടുക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിച്ചത്.

MOST READ: മഹീന്ദ്രയുടെ പുത്തൻ പദ്ധതികൾ; XUV900 എസ്‌യുവി കൂപ്പെ മോഡലും യാഥാർഥ്യമാകുന്നു

കൊവിഡ് വ്യാപനം രൂക്ഷം; വാഹന സര്‍വീസ് നീട്ടി നല്‍കുമെന്ന് കിയ

ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ കിയ 16,111 യൂണിറ്റുകള്‍ വിറ്റഴിച്ചുവെങ്കിലും മറ്റെല്ലാ കാര്‍ നിര്‍മാതാക്കളെയും പോലെ, കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ വില്‍പ്പന കുറഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൊവിഡ് വ്യാപനം രൂക്ഷം; വാഹന സര്‍വീസ് നീട്ടി നല്‍കുമെന്ന് കിയ

കിയ ഇന്ത്യയുടെ മൊത്തം വില്‍പ്പനയില്‍ സെല്‍റ്റോസ് എസ്‌യുവിയാണ് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത്, ഏകദേശം 8,086 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. വില്‍പ്പനയില്‍ ഇടിവുണ്ടായെങ്കിലും 2021 ഏപ്രില്‍ മാസത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാര്‍ ബ്രാന്‍ഡുകളില്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്താനും നിര്‍മാതാക്കള്‍ക്ക് സാധിച്ചു.

Most Read Articles

Malayalam
English summary
Kia India Announced Extending Service Schedule By Two Months, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X