കൂടുതൽ വലുപ്പത്തിൽ മികച്ച ടെക്കുമായി Sportage എസ്‌യുവിയുടെ പുതുതലമുറ അവതരിപ്പിച്ച് Kia

ലോകമെമ്പാടുമുള്ള ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന തങ്ങളുടെ ജനപ്രിയ സ്‌പോർട്ടേജ് എസ്‌യുവിയുടെ പുതിയ തലമുറ കിയ യുഎസ് വിപണികൾക്കായി അവതരിപ്പിച്ചു.

കൂടുതൽ വലുപ്പത്തിൽ മികച്ച ടെക്കുമായി Sportage എസ്‌യുവിയുടെ പുതുതലമുറ അവതരിപ്പിച്ച് Kia

കിയ സ്‌പോർട്ടേജ് അതിന്റെ പുതിയ ആവർത്തനത്തിൽ ഒരു ട്രെയിൽ-റെഡി പതിപ്പ് ഉപയോഗിച്ച് എന്നത്തേക്കാളും കൂടുതൽ ഓഫ്-റോഡ് സജ്ജമായി മാറിയിരിക്കുന്നു, ബോൾഡർ ഡിസൈൻ ഘടകങ്ങൾ ഉപയോഗിച്ച് വലുപ്പം വർധിപ്പിക്കുകയും വാഹനം കൂടുതൽ സവിശേഷതകളും സാങ്കേതികവിദ്യയും ഉൾക്കൊള്ളുകയും ചെയ്തു.

കൂടുതൽ വലുപ്പത്തിൽ മികച്ച ടെക്കുമായി Sportage എസ്‌യുവിയുടെ പുതുതലമുറ അവതരിപ്പിച്ച് Kia

X-ലൈൻ, X-പ്രോ എന്നിവ ഉൾപ്പെടുന്ന രണ്ട് വകഭേദങ്ങളിലാണ് കിയ പുതിയ സ്‌പോർട്ടേജ് വാഗ്ദാനം ചെയ്യുന്നത്. ഒരു ഓൾ-ഇലക്‌ട്രിക് സ്‌പോർട്ടേജ് എസ്‌യുവിയും ഉടൻ വിപണിയിലെത്തുമെന്ന് കിയ പറയുന്നു.

കൂടുതൽ വലുപ്പത്തിൽ മികച്ച ടെക്കുമായി Sportage എസ്‌യുവിയുടെ പുതുതലമുറ അവതരിപ്പിച്ച് Kia

കിയ വൈദ്യുതീകരണത്തിലേക്ക് ലക്ഷ്യം വെച്ച് നീങ്ങുമ്പോൾ, എല്ലാത്തരം ഉപഭോക്താക്കൾക്കും അനുയോജ്യമായ വൈവിധ്യമാർന്ന ഓപ്ഷനുകൾ ചേർത്തുകൊണ്ട് തങ്ങൾ സ്‌പോർട്ടേജ് ലൈനപ്പിനെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് എന്ന് കിയ നോർത്ത് അമേരിക്ക, കിയ അമേരിക്ക പ്രസിഡന്റും സിഇഒയുമായ സീൻ യൂൻ പറഞ്ഞു.

കൂടുതൽ വലുപ്പത്തിൽ മികച്ച ടെക്കുമായി Sportage എസ്‌യുവിയുടെ പുതുതലമുറ അവതരിപ്പിച്ച് Kia

രൂപകൽപ്പനയുടെ കാര്യത്തിൽ, എസ്‌യുവി അതിന്റെ മുൻഗാമിയേക്കാൾ 180 mm കൂടുതൽ നീളവും 70 mm കൂടുതൽ വീൽബേസുമായി വരുന്നു. ഡ്യുവൽ സ്‌ക്രീൻ ഡാഷോടുകൂടിയ ഇന്റീരിയറും ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.

കൂടുതൽ വലുപ്പത്തിൽ മികച്ച ടെക്കുമായി Sportage എസ്‌യുവിയുടെ പുതുതലമുറ അവതരിപ്പിച്ച് Kia

വ്യത്യസ്‌ത ഫെൻഡർ പാറ്റേൺ, സാറ്റിൻ ക്രോം, ഹൈ-ഗ്ലോസ് ബ്ലാക്ക് ട്രിം, റെയ്സ്ഡ് റൂഫ് റെയിലുകൾ എന്നിവയുടെ സംയോജനത്താൽ വാഹനത്തിന് ഇപ്പോൾ കൂടുതൽ ഓഫ് റോഡ് ഓറിയന്റഡ് പരുക്കൻ രൂപഭാവം ലഭിക്കുന്നു.

കൂടുതൽ വലുപ്പത്തിൽ മികച്ച ടെക്കുമായി Sportage എസ്‌യുവിയുടെ പുതുതലമുറ അവതരിപ്പിച്ച് Kia

കൂടാതെ, ബൂമറാംഗ് ആകൃതിയിലുള്ള എൽഇടി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, മസ്കുലാർ ആർച്ച്, പ്രൊനൗൺസ്ഡ് ഷോൾഡർ ലൈൻ, എൽഇടി ടെയിൽലൈറ്റുകൾ എന്നിവ വാഹനത്തിന്റെ ലുക്ക് മികച്ചതാക്കുന്നു.

കൂടുതൽ വലുപ്പത്തിൽ മികച്ച ടെക്കുമായി Sportage എസ്‌യുവിയുടെ പുതുതലമുറ അവതരിപ്പിച്ച് Kia

പുതിയ സ്‌പോർട്ടേജിന്റെ എല്ലാ വകഭേദങ്ങൾക്കും ഓൾ-വീൽ ഡ്രൈവ് സ്റ്റാൻഡേർഡായി ലഭിക്കും, ഇത് ഏകദേശം ഒരിഞ്ച് ഗ്രൗണ്ട് ക്ലിയറൻസ് ചേർക്കുന്നു. X-ലൈൻ പതിപ്പിന് സാധാരണ ടയറുകളുള്ള 19 ഇഞ്ച് അലോയി വീലുകളാണ് വരുന്നത്, എന്നാൽ X-പ്രോ മോഡലുകൾക്ക് ഓഫ്-റോഡ് ടയറുകളുള്ള 17 ഇഞ്ച് വീലുകളാണ് ലഭിക്കുന്നത്.

കൂടുതൽ വലുപ്പത്തിൽ മികച്ച ടെക്കുമായി Sportage എസ്‌യുവിയുടെ പുതുതലമുറ അവതരിപ്പിച്ച് Kia

എൽഇഡി ഫോഗ് ലൈറ്റുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, വേരിയബിൾ ഡ്രൈവ് മോഡുകൾ എന്നിവയും X-പ്രോയുടെ സവിശേഷതകളാണ്. X-പ്രോ പ്രസ്റ്റീജ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർ അഡ്ജസ്റ്റബിൾ പാസഞ്ചർ സീറ്റ്, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ എന്നിവ കൂട്ടിച്ചേർക്കുന്നു.

കൂടുതൽ വലുപ്പത്തിൽ മികച്ച ടെക്കുമായി Sportage എസ്‌യുവിയുടെ പുതുതലമുറ അവതരിപ്പിച്ച് Kia

പുതിയ സ്‌പോർട്ടേജ് എസ്‌യുവിയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കിയ ഇതുവരെ പങ്കിട്ടിട്ടില്ല. എന്നിരുന്നാലും, സ്‌പോർട്ടേജിന്റെ അടിസ്ഥാന എഞ്ചിൻ ടർബോചാർജ്ഡ് യൂണിറ്റിന് പകരം 2.5 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുമായി വരുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

കൂടുതൽ വലുപ്പത്തിൽ മികച്ച ടെക്കുമായി Sportage എസ്‌യുവിയുടെ പുതുതലമുറ അവതരിപ്പിച്ച് Kia

സ്പോർട്ടേജിന്റെ നിലവിലുള്ള മോഡലുകളിൽ ഉപയോഗിക്കുന്ന 2.4 ലിറ്റർ എഞ്ചിനേക്കാൾ അല്പം വലുതാണ് ഇത്. പരമാവധി 187 bhp പവർ ഉത്പാദിപ്പിക്കാൻ പുതിയ എൻജിന് കഴിയും. സ്‌പോർട്ടേജിന്റെ ഹൈബ്രിഡ് പതിപ്പ് ഉടൻ വരുമെന്നും കിയ സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടുതൽ വലുപ്പത്തിൽ മികച്ച ടെക്കുമായി Sportage എസ്‌യുവിയുടെ പുതുതലമുറ അവതരിപ്പിച്ച് Kia

ട്രാൻസ്മിഷൻ വിഭാഗത്തിലും മാറ്റമുണ്ട്. മുമ്പത്തെ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിന് പകരം പുതിയ എട്ട് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമായാണ് കിയ സ്‌പോർട്ടേജ് ഇപ്പോൾ എത്തുന്നത്. ഈ മോഡൽ ഉടനെ ഇന്ത്യൻ വിപണിയിലേക്ക് എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല.

കൂടുതൽ വലുപ്പത്തിൽ മികച്ച ടെക്കുമായി Sportage എസ്‌യുവിയുടെ പുതുതലമുറ അവതരിപ്പിച്ച് Kia

മറ്റ് അനുബന്ധ വാർത്തകളിൽ ദക്ഷിണ കൊറിയൻ വാഹന ഭീമൻ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ മോഡൽ നിര വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. എർട്ടിഗയ്ക്ക് എതിരാളിയായി ഒരു എംപിവി ഉൾപ്പടെ ഏറെ കുറെ നാല് പുത്തൻ മോഡലുകൾ ബ്രാൻഡ് പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൂടുതൽ വലുപ്പത്തിൽ മികച്ച ടെക്കുമായി Sportage എസ്‌യുവിയുടെ പുതുതലമുറ അവതരിപ്പിച്ച് Kia

അത് കൂടാതെ നിർമ്മാതാക്കൾ തങ്ങളുടെ ഇന്ത്യയിലെ എൻട്രി ലെവൽ മോഡലായ സോനെറ്റിന്റെ ഫസ്റ്റ് ആനിവേഴ്സറി എഡിഷനും പുറത്തിറക്കിയിരുന്നു. ജനപ്രിയ മോഡലിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇറക്കിയ മോഡലിന് 10.79 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

കൂടുതൽ വലുപ്പത്തിൽ മികച്ച ടെക്കുമായി Sportage എസ്‌യുവിയുടെ പുതുതലമുറ അവതരിപ്പിച്ച് Kia

വാഹനത്തിന്റെ HTX വേരിയന്റിന്റെ അടിസ്ഥാനമാക്കിയാണ് ആനിവേഴ്സറി എഡിഷൻ ഒരുക്കിയിരിക്കുന്നത്. മിഡ്-സ്പെക്ക് HTX വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ആനിവേഴ്സറി എഡിഷൻ 40,000 രൂപ അധിക വിലയുമായി വരുന്നു.

കൂടുതൽ വലുപ്പത്തിൽ മികച്ച ടെക്കുമായി Sportage എസ്‌യുവിയുടെ പുതുതലമുറ അവതരിപ്പിച്ച് Kia

സോനെറ്റിന്റെ സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് സ്പെഷ്യൽ എഡിഷനെ വേർതിരിച്ചറിയാൻ നിരവധി സൗന്ദര്യവർധക മാറ്റങ്ങൾ നിർമ്മാതാക്കൾ ഇതിൽ വരുത്തിയിട്ടുണ്ട്. ഈ പ്രത്യേക മോഡൽ ഒരു പരിമിത കാലത്തേക്ക് മാത്രമേ വിപണിയിൽ ലഭ്യമാകൂ എന്ന് കിയ വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Kia unveils bigger new gen sportage suv loaded with new features
Story first published: Thursday, October 28, 2021, 10:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X