സിംഗിൾ ചാർജിൽ 482 കിലോമീറ്റർ റേഞ്ചുമായി ഫ്ലാഗ്ഷിപ്പ് EV9 കൺസെപ്റ്റ് അവതരിപ്പിച്ച് Kia

കഴിഞ്ഞ ഏതാനും ആഴ്ചകളായി പുറത്തു വരുന്ന ഒരു കൂട്ടം ടീസറുകൾക്ക് ശേഷം കിയ EV9 കൺസെപ്റ്റിന്റെ ആഗോള പ്രീമിയർ നടന്നുകൊണ്ടിരിക്കുന്ന ലോസ് ഏഞ്ചൽസ് ഓട്ടോ ഷോയിൽ നടന്നു.

സിംഗിൾ ചാർജിൽ 482 കിലോമീറ്റർ റേഞ്ചുമായി ഫ്ലാഗ്ഷിപ്പ് EV9 കൺസെപ്റ്റ് അവതരിപ്പിച്ച് Kia

സമർപ്പിത E-GMP ആർക്കിടെക്ചറിന് അടിവരയിടുന്ന മൂന്ന് നിര എസ്‌യുവിയെ ഇത് പ്രിവ്യൂ ചെയ്യുന്നു, കൂടാതെ അമേരിക്കൻ മോട്ടോറിംഗ് ഷോയിൽ വെളിപ്പെടുത്തിയ ഹ്യുണ്ടായി സെവൻ കൺസെപ്‌റ്റുമായി ഇതിന് വളരെയധികം സാമ്യമുണ്ട്.

സിംഗിൾ ചാർജിൽ 482 കിലോമീറ്റർ റേഞ്ചുമായി ഫ്ലാഗ്ഷിപ്പ് EV9 കൺസെപ്റ്റ് അവതരിപ്പിച്ച് Kia

മുൻനിര ടെല്ലുറൈഡുമായി താരതമ്യപ്പെടുത്തുമ്പോൾ കൺസെപ്റ്റ് മോഡലിന് സമാനമായ വലുപ്പമുണ്ടെന്ന് തോന്നുന്നു, വിപണിയിൽ എത്തിച്ചേരുമ്പോൾ ഇത് ടെല്ലുറൈഡിന്റെ ഇലക്ട്രിക് ബദലായി പ്രവർത്തിക്കും.

സിംഗിൾ ചാർജിൽ 482 കിലോമീറ്റർ റേഞ്ചുമായി ഫ്ലാഗ്ഷിപ്പ് EV9 കൺസെപ്റ്റ് അവതരിപ്പിച്ച് Kia

ബാറ്ററിയുടെയും മറ്റ് നിർണായക ഘടകങ്ങളുടെയും പ്രത്യേകതകൾ രഹസ്യമാക്കി വച്ചിരിക്കുമ്പോൾ, ഒറ്റ ചാർജിൽ 482 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് നേടാൻ EV9 -ന് കഴിയുമെന്ന് ദക്ഷിണ കൊറിയൻ ഓട്ടോ മേജർ വെളിപ്പെടുത്തി.

സിംഗിൾ ചാർജിൽ 482 കിലോമീറ്റർ റേഞ്ചുമായി ഫ്ലാഗ്ഷിപ്പ് EV9 കൺസെപ്റ്റ് അവതരിപ്പിച്ച് Kia

അടുത്ത തലമുറയുടെ അൾട്രാ ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുടെ ഉപയോഗം അരമണിക്കൂറിനുള്ളിൽ 10 ശതമാനത്തിൽ നിന്ന് 80 ശതമാനമായി നിറയ്ക്കാൻ സഹായിക്കുമെന്നും കിയ പറഞ്ഞു. കിയ EV9 -ന്റെ ആശയം റോഡ്-ഗോയിംഗ് മോഡലിനെ വളരെയധികം സ്വാധീനിക്കുകയും E-GMP പ്ലാറ്റ്‌ഫോമിന്റെ കഴിവുകൾ വിലയിരുത്തി നോക്കിയാൽ ഇത് RWD, AWD ലേഔട്ടുകൾക്കൊപ്പം വാഗ്ദാനം ചെയ്തേക്കാം.

സിംഗിൾ ചാർജിൽ 482 കിലോമീറ്റർ റേഞ്ചുമായി ഫ്ലാഗ്ഷിപ്പ് EV9 കൺസെപ്റ്റ് അവതരിപ്പിച്ച് Kia

കിയ EV9 -ന് 4,930 mm നീളവും 2,055 mm വീതിയും 1,790 mm ഉയരവും 3,100 mm വീൽബേസുമുണ്ട്. ഇത് ടെല്ലുറൈഡിനേക്കാൾ ചെറുതാണ്, അതേസമയം നീളമുള്ള വീൽബേസിനൊപ്പം അല്പം വീതിയും കൂടുതലാണ്.

സിംഗിൾ ചാർജിൽ 482 കിലോമീറ്റർ റേഞ്ചുമായി ഫ്ലാഗ്ഷിപ്പ് EV9 കൺസെപ്റ്റ് അവതരിപ്പിച്ച് Kia

ഒന്നിലധികം കട്ടുകളും ക്രീസുകളും, പ്രമുഖ വീൽ ആർച്ചുകളും, വലിയ വലിപ്പത്തിലുള്ള വീലുകളും, ഡിജിറ്റൽ "ടൈഗർ ഫെയ്‌സ്" ഉള്ള ഒരു ഫ്യൂച്ചറിസ്റ്റിക് ഫ്രണ്ട് ഫാസിയയുമാണ് എക്സ്റ്റീരിയറിലെ എടുത്തു പറയേണ്ട സവിശേഷതകൾ.

സിംഗിൾ ചാർജിൽ 482 കിലോമീറ്റർ റേഞ്ചുമായി ഫ്ലാഗ്ഷിപ്പ് EV9 കൺസെപ്റ്റ് അവതരിപ്പിച്ച് Kia

ഓപ്പോസിറ്റ്സ് യുണൈറ്റഡ് ഡിസൈൻ തീം പിന്തുടർന്ന്, കിയ EV9 കൺസെപ്റ്റിന് മുൻവശത്ത് പിന്നിലേക്ക് മറഞ്ഞിരിക്കുന്ന എൽഇഡി ലൈറ്റിംഗ് ഘടകങ്ങൾ, വെൽക്കം പാറ്റേണുകൾ, ലംബമായി സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഡിആർഎല്ലുകൾ, വൈദ്യുതോർജ്ജം വീണ്ടെടുക്കുന്നതിനുള്ള സോളാർ പാനലുകൾ, റിറ്റാച്ചബിൾ റൂഫ് റെയിലുകൾ, ക്യാമറ മോണിറ്ററിംഗ് സംവിധാനം തുടങ്ങിയവയുണ്ട്. ഒരു യോക്ക് ലൈക്ക് സ്റ്റിയറിംഗ് വീലിന് ഒപ്പം 27 ഇഞ്ച് അൾട്രാ വൈഡ് ഡിസ്‌പ്ലേയാണ് ഇന്റീരിയറിന് ലഭിക്കുന്നത്.

സിംഗിൾ ചാർജിൽ 482 കിലോമീറ്റർ റേഞ്ചുമായി ഫ്ലാഗ്ഷിപ്പ് EV9 കൺസെപ്റ്റ് അവതരിപ്പിച്ച് Kia

മുന്നിലെയും മൂന്നാമത്തെയും വരികൾ പരസ്പരം അഭിമുഖീകരിക്കാൻ അനുവദിക്കുന്ന പോസ് മോഡ് എന്ന സെറ്റപ്പ് വാഹനത്തിലുണ്ട്, ഇത് രണ്ടാമത്തെ വരി ഒരു ടേബിൾ സജ്ജീകരണമായി മാറ്റുന്നു.

സിംഗിൾ ചാർജിൽ 482 കിലോമീറ്റർ റേഞ്ചുമായി ഫ്ലാഗ്ഷിപ്പ് EV9 കൺസെപ്റ്റ് അവതരിപ്പിച്ച് Kia

പോസ് മൂഡ് കൂടാതെ എൻജോയി മോഡ്, "വാട്ടർ എലമെന്റിൽ" നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ, റീസൈക്കിൾ ചെയ്‌ത ഫിഷ്‌നെറ്റുകൾ, റീസൈക്കിൾ ചെയ്‌ത പ്ലാസ്റ്റിക് ബോട്ടിലുകൾ, വൂൾ ഫൈബറുകൾ, വീഗൻ ലെതർ മുതലായവ കൊണ്ട് നിർമ്മിച്ച സീറ്റിംഗ് ഫാബ്രിക്ക് എന്നിവയാണ് മറ്റ് ഹൈലൈറ്റുകൾ. വാഹനത്തിന്റെ പ്രൊഡക്ഷൻ പതിപ്പ് കിയയിൽ നിന്നുള്ള മുൻനിര ഇലക്ട്രിക് എസ്‌യുവിയായി 2024 -ൽ വിപണിയിൽ എത്തും.

സിംഗിൾ ചാർജിൽ 482 കിലോമീറ്റർ റേഞ്ചുമായി ഫ്ലാഗ്ഷിപ്പ് EV9 കൺസെപ്റ്റ് അവതരിപ്പിച്ച് Kia

മറ്റ് അനുബന്ധ വാർത്തകളിൽ ഇന്ത്യൻ വിപണിയിൽ പുത്തൻ എംപിവി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ. മാരുതി എർട്ടിഗ ആധിപത്യം പുലർത്തുന്ന കോംപാക്ട് എംപിവി ശ്രേണിയിലേക്ക് KY എന്ന കോഡ് നേമിൽ അറിയപ്പെടുന്ന മോഡലുമായിട്ടാവും ബ്രാൻഡ് ചുവടു വെക്കുന്നത്.

സിംഗിൾ ചാർജിൽ 482 കിലോമീറ്റർ റേഞ്ചുമായി ഫ്ലാഗ്ഷിപ്പ് EV9 കൺസെപ്റ്റ് അവതരിപ്പിച്ച് Kia

ഇതിന്റെ പ്രൊഡക്ഷൻ സ്പെക്ക് മോഡലിനെ നിർമ്മാതാക്കൾ കാരെൻസ് എന്നാവും നിർമ്മാതാക്കൾ വിളിക്കുക. 2022 -ൽ വാഹനത്തെ രാജ്യത്ത് കമ്പനി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Most Read Articles

Malayalam
English summary
Kia unveils flagship ev9 electric suv concept with 482km range
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X