Sonet-നും ആനിവേഴ്‌സറി എഡിഷന്‍ ലഭിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ Kia

രാജ്യത്ത് അതിവേഗം വളരുന്ന ബ്രാന്‍ഡുകളില്‍ ഒന്നാണ് കിയ. വളരെ ചുരുങ്ങിയ മോഡലുകള്‍കൊണ്ട്, വളരെ പെട്ടെന്ന് വിപണിയില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചുവെന്ന് വേണം പറയാന്‍.

Sonet-നും ആനിവേഴ്‌സറി എഡിഷന്‍ ലഭിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ Kia

2019 ഓഗസ്റ്റില്‍ സെല്‍റ്റോസ് കോംപാക്ട് എസ്‌യുവി ഉപയോഗിച്ച് കിയ, ഇന്ത്യന്‍ വാഹന വിഭാഗത്തിലേക്ക് പ്രവേശിച്ചു. കമ്പനി പ്രതീക്ഷിച്ചതുപോലെ തന്നെ ശ്രേണിയില്‍ ജനപ്രീയമാകാന്‍ മോഡലിന് സാധിച്ചുവെന്ന് വേണം പറയാന്‍.

Sonet-നും ആനിവേഴ്‌സറി എഡിഷന്‍ ലഭിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ Kia

ഇതോടെ കമ്പനി 2020 സെപ്റ്റംബറില്‍ സോണറ്റ് എന്നൊരു സബ്-കോംപാക്ട് എസ്‌യുവിയെയും അവതരിപ്പിച്ചു. ഇതും ബ്രാന്‍ഡിന്റെ വന്‍ ഹിറ്റായ മോഡലായി മാറുകയും, ഇന്ന് നിരത്തുകളില്‍ ആധിപത്യം തുടരുകയും ചെയ്യുന്നു. കാര്‍ണിവല്‍ എന്നൊരു ലക്ഷ്വറി എംപിവിയും ബ്രാന്‍ഡ് നിരയില്‍ നിന്നും രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്.

Sonet-നും ആനിവേഴ്‌സറി എഡിഷന്‍ ലഭിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ Kia

ഇത്തരത്തില്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ ചുരുങ്ങിയ കാലം കൊണ്ട് തങ്ങളുടേതായ സ്ഥാം കെട്ടിപ്പൊക്കിയവരാണ് കിയ. ഇനിയും നിരവധി മോഡലുകളെ രാജ്യത്ത് എത്തിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും മോഡലുകളില്‍ കൃത്യമായ ഇടവേളകളില്‍ കമ്പനി നവീകരണം കൊണ്ടുവരുന്നു എന്നത് എടുത്ത് പറയേണ്ടതാണ്.

Sonet-നും ആനിവേഴ്‌സറി എഡിഷന്‍ ലഭിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ Kia

ഇതൊക്കെയാണ് മാസങ്ങള്‍ പിന്നിടുമ്പോഴും കിയ മോഡലുകളുടെ വില്‍പ്പന വിപണിയില്‍ പിന്നോട്ട് പോകാത്തതിന് കാരണമെന്ന് പറയാം. അടുത്തിടെ കിയ സെല്‍റ്റോസിന് ഒരു സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ സമ്മാനിച്ചിരുന്നു. വിപണിയില്‍ എത്തിയതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം.

Sonet-നും ആനിവേഴ്‌സറി എഡിഷന്‍ ലഭിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ Kia

ഇപ്പോള്‍ അത്തരത്തിലൊരു അവതരണത്തിനൊരുങ്ങുകയാണ് സോനെറ്റും. വിപണിയില്‍ എത്തിയതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി മോഡലിന് ഒരു സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി എന്നാണ് സൂചന.

Sonet-നും ആനിവേഴ്‌സറി എഡിഷന്‍ ലഭിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ Kia

കമ്പനിയുടെ ഭാഗത്തുനിന്നും ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നുവെന്ന് വേണം പറയാന്‍. ഈ ഒരു വര്‍ഷ കാലയളവില്‍ ബ്രാന്‍ഡിനായി പല നിര്‍ണയക പിന്തുണയും മോഡല്‍ സമ്മാനിച്ചിട്ടുണ്ട്.

Sonet-നും ആനിവേഴ്‌സറി എഡിഷന്‍ ലഭിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ Kia

ലോഞ്ച് ചെയ്ത ആദ്യ മാസത്തില്‍ തന്നെ സെഗ്മെന്റ് ലീഡര്‍ എന്ന പദവി വാഹനം നേടി. കിയ സോനെറ്റ് അടുത്തിടെ സമാരംഭിച്ചതിന് ശേഷം ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന എന്ന നാഴികക്കല്ല് പിന്നിട്ടതായി കമ്പനി പ്രഖ്യാപിച്ചിരുന്നു.

Sonet-നും ആനിവേഴ്‌സറി എഡിഷന്‍ ലഭിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ Kia

ഒരു ലക്ഷം വില്‍പ്പന നാഴികക്കല്ലിന് പുറമേ, സോനെറ്റ് ഇന്ത്യയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ പരിപാടിയുടെ ആഘോഷിക്കുന്നതിനാണ്, കിയ സോനെറ്റ് ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിക്കുകയെന്നാണ് സൂചന. വൈകാതെ ഈ പതിപ്പിന്റെ അവതരണം ഉണ്ടാകുമെന്നാണ് സൂചന.

Sonet-നും ആനിവേഴ്‌സറി എഡിഷന്‍ ലഭിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ Kia

പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച്, അയോറ ബ്ലാക്ക് പേള്‍, ഗ്രാവിറ്റി ഗ്രേ, സില്‍വര്‍ സ്റ്റീല്‍, ഗ്ലേസിയര്‍ വൈറ്റ് പേള്‍ എന്നിവയുടെ കളര്‍ ഓപ്ഷനുകളില്‍ ഇത് വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഒരു പരിമിത പതിപ്പ് മോഡലായിരിക്കും, കൂടാതെ 2022 മാര്‍ച്ച് വരെ പരിമിതമായ കാലയളവില്‍ വില്‍ക്കുകയും ചെയ്യും.

Sonet-നും ആനിവേഴ്‌സറി എഡിഷന്‍ ലഭിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ Kia

കിയ സോനെറ്റ് HTX AE സാധാരണ പതിപ്പിനൊപ്പം നിര്‍മ്മിക്കും, കൂടാതെ ചില ഭാഗങ്ങള്‍ സാറ്റാന്‍ഡേര്‍ഡ് മോഡലുമായി പങ്കിടും, പക്ഷേ അതിന്റെ ബാഹ്യഭാഗങ്ങളിലും ഇന്റീരിയറുകളിലും പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഘടകങ്ങള്‍ ഉണ്ടായിരിക്കും.

Sonet-നും ആനിവേഴ്‌സറി എഡിഷന്‍ ലഭിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ Kia

പുറംഭാഗത്ത് ടാഗറിന്‍ ഓറഞ്ച് ആക്സന്റുകള്‍, ഒരു പ്രത്യേക വാര്‍ഷിക പതിപ്പ് ചിഹ്നം, കിയ സിഗ്നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്‍ എന്നിവയുമായി പൊരുത്തപ്പെടുന്ന ടാംഗറിന്‍ ഓറഞ്ച് ആക്സന്റുകള്‍ എന്നിവ ഉപയോഗിച്ച് വാഹനത്തിന്റെ മുന്‍വശം മനോഹരമാക്കും. ഓറഞ്ച് ആക്‌സെന്റുകള്‍ ഉള്ള സ്‌കിഡ് പ്ലേറ്റുകളും മുന്‍വശത്തെ കണ്ടേക്കാം.

Sonet-നും ആനിവേഴ്‌സറി എഡിഷന്‍ ലഭിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ Kia

ചില ഫീച്ചര്‍ അപ്ഡേറ്റുകളിലേക്ക് പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഉപഭോക്താക്കള്‍ക്ക് കമ്പനി ഡീലര്‍ഷിപ്പുകളില്‍ HTX AE- യ്ക്കായി അവരുടെ HTX വേരിയന്റുകള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയില്ല. HTX, KTX AE എഡിഷന്റെ അളവുകള്‍ മാറ്റമില്ലാതെ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

Sonet-നും ആനിവേഴ്‌സറി എഡിഷന്‍ ലഭിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ Kia

അകത്തളത്തിലും കുറച്ച് മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് വേണം പറയാന്‍. പ്രത്യേകിച്ച് പുറംഭാഗത്ത് കണ്ട ഓറഞ്ച് ആക്‌സെന്റുകള്‍ അകത്തളത്തെയും മനോഹരമാക്കും. എന്നാല്‍ ഫീച്ചര്‍ ലിസ്റ്റില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ പ്രതീക്ഷിക്കേണ്ട്. ഒപ്പം എഞ്ചിനിലും മാറ്റം ഉണ്ടാകില്ല.

Sonet-നും ആനിവേഴ്‌സറി എഡിഷന്‍ ലഭിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ Kia

എഞ്ചിന്‍ ലൈനപ്പ് സാധാരണ സോനെറ്റ് HTX വേരിയന്റിന് സമാനമാണ്. 998 സിസി ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 6,000 rpm-ല്‍ 120 bhp കരുത്തും 1,500-6,000 rpm-ല്‍ 172 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. 12.3 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത സാധ്യമാകുമ്പോള്‍ ഇന്ധന ഉപഭോഗം 18.2 കിമീ/ലിറ്റര്‍ ആണ്.

Sonet-നും ആനിവേഴ്‌സറി എഡിഷന്‍ ലഭിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ Kia

എഞ്ചിന്‍ 6 സ്പീഡ് iMT, 7 സ്പീഡ് DCT എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്നു. 6 സ്പീഡ് ഓട്ടോമാറ്റിക്കില്‍ ഘടിപ്പിച്ചിട്ടുള്ള 1493 സിസി ഡീസല്‍ എഞ്ചിനും കിയ സോനെറ്റ് AE-യ്ക്ക് ലഭിക്കുന്നു.

Sonet-നും ആനിവേഴ്‌സറി എഡിഷന്‍ ലഭിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ Kia

ഈ എഞ്ചിന്‍ 4,000 rpm-ല്‍ 115 bhp കരുത്തും 1,500-2,750 rpm-ല്‍ 250 Nm torque ഉം സൃഷ്ടിക്കുന്നു. 11.8 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. അതേ ഡീസല്‍ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുമ്പോള്‍ 4,000 rpm-ല്‍ 100 bhp പവറും 1,500-2,750 rpm-ല്‍ 240 Nm ടോര്‍ക്കും സൃഷ്ടിക്കും. 12.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കുകയും ചെയ്യുന്നു. 24.1 കിലോമീറ്ററാണ് ഈ വേരിയന്റിന്റെ ഇന്ധനക്ഷമത.

Most Read Articles

Malayalam
English summary
Kia planning to launch anniversary edition for sonet not confirmed
Story first published: Monday, October 11, 2021, 15:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X