പുത്തൻ സാങ്കേതികവിദ്യകൾ, ആഢംബര അകത്തളം; കിയ K9 ഫെയ്‌സ്‌ലി‌ഫ്റ്റ് സെഡാൻ

എസ്‌യുവി മോഡലുകളോട് പ്രിയംകൂടിയതോടെ തിരിച്ചടിയായത് ഒരുകാലത്ത് പ്രതാപിയായിരുന്ന സെഡാൻ കാറുകൾക്കാണ്. എന്നാൽ ഇക്കാലത്തും സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളോട് കിടപിടിക്കാനാവുന്ന ചില സെഡാനുകളും പല വിപണികളിലായുണ്ട്.

 പുത്തൻ സാങ്കേതികവിദ്യകൾ, ആഢംബര അകത്തളം; കിയ K9 ഫെയ്‌സ്‌ലി‌ഫ്റ്റ് സെഡാൻ

അത്തരത്തിലുള്ള ഒരു മോഡലാണ് ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ കിയയുടെ K9 സെഡാൻ. എസ്‌യുവി വാഹനങ്ങളുമായി കിടപിടിക്കാനായി അടുത്തിടെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കൂടി കമ്പനി പരിചയപ്പെടുത്തിയിരുന്നു.

 പുത്തൻ സാങ്കേതികവിദ്യകൾ, ആഢംബര അകത്തളം; കിയ K9 ഫെയ്‌സ്‌ലി‌ഫ്റ്റ് സെഡാൻ

മിഡ്‌ലൈഫ് പരിഷ്ക്കാരങ്ങളുമായി കിയയുടെ മുൻ‌നിര മോഡൽ മുൻഗാമിയേക്കാൾ കേമനായെന്ന് സാരം. നേരത്തെ വാഹനത്തിന്റെ പുറംമോടിയെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ട ബ്രാൻഡ് ഇപ്പോൾ K9 ഫെയ്‌സ്‌ലിഫ്റ്റ് സെഡാന്റെ അകത്തളത്തിന്റെ ഔദ്യോഗിക ചിത്രങ്ങളൂം പുറത്തുവിട്ടിരിക്കുകയാണ്.

MOST READ: ജീപ്പ് കോമ്പസിന് ഒരു ചൈനീസ് എതിരാളി 'ഹവാൽ ജോലിയോൺ'

 പുത്തൻ സാങ്കേതികവിദ്യകൾ, ആഢംബര അകത്തളം; കിയ K9 ഫെയ്‌സ്‌ലി‌ഫ്റ്റ് സെഡാൻ

വലിയ മാറ്റങ്ങളാണ് കിയ ഇതിൽ അവതരിപ്പിക്കുന്നത്. പഴയ 12.3 ഇഞ്ച് യൂണിറ്റിന് പകരമായി പുതിയ 14.5 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനാണ് ക്യാബിനിലെ ഏറ്റവും വലിയ നവീകരണം. എന്നാൽ ഫിംഗർപ്രിന്റ് ഒതന്റിക്കേഷൻ സംവിധാനവും പുതിയ K9 സെഡാനിലേക്ക് ചേർത്തതാണ് പ്രധാന ആകർഷണം.

 പുത്തൻ സാങ്കേതികവിദ്യകൾ, ആഢംബര അകത്തളം; കിയ K9 ഫെയ്‌സ്‌ലി‌ഫ്റ്റ് സെഡാൻ

കിയയുടെ നിരയിലെ വാഹനത്തിൽ ആദ്യമായാണ് ഈ പുതിയ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതെങ്കിലും ഇതിനകം തന്നെ സഹ ബ്രാൻഡുകളായ ഹ്യുണ്ടായി, ജെനിസിസ് എന്നിവയിൽ ഈ സംവിധാനം ലഭ്യമാണ്.

MOST READ: ISI മാർക്കില്ലാത്ത ഹെൽമെറ്റുകൾക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തി ഗതാഗത മന്ത്രാലയം

 പുത്തൻ സാങ്കേതികവിദ്യകൾ, ആഢംബര അകത്തളം; കിയ K9 ഫെയ്‌സ്‌ലി‌ഫ്റ്റ് സെഡാൻ

ഇതിലൂടെ ഡ്രൈവർ സീറ്റ് പൊസിഷൻ, ക്ലൈമറ്റ് കൺട്രോൾ സംവിധാനം, മിററുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ വ്യക്തിഗതമാക്കാനാകും. ഇതുകൂടാതെ ഉപഭോക്താക്കൾക്ക് ഫിംഗർപ്രിന്റ് ഒതന്റിക്കേഷൻ ഉപയോഗിച്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്സ്ക്രീൻ വഴി പേയ്‌മെന്റുകൾ നടത്താനും സാധിക്കും.

 പുത്തൻ സാങ്കേതികവിദ്യകൾ, ആഢംബര അകത്തളം; കിയ K9 ഫെയ്‌സ്‌ലി‌ഫ്റ്റ് സെഡാൻ

2021 കിയ K9 ഫെയ്‌സ്‌ലിഫ്റ്റ് കണക്റ്റുചെയ്‌ത കാർ ടെക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് സ്മാർട്ട്‌ഫോൺ ആപ്പ് വഴി റിമോട്ട് കാർ സ്റ്റാർട്ട് ചെയ്യാനും ചുറ്റുപാടുകൾ പരിശോധിക്കാനും ഉടമകളെ അനുവദിക്കുന്നു. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയ്ക്കുള്ള ഓവർ-ദി-എയർ (ഒടിഎ) അപ്‌ഡേറ്റുകളും വാഹനം പിന്തുണയ്ക്കും.

MOST READ: ഇനി പങ്കുവെയ്ക്കലില്ല; കെഎസ്ആർടിസി (KSRTC) കേരളത്തിന് മാത്രം സ്വന്തം

 പുത്തൻ സാങ്കേതികവിദ്യകൾ, ആഢംബര അകത്തളം; കിയ K9 ഫെയ്‌സ്‌ലി‌ഫ്റ്റ് സെഡാൻ

ഫോർവേഡ് കൊളിഷൻ-അവോയ്ഡൻസ് അസിസ്റ്റ്, മൾട്ടി-കൊളിഷൻ-അവോയ്ഡൻസ് ഓട്ടോമാറ്റിക് ബ്രേക്കിംഗ് സിസ്റ്റം, റിയർ പാർക്കിംഗ് കൊളിഷൻ പ്രിവൻഷൻ അസിസ്റ്റീവ്, റിമോട്ട് പാർക്കിംഗ് അസിസ്റ്റ്, ഫോർവേഡ് പ്രെഡിക്റ്റീവ് ഷിഫ്റ്റ് സിസ്റ്റം എന്നിവ പോലുള്ള വിപുലമായ സുരക്ഷാ സംവിധാനങ്ങളും സെഡാനിൽ കിയ ഇത്തവണ കൂട്ടിച്ചേർത്തിട്ടുണ്ട്.

 പുത്തൻ സാങ്കേതികവിദ്യകൾ, ആഢംബര അകത്തളം; കിയ K9 ഫെയ്‌സ്‌ലി‌ഫ്റ്റ് സെഡാൻ

ഫെയ്‌സ്‌ലിഫ്റ്റഡ് K9 ലോകത്തിലെ ആദ്യത്തെ പ്രെഡക്‌ടീവ് ഗിയർ-ഷിഫ്റ്റ് സിസ്റ്റവുമായാണ് വരുന്നത്. ഇൻ-കാർ നാവിഗേഷൻ, റഡാർ, ക്യാമറ സിഗ്നലുകൾ എന്നിവ ഉപയോഗിച്ച് സിസ്റ്റം ഫോർവേഡ് ആക്സിലറേഷൻ അല്ലെങ്കിൽ ഡീക്കിലറേഷൻ പ്രവചിക്കുകയും ഉചിതമായ ഗിയറിലേക്ക് മാറുകയും ചെയ്യുന്നു.

 പുത്തൻ സാങ്കേതികവിദ്യകൾ, ആഢംബര അകത്തളം; കിയ K9 ഫെയ്‌സ്‌ലി‌ഫ്റ്റ് സെഡാൻ

സവാരി സുഖം മെച്ചപ്പെടുത്തുന്നതിനായി കാർ ഒരു പ്രിവ്യൂ ഇലക്ട്രോണിക് നിയന്ത്രിത സസ്‌പെൻഷനോടുകൂടിയാണ് വരുന്നത്. ഇത് മുൻ ക്യാമറയും സാറ്റ്ലൈറ്റ്-നാവിഗേഷനും ഉപയോഗിച്ച് റോഡ് ഉപരിതലത്തെ വിശകലനം ചെയ്യുന്നു. തുടർന്ന് സസ്‌പെൻഷൻ മൃദുത്വം മാറ്റുകയും ചെയ്യും.

Most Read Articles

Malayalam
English summary
Kia Revealed The All-New 2021 K9 Facelift Sedan Luxurious Interior. Read In Malayalam
Story first published: Thursday, June 3, 2021, 18:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X