ഇന്നോവയേക്കാൾ വില കുറഞ്ഞു; കാർണിവൽ എംപിവിക്ക് പ്രത്യേക ഓഫറുമായി കിയ

ഇന്നോവയുടെ ടോപ്പ് എൻഡ് വേരിയന്റുകൾക്ക് വെല്ലുവിളിയുമായി എത്തിയൊരു കൊറിയക്കാരനായിരുന്നു കിയ കാർണിവൽ എംപിവി. എന്നാൽ സെൽറ്റോസിന്റെ വിജയത്തിന്റെ തണൽ പറ്റി എത്തിയ ആഢംബര വാഹനത്തിന് തന്റേതായൊരു ഇടം വിപണിയിൽ കണ്ടെത്താനും സാധിച്ചത് ഏറെ ശ്രദ്ധേയമാവുകയും ചെയ്‌തു.

ഇന്നോവയേക്കാൾ വില കുറഞ്ഞു; കാർണിവൽ എംപിവിക്ക് പ്രത്യേക ഓഫറുമായി കിയ

ഏവരും കൊതിക്കുന്നൊരു രൂപവും ഭാവവുമാണ് കിയ കാർണിവലിന്റെ ഏറ്റവും വലിയ ആകർണവും. 2020 ഫെബ്രുവരിയിൽ വിൽപ്പനയ്ക്ക് എത്തിയതു മുതൽ മാന്യമായ യൂണിറ്റുകൾ വിറ്റഴിക്കാനും കൊറിൻ ബ്രാൻഡിന് സാധിച്ചിട്ടുണ്ട്.

ഇന്നോവയേക്കാൾ വില കുറഞ്ഞു; കാർണിവൽ എംപിവിക്ക് പ്രത്യേക ഓഫറുമായി കിയ

അതോടൊപ്പം മികച്ച ഓഫറുകളും ആനുകൂല്യങ്ങളും വാഹനത്തിനൊപ്പം അണിനിരത്താനും കമ്പനി ശ്രമിച്ചിട്ടുണ്ട്. ദേ ഇപ്പോൾ ആഢംബര എംപിവിക്കായി ഒരു പ്രത്യേക ആനുകൂല്യ പാക്കേജ് കൂടി അവതരിപ്പിച്ചിരിക്കുകയാണ് കിയ. ഇത് കാർണിവലിന്റെ വില 21.20 ലക്ഷം രൂപയായി കുറക്കാൻ സഹായിക്കുന്നു എന്നതാണ് ശ്രദ്ധേയം.

ഇന്നോവയേക്കാൾ വില കുറഞ്ഞു; കാർണിവൽ എംപിവിക്ക് പ്രത്യേക ഓഫറുമായി കിയ

അതായത് കാർണിവലിന്റെ പ്രാരംഭ എക്സ്ഷോറൂം വില 24.95 ലക്ഷം രൂപയിൽ നിന്നും 21.20 ലക്ഷം രൂപയായി കുറക്കാൻ പുതിയ പാക്കേജ് കിയ മോട്ടോർസിനെ സഹായിച്ചുവെന്ന് ചുരുക്കം. ഇപ്പോൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് കാർണവലിൽ 3.75 ലക്ഷം രൂപ വരെ പ്രത്യേക ആനുകൂല്യം ലഭിക്കും.

ഇന്നോവയേക്കാൾ വില കുറഞ്ഞു; കാർണിവൽ എംപിവിക്ക് പ്രത്യേക ഓഫറുമായി കിയ

മാത്രമല്ല ഈ വില ഇന്നോവയുടെ VX മാനുവൽ ടോപ്പ് എൻഡ് വേരിയന്റിനേക്കാൾ കുറവാണെന്നതാണ് ശ്രദ്ധേയമാകുന്ന മറ്റൊരു കാര്യം. പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് കാർണിവൽ ഇന്ത്യയിലെത്തുന്നത്. മാത്രമല്ല ഇത് ഏഴ്, എട്ട് ഒമ്പത് സീറ്റർ ഓപ്ഷനിൽ തെരഞ്ഞെടുക്കാനും സാധിക്കും.

ഇന്നോവയേക്കാൾ വില കുറഞ്ഞു; കാർണിവൽ എംപിവിക്ക് പ്രത്യേക ഓഫറുമായി കിയ

വില കുറച്ചെങ്കിലും യാതൊരു വിധ മാറ്റങ്ങളോ ഫീച്ചറുകളെ വെട്ടിച്ചുരുക്കാനോ കിയ തയാറായിട്ടില്ല. 8-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മധ്യനിരയിലുള്ളവർക്കായി 10.1, യുവിഒ കണക്റ്റഡ് കാർ ടെക്നോളജി എന്നിവയും അതിലേറെയും സവിശേഷതകളാണ് കിയ കാർണിവലിൽ ഒരുക്കിയിരിക്കുന്നത്.

ഇന്നോവയേക്കാൾ വില കുറഞ്ഞു; കാർണിവൽ എംപിവിക്ക് പ്രത്യേക ഓഫറുമായി കിയ

അതേസമയം എംപിവിയുടെ സുരക്ഷാ സവിശേഷതകളിൽ ഒന്നിലധികം എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), ഹിൽ അസിസ്റ്റ്, കോർണറിംഗ് ബ്രേക്ക് കൺട്രോൾ എന്നിവയും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഇന്നോവയേക്കാൾ വില കുറഞ്ഞു; കാർണിവൽ എംപിവിക്ക് പ്രത്യേക ഓഫറുമായി കിയ

197 bhp കരുത്തും 440 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് കാർണിവലിന് തുടിപ്പേകുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ എംപിവിക്ക് 3.3 ലിറ്റർ V6 പെട്രോൾ എഞ്ചിനും ഓപ്ഷണലായി ലഭിക്കുന്നുണ്ട്.

ഇന്നോവയേക്കാൾ വില കുറഞ്ഞു; കാർണിവൽ എംപിവിക്ക് പ്രത്യേക ഓഫറുമായി കിയ

അടുത്ത വർഷം ആദ്യം കിയ ഒരു പുതിയ തലമുറ കാർണിവൽ ഇന്ത്യയിൽ അവതരിപ്പിക്കും. 2022 കാർണിവൽ പുതുക്കിയ രൂപകൽപ്പനയും പുതിയ എഞ്ചിൻ ഓപ്ഷനുകളുമായി വരുമെന്നതാണ് കൂടുതൽ മികവുറ്റതാക്കുന്നത്.

ഇന്നോവയേക്കാൾ വില കുറഞ്ഞു; കാർണിവൽ എംപിവിക്ക് പ്രത്യേക ഓഫറുമായി കിയ

മാത്രമല്ല ഇന്ത്യയിൽ കാർണിവൽ എംപിവി സ്വന്തമാക്കുന്നവർക്ക് അതുല്യമായ 'സാറ്റിസ്‌ഫാക്‌ഷൻ ഗ്യാരണ്ടി സ്കീം' എന്നൊരു പദ്ധതിയും കിയ അടുത്തിടെ ആരംഭിച്ചിരുന്നു. അതായത് കാർണിവൽ വാങ്ങുന്നയാൾ വാഹനത്തിൽ സംതൃപ്തനായില്ലെങ്കിൽ വാങ്ങിയ ആദ്യ 30 ദിവസത്തിനുള്ളിൽ മൊത്തം ചെലവിന്റെ 95 ശതമാനം വരെ ഉപഭോക്താക്കൾക്ക് തിരിച്ചുനൽകുന്ന സംവിധാനമാണിത്.

ഇന്നോവയേക്കാൾ വില കുറഞ്ഞു; കാർണിവൽ എംപിവിക്ക് പ്രത്യേക ഓഫറുമായി കിയ

ഇന്ത്യയിലെ ഏതൊരു പുതിയ വാഹനത്തിലും ഒരു വാഹന നിർമാണ കമ്പനി നൽകുന്ന ആദ്യ പദ്ധതിയാണിത്. ഈ ഓഫർ കാർണിവലിന്റെ എല്ലാ വകഭേദങ്ങൾക്കും ബാധകമാണ്. എന്നിരുന്നാലു, ഈ ഓഫറിന് നിരവധി മാനദണ്ഡങ്ങൾ ബാധകമാണെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഇന്നോവയേക്കാൾ വില കുറഞ്ഞു; കാർണിവൽ എംപിവിക്ക് പ്രത്യേക ഓഫറുമായി കിയ

കാർണിവൽ വാങ്ങിയ തീയതി മുതൽ ഓഡോമീറ്ററിൽ 15,000 കിലോമീറ്ററിൽ കൂടുതൽ ഓടാൻ പാടില്ല. കാറിന് ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ, മെക്കാനിക്കൽ അല്ലെങ്കിൽ വൈദ്യുത തകരാറുകൾ, തീർപ്പുകൽപ്പിക്കാത്ത ക്ലെയിമുകൾ' എന്നിവ ഉണ്ടാവുകയും ചെയ്യരുത്.

ഇന്നോവയേക്കാൾ വില കുറഞ്ഞു; കാർണിവൽ എംപിവിക്ക് പ്രത്യേക ഓഫറുമായി കിയ

കൂടാതെ കാർണിവൽ ഉടമ വാഹനത്തിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട സമ്മതപത്രം നൽകേണ്ടത് നിർബന്ധമാണെന്നും വ്യവസ്ഥകൾ വ്യക്തമാക്കുന്നു. അതിൽ ഉടമയുടെ പേരിൽ എല്ലാ രേഖകളും ചാർജുകളും ഉൾപ്പെടുത്തണം.

ഇന്നോവയേക്കാൾ വില കുറഞ്ഞു; കാർണിവൽ എംപിവിക്ക് പ്രത്യേക ഓഫറുമായി കിയ

പൂർണമായും ബിൽറ്റ്-അപ്പ് യൂണിറ്റ് (സിബിയു) റൂട്ടിൽ കൊണ്ടുവരുന്ന ഇറക്കുമതി ചെയ്ത കാറാണ് കിയ കാർണിവൽ. ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ടൊയോട്ട വെൽഫയറിനും ഇടയിലാണ് എംപിവിയുടെ ഇന്ത്യയിലെ സ്ഥാനം.

Most Read Articles

Malayalam
English summary
Kia introduced special benefits package for carnival mpv and price reduced to rs 21 20 lakh
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X