Carens എംപിവിയുടെ ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Kia; എതിരാളി Innova Crysta

കിയ മോട്ടോര്‍സിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയില്‍ വലിയ പദ്ധതികള്‍ക്കാണ് തയ്യാറെടുക്കുന്നത്. ബ്രാന്‍ഡിന്റെ എല്ലാ മോഡലുകളും അതത് സെഗ്മെന്റുകള്‍ പരിഗണിച്ച് മികച്ച വില്‍പ്പന നേടുകയും ചെയ്യുന്നു. സെല്‍റ്റോസ്, കാര്‍ണിവല്‍, സോനെറ്റ് എന്നിവ അവതരിപ്പിച്ചതിന് ശേഷം, ഇപ്പോള്‍ കിയ അതിന്റെ നാലാമത്തെ മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്.

Carens എംപിവിയുടെ ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Kia; എതിരാളി Innova Crysta

എംപിവി ശ്രേണിയിലേക്കാണ് ഇത്തവണ കമ്പനി മോഡലിനെ അവതരിപ്പിക്കുന്നത്. കാരെന്‍സ് എന്ന് പേരിട്ടിരിക്കുന്ന മോഡലിന്റെ ടീസര്‍ ചിത്രങ്ങള്‍ കമ്പനി കഴിഞ്ഞ ദിവങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വാഹനത്തിന്റെ ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് കിയ.

Carens എംപിവിയുടെ ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Kia; എതിരാളി Innova Crysta

എന്നിരുന്നാലും കിയ, അതിനെ ഒരു RV എന്നാണ് വിളിക്കുന്നത്, അവരുടെ പദാവലിയില്‍ റിക്രിയേഷണല്‍ വെഹിക്കിള്‍ എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. എല്ലാ പ്രായോഗിക ആവശ്യങ്ങള്‍ക്കും, ഇത് ഒരു എസ്‌യുവി-പ്രചോദിത സ്‌റ്റൈലിംഗുള്ള 3-സീറ്റര്‍ എംപിവി ആയിരിക്കും.

Carens എംപിവിയുടെ ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Kia; എതിരാളി Innova Crysta

സെല്‍റ്റോസിനെ അടിസ്ഥാനമാക്കിയ അതേ പ്ലാറ്റ്ഫോമിലാണ് കിയ കാരെന്‍സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിനാല്‍, ഗണ്യമായ എസ്‌യുവി-പ്രചോദിത ഡിസൈന്‍ ഘടകങ്ങളും കാരെന്‍സില്‍ ഹൈലൈറ്റുകളും പ്രതീക്ഷിക്കുന്നത് ന്യായമാണ്.

Carens എംപിവിയുടെ ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Kia; എതിരാളി Innova Crysta

ക്രെറ്റയുടെ ആര്‍ക്കിടെക്ച്ചറും പ്ലാറ്റ്ഫോമും വിപുലീകരിച്ചുകൊണ്ട് ഹ്യുണ്ടായിയും സമാനമായ ചിലത് അണിയറയില്‍ ഒരുക്കുന്നുണ്ടെന്നാണ് സൂചന. സ്‌കെച്ചുകളില്‍ നിന്നും റെന്‍ഡറുകളില്‍ നിന്നും, കാരെന്‍സിന് മുന്‍വശത്ത് ഗ്രില്‍-വൈഡ് ക്രോം സ്ട്രിപ്പ് ലഭിക്കുമെന്ന് വ്യക്തമാണ്. അത് ഇരുവശത്തും സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണങ്ങളോടൊപ്പം ഉണ്ടായിരിക്കും.

Carens എംപിവിയുടെ ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Kia; എതിരാളി Innova Crysta

ഹെഡ്‌ലാമ്പ് യൂണിറ്റുകളില്‍ ഇന്റഗ്രേറ്റഡ് ഡിആര്‍എല്ലുകളും ഡ്യുവല്‍ ബീം എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകളും മുന്നിലെ സവിശേഷതയാണ്. 'Opposites United' എന്ന തങ്ങളുടെ ഏറ്റവും പുതിയ ഡിസൈന്‍ തത്ത്വചിന്തയെ കാരെന്‍സ് തികച്ചും ഉള്‍ക്കൊള്ളുന്നുവെന്നാണ് കിയ ഡിസൈന്‍ സെന്റര്‍ സീനിയര്‍ വൈസ് പ്രസിഡന്റും മേധാവിയുമായ കരീം ഹബീബ് പറഞ്ഞത്.

Carens എംപിവിയുടെ ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Kia; എതിരാളി Innova Crysta

കൂടാതെ അത് അത്യാധുനിക വ്യക്തിത്വവും ശൈലിയും അതുല്യമായ സൗന്ദര്യശാസ്ത്രവും കൊണ്ട് സ്പോര്‍ട്ടി ഭാവത്തെ വിജയകരമായി സമന്വയിപ്പിക്കുകയും ചെയ്യുന്നു. ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് അവരുടെ മൂന്ന് നിര വാഹനങ്ങളില്‍ നിന്ന് എന്താണ് വേണ്ടത് എന്നതിന്റെ യഥാര്‍ത്ഥ പ്രതിഫലനമാണ് കിയ കാരെന്‍സെന്നും കരീം ഹബീബ് അഭിപ്രായപ്പെട്ടു.

Carens എംപിവിയുടെ ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Kia; എതിരാളി Innova Crysta

കാരെന്‍സ്, കിയയില്‍ നിന്നും എത്തുന്നതോടെ ഫീച്ചറുകളുടെ കാര്യത്തില്‍ വാഹനത്തില്‍ ഒരു കുറവും ഉണ്ടായിരിക്കില്ലെന്ന് വേണം പറയാന്‍. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ബ്ലൂലിങ്ക് കണക്റ്റിവിറ്റി സ്യൂട്ട് എന്നിവയുമായി പൊരുത്തപ്പെടുന്ന വലിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Carens എംപിവിയുടെ ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Kia; എതിരാളി Innova Crysta

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് തുടങ്ങിയ ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) സവിശേഷതകളും ഇതിന് ലഭിക്കും.

Carens എംപിവിയുടെ ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Kia; എതിരാളി Innova Crysta

പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്, 360 ഡിഗ്രി ക്യാമറ, സണ്‍റൂഫ്, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിംഗ് എന്നിവയും വാഹനത്തിന്റെ സവിശേഷതയാകും.

Carens എംപിവിയുടെ ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Kia; എതിരാളി Innova Crysta

സുരക്ഷ ഫീച്ചറുകളില്‍ റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ESC, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, EBD ഉള്ള ABS, 6 എയര്‍ബാഗുകള്‍ എന്നിവ വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യും. വിപണിയില്‍ 6, 7 സീറ്റര്‍ ഓപ്ഷനുകള്‍ കാരെന്‍സില്‍ നല്‍കുമോ എന്ന് കണ്ടറിയണം. എന്നിരുന്നാലും, കിയയുടെ മുന്‍കാല റെക്കോര്‍ഡുകള്‍ കണക്കിലെടുക്കുമ്പോള്‍, അത് അതിന്റെ ഉപഭോക്താക്കളെ ചോയ്സുകള്‍ ഉപയോഗിച്ച് കമ്പനി വാഗ്ദാനം ചെയ്‌തേക്കുമെന്നാണ് സൂചന.

Carens എംപിവിയുടെ ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Kia; എതിരാളി Innova Crysta

വാഹനത്തിന്റെ എഞ്ചിന്‍ ഓപ്ഷനുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നിലവില്‍ പരിമിതമാണ്. എന്നിരുന്നാലും, സെല്‍റ്റോസില്‍ നിന്ന് പവര്‍ട്രെയിന്‍ സജ്ജീകരണം കടമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Carens എംപിവിയുടെ ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Kia; എതിരാളി Innova Crysta

1.5 ലിറ്റര്‍ ടര്‍ബോ ഡീസലും 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ മോട്ടോറും ലഭിക്കുമെന്ന് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പെട്രോള്‍ മോട്ടോര്‍ 114 bhp കരുത്തും 144 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Carens എംപിവിയുടെ ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Kia; എതിരാളി Innova Crysta

അതേസമയം ഡീസല്‍ യൂണിറ്റിന് 114 bhp കരുത്തും 250 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ മിക്കവാറും 6-സ്പീഡ് മാനുവല്‍, CVT, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റ് എന്നിവ ഉള്‍പ്പെടും. ഒരു 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ഓപ്ഷനും ഓഫറിലുണ്ടാകുമെന്ന് സൂചനയുണ്ട്. ഇതിന് 140 bhp കരുത്ത് വര്‍ധിപ്പിക്കാന്‍ കഴിയും, DCT ഓട്ടോബോക്സുമായിട്ടാകും ഈ മോട്ടോര്‍ ജോടിയാക്കുക.

Carens എംപിവിയുടെ ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Kia; എതിരാളി Innova Crysta

കാരെന്‍സ് എംപിവിയുടെ ലോഞ്ച് 2022-ന്റെ തുടക്കത്തില്‍ നടക്കും. അതേസമയം 2021 ഡിസംബര്‍ 16 മോഡലിനെ നിര്‍മാതാക്കള്‍ വെളിപ്പെടുത്തും. വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും, 15-20 ലക്ഷം രൂപ പരിധിയിലായിരിക്കും എക്‌സ്‌ഷോറൂം വില. വിപണിയില്‍ ഹ്യുണ്ടായി അല്‍കസാര്‍, മഹീന്ദ്ര മറാസോ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ തുടങ്ങിയ മോഡലുകളായിരിക്കും കാരെന്‍സിന്റെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Kia revealed first official sketches of carens mpv will rival innova crysta
Story first published: Tuesday, December 7, 2021, 19:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X