ഇന്ത്യയിൽ മോഡൽ നിര പുതുക്കാൻ Kia, ഒരുങ്ങുന്നത് ഇലക്‌ട്രിക് ഉൾപ്പടെ നാല് പുത്തൻ കാറുകൾ

സെൽറ്റോസ് എന്ന മോഡലുമായി 2019-ൽ ആണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോർസ് ഇന്ത്യൻ വിപണിയിലേക്ക് കടന്നുവരുന്നത്. ആദ്യ കാറിലൂടെ തന്നെ രാജ്യത്തെ പ്രധാന നിർമാണ കമ്പനികളിൽ ഒന്നായി മാറാനും ബ്രാൻഡിനായി.

ഇന്ത്യയിൽ മോഡൽ നിര പുതുക്കാൻ Kia, ഒരുങ്ങുന്നത് ഇലക്‌ട്രിക് ഉൾപ്പടെ നാല് പുത്തൻ കാറുകൾ

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ സെൽറ്റോസ് പുതിയ മാനങ്ങളാണ് സൃഷ്‌ടിച്ചത്. ഇന്നും ഏറെ സ്വീകാര്യമായ കമ്പനിയുടെ നിരയിൽ മൂന്ന് മോഡലുകൾ മാത്രമാണുള്ളതെങ്കിലും വിൽപ്പന കണക്കുകളുടെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ ഇന്ന് ആഭ്യന്തര വിപണിയിലെ ഏറ്റവും വലിയ അഞ്ചാമത്തെ വാഹന നിർമാണ കമ്പനിയാണ് കിയ.

ഇന്ത്യയിൽ മോഡൽ നിര പുതുക്കാൻ Kia, ഒരുങ്ങുന്നത് ഇലക്‌ട്രിക് ഉൾപ്പടെ നാല് പുത്തൻ കാറുകൾ

സെൽറ്റോസിന്റെ ഗംഭീര വിജയത്തിനു ശേഷം 2020-ൽ കാർണിവൽ എന്ന ആഢംബര എംപിവിയും സോനെറ്റ് എന്ന സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയും കിയ മോട്ടോർസിന്റെ ശ്രേണിയിലേക്ക് ചേർന്നു. ഈ മോഡലുകളും മികച്ച പ്രതികരണമാണ് വിപണിയിൽ നിന്നും നേടിയെടുത്തിട്ടുള്ളത്. ഇന്ത്യയെ തങ്ങളുടെ പ്രധാന വിപണികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന കമ്പനി വാഹന നിര വിപുലീകരിക്കാൻ ഒരുങ്ങുകയാണ്.

ഇന്ത്യയിൽ മോഡൽ നിര പുതുക്കാൻ Kia, ഒരുങ്ങുന്നത് ഇലക്‌ട്രിക് ഉൾപ്പടെ നാല് പുത്തൻ കാറുകൾ

വരും വർഷങ്ങളിൽ കുറച്ച് പുതിയ വാഹനങ്ങൾ പുറത്തിറക്കി ഇന്ത്യയിലെ മുൻനിര ബ്രാൻഡുകളിൽ ഒന്നായി വളർത്താനാണ് കിയ ഇന്ത്യയുടെ പ്രധാന ലക്ഷ്യം. പ്രധാനമായും നാല് പുതിയ മോഡലുകളായിരിക്കും ദക്ഷിണ കൊറിയൻ കമ്പനി നമുക്കായി അവതരിപ്പിക്കുക.

ഇന്ത്യയിൽ മോഡൽ നിര പുതുക്കാൻ Kia, ഒരുങ്ങുന്നത് ഇലക്‌ട്രിക് ഉൾപ്പടെ നാല് പുത്തൻ കാറുകൾ

വരാനിരിക്കുന്ന ഈ കിയ കാറുകളിൽ ആദ്യത്തേത് 'KY' എന്ന രഹസ്യനാമമുള്ള ഒരു എൻട്രി ലെവൽ എംപിവി ആയിരിക്കും. കിയ KY ഇന്ത്യൻ റോഡുകളിൽ നിരവധി തവണ ഇതിനോടകം തന്നെ പരീക്ഷണയോട്ടം നടത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. അടുത്ത വർഷം ആദ്യപാദത്തിൽ ഈ മോഡൽ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിൽ മോഡൽ നിര പുതുക്കാൻ Kia, ഒരുങ്ങുന്നത് ഇലക്‌ട്രിക് ഉൾപ്പടെ നാല് പുത്തൻ കാറുകൾ

സെൽറ്റോസിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ മൾട്ടി പർപ്പസ് വാഹനം നിർമിക്കുകയെന്നാണ് കിയ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഒരു അധിക നിര സീറ്റുകൾ ഉൾക്കൊള്ളാൻ ഇത് പരിഷ്ക്കരിക്കുമെന്നതും ശ്രദ്ധേയമാണ്. ഊഹാപോഹങ്ങൾ അനുസരിച്ച്, KY 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ ഓപ്ഷനുകളോട് കൂടിയായിരിക്കും നിരത്തിലെത്തുക.

ഇന്ത്യയിൽ മോഡൽ നിര പുതുക്കാൻ Kia, ഒരുങ്ങുന്നത് ഇലക്‌ട്രിക് ഉൾപ്പടെ നാല് പുത്തൻ കാറുകൾ

മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും പുതിയ എംപിയിൽ ലഭ്യമാകും. ഇതുകൂടാതെ, ഇന്ത്യൻ വിപണിയിൽ EV6, e-Niro എന്നിങ്ങനെ പുതിയ വില കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങളും പുറത്തിറക്കാനും കിയ മോട്ടോർസിന് പദ്ധതിയുണ്ട്.

ഇന്ത്യയിൽ മോഡൽ നിര പുതുക്കാൻ Kia, ഒരുങ്ങുന്നത് ഇലക്‌ട്രിക് ഉൾപ്പടെ നാല് പുത്തൻ കാറുകൾ

സമർപ്പിത ഇവി ആർക്കിടെക്ച്ചറിൽ ബ്രാൻഡിന്റെ ആദ്യത്തെ ഇലക്ട്രിക് വാഹനമായി കിയ EV6 ഈ വർഷമാദ്യം ആഗോള തലത്തിൽ അനാവരണം ചെയ്തിരുന്നു. ഇത് ഇ-ജിഎംപി എന്നറിയപ്പെടുന്ന ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോമിലാണ് നിർമിച്ചിരിക്കുന്നത്. ഇത് ഹ്യുണ്ടായി അയോണിക് 5 മോഡലിനും അടിവരയിടുന്ന അതേ പ്ലാറ്റ്ഫോമാണ്.

ഇന്ത്യയിൽ മോഡൽ നിര പുതുക്കാൻ Kia, ഒരുങ്ങുന്നത് ഇലക്‌ട്രിക് ഉൾപ്പടെ നാല് പുത്തൻ കാറുകൾ

EV6 ഇലക്‌ട്രിക് ക്രോസ്ഓവർ 58 kWh, 77.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ലഭ്യമാണ്. രണ്ടും റിയർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് ഫോർമാറ്റുകളിലും ലഭ്യമാണ്. 64 kWh, 39.2 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുള്ള നിറോ എസ്‌യുവിയുടെ പൂർണമാ വൈദ്യുത പതിപ്പാണ് കിയ ഇ-നിരോ.

ഇന്ത്യയിൽ മോഡൽ നിര പുതുക്കാൻ Kia, ഒരുങ്ങുന്നത് ഇലക്‌ട്രിക് ഉൾപ്പടെ നാല് പുത്തൻ കാറുകൾ

റിപ്പോർട്ടുകൾ പ്രകാരം, EV6 അടുത്ത വർഷം പൂർണമായും ബിൽറ്റ്-അപ്പ് (CBU) യൂണിറ്റായി ഇന്ത്യയിൽ ഇറക്കുമതി ചെയ്‌ത് അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഇ-നിരോ 2023 ൽ ഒരു സികെഡി ഇറക്കുമതി വാഹനമായി എത്തും. നിലവിലെ തലമുറ ആവർത്തനത്തിലുള്ള ഇ-നിരോ അതിന്റെ പവർട്രെയിനുകൾ ഹ്യുണ്ടായി കോന ഇലക്ട്രിക്കുമായാണ് പങ്കിടുന്നത് എന്ന കാര്യവും വളരെ ശ്രദ്ധേയമാണ്.

ഇന്ത്യയിൽ മോഡൽ നിര പുതുക്കാൻ Kia, ഒരുങ്ങുന്നത് ഇലക്‌ട്രിക് ഉൾപ്പടെ നാല് പുത്തൻ കാറുകൾ

കിയ നിരോ അടുത്ത വർഷം ഒരു തലമുറ മാറ്റത്തിന് വിധേയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ക്രോസ്ഓവറിന്റെ ഇലക്‌ട്രിക് പതിപ്പും സമനമായ പരിഷ്ക്കാരങ്ങളോടെ വിപണിയിൽ എത്തും. അതിനാൽ പുതുതലമുറ മോഡലായിരിക്കും ഇന്ത്യയിൽ എത്തുക. അതിനാൽ തന്നെ ഇലക്‌ട്രിക് എഞ്ചിനിൽ എന്തേലും പരിഷ്ക്കാരങ്ങൾ ഉണ്ടാകുമോ എന്ന കാര്യം കാത്തിരുന്നു കാണേണ്ടി വരും.

ഇന്ത്യയിൽ മോഡൽ നിര പുതുക്കാൻ Kia, ഒരുങ്ങുന്നത് ഇലക്‌ട്രിക് ഉൾപ്പടെ നാല് പുത്തൻ കാറുകൾ

ഇതിനു പുറമെ ഹ്യുണ്ടായി ഇന്ത്യൻ വിപണിയിൽ ഒരു പുതിയ വില കുറഞ്ഞ ഇവിയും വികസിപ്പിക്കുന്നുണ്ട്. ആയതിനാൽ കിയ ഈ ഇലക്ട്രിക് കാറിന്റെ സ്വന്തം പതിപ്പും പുറത്തിറക്കും. ഹ്യുണ്ടായിയുടെ വരാനിരിക്കുന്ന ഇന്ത്യ നിർദ്ദിഷ്ട ഇവിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോൾ വിരളമാണ്. എന്നാൽ ഇത് ഒരു കോംപാക്‌ട് എസ്‌യുവിയോ മൈക്രോ എസ്‌യുവിയോ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിൽ മോഡൽ നിര പുതുക്കാൻ Kia, ഒരുങ്ങുന്നത് ഇലക്‌ട്രിക് ഉൾപ്പടെ നാല് പുത്തൻ കാറുകൾ

ഇതിന് ഒരു ചെറിയ ബാറ്ററി പായ്ക്കായിരിക്കും ഉണ്ടായിരിക്കുക. ചെലവ് കുറയ്ക്കാൻ നഗര യാത്രകൾക്ക് അനുയോജ്യമായ ഒരു ഡ്രൈവിംഗ് റേഞ്ചായിരിക്കും വാഹനത്തിലുണ്ടാവുക. ഹ്യുണ്ടായിയുടെ ഈ ഇലക്ച്രിക് പതിപ്പ് 2024-ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, അതിനുശേഷം കിയയുടെ മോഡലും വിപണിയിൽ എത്തും.

Most Read Articles

Malayalam
English summary
Kia motors to launch new 4 models in india soon
Story first published: Sunday, October 24, 2021, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X