Seltos ഡീസൽ പതിപ്പിലേക്കും iMT ഗിയർബോക്‌സ് അവതരിപ്പിക്കാൻ ഒരുങ്ങി Kia Motors

ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ഏവർക്കും സുപരിചിതമായി മാറിയ വാഹന നിർമാണ കമ്പനിയാണ് കിയ മോട്ടോർസും അവരുടെ ജനപ്രിയ മിഡ്-സൈസ് എസ്‌യുവിയായ സെൽറ്റോസും. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട്‍‌സ് യൂട്ടിലിറ്റി മോഡലുകളിൽ ഒന്നാണ് ഈ കൊറിയൻ കാർ.

Seltos ഡീസൽ പതിപ്പിലേക്കും iMT ഗിയർബോക്‌സ് അവതരിപ്പിക്കാൻ ഒരുങ്ങി Kia Motors

2019 ഓഗസ്റ്റിൽ അവതരിപ്പിച്ചതു മുതൽ സ്ഥിരമായ പ്രതിമാസ വിൽപ്പനയാണ് കമ്പനിയിലേക്ക് കിയ സെൽറ്റോസ് സംഭാവന ചെയ്യുന്നത്. ഈ വർഷം ഒക്ടോബറിൽ, ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായിരുന്നു ഇതെന്നതും മാറ്റുകൂട്ടുന്നുണ്ട്.

Seltos ഡീസൽ പതിപ്പിലേക്കും iMT ഗിയർബോക്‌സ് അവതരിപ്പിക്കാൻ ഒരുങ്ങി Kia Motors

രാജ്യത്ത് നിന്നു നേടുന്ന മികവാർന്ന വിജയത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് കൊറിയൻ കാർ നിർമ്മാതാവ് വാഗ്ദാനം ചെയ്യുന്ന വിശാലമായ ഓപ്ഷനുകളും വേരിയന്റുകളും. ഇതിൽ വേരിയന്റുകൾ, എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകളും ഇവയുടെയെല്ലാം കോമ്പിനേഷനുകളും അനേകം വേരിയന്റ് നിരയിലുടനീളം വ്യാപിച്ചു കിടക്കുകയാണ്. അതായത് എസ്‌യുവി സ്വന്തമാക്കാൻ എത്തുന്ന ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ ഒരുപാട് കാര്യങ്ങളുണ്ടെന്ന് സാരം.

Seltos ഡീസൽ പതിപ്പിലേക്കും iMT ഗിയർബോക്‌സ് അവതരിപ്പിക്കാൻ ഒരുങ്ങി Kia Motors

എസ്‌യുവി, ക്രോസ് ഓവറുകളുടെ കോം‌പാക്‌ട് സി-സെഗ്‌മെന്റിൽ സെൽറ്റോസിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന് ഉപഭോക്താക്കൾക്കായി ഉടൻ തന്നെ കൂടുതൽ ഓപ്ഷനുകൾ ലഭ്യമാക്കാൻ ഒരുങ്ങുകയാണ് കിയ. അതിന്റെ ഭാഗമായി എസ്‌യുവിക്ക് ഡീസൽ iMT വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങുകയാണ് കമ്പനിയെന്നാണ് പുതിയ റിപ്പോർട്ടുകൾ.

Seltos ഡീസൽ പതിപ്പിലേക്കും iMT ഗിയർബോക്‌സ് അവതരിപ്പിക്കാൻ ഒരുങ്ങി Kia Motors

1.5 ലിറ്റർ ഡീസൽ എഞ്ചിനോടുകൂടിയ സെൽറ്റോസിനായിരിക്കും iMT ഗിയർബോക്‌സ് ഓപ്ഷൻ കിയ അവതരിപ്പിക്കുക. 2022 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന കാരെൻസ് എംപിവിക്ക് ശേഷം ഈ പുതിയ പതിപ്പ് വിപണിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ മാത്രമാണ് എസ്‌യുവിയുടെ ഡീസൽ വേരിയന്റിൽ ലഭ്യമാവുക.

Seltos ഡീസൽ പതിപ്പിലേക്കും iMT ഗിയർബോക്‌സ് അവതരിപ്പിക്കാൻ ഒരുങ്ങി Kia Motors

iMT ഡീസൽ പതിപ്പിലേക്ക് കൂടി എത്തുമ്പോൾ കൂടുതൽ ആളുകളെ ആകർഷിക്കാൻ ഇത് സഹായകരമാകും. എന്നാൽ വരാനിരിക്കുന്ന ഈ കോമ്പിനേഷൻ എസ്‌യുവിയുടെ ഏത് വേരിയന്റിലാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ഇപ്പോൾ വ്യക്തമല്ല. പെട്രോൾ iMT വേരിയന്റിനെ പോലെ തന്നെ ഇത് HTK+ മോഡലിനൊപ്പം വാഗ്‌ദാനം ചെയ്യപ്പെടാനാണ് സാധ്യത. ഡീസൽ മാനുവൽ വേരിയന്റിനേക്കാൾ ഏകദേശം 50,000 രൂപ അധികമാണ് വാഹനത്തിന് മുടക്കേണ്ടി വരിക.

Seltos ഡീസൽ പതിപ്പിലേക്കും iMT ഗിയർബോക്‌സ് അവതരിപ്പിക്കാൻ ഒരുങ്ങി Kia Motors

സെൻസറുകളും ആക്യുവേറ്ററുകളും ഘടിപ്പിച്ച ക്ലച്ച്-ലെസ് മാനുവൽ ഗിയർബോക്‌സ് സംവിധാനമാണ് iMT ഗിയർബോക്സ് അല്ലെങ്കിൽ ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ. ഒരു സ്റ്റിക്ക് ഷിഫ്റ്റ് ഉപയോഗിച്ച് ഗിയർ ഷിഫ്റ്റിംഗ് സ്വമേധയാ നടത്തുമ്പോൾ ക്ലച്ച് പ്രവർത്തനം സ്വയമേവ നടപ്പിലാക്കുന്നു. ഗിയർബോക്‌സിൽ മാനുവൽ നിയന്ത്രണം വേണമെന്ന് ആഗ്രഹിക്കുന്ന ഡ്രൈവർമാർക്ക് അനുയോജ്യമായ തെരഞ്ഞെടുപ്പാകുമിത്.

Seltos ഡീസൽ പതിപ്പിലേക്കും iMT ഗിയർബോക്‌സ് അവതരിപ്പിക്കാൻ ഒരുങ്ങി Kia Motors

കനത്ത ബമ്പർ-ടു-ബമ്പർ ട്രാഫിക്കിൽ ഇത് കൂടുതൽ സൗകര്യപ്രദമാണ്. കിയ സോനെറ്റിലും ഹ്യുണ്ടായി വെന്യൂവിലും ഇത് നേരത്തെ അവതരിപ്പിച്ച് വിജയിച്ച ഒന്നാണ്. അതിനു ശേഷം സെൽറ്റോസിന്റെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റിലും iMT കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാൽ എസ്‌യുവി ലൈനപ്പിലുടനീളം 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി അണിനിരത്തിയിരിക്കുന്നത്.

Seltos ഡീസൽ പതിപ്പിലേക്കും iMT ഗിയർബോക്‌സ് അവതരിപ്പിക്കാൻ ഒരുങ്ങി Kia Motors

സിവിടി ഓട്ടോമാറ്റിക്, 6 സ്പീഡ് ടോർഖ് കൺവെർട്ടർ, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയാണ് കിയ സെൽറ്റോസിലെ മറ്റ് ഗിയർബോക്‌സ് കോമ്പിനേഷനുകൾ. എസ്‌യുവിയുടെ 1.5 ലിറ്റർ ഡീസൽ യൂണിറ്റ് 114 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കുമ്പോൾ 1.5 ലിറ്റർ പെട്രോൾ യൂണിറ്റ് 114 bhp പവറിൽ 144 Nm torque ആണ് നൽകുന്നത്.

Seltos ഡീസൽ പതിപ്പിലേക്കും iMT ഗിയർബോക്‌സ് അവതരിപ്പിക്കാൻ ഒരുങ്ങി Kia Motors

138 bhp കരുത്തും 242 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റർ GDI ടർബോ പെട്രോൾ എഞ്ചിനും വാഹനത്തിനുണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേ, കിയയുടെ UVO കണക്റ്റഡ് കാർ ടെക്‌നോളജി, 8 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങി നിരവധി സവിശേഷതകൾ കിയ വാഗ്ദാനം ചെയ്യുന്നു.

Seltos ഡീസൽ പതിപ്പിലേക്കും iMT ഗിയർബോക്‌സ് അവതരിപ്പിക്കാൻ ഒരുങ്ങി Kia Motors

സ്റ്റാര്‍ട്ട് / സ്‌റ്റോപ്പ് പുഷ് ബട്ടണ്‍, പിന്‍ പാര്‍ക്കിംഗ് ക്യാമറ, മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍, ട്രാക്ഷന്‍ മോഡുകള്‍, ഡ്രൈവ് മോഡുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങി മറ്റ് നിരവധി സജ്ജീകരണങ്ങളും എസ്‌യുവിക്കുണ്ട്.

Seltos ഡീസൽ പതിപ്പിലേക്കും iMT ഗിയർബോക്‌സ് അവതരിപ്പിക്കാൻ ഒരുങ്ങി Kia Motors

അതേസമയം ആറ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ബ്രേക്ക് അസിസ്റ്റ്, ഹിൽ അസിസ്റ്റ് കൺട്രോൾ (HAC) എന്നിവയാണ് കിയ സെൽറ്റോസ് മിഡ് സൈസ് എസ്‌യുവിയിലെ സുരക്ഷാ സന്നാഹങ്ങൾ. നിലവിൽ ഇന്ത്യയിൽ തന്നെ രണ്ട് വർഷം കൊണ്ട് രണ്ട് ലക്ഷം യൂണിറ്റ് സെൽറ്റോസുകളാണ് കിയ ഇന്ത്യ നിരത്തിലെത്തിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Kia motors to introduce diesel imt variant for seltos suv in 2022 details
Story first published: Saturday, November 6, 2021, 10:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X