നവീകരണങ്ങളോടെ 2021 Kia Carnival എത്തി; വില 24.95 ലക്ഷം രൂപ

ആഭ്യന്തര വിപണിയില്‍ പുതുക്കിയ കാര്‍ണിവല്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ കിയ ഇന്ത്യ. 2020 ഓട്ടോ എക്സ്പോയിലാണ് കാര്‍ണിവല്‍ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്.

നവീകരണങ്ങളോടെ 2021 Kia Carnival എത്തി; വില 24.95 ലക്ഷം രൂപ

സെല്‍റ്റോസ് മിഡ്സൈസ് എസ്‌യുവിയെ തുടര്‍ന്ന് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ കിയ വാഹനമാണിത്. സെല്‍റ്റോസ് പോലെ, മുന്‍നിര കാര്‍ണിവലിനും ഉപഭോക്താക്കള്‍ക്കിടയില്‍ നല്ല സ്വീകാര്യത ലഭിക്കുകയും ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ മുന്‍നിര സവിശേഷതകളോട് മത്സരിക്കുകയും ചെയ്യുന്നു.

നവീകരണങ്ങളോടെ 2021 Kia Carnival എത്തി; വില 24.95 ലക്ഷം രൂപ

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ നാലാം തലമുറ കാര്‍ണിവല്‍ കഴിഞ്ഞ വര്‍ഷം രണ്ടാം പകുതി മുതല്‍ തന്നെ അന്തര്‍ദേശീയ വിപണികളില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നു. നന്നായി പരിഷ്‌കരിച്ച എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ മാറ്റങ്ങള്‍ പുതിയ പതിപ്പിന്റെ സവിശേഷതയാണ്.

നവീകരണങ്ങളോടെ 2021 Kia Carnival എത്തി; വില 24.95 ലക്ഷം രൂപ

എന്നിരുന്നാലും, ഇന്ത്യയില്‍ മൂന്നാം തലമുറ എംപിവിയാണ് വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. അതേസമയം പഴയ പതിപ്പില്‍ നിന്നും ശ്രദ്ധേയമായ കൂട്ടിച്ചേര്‍ക്കലുകളോടെ ഒരു ചെറിയ പുതുക്കലും വാഹനത്തില്‍ കമ്പനി നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.

നവീകരണങ്ങളോടെ 2021 Kia Carnival എത്തി; വില 24.95 ലക്ഷം രൂപ

ഈ വര്‍ഷം ആദ്യം 2021 സെല്‍റ്റോസിലും സോണറ്റിലും കിയ ബ്രാന്‍ഡിന്റെ പുതിയ കോര്‍പ്പറേറ്റ് ലോഗോ അവതരിപ്പിച്ചിരുന്നു. അത് ഇപ്പോള്‍ കാര്‍ണിവലിലേക്കും കമ്പനി ഉള്‍പ്പെടുത്തിയട്ടുണ്ട്. 24.95 ലക്ഷം രൂപ മുതലാണ് പുതുക്കിയ കാര്‍ണിവലിന് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

നവീകരണങ്ങളോടെ 2021 Kia Carnival എത്തി; വില 24.95 ലക്ഷം രൂപ

കൂടാതെ രാജ്യത്തൊട്ടാകെ ഓണ്‍ലൈനില്‍ അല്ലെങ്കില്‍ നിലവിലുള്ള അംഗീകൃത കിയ ഡീലര്‍ഷിപ്പുകള്‍ വഴി വാഹനം റിസര്‍വ് ചെയ്യാമെന്നും കമ്പനി അറിയിച്ചു. ലിമോസിന്‍+, ലിമോസിന്‍, പ്രസ്റ്റീജ്, പ്രീമിയം എന്നിങ്ങനെ നാല് ട്രിം ലെവലുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

നവീകരണങ്ങളോടെ 2021 Kia Carnival എത്തി; വില 24.95 ലക്ഷം രൂപ

ഉപഭോക്താക്കള്‍ക്ക് എല്ലാ പ്രതീക്ഷകളെയും മറികടന്ന് അസാധാരണമായ ഒരു ഉല്‍പ്പന്നാനുഭവം നല്‍കാനുള്ള കിയയുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതുക്കിയ കാര്‍ണിവല്‍ എന്ന് ഉദ്ഘാടന വേളയില്‍ കിയ-ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് സെയില്‍സ് & ബിസിനസ് സ്ട്രാറ്റജി ഓഫീസറുമായ ടെ-ജിന്‍ പാര്‍ക്ക് പറഞ്ഞു.

നവീകരണങ്ങളോടെ 2021 Kia Carnival എത്തി; വില 24.95 ലക്ഷം രൂപ

വിപണിയില്‍ എത്തിയതിനുശേഷം, കാര്‍ണിവലിന് ഇന്ത്യന്‍ വിപണിയില്‍ തനതായ സ്ഥാനം സൃഷ്ടിക്കാന്‍ കഴിഞ്ഞു, ഈ ഉല്‍പ്പന്ന ഇടപെടലിലൂടെ, വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ആശ്വാസവും സൗകര്യവും നല്‍കാന്‍ തങ്ങള്‍ പദ്ധതിയിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നവീകരണങ്ങളോടെ 2021 Kia Carnival എത്തി; വില 24.95 ലക്ഷം രൂപ

കിയ ഇതുവരെ ആഭ്യന്തര വിപണിയില്‍ കാര്‍ണിവലിന്റെ 8,000 യൂണിറ്റുകള്‍ വിറ്റഴിച്ചിട്ടുണ്ട്. പുതുക്കല്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

നവീകരണങ്ങളോടെ 2021 Kia Carnival എത്തി; വില 24.95 ലക്ഷം രൂപ

പുതിയ ലിമോസിന്‍ ട്രിമിന് രണ്ടാം നിരയില്‍ ലെഗ് സപ്പോര്‍ട്ട് ഉള്ള ലെതെറെറ്റ് സീറ്റുകള്‍, OTA മാപ്പ് അപ്ഡേറ്റുകളുള്ള എട്ട് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കിയയുടെ UVO സപ്പോര്‍ട്ട്, ECM മിറര്‍ എന്നിവ പോലുള്ള പ്രീമിയം ഫീച്ചറുകള്‍ ലഭിക്കുന്നു. ഇത് ക്യാബിനെ കൂടുതല്‍ സൗകര്യപ്രദവുമാക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

നവീകരണങ്ങളോടെ 2021 Kia Carnival എത്തി; വില 24.95 ലക്ഷം രൂപ

2021 കിയ കാര്‍ണിവല്‍ ലിമോസിന്‍ ട്രിമില്‍ വൈറസ് സംരക്ഷണമുള്ള ഒരു സ്മാര്‍ട്ട് എയര്‍ പ്യൂരിഫയറിനൊപ്പം 10.1 ഇഞ്ച് പിന്‍സീറ്റ് വിനോദ സംവിധാനവും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

നവീകരണങ്ങളോടെ 2021 Kia Carnival എത്തി; വില 24.95 ലക്ഷം രൂപ

അതേസമയം, പൂര്‍ണ്ണമായി ലോഡുചെയ്ത ലിമോസിന്‍+, എട്ട് സ്പീക്കര്‍ ഓഡിയോ, EPB, വെന്റിലേഷന്‍ ഫംഗ്ഷന്‍, ലെതര്‍-റാപ്ഡ് സ്റ്റിയറിംഗ് വീല്‍, ഗിയര്‍ നോബ്, പ്രീമിയം വുഡ് ഫിനിഷ്, ഡ്യുവല്‍ 10.1 ഇഞ്ച് റിയര്‍ എന്റര്‍ടൈന്‍മെന്റ് സിസ്റ്റം, TPMS എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നവീകരണങ്ങളോടെ 2021 Kia Carnival എത്തി; വില 24.95 ലക്ഷം രൂപ

എല്ലാ ട്രിം ലെവലുകളിലും 18 ഇഞ്ച് ക്രിസ്റ്റല്‍ കട്ട് അലോയ് വീലുകളുടെ ഒരു സെറ്റും കിയ വാഗ്ദാനം ചെയ്യുന്നു, പ്രീമിയം ലെതെറെറ്റ് സീറ്റുകള്‍ പ്രസ്റ്റീജ്, ലിമോസിന്‍, ലിമോസിന്‍+ എന്നിവയില്‍ ലഭ്യമാണ് (ഡയമണ്ട് ആകൃതിയിലുള്ള ക്വിലിറ്റിംഗുള്ള VIP സീറ്റുകള്‍ക്കൊപ്പം).

നവീകരണങ്ങളോടെ 2021 Kia Carnival എത്തി; വില 24.95 ലക്ഷം രൂപ

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, 200 bhp പരമാവധി കരുത്തും 440 Nm torque ഉം ഉല്‍പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് പുതിയ പതിപ്പിനും കരുത്ത് നല്‍കുന്നത്. ഇത് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കുകയും ചെയ്തിട്ടുണ്ട്.

നവീകരണങ്ങളോടെ 2021 Kia Carnival എത്തി; വില 24.95 ലക്ഷം രൂപ

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ആഭ്യന്തര വിപണിയില്‍ വലിയ മുന്നേറ്റം നടത്തുന്ന ഒരു ബ്രാന്‍ഡായി കിയ മാറുകളയും ചെയ്തു. സെല്‍റ്റോസും, സോനെറ്റും എല്ലാം ബ്രാന്‍ഡിന്റെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതും.

നവീകരണങ്ങളോടെ 2021 Kia Carnival എത്തി; വില 24.95 ലക്ഷം രൂപ

ഒരു വര്‍ഷം മുന്നെ വിപണിയില്‍ എത്തിയ സോനെറ്റിന്റെ വില്‍പ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതായി കഴിഞ്ഞ ദിവസമാണ് കമ്പനി അറിയിച്ചത്. ശ്രേണിയില്‍ ശക്തരായ മോഡലുകള്‍ക്കെതിരെയാണ് സോനെറ്റ് മത്സരിക്കുന്നതും.

നവീകരണങ്ങളോടെ 2021 Kia Carnival എത്തി; വില 24.95 ലക്ഷം രൂപ

മറുഭാഗത്ത് സെല്‍റ്റോസും ബ്രാന്‍ഡിന്റെ പ്രതീക്ഷകള്‍ക്ക് നിറം പകരുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. വിപണിയില്‍ എത്തിയതിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് സെല്‍റ്റോസിനും കമ്പനി X-Line എന്നൊരു വേരിയന്റ് അടുത്തിടെ സമ്മാനിച്ചിരുന്നു.

Most Read Articles

Malayalam
English summary
Kia launched 2021 carnival in india find here new price and changes
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X