അടിമുടി മാറ്റങ്ങളുമായി അഞ്ചാംതലമുറയിലേക്ക് കിയ സ്‌പോർടേജ്

1993 മുതൽ അന്താരാഷ്ട്ര വിപണികളിൽ ലഭ്യമായ മോഡലാണ് കിയ സ്‌പോർടേജ്. നാല് തലമുറ ആവർത്തനത്തിലൂടെ കടന്നുപോയ എസ്‌യുവിക്ക് കാലത്തിനൊത്ത സമൂലമായ മാറ്റങ്ങളും ഇക്കാലയളവിൽ ഉണ്ടായിട്ടുണ്ട്.

അടിമുടി മാറ്റങ്ങളുമായി അഞ്ചാംതലമുറയിലേക്ക് കിയ സിപോർടേജ്

ദേ ഇപ്പോൾ സ്‌പോർടേജിന്റെ അഞ്ചാം തലമുറ മോഡലിനെയും കിയ ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ്. ബ്രാൻഡിന്റെ ഏറ്റവും പുതിയ മോഡലുകളിൽ നിന്നും തികച്ചും സവിശേഷമായ ഒരു സ്റ്റൈലിംഗ് അലങ്കരിക്കുന്നതാണ് ഈ എസ്‌യുവിയുടെ പ്രത്യേകതയും.

അടിമുടി മാറ്റങ്ങളുമായി അഞ്ചാംതലമുറയിലേക്ക് കിയ സിപോർടേജ്

പുതിയ 2022 കിയ സ്‌പോർടേജ് പല ആഗോള വിപണികളിലും ഔദ്യോഗികമായി അവതരിപ്പിച്ചിരുന്നു. എന്നിരുന്നാലും ഈ സെപ്റ്റംബറോടു കൂടിയെ എസ്‌യുവി വിൽപ്പനയ്ക്ക് എത്തൂ. ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ ഒപ്പോസിറ്റ്സ് യുണൈറ്റഡ് ഡിസൈൻ തത്ത്വചിന്തയിലാണ് ക്രോസ്ഓവർ മോഡലിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.

MOST READ: ആഢംബര കാറുകളോട് കിടപിടിക്കുന്ന അകത്തളവുമായി കിയ സോനെറ്റ്; വീഡിയോ

അടിമുടി മാറ്റങ്ങളുമായി അഞ്ചാംതലമുറയിലേക്ക് കിയ സിപോർടേജ്

മുമ്പത്തേക്കാളും കൂടുതൽ ഷാർപ്പ് ബോഡി പ്രതലങ്ങളും മുഴുവൻ രൂപകൽപ്പനയിലും ആധിപത്യം പുലർത്തുന്ന വ്യതിരിക്തമായ പ്രതീക ലൈനുകളുമാണ് പുനർരൂപകൽപ്പന ചെയ്ത സ്‌പോർടേജിന്റെ പ്രധാന ആകർഷണം.

അടിമുടി മാറ്റങ്ങളുമായി അഞ്ചാംതലമുറയിലേക്ക് കിയ സിപോർടേജ്

മുൻവശത്ത് കറുത്ത മെഷ്ഡ് ലോവർ ഭാഗമുള്ള ഒരു പുതിയ ഗ്രില്ലും പ്രമുഖ ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ടു-ലെയർ ലംബ ഹെഡ്‌ലാമ്പുകളും സോളിഡ് ബൗണ്ടറി ലൈനുകൾ കൊണ്ട് മൂടുന്നു.

MOST READ: ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വില കുറഞ്ഞ കാർ ഒരു മെയ്‌ഡ് ഇൻ ഇന്ത്യ മോഡൽ

അടിമുടി മാറ്റങ്ങളുമായി അഞ്ചാംതലമുറയിലേക്ക് കിയ സിപോർടേജ്

താഴത്തെ ബമ്പറിൽ കട്ടിയുള്ള ക്രോം വാൾഡ് ഫോഗ് ലാമ്പുകളും ഇടംപിടിച്ചിട്ടുണ്ട്. നടുക്ക് എയർ ഇൻടേക്കും കാണാം. പുതിയ കോർപ്പറേറ്റ് ലോഗോയോടുകൂടിയ മെലിഞ്ഞ എൽഇഡി ടെയിൽ ലാമ്പ് സിഗ്‌നേച്ചറും 2022 കിയ സ്‌പോർടേജിന്റെ പ്രത്യേകതയാണ്.

അടിമുടി മാറ്റങ്ങളുമായി അഞ്ചാംതലമുറയിലേക്ക് കിയ സിപോർടേജ്

സി കർവ് വെന്റിലേഷനിലേക്ക് നയിക്കുന്ന പുനർരൂപകൽപ്പന ചെയ്ത ഫോക്‌സ് സ്‌കിഡ് പ്ലേറ്റുള്ള പുതിയ ബമ്പറും EV6 പ്രചോദിത സ്കൾപ്പഡ് ടെയിൽഗേറ്റും എസ്‌യുവിയുടെ മാറ്റുകൂട്ടുന്നു. മറ്റിടങ്ങളിൽ പുതിയ വീലുകൾ, ഹെവിലി റാക്ക്ഡ് ഫ്രണ്ട് വിൻഡ്ഷീൽഡ്, കറുത്ത മേൽക്കൂര, മേൽക്കൂര റെയിലുകൾ, വശങ്ങളിൽ ഒഴുകുന്ന മനോഹരമായ ലൈനുകൾ എന്നിവയും കാണാം.

MOST READ: പുതിയ യമഹ FZ-X ജൂൺ 18 ന് ഇന്ത്യയിൽ അവതരിപ്പിക്കും

അടിമുടി മാറ്റങ്ങളുമായി അഞ്ചാംതലമുറയിലേക്ക് കിയ സിപോർടേജ്

സ്‌പോർടേജ് X-ലൈൻ വേരിയന്റിന് വ്യത്യസ്ത ബമ്പറുകൾ, ഇന്റീരിയർ തീം, റൂഫ് റാക്ക് എന്നിവയ്‌ക്കൊപ്പം കറുത്ത ആക്‌സന്റഡ് സ്റ്റൈലിംഗ് ഘടകങ്ങളും ലഭിക്കുന്നു. പുറംമോടി പോലെ എസ്‌യുവിയുടെ ഇന്റീരിയറും വളരെയധികം മെച്ചപ്പെടുത്തി.

അടിമുടി മാറ്റങ്ങളുമായി അഞ്ചാംതലമുറയിലേക്ക് കിയ സിപോർടേജ്

ഡ്യുവൽ-ടോൺ ക്യാബിനിൽ പുതിയ സെന്റർ കൺസോൾ, റോട്ടറി ഷിഫ്റ്റർ, ഡ്രൈവ് മോഡ് സെലക്ടർ, ഫ്രണ്ട് സീറ്റ് വെന്റിലേഷൻ, ഹീറ്റിംഗ് ഫംഗ്ഷൻ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വൈഡ്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ്, 3D എയർ വെന്റുകൾ, ഡാഷിലും ഡോറുകളിലും ക്രോം ടച്ചുകളുമാണ് കിയ നൽകിയിരിക്കുന്നത്.

അടിമുടി മാറ്റങ്ങളുമായി അഞ്ചാംതലമുറയിലേക്ക് കിയ സിപോർടേജ്

2022 കിയ സ്‌പോർടേജിന്റെ എഞ്ചിൻ ഓപ്ഷനുകളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും യൂറോപ്പ് പോലുള്ള വിപണികളിൽ ഇതിന് പ്ലഗ്-ഇൻ ഹൈബ്രിഡ് വേരിയന്റ് ഉണ്ടാകും.

അടിമുടി മാറ്റങ്ങളുമായി അഞ്ചാംതലമുറയിലേക്ക് കിയ സിപോർടേജ്

പ്രീമിയം എസ്‌യുവികളും ക്രോസ്ഓവറുകളും ഉപഭോക്താക്കൾക്കിടയിൽ വളരെയധികം ശ്രദ്ധ നേടുന്നതിനാൽ സമീപഭാവിയിൽ ഹ്യുണ്ടായി ട്യൂസോൺ, ജീപ്പ് കോമ്പസ് എന്നിവയുടെ എതിരാളിയായി കിയ സ്പോർട്ടേജ് ഇന്ത്യയിലേക്കും എത്തിയേക്കും.

Most Read Articles

Malayalam
English summary
Kia Unveiled The New Gen Kia Sportage SUV. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X