സോനെറ്റിന് ആവശ്യക്കാര്‍ ഏറെ; 2021-ലെ വില്‍പ്പന കണക്കുകളുമായി കിയ

2020 സെപ്റ്റംബറിലാണ് കിയ മോട്ടോര്‍സ് സോനെറ്റിനെ സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചത്. വിലയും ഫീച്ചറുകളും വാഹനത്തിന് ശ്രേണിയില്‍ ശക്തമായ ജനപ്രീതി സമ്മാനിക്കുകയും ചെയ്തു.

സോനെറ്റിന് ആവശ്യക്കാര്‍ ഏറെ; 2021-ലെ വില്‍പ്പന കണക്കുകളുമായി കിയ

2020-ല്‍ സോനെറ്റിന്റെ 38,363 യൂണിറ്റുകള്‍ വില്‍ക്കാന്‍ കിയയ്ക്ക് കഴിഞ്ഞു. 2021-ന്റെ ആദ്യ 3 മാസങ്ങളില്‍ (ജനുവരി-മാര്‍ച്ച്) സോനെറ്റ് സബ് കോംപാക്ട് എസ്‌യുവിയുടെ 25,000 യൂണിറ്റുകള്‍ വിറ്റഴിച്ചതായി കിയ പ്രഖ്യാപിച്ചു.

സോനെറ്റിന് ആവശ്യക്കാര്‍ ഏറെ; 2021-ലെ വില്‍പ്പന കണക്കുകളുമായി കിയ

രാജ്യത്ത് എസ്‌യുവിക്ക് എത്രത്തോളം മികച്ച സ്വീകാര്യത ലഭിച്ചുവെന്ന് തെളിയിക്കുന്നതാണ് ഈ വില്‍പ്പന കണക്കുകള്‍ എന്നും കമ്പനി അറിയിച്ചു. ഇപ്പോള്‍ പുതിയ ലോഗോ ഉപയോഗിച്ച് കാര്‍ അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നു.

MOST READ: ഫോക്‌സ്‌വാഗണ്‍ പോളോ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

സോനെറ്റിന് ആവശ്യക്കാര്‍ ഏറെ; 2021-ലെ വില്‍പ്പന കണക്കുകളുമായി കിയ

അടുത്തിടെയാണ് പുതിയ ലോഗോയുള്ള സോനെറ്റ് രാജ്യത്ത് ഡീലര്‍ഷിപ്പുകളില്‍ എത്തിയതായി അറിയിച്ചത്. മാത്രമല്ല, കിയ അടുത്തിടെ സോനെറ്റിന്റെയും സെല്‍റ്റോസിന്റെയും തെരഞ്ഞെടുത്ത വേരിയന്റുകള്‍ നിര്‍ത്തുകയും ചെയ്തു.

സോനെറ്റിന് ആവശ്യക്കാര്‍ ഏറെ; 2021-ലെ വില്‍പ്പന കണക്കുകളുമായി കിയ

അതിനാല്‍ വേരിയന്റ് ലൈനപ്പില്‍ ചെറിയ പരിഷ്‌കരണം പ്രതീക്ഷിക്കാം. ഈ മാസം എത്തുമെന്ന് പ്രതീക്ഷിക്കുന്ന സെല്‍റ്റോസിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കിയ.

MOST READ: ഇന്ത്യൻ വിപണിയിൽ 125 സിസി ശ്രേണിയിൽ താങ്ങാനാവുന്ന മികച്ച ബൈക്കുകളും സ്കൂട്ടറുകളും

സോനെറ്റിന് ആവശ്യക്കാര്‍ ഏറെ; 2021-ലെ വില്‍പ്പന കണക്കുകളുമായി കിയ

മൂന്ന് പവര്‍ട്രെയിന്‍ ചോയിസുകളിലാണ് കിയ സോനെറ്റ് വാഗ്ദാനം ചെയ്യുന്നത്. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ യൂണിറ്റ്, 1.0 ലിറ്റര്‍ T-GDI ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍.

സോനെറ്റിന് ആവശ്യക്കാര്‍ ഏറെ; 2021-ലെ വില്‍പ്പന കണക്കുകളുമായി കിയ

മാനുവലില്‍ WGT, ഓട്ടോമാറ്റിക് VGT എന്നിവ വാഗ്ദാനം ചെയ്യുന്നു. 1.2 ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് 82 bhp പവറും 115 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്, ഇത് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി സ്റ്റാന്‍ഡേര്‍ഡായി ജോടിയാക്കുന്നു.

MOST READ: ഇന്ത്യൻ അരങ്ങേറ്റം ഉടൻ; പരീക്ഷണയോട്ടത്തിനിടെ ക്യാമറകണ്ണിൽ പെട്ട് BYD e6 ഇലക്ട്രിക് എം‌പി‌വി

സോനെറ്റിന് ആവശ്യക്കാര്‍ ഏറെ; 2021-ലെ വില്‍പ്പന കണക്കുകളുമായി കിയ

കൂടുതല്‍ കരുത്തുറ്റ ടര്‍ബോചാര്‍ജ്ഡ് 1.0 ലിറ്റര്‍ GDI എഞ്ചിന്‍ 6,000 rpm-ല്‍ 118 bhp കരുത്തും 1,500-4,000 rpm-ല്‍ 172 Nm torque ഉം സൃഷ്ടിക്കുന്നു.

സോനെറ്റിന് ആവശ്യക്കാര്‍ ഏറെ; 2021-ലെ വില്‍പ്പന കണക്കുകളുമായി കിയ

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സഹായത്തോടെ UVO കണക്റ്റുചെയ്ത സാങ്കേതികവിദ്യയുടെ ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ആവര്‍ത്തനം ഉള്‍പ്പെടെ നിരവധി സവിശേഷതകള്‍ കിയ സോണറ്റില്‍ വാഗ്ദാനം ചെയ്യുന്നു.

MOST READ: മൈലേജിൽ കേമന്മാരായ കോംപാക്ട് എസ്‌യുവി, ക്രോസ്ഓവർ മോഡലുകൾ

സോനെറ്റിന് ആവശ്യക്കാര്‍ ഏറെ; 2021-ലെ വില്‍പ്പന കണക്കുകളുമായി കിയ

വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍, ഇലക്ട്രിക് സണ്‍റൂഫ്, മൗണ്ട് കണ്‍ട്രോളുകളുള്ള മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, എബിഎസ് വിത്ത് ഇബിഡി, മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, റോള്‍ ഓവര്‍ ലഘൂകരണം, ക്രൂയിസര്‍ കണ്‍ട്രോള്‍, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളും ഇതില്‍ ഉള്‍പ്പെടുന്നു.

Most Read Articles

Malayalam
English summary
Kia Sells More Than 25,000 Sonet SUVs In India Last Three Months. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X