കിയ സെൽറ്റോസ് സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് ഗ്രാവിറ്റി എഡിഷനെ വേർതിരിക്കുന്നത് എന്ത്?

കഴിഞ്ഞ വർഷം മാതൃ വിപണിയായ ദക്ഷിണ കൊറിയയിൽ പുറത്തിറക്കിയ അതേ സെൽറ്റോസ് ഗ്രാവിറ്റി എസ്‌യുവിയാണ് ഏപ്രിൽ 27 -ന് കിയ ഇന്ത്യയിൽ കൊണ്ടുവരാൻ ഒരുങ്ങുന്നത്. നിലവിൽ നമ്മുടെ രാജ്യത്ത് ലഭ്യമായ ടോപ്പ്-സ്പെക്ക് ട്രിമിന് മുകളിലാണ് എസ്‌യുവി സ്ഥാപിക്കുക.

കിയ സെൽറ്റോസ് സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് ഗ്രാവിറ്റി എഡിഷനെ വേർതിരിക്കുന്നത് എന്ത്?

കൊറിയൻ കാർ നിർമാതാക്കളുടെ ഏറ്റവും വലിയ സെയിൽസ് ഡ്രൈവറാണ് സെൽറ്റോസ് എസ്‌യുവി. എഞ്ചിൻ വിശദാംശങ്ങൾ അതേപടി നിലനിൽക്കുമെങ്കിലും, നിലവിൽ വിപണിയിൽ ലഭ്യമായ സാധാരണ സെൽറ്റോസ് എസ്‌യുവികളുമായി താരതമ്യപ്പെടുത്തുമ്പോൾ രൂപകൽപ്പനയിലും സവിശേഷതകളിലും സെൽറ്റോസ് ഗ്രാവിറ്റി എഡിഷൻ അല്പം വ്യത്യസ്തമായിരിക്കും.

കിയ സെൽറ്റോസ് സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് ഗ്രാവിറ്റി എഡിഷനെ വേർതിരിക്കുന്നത് എന്ത്?

ഇവ തമ്മിലുള്ള അഞ്ച് പ്രധാന വ്യത്യാസങ്ങൾ ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നു.

1 . കിയ സെൽറ്റോസ് ഗ്രാവിറ്റി എസ്‌യുവി നിരവധി ഡിസൈൻ മാറ്റങ്ങളുമായാണ് വരുന്നത്, ഇത് നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന സെൽറ്റോസ് എസ്‌യുവികളിൽ നിന്ന് ഗ്രാവിറ്റിയെ വേർതിരിക്കും. അവയിൽ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതും പുതിയ രൂപത്തിലുള്ള ഗ്രില്ല് ആയിരിക്കും, ഗ്രാവിറ്റിയുടെ ഗ്രില്ല് ക്രോമുകളാൽ നിറയും.

MOST READ: തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ സ്ട്രീറ്റ്‌ഫൈറ്റര്‍ V4 പ്രീ-ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ ഡ്യുക്കാട്ടി

കിയ സെൽറ്റോസ് സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് ഗ്രാവിറ്റി എഡിഷനെ വേർതിരിക്കുന്നത് എന്ത്?

ഈ മാസം ആദ്യം കിയ K8 സെഡാനിൽ അവതരിപ്പിച്ച ശേഷം പുതിയ ബ്രാൻഡ് ലോഗോ സെൽറ്റോസ് ഗ്രാവിറ്റിയിലും ഇടംനേടും. എന്നിരുന്നാലും, ടൈഗർ-നോസ് ഗ്രില്ല് എന്ന സിഗ്നേച്ചർ മുൻവശത്ത് ഫീച്ചർ ചെയ്യുന്നത് തുടരും.

കിയ സെൽറ്റോസ് സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് ഗ്രാവിറ്റി എഡിഷനെ വേർതിരിക്കുന്നത് എന്ത്?

2. മുൻവശത്തെ മാറ്റങ്ങൾക്ക് പുറമെ, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകളും സെൽറ്റോസ് ഗ്രാവിറ്റിയിൽ ഉണ്ടാകും. വശങ്ങളിൽ സിൽവർ സ്‌കിഡ് പ്ലേറ്റുകൾ, ORVM -കൾ, ഡോർ ഗാർണിഷ് എന്നിവയും ഉണ്ടാകും.

MOST READ: ബ്രിട്ടന്റെ ഫിലിപ്പ് രാജകുമാരന്റെ അന്ത്യയാത്ര അദ്ദേഹത്തിന്റെ വ്യക്തി മുദ്ര പതിഞ്ഞ പ്രത്യേക ലാൻഡ് റോവറിൽ

കിയ സെൽറ്റോസ് സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് ഗ്രാവിറ്റി എഡിഷനെ വേർതിരിക്കുന്നത് എന്ത്?

3. സെൽറ്റോസ് ഗ്രാവിറ്റി എസ്‌യുവിയുടെ ഇന്റീരിയർ കുറച്ച് മാറ്റങ്ങൾ ഒഴിവാക്കിയാൽ സെൽറ്റോസ് എസ്‌യുവിയുടേതിന് സമാനമായി തുടരാൻ സാധ്യതയുണ്ട്. പുതിയ ഗ്രേ-ബ്ലാക്ക് ഡ്യുവൽ ടോൺ കളർ തീമിനൊപ്പം ഇത് വരുമെന്ന് പ്രതീക്ഷിക്കുന്നു.

കിയ സെൽറ്റോസ് സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് ഗ്രാവിറ്റി എഡിഷനെ വേർതിരിക്കുന്നത് എന്ത്?

കൊറിയൻ കാർ നിർമ്മാതാക്കളുടെ മിഡ്-സൈസ് എസ്‌യുവി കുടുംബത്തിലെ ടോപ്പ്-സ്പെക്ക് ട്രിം ആയി ഇരിക്കുന്ന സെൽറ്റോസ് ഗ്രാവിറ്റി എഡിഷനിൽ മറ്റ് നിരവധി സവിശേഷതകൾ ചേർക്കാൻ സാധ്യതയുണ്ട്.

MOST READ: ഇന്ധനം പുനരുപയോഗിക്കാവുന്ന പുത്തൻ കോണ്ടിനെന്റൽ GT3 പൈക്ക്സ് പീക്ക് റേസ് കാർ അവതരിപ്പിച്ച് ബെന്റ്ലി

കിയ സെൽറ്റോസ് സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് ഗ്രാവിറ്റി എഡിഷനെ വേർതിരിക്കുന്നത് എന്ത്?

4. സെൽറ്റോസ് ഗ്രാവിറ്റിയിലെ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ ഇന്ത്യയിലെ സെൽറ്റോസ് എസ്‌യുവികൾക്കുള്ളിൽ കാണുന്നതിനേക്കാൾ വലുതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ സാധ്യതയുണ്ട്.

കിയ സെൽറ്റോസ് സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് ഗ്രാവിറ്റി എഡിഷനെ വേർതിരിക്കുന്നത് എന്ത്?

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, പ്രൊജക്ഷൻ ഡിസ്പ്ലേ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റങ്ങൾ, ലെയിൻ കീപ്പിംഗ് സിസ്റ്റം, പാർക്കിംഗ് സ്പേസിൽ റിവേർസിൽ എടുക്കുവാനുള്ള അസിസ്റ്റ് എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

MOST READ: വിപണിയിൽ വൻ ഡിമാൻഡ്; മാരുതി അരീന മോഡലുകളുടെ കാത്തിരിപ്പ് കാലയളവുകൾ ഇങ്ങനെ

കിയ സെൽറ്റോസ് സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് ഗ്രാവിറ്റി എഡിഷനെ വേർതിരിക്കുന്നത് എന്ത്?

സെൽറ്റോസ് ഗ്രാവിറ്റി എസ്‌യുവിയിലേക്ക് പനോരമിക് സൺറൂഫ് കിയ ചേർക്കാൻ സാധ്യതയുണ്ട്. സെൽറ്റോസിനുള്ളിലെ സൺറൂഫ് ഇതുവരെ റൂഫിന്റെ മുഴുവൻ നീളത്തിലും വ്യാപിച്ചിട്ടില്ല.

കിയ സെൽറ്റോസ് സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് ഗ്രാവിറ്റി എഡിഷനെ വേർതിരിക്കുന്നത് എന്ത്?

5. കിയ സെൽറ്റോസ് ഗ്രാവിറ്റി എസ്‌യുവി ഇന്ത്യയിൽ വിപണിയിലെത്തുമ്പോൾ GT ലൈൻ സെൽറ്റോസ് എസ്‌യുവിക്കു മുകളിൽ ടോപ്പ്-സ്‌പെക്ക് ട്രിം ആയി സ്ഥാപിക്കും. അതിനാൽ സെൽറ്റോസ് ഗ്രാവിറ്റി സാധാരണ സെൽറ്റോസിനേക്കാൾ പ്രീമിയം ആവശ്യപ്പെടും.

കിയ സെൽറ്റോസ് സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് ഗ്രാവിറ്റി എഡിഷനെ വേർതിരിക്കുന്നത് എന്ത്?

സെൽറ്റോസ് എസ്‌യുവിയുടെ വില നിലവിൽ ഇന്ത്യയിൽ 9.89 ലക്ഷം മുതൽ 17.65 ലക്ഷം രൂപ വരെയാണ്. സെൽറ്റോസ് ഗ്രാവിറ്റിയുടെ വില 16 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് കഴിഞ്ഞ വർഷം കൊറിയയിൽ അവതരിപ്പിച്ച മോഡലിന്റെ ഏകദേശം പരിവർത്തനം ചെയ്ത വിലയാണ്.

Most Read Articles

Malayalam
English summary
KIA Seltos Gravity Vs Standard Model Main Changes. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X