Just In
- 15 hrs ago
തെരഞ്ഞെടുത്ത മോഡലുകളിൽ കിടിലൻ ഓഫറുകളുമായി ടാറ്റ മോട്ടോർസ്
- 15 hrs ago
അവതരണത്തിന് മണിക്കൂറുകള്‍ മാത്രം; കോഡിയാക്കിന്റെ പുതിയ ടീസറുമായി സ്കോഡ
- 15 hrs ago
ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ഓടിക്കാവുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ
- 16 hrs ago
ഫിസിക്കല്‍ ബട്ടണുകള്‍ ഇല്ല; നവീകരിച്ച നെക്സോണിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ടാറ്റ
Don't Miss
- Finance
കോവിഡ് വാക്സിന് സ്വീകരിച്ചുവോ? എങ്കിലിതാ ഇനി സ്ഥിര നിക്ഷേപങ്ങള്‍ക്ക് അധികം പലിശ സ്വന്തമാക്കാം!
- Movies
ആദ്യമായി ഷൂട്ടിങ് കാണാനെത്തിയ സ്ഥലം, സുഹൃത്തുക്കളുമായി കൂടിയ സ്ഥലം; ഓർമ പങ്കുവെച്ച് മമ്മൂട്ടി
- Lifestyle
വിഷുവിന് കണിയൊരുക്കുമ്പോള്‍ ശ്രദ്ധിക്കണം ഇതെല്ലാം
- News
ജലീലിനെതിരായ ലോകായുക്ത ഉത്തരവ് കൈമാറി; മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകം
- Sports
IPL 2021: ഒരേയൊരു സഞ്ജു, അവിശ്വസനീയ റെക്കോര്‍ഡ്! ചരിത്രത്തിലെ ആദ്യ ക്യാപ്റ്റന്‍
- Travel
തണുത്തുറഞ്ഞ ഇടങ്ങളിലെ ചുടുനീരുറവകള്‍!!പ്രകൃതിയുടെ അത്ഭുതം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ത്യന്‍ വിപണിയില്‍ നിറസാന്നിധ്യമായി കിയ; നാളിതുവരെ വിറ്റത് 2 ലക്ഷം വാഹനങ്ങള്‍
കുറച്ച് നാളുകള്‍ക്ക് മുമ്പ് കിയ മോട്ടോര്‍സ് ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെച്ചപ്പോള്‍, ബ്രാന്‍ഡിന് അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വളരെ വ്യക്തതയുണ്ടായിരുന്നു. ആദ്യ മോഡലായ സെല്‍റ്റോസ് വില്‍പ്പനയില്‍ അതിവേഗം മുന്നോട്ട് കുതിച്ചു.

ഈ കുതിപ്പായിരുന്നു പിന്നീട് അങ്ങേട്ട് പുതിയ മോഡലുകള്‍ നിരത്തിലെത്തിക്കുന്നതിന് ബ്രാന്‍ഡിന് കരുത്തായതെന്നും വേണം പറയാന്‍. ഇപ്പോഴിതാ ഇന്ത്യന്‍ വിപണിയില്‍ കാര്‍ വില്‍പ്പന 2 ലക്ഷം യൂണിറ്റ് മറികടന്നിരിക്കുകയാണ് കിയ.

ചുരുക്കി പറഞ്ഞാല്‍ വില്‍പ്പന ആരംഭിച്ച് 17 മാസത്തിനുള്ളില്‍ ഈ നേട്ടം കൈവരിച്ചുവെന്ന് വേണം പറയാന്‍. മറ്റ് കാര്‍ ബ്രാന്‍ഡുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, സെല്‍റ്റോസിന് കുറഞ്ഞ കാത്തിരിപ്പ് കാലാവധി മാത്രമായിരുന്നു ഉണ്ടായിരുന്നത്.
MOST READ: 126 കിലോമീറ്റര്‍ ശ്രേണിയുമായി പ്രാണ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് SVM

ഈ സവിശേഷതയും ശ്രേണിയില്‍ മോഡലിന് കരുത്താകുകയും ആദ്യ നാളുകളില്‍ വളരെ വേഗത്തില്‍ തന്നെ വാഹനം കൈമാറാനും, ജനങ്ങളിലേക്ക് വേഗത്തില്‍ എത്തിച്ചേരാനും കമ്പനിക്ക് സാധിച്ചു. ആദ്യത്തെ ഒരു ലക്ഷം 2020 ജൂലൈയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയിരുന്നു.

അടുത്ത ഒരു ലക്ഷം വെറും ആറുമാസത്തിനുള്ളില്‍ കൈവരിക്കാനായി. നിലവില്‍ കിയ സോനെറ്റ്, സെല്‍റ്റോസ്, കാര്‍ണിവല്‍ എന്നിങ്ങനെ മൂന്ന് മോഡലുകള്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ വില്‍ക്കുന്നു.
MOST READ: പ്രതാപകാലം തിരിച്ചുപിടിക്കാൻ പുതിയ അവതാരത്തിൽ ജീപ്പ് കോമ്പസ്; വില 16.99 ലക്ഷം രൂപ

വില്‍പ്പനയുടെ 60 ശതമാനത്തിലധികവും ഓരോ കാറുകളുടെയും മികച്ച വേരിയന്റുകളിലൂടെയാണ്. സോനെറ്റിനായുള്ള GTX ശ്രേണി, സെല്‍റ്റോസ്, കാര്‍ണിവലിനായുള്ള ലിമോസിന് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

കണക്റ്റുചെയ്ത വാഹന സാങ്കേതികവിദ്യയും ബ്രാന്‍ഡിന്റെ മറ്റൊരു സവിശേഷതയാണ്. ബ്രാന്‍ഡിന്റെ വില്‍പ്പനയുടെ 53 ശതമാനവും ഇവയാണ്. ചുരുക്കത്തില്‍, ഇന്ത്യയില്‍ വില്‍ക്കുന്ന ഓരോ രണ്ട് കിയ കാറുകളില്‍ ഒരെണ്ണത്തിനും കണക്ട് കാര്‍ സവിശേഷതയുണ്ട്.
MOST READ: പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ

ഓരോ മാസവും ഇന്ത്യയുടെ പട്ടികയിലെ മികച്ച അഞ്ച് കാര്‍ നിര്‍മ്മാതാക്കളില്‍ ബ്രാന്‍ഡ് സ്ഥിരമായി ഇടംപിടിച്ചിട്ടുണ്ടെന്നും കിയ പറയുന്നു. കിയ സെല്‍റ്റോസിന്റെ 149,428 യൂണിറ്റുകള്‍ ഇതുവരെ ഇന്ത്യന്‍ വിപണിയില്‍ വിറ്റു.

2020 സെപ്റ്റംബറില്‍ വിപണിയിലെത്തിയ സോനെറ്റിന്റെ 45,195 യൂണിറ്റുകളും ആഢംബര മോഡലായ കാര്‍ണിവലിന്റെ 5,409 യൂണിറ്റുകളും ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കാനായെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഓട്ടോ എക്സ്പോയിലാണ് കാര്‍ണിവല്‍ സമാരംഭിച്ചത്.
MOST READ: കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ

കിയ മോട്ടോര്‍സ് നിലവില്‍ പ്രാദേശികമായി സോനെറ്റ്, സെല്‍റ്റോസ് എസ്യുവികള് ആന്ധ്രാപ്രദേശിലെ കമ്പനിയുടെ അനന്തപുര്‍ പ്ലാന്റില്‍ നിര്‍മ്മിക്കുന്നു. അതേസമയം അതേ പ്ലാന്റില്‍ കാര്‍ണിവലും കൂട്ടിച്ചേര്‍ക്കുന്നു.

ഇത് CKD (കംപ്ലീറ്റ്ലി നോക്കഡ് ഡൗണ്‍) മോഡലായി ഇന്ത്യയിലേക്ക് വരുന്നു. പ്രതിവര്‍ഷം 300,000 യൂണിറ്റ് ഉത്പാദന ശേഷിയാണുള്ളത്, 2022 ഓടെ ഉത്പ്പാദന യൂണിറ്റ് പൂര്‍ണ്ണമായും വിനിയോഗിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

വില്‍പ്പന, സേവന ശൃംഖലയെ സംബന്ധിച്ചിടത്തോളം കിയ മോട്ടോര്‍സിന് ഇപ്പോള്‍ രാജ്യത്തുടനീളം 300 ടച്ച് പോയിന്റുകളാണുള്ളത്. ഇത് വിപുലീകരിക്കാന്‍ പദ്ധതിയിടുന്നതായും ഭാവിയില്‍ ടയര്‍ III, IV വിപണികളില്‍ അതിന്റെ നെറ്റ്വര്‍ക്ക് വര്‍ധിപ്പിക്കുമെന്നും കമ്പനി വെളിപ്പെടുത്തി.