സെൽറ്റോസ് ഐഎംടി പതിപ്പിന്റെ പുതിയ പരസ്യ വീഡിയോയുമായി കിയ ഇന്ത്യ

രാജ്യത്തെ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ പുതുഫീച്ചറുകൾ സമ്മാനിച്ച വാഹനമാണ് സെൽറ്റോസ്. എന്നാൽ പുതുതലമുറ ക്രെറ്റയ്ക്ക് പിന്നിലായതോടെ പുതിയ ലോഗോയ്ക്കൊപ്പം ചെറിയ മിനുക്കുപണികളുമായി പരിഷ്ക്കരിച്ച മോഡലിനെ പുറത്തിറക്കാൻ കിയ നിർബന്ധിതരായി.

സെൽറ്റോസ് ഐഎംടി പതിപ്പിന്റെ പുതിയ പരസ്യ വീഡിയോയുമായി കിയ ഇന്ത്യ

എസ്‌യുവിയിക്കായി ഒരു ഐഎംടി ഗിയർബോക്‌സ് ഓപ്ഷനും കൊറിയൻ ബ്രാൻഡ് സമ്മാനിക്കുകയുണ്ടായി. ഈ വേരിയന്റിനെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പുതിയ ടെലിവിഷൻ പരസ്യ വീഡിയോയുമായി കിയ ഇന്ത്യ രംഗത്തെത്തിയിരിക്കുകയാണ്.

ഐ‌എം‌ടി ബാഡ്‌ജിംഗ് ഉപയോഗിച്ച റെഡ് കളർ ഓപ്ഷനിലുള്ള സെൽറ്റോസിനെയാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ പുതിയ ഇന്റലിജന്റ് മാനുവൽ ഗിയർ‌ബോക്‌സിനെക്കുറിച്ച് വീഡിയോ ഒരു എളുപ്പ വിശദീകരണവും നൽകുന്നുണ്ട്.

സെൽറ്റോസ് ഐഎംടി പതിപ്പിന്റെ പുതിയ പരസ്യ വീഡിയോയുമായി കിയ ഇന്ത്യ

സ്റ്റിയറിംഗ് വീലിനു പിന്നിൽ ഘടിപ്പിച്ചിരിക്കുന്ന പാഡിൽ ഷിഫ്റ്ററുകളും വീഡിയോയിൽ കാണിക്കുന്നു. എന്നാൽ ഡിസിടി ഗിയർബോക്‌സിനൊപ്പം 1.4 ലിറ്റർ പെട്രോൾ എഞ്ചിൻ തെരഞ്ഞെടുക്കുകയോ ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം ഡീസൽ എഞ്ചിൻ ലഭിക്കുകയോ ചെയ്താൽ മാത്രമേ ഈ സംവിധാനം ലഭ്യമാകൂ.

സെൽറ്റോസ് ഐഎംടി പതിപ്പിന്റെ പുതിയ പരസ്യ വീഡിയോയുമായി കിയ ഇന്ത്യ

ഇന്റലിജന്റ് മാനുവൽ ഗിയർബോക്സ് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. അതും HTK+ വേരിയന്റിൽ മാത്രം. ഐ‌എം‌ടിയിൽ ഡ്രൈവർ പരമ്പരാഗത 6-സ്പീഡ് ഗിയർ‌ബോക്സ് ഉപയോഗിച്ച് ഗിയറുകൾ‌ മാറ്റേണ്ടതുണ്ട്.

സെൽറ്റോസ് ഐഎംടി പതിപ്പിന്റെ പുതിയ പരസ്യ വീഡിയോയുമായി കിയ ഇന്ത്യ

പക്ഷേ ക്ലച്ച് ചവിട്ടേണ്ട ആവശ്യമില്ലെന്നുമാത്രം. ഇത് പ്രവർത്തിപ്പിക്കുന്നത് ഒരു കമ്പ്യൂട്ടറാണ്. അതിനാൽ ഡ്രൈവർ തന്റെ കാൽ ആക്സിലേറ്ററിനും ബ്രേക്കിംഗിനുമായി ഉപയോഗിച്ചാൽ മതിയാകും. ഐഎംടി ഗിയർബോക്‌സ് ഓപ്ഷൻ വാഹനത്തിന്റെ മൈലേജിനെ കാര്യമായി ബാധിക്കുന്നില്ല എന്നതും സ്വാഗതാർഹമാണ്.

സെൽറ്റോസ് ഐഎംടി പതിപ്പിന്റെ പുതിയ പരസ്യ വീഡിയോയുമായി കിയ ഇന്ത്യ

ഓട്ടോമാറ്റിക്കിന്റെ സുഖസൗകര്യങ്ങൾക്കൊപ്പം ഗിയർ ഷിഫ്റ്റിംഗിന്റെ മേൻമയും നൽകാൻ ഈ ഐഎംടി മോഡലുകൾക്കാവുന്നുണ്ട്. എസ്‌യുവിയിലെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 115 bhp കരുത്തിൽ 144 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

സെൽറ്റോസ് ഐഎംടി പതിപ്പിന്റെ പുതിയ പരസ്യ വീഡിയോയുമായി കിയ ഇന്ത്യ

ഈ ഐഎംടി ഒരു ആറ് സ്പീഡ് ഗിയർബോക്സാണ്. ഇതിനൊപ്പം കിയ സെൽറ്റോസിൽ പൂർണ മാനുവലും, ഒരു സിവിടി ഗിയർബോക്‌സ് ഓപ്ഷനും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. സിവിടി പതിപ്പ് HTX G വേരിയന്റിൽ മാത്രമേ ലഭ്യമാകൂ.

സെൽറ്റോസ് ഐഎംടി പതിപ്പിന്റെ പുതിയ പരസ്യ വീഡിയോയുമായി കിയ ഇന്ത്യ

അതേസമയം ഐഎംടി കൂടുതൽ താങ്ങാനാവുന്ന HTK+ വേരിയന്റിൽ ലഭ്യമാണ്. രണ്ട് വേരിയന്റുകളും തമ്മിലുള്ള വില വ്യത്യാസം 2.15 ലക്ഷം രൂപയുടേതാണ്. ഐഎംടി മോഡലിൽ 16 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, പ്രൊജക്ടർ ഫോഗ് ലാമ്പുകൾ, സ്റ്റാർട്ട്/ സ്റ്റോപ്പ് പുഷ് ബട്ടൺ തുടങ്ങിയ സവിശേഷതകളെല്ലാം കിയ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

സെൽറ്റോസ് ഐഎംടി പതിപ്പിന്റെ പുതിയ പരസ്യ വീഡിയോയുമായി കിയ ഇന്ത്യ

അതോടൊപ്പം ക്രൂയിസ് കൺട്രോൾ, റിയർ സൺഷെയ്ഡുകൾ, എൽഇഡി സൗണ്ട് മൂഡ് ലൈറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, ഇലക്ട്രിക് സൺറൂഫ് എന്നിവയും കിയ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങളാണ്.

സെൽറ്റോസ് ഐഎംടി പതിപ്പിന്റെ പുതിയ പരസ്യ വീഡിയോയുമായി കിയ ഇന്ത്യ

കൂടാതെ എസ്‌യുവിയുടെ അകത്തളത്തിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്കൊപ്പം 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവുമുണ്ട്. രണ്ടും വയർലെസ് ആണ്. റിയർ വ്യൂ പാർക്കിംഗ് ക്യാമറ, വാഷറിനൊപ്പം റിയർ വൈപ്പർ, ഡീഫോഗർ എന്നിവയും ഐഎംടി പതിപ്പിന്റെ പ്രത്യേകതകളാണ്.

സെൽറ്റോസ് ഐഎംടി പതിപ്പിന്റെ പുതിയ പരസ്യ വീഡിയോയുമായി കിയ ഇന്ത്യ

ഐ‌എം‌ടി ഗിയർ‌ബോക്സ് തെരഞ്ഞെടുക്കുകയാണെങ്കിൽ ക്യാബിന് ഒരു ബീജ് തീമാണ് ലഭിക്കുക. സെൽറ്റോസിന്റെ HTK+ വേരിയന്റിന് 12.19 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Kia India Introduced The New TVC For Seltos iMT Model. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X