പുത്തൻ ലോഗോയുമായി കിയ സോനെറ്റ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

വിപണിയിലെത്തിയ ആദ്യ മാസത്തിൽ തന്നെ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സബ് കോംപാക്‌ട് എസ്‌യുവിയായി മാറാൻ കിയ സോനെറ്റിന് സാധിച്ചിരുന്നു. സമാരംഭിച്ച് ഏതാനും മാസങ്ങൾക്കുശേഷം ഈ വിഭാഗത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നായി ഇന്നും തുടരുന്നു.

പുത്തൻ ലോഗോയുമായി കിയ സോനെറ്റ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

സെഗ്‌മെന്റിലെ ഏറ്റവും പ്രീമിയം, ഫീച്ചർ-ലോഡഡ് ക്രോസ്ഓവറുകളിൽ ഒന്നാണ് സോനെറ്റ്. ഈ മാസം അവസാനത്തോടെ കിയ ഇന്ത്യ പുതുക്കിയ സോനെറ്റ്, സെൽറ്റോസ് എസ്‌യുവികളെ ഇന്ത്യയിൽ അവതരിപ്പിക്കും.

പുത്തൻ ലോഗോയുമായി കിയ സോനെറ്റ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ഈ വർഷം ആദ്യം ആഗോളതലത്തിൽ അനാച്ഛാദനം ചെയ്ത പുതിയ കിയ ലോഗോയുടെ കൂട്ടിച്ചേർക്കലാണ് ഏറ്റവും വലിയ പരിഷ്ക്കാരങ്ങളിലൊന്ന്. പുതിയ ലോഗോയുള്ള കിയ സോനെറ്റിന്റെ ആദ്യ യൂണിറ്റുകൾ ഇന്ത്യയിലെ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുമുണ്ട്.

MOST READ: പുത്തൻ ഇവോസ് എസ്‌യുവിയെ ഷാങ്ഹായ് ഓട്ടോ ഷോയിൽ അവതരിപ്പിച്ച് ഫോർഡ്

പുത്തൻ ലോഗോയുമായി കിയ സോനെറ്റ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ഇതിന്റെ ചിത്രങ്ങളും റഷ്‌ലൈൻ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. ലോഗോയുടെ കൂട്ടിച്ചേർക്കലിനു പുറമെ ഒരു ചെറിയ വേരിയന്റ് നവീകരണവും മോഡലുകൾക്ക് ലഭിക്കും. HTK+ ഡിസിടി ടർബോ പെട്രോൾ, HTK പ്ലസ് ഓട്ടോമാറ്റിക് ഡീസൽ എന്നിവ നിർത്താൻ പോകുകയാണെന്ന് കിയ ഇന്ത്യ ഈ മാസം ആദ്യം വെളിപ്പെടുത്തിയിരുന്നു.

പുത്തൻ ലോഗോയുമായി കിയ സോനെറ്റ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ഇതിനുപകരമായി HTX ഡിസിടി പെട്രോളും HTX ഓട്ടോമാറ്റിക് ഡീസൽ വേരിയന്റും കമ്പനി പുറത്തിറക്കും. ഫീച്ചർ പട്ടികയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. വയർലെസ് ഫോൺ ചാർജർ, 7-സ്പീക്കർ ബോസ് സ്റ്റീരിയോ സിസ്റ്റം, ഇലക്ട്രിക് സൺറൂഫ് തുടങ്ങിയ പ്രധാന സവിശേഷതകളെല്ലാം അതേപടി കമ്പനി നിലനിർത്തും.

MOST READ: ഉയർന്ന ഡിമാൻഡ്; ചെന്നൈ പ്ലാന്റിൽ ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി നിസാൻ

പുത്തൻ ലോഗോയുമായി കിയ സോനെറ്റ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

അതോടൊപ്പം തന്നെ ആംബിയന്റ് ലൈറ്റിംഗ്, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, കണക്റ്റുചെയ്ത കാർ ടെക്, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് എന്നിവ സോനെറ്റിന്റെ നിലവിലെ സവിശേഷതകളാണ്. ഇതും വാഹനത്തിൽ അതേപടി നിലനിർത്തും.

പുത്തൻ ലോഗോയുമായി കിയ സോനെറ്റ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

1.2 നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ യൂണിറ്റ് എന്നിവയാണ് സബ് കോംപാക്‌ട് എസ്‌യുവി വാഗ്ദാനം ചെയ്യുന്ന എഞ്ചിൻ ഓപ്ഷനുകൾ. ഗിയർബോക്‌സ് ശ്രേണിയിൽ മാനുവൽ, ഡിസിടി ഓട്ടോമാറ്റിക്, iMT, എന്നിവയും അണിനിരത്തുന്നുണ്ട് കമ്പനി.

MOST READ: പരിഷ്കരിച്ച 2022 ES ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ലെക്സസ്

പുത്തൻ ലോഗോയുമായി കിയ സോനെറ്റ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

സുരക്ഷയുടെ കാര്യത്തിൽ ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് എന്നിവയും അതിലേറെയും സവിശേഷതകളാണ് കിയ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുത്തൻ ലോഗോയുമായി കിയ സോനെറ്റ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ഏപ്രിൽ 27-ന് കിയ ഇന്ത്യ പുതിയ സോനെറ്റും സെൽറ്റോസും പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ രണ്ട് കാറുകളിലും കിയയുടെ പുതിയ ലോഗോ ഉണ്ടായിരിക്കും. പുതിയ ബ്രാൻഡ് ലോഗോ എക്സ്റ്റീരിയറുകൾ, വീൽ ക്യാപ്സ്, ഇന്റീരിയർ, സ്റ്റിയറിംഗ് വീൽ എന്നിവയിൽ കാണാനാകും. സോനെറ്റിനെപ്പോലെ സെൽറ്റോസിനും പുതിയ വേരിയന്റുകൾ ലഭിക്കും.

Most Read Articles

Malayalam
English summary
Kia Sonet With New Logo Started To Arriving At Dealerships Launch Soon. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X