വിപുലമായ മാറ്റങ്ങളോടെ 2021 കാർണിവൽ അവതരിപ്പിച്ച് കിയ

ഈ ആഴ്ച ആദ്യം ആഗോളതലത്തിൽ പുതിയ കോർപ്പറേറ്റ് ലോഗോ വെളിപ്പെടുത്തിയതിന് ശേഷം കിയ മോട്ടോഡസ് ഇപ്പോൾ ഓസ്‌ട്രേലിയൻ വിപണിയിൽ 2021 കാർണിവൽ പുറത്തിറക്കി.

വിപുലമായ മാറ്റങ്ങളോടെ 2021 കാർണിവൽ അവതരിപ്പിച്ച് കിയ

അമേരിക്കൻ ഐക്യനാടുകളിൽ സെഡോണ എന്നറിയപ്പെടുന്ന എം‌പി‌വി / മിനിവാൻ‌ അതിന്റെ നാലാം തലമുറ‌ പതിപ്പിലാണ്‌ എത്തുന്നത്, കൂടാതെ ഹ്യുണ്ടായി-കിയ ബ്രാൻഡുകളുടെ പുതിയ N3 മിഡ്-സൈസ് പ്ലാറ്റ്‌ഫോമിലാണ് വാഹനം ഒരുങ്ങുന്നത്.

വിപുലമായ മാറ്റങ്ങളോടെ 2021 കാർണിവൽ അവതരിപ്പിച്ച് കിയ

കൊറിയൻ കാർ നിർമ്മാതാക്കൾ എംപിവി S, Si, SLi, പ്ലാറ്റിനം എന്നിങ്ങനെ നാല് വ്യത്യസ്ത ട്രിം ലെവലുകളിൽ വാഗ്ദാനം ചെയ്യുന്നു. ഇവയെല്ലാം പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം ലഭ്യമാണ്.

MOST READ: ഫോർഡ് കാറുകളിലുമുണ്ട് എഞ്ചിൻ ഐഡിൾ ഷട്ട്‌ഡൗൺ സാങ്കേതികവിദ്യ

വിപുലമായ മാറ്റങ്ങളോടെ 2021 കാർണിവൽ അവതരിപ്പിച്ച് കിയ

അവസാന തലമുറ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, ഡിസൈൻ, ടെക്നോളജി, സുഖസൗകര്യങ്ങൾ, ആഢംബരങ്ങൾ എന്നിവയുടെ കാര്യത്തിൽ 2021 കാർണിവൽ വ്യക്തമായ ഒരു മാറ്റം നമുക്ക് കാണാനാകും.

വിപുലമായ മാറ്റങ്ങളോടെ 2021 കാർണിവൽ അവതരിപ്പിച്ച് കിയ

തെരഞ്ഞെടുത്ത ട്രിം പരിഗണിക്കാതെ തന്നെ, 2021 കിയ കാർണിവലിന് 290 bhp പരമാവധി കരുത്തും 355 Nm torque ഉം ഉൽപാദിപ്പിക്കുന്ന സ്മാർട്ട്സ്ട്രീം 3.5 ലിറ്റർ GDI V6 പെട്രോൾ എഞ്ചിൻ, അല്ലെങ്കിൽ 198 bhp കരുത്തും 440 Nm torque ഉം പുറപ്പെടുവിക്കുന്ന 2.2 ലിറ്റർ CRDI ഓയിൽ ബർണർ എന്നിവ ലഭിക്കാം.

MOST READ: മാരുതിയുടെ വിപണി ലക്ഷ്യമിട്ട് ടാറ്റ; പരീക്ഷണയോട്ടം നടത്തി ടിയാഗൊ സിഎന്‍ജി

വിപുലമായ മാറ്റങ്ങളോടെ 2021 കാർണിവൽ അവതരിപ്പിച്ച് കിയ

ഇരു എഞ്ചിനുകളും സ്റ്റാൻഡേർഡായി എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വഴി മുൻ വീലുകളിലേക്ക് പവർ അയയ്ക്കുന്നു.

വിപുലമായ മാറ്റങ്ങളോടെ 2021 കാർണിവൽ അവതരിപ്പിച്ച് കിയ

ടോപ്പ് എൻഡ് പ്ലാറ്റിനം ട്രിമിൽ 19 ഇഞ്ച് ബ്ലാക്ക് അലോയി വീലുകൾ, 12 സ്പീക്കർ ബോസ് ഓഡിയോ സിസ്റ്റം, റിയർ ഒക്യുപെന്റ് അലേർട്ട്, ഹീറ്റഡ് സ്റ്റിയറിംഗ് വീൽ, വയർലെസ് ചാർജർ, പാഡിൽ ഷിഫ്റ്ററുകൾ തുടങ്ങിയവ ലഭിക്കുന്നു.

MOST READ: ബ്രെസയെ താഴെയിറക്കി വെന്യു; 2020 ഡിസംബറിലെ എസ്‌യുവി ശ്രേണിയിലെ വില്‍പ്പന ഇങ്ങനെ

വിപുലമായ മാറ്റങ്ങളോടെ 2021 കാർണിവൽ അവതരിപ്പിച്ച് കിയ

കൂടാതെ ഡ്യുവൽ ടിൽറ്റിംഗ് ആന്റ് സ്ലൈഡിംഗ് സൺറൂഫ്, എട്ട്-വേ മെമ്മറി സീറ്റുകൾ, റിയർ ഹീറ്റഡ് സീറ്റുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എൽഇഡി ഇന്റീരിയർ ലൈറ്റുകൾ, രണ്ടാമത്തെയും മൂന്നാമത്തെയും വരി സൺഷേഡ് ബ്ലൈന്റുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.

വിപുലമായ മാറ്റങ്ങളോടെ 2021 കാർണിവൽ അവതരിപ്പിച്ച് കിയ

അതോടൊപ്പം 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, പ്രൈവസി ഗ്ലാസ്, പുഷ് ബട്ടൺ സ്റ്റാർട്ടുള്ള സ്മാർട്ട് കീ, സറൗണ്ട് വ്യൂ മോണിറ്റർ, പവർഡ് ടെയിൽ‌ഗേറ്റ്, പവർഡ് സ്ലൈഡിംഗ് ഡോറുകൾ, എട്ട് തരത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഇലക്ട്രോക്രോമിക് മിറർ, സേഫ് എക്സിറ്റ് അലേർട്ട്, റിയർ ക്രോസ് ട്രാഫിക് കൊളീഷൻ അവോയിഡൻസ് അസിസ്റ്റ് എന്നിവയും വരുന്നു.

MOST READ: പുതുക്കിയ വിലകൾ പ്രാബല്യത്തിൽ; മഹീന്ദ്ര മോഡലുകൾക്ക് 4,500 മുതൽ 40,000 രൂപ വരെ വർധിച്ചു

വിപുലമായ മാറ്റങ്ങളോടെ 2021 കാർണിവൽ അവതരിപ്പിച്ച് കിയ

ഓസ്‌ട്രേലിയയിൽ 2021 കാർണിവലിനുള്ള വില AUD 50,390 മുതൽ ആരംഭിക്കുന്നു, ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 28.71 ലക്ഷം രൂപയായി മാറുന്നു.

വിപുലമായ മാറ്റങ്ങളോടെ 2021 കാർണിവൽ അവതരിപ്പിച്ച് കിയ

ടോപ്പ് എൻഡ് കാർണിവൽ പ്ലാറ്റിനം ഡിസൈൻ വേരിയന്റ് AUD 69,990, അതായത് 39.90 ലക്ഷം രൂപയ്ക്ക് എത്തുന്നു. ഇന്ത്യയിൽ, 24.95 മുതൽ 33.95 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയുള്ള കാർണിവലിന്റെ മുൻതലമുറ പതിപ്പ് കിയ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു.

Most Read Articles

Malayalam
English summary
KIA Motors Launched 2021 Carnival MPV In Australia. Read in Malayalam.
Story first published: Saturday, January 9, 2021, 13:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X