ആഢംബര എസ്‌യുവികളുടെ അവസാനവാക്ക്; ലംബോർഗിനി പേൾ കാപ്സ്യൂൾ എഡിഷൻ, ഫസ്റ്റ് ലുക്ക് റിവ്യൂ

പുതിയ അരാൻസിയോ ലിയോണിസ് പേൾ കാപ്സ്യൂൾ ഡിസൈൻ എഡിഷനിൽ ഒരുങ്ങിയ ഉറൂസ് സൂപ്പർ എസ്‌യുവിയുടെ ഡെലിവറി പൂർത്തിയാക്കി ലംബോർഗിനി ഇന്ത്യ.

ആഢംബര എസ്‌യുവികളുടെ അവസാനവാക്ക്; ലംബോർഗിനി പേൾ കാപ്സ്യൂൾ എഡിഷൻ, ഫസ്റ്റ് ലുക്ക് റിവ്യൂ

എന്താണ് പേൾ കാപ്സ്യൂൾ എഡിഷൻ?

ലംബോർഗിനി സൂപ്പർ എസ്‌യുവിയുടെ അനുകരണീയമായ ശൈലിയും അതിശയകരമായ പെർഫോമൻസും പ്രദർശിപ്പിക്കുന്നതിനായി ഇറ്റലിയിലെ ലംബോർഗിനിയുടെ സെൻട്രോ സ്റ്റൈൽ ഡിസൈൻ വിഭാഗം സൃഷ്ടിച്ച ആദ്യത്തെ എക്‌സ്‌ക്ലൂസീവ് കസ്റ്റമൈസേഷൻ ഓപ്ഷനാണിത്.

ആഢംബര എസ്‌യുവികളുടെ അവസാനവാക്ക്; ലംബോർഗിനി പേൾ കാപ്സ്യൂൾ എഡിഷൻ, ഫസ്റ്റ് ലുക്ക് റിവ്യൂ

ഡിസൈനും ശൈലിയും

ഉറൂസ് പേൾ കാപ്സ്യൂൾ എസ്‌യുവി ഹൈ-ഗ്ലോസ് ഫോർ-ലെയർ പേൾ സ്പെഷ്യൽ കളർ ഓപ്ഷനുകളിലാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ജിയല്ലോ ഇൻറ്റി (യെല്ലോ), അരാൻസിയോ ബോറാലിസ് (ഓറഞ്ച്), വെർഡെ മാന്റിസ് (ഗ്രീൻ) എന്നിവയാണ് അതിലെ പ്രധാന നിറങ്ങൾ.

MOST READ: ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് ഇന്ത്യയിലേക്ക്; അവതരണം ഈ വർഷം പകുതിയോടെ

ആഢംബര എസ്‌യുവികളുടെ അവസാനവാക്ക്; ലംബോർഗിനി പേൾ കാപ്സ്യൂൾ എഡിഷൻ, ഫസ്റ്റ് ലുക്ക് റിവ്യൂ

ഹൈ ഗ്ലോസ് ബ്ലാക്ക് റൂഫ്, റിയർ ഡിഫ്യൂസർ, സ്‌പോയിലർ ലിപ് എന്നിവയുടെ സംയോജനത്തിലും എസ്‌യുവി ലഭ്യമാണ്. കൂടാതെ ലംബോർഗിനി ആഡ് പേഴ്‌സണം ഇന്റീരിയർ കസ്റ്റമൈസേഷനും സൂപ്പർ എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ആഢംബര എസ്‌യുവികളുടെ അവസാനവാക്ക്; ലംബോർഗിനി പേൾ കാപ്സ്യൂൾ എഡിഷൻ, ഫസ്റ്റ് ലുക്ക് റിവ്യൂ

മുൻവശത്ത് ഗ്ലോസ് ബ്ലാക്കിൽ ഗ്രിൽ പൂർത്തിയാക്കി. ലംബോർഗിനിയുടെ സിഗ്നേച്ചർ എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റും ഉറൂസിന്റെ പ്രത്യേകതയാണ്. ഗ്രില്ലിന്റെ മുൻവശത്ത് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളിനായുള്ള ഒരു സെൻസറും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

MOST READ: ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ കാറാകാൻ നെക്സോ, ഫ്യുവൽ സെൽ വാഹനത്തിനായുള്ള ടൈപ്പ് അംഗീകാരം നേടി ഹ്യുണ്ടായി

ആഢംബര എസ്‌യുവികളുടെ അവസാനവാക്ക്; ലംബോർഗിനി പേൾ കാപ്സ്യൂൾ എഡിഷൻ, ഫസ്റ്റ് ലുക്ക് റിവ്യൂ

ബമ്പറിന്റെ താഴത്തെ പകുതിയും കറുപ്പിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. വലിയ എയർ ഡക്‌റ്റുകൾ ഉൾക്കൊള്ളുന്നത് പേൾ കാപ്സ്യൂൾ എഡിഷന് ശരിക്കും ആക്രമണാത്മക ലുക്ക് സമ്മാനിക്കുന്നുണ്ട്.

ആഢംബര എസ്‌യുവികളുടെ അവസാനവാക്ക്; ലംബോർഗിനി പേൾ കാപ്സ്യൂൾ എഡിഷൻ, ഫസ്റ്റ് ലുക്ക് റിവ്യൂ

വശങ്ങളിലേക്ക് നോക്കിയാൽ ആദ്യ കണ്ണിൽപെടുക ഗ്ലോസ് ബ്ലാക്ക് നിറമുള്ള 23 ഇഞ്ച് അലോയ് വീലാണ്. ഇത് സ്റ്റാൻഡേർഡായാണ് ലംബോർഗിനി നൽകുന്നത്. എന്നിരുന്നാലും 22 ഇഞ്ച് വീൽ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും ബ്രാൻഡ് ഒരുക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

MOST READ: നവീകരണങ്ങളോടെ ട്രൈബറിനെ അവതരിപ്പിച്ച് റെനോ; വില 5.30 ലക്ഷം രൂപ

ആഢംബര എസ്‌യുവികളുടെ അവസാനവാക്ക്; ലംബോർഗിനി പേൾ കാപ്സ്യൂൾ എഡിഷൻ, ഫസ്റ്റ് ലുക്ക് റിവ്യൂ

ഇപ്പോൾ ഉറൂസ് പേൾ കാപ്സ്യൂൾ എഡിഷനിൽ കാണപ്പെടുന്ന കാറിനു ചുറ്റുമുള്ള ക്ലാഡിംഗും കറുപ്പിലാണ് നൽകിയിരിക്കുന്നത്. അതേസമയം സ്റ്റാൻഡേർഡ് ഉറൂസിൽ ഇത് മാറ്റ് ബ്ലാക്കിലാണ് നൽകിയിരിക്കുന്നത്. ലംബോർഗിനി വാഗ്ദാനം ചെയ്യുന്ന സ്റ്റൈൽ പാക്കേജിന്റെ ഭാഗമാണ് ഈ ഗ്ലോസ് ബ്ലാക്ക് ഫിനിഷിംഗ്.

ആഢംബര എസ്‌യുവികളുടെ അവസാനവാക്ക്; ലംബോർഗിനി പേൾ കാപ്സ്യൂൾ എഡിഷൻ, ഫസ്റ്റ് ലുക്ക് റിവ്യൂ

മറ്റൊരു കാര്യം ലോകത്തിലെ ഏറ്റവും വലിയ കാർബൺ-സെറാമിക് ബ്രേക്ക് റോട്ടറുകൾ ഉൾക്കൊള്ളുന്ന ഒരേയൊരു പ്രൊഡക്ഷൻ കാറാണ് ഉറൂസ്. മണിക്കൂറിൽ 305 കിലോമീറ്റർ വേഗത പുറത്തെടുക്കാൻ കഴിയുന്ന ഒരു എസ്‌യുവിക്ക് തീർച്ചയായും വലിയ ബ്രേക്കുകൾ ആവശ്യമാണെന്ന് ലംബോർഗിനി മനസിലാക്കിയതിന്റെ ഫലമാണിത്.

ആഢംബര എസ്‌യുവികളുടെ അവസാനവാക്ക്; ലംബോർഗിനി പേൾ കാപ്സ്യൂൾ എഡിഷൻ, ഫസ്റ്റ് ലുക്ക് റിവ്യൂ

ഇനി പിൻവശത്തേക്ക് നോക്കിയാൽ കാറിന്റെ ബൂട്ടിനു കുറുകെ പ്രവർത്തിക്കുന്ന ഒരു ലിപ് സ്‌പോയിലറാണ് എസ്‌യുവിയെ കൂടുതൽ മിഴിവുറ്റതാക്കുന്നത്. ബൂട്ടിലുടനീളം വ്യാപിച്ചു കിടക്കുന്ന ലംബോർഗിനി ബാഡ്‌ജിംഗും ഇതിൽ കാണാം. 615 ലിറ്റർ സ്ഥലമുള്ള ബൂട്ട് ഒരു ഇലക്ട്രോണിക്കലി തുറക്കാം. കൂടുതൽ ഇടം വേണമെങ്കിൽ പിൻ സീറ്റ് മടക്കിക്കളയാനും സാധിക്കും.

ആഢംബര എസ്‌യുവികളുടെ അവസാനവാക്ക്; ലംബോർഗിനി പേൾ കാപ്സ്യൂൾ എഡിഷൻ, ഫസ്റ്റ് ലുക്ക് റിവ്യൂ

ഇന്റീരിയർ

പേൾ കാപ്സ്യൂൾ എഡിഷന്റെ ഇന്റീരിയറിനെക്കുറിച്ച് പറയുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം രണ്ട് നിറങ്ങളിൽ ഇന്റീരിയർ തെരഞ്ഞെടുക്കാൻ സാധിക്കും എന്നതാണ്. അതോടൊപ്പം അകത്തളത്തിൽ ഷഡ്ഭുജാകൃതിയിലുള്ള അപ്ഹോൾസ്റ്ററി സ്റ്റിച്ചിംഗ് ക്യു-സിറ്റുറ സീറ്റിൽ ലോഗോ എംബ്രോയിഡറി, ഒപ്പം കാർബൺ ഫൈബർ, കറുത്ത ആനോഡൈസ്ഡ് അലുമിനിയം വിശദാംശങ്ങൾ എന്നിവയും എസ്‌യുവിയിൽ ഉൾക്കൊള്ളുന്നു.

ആഢംബര എസ്‌യുവികളുടെ അവസാനവാക്ക്; ലംബോർഗിനി പേൾ കാപ്സ്യൂൾ എഡിഷൻ, ഫസ്റ്റ് ലുക്ക് റിവ്യൂ

അത്യാധുനിക ഇന്റലിജന്റ് പാർക്ക് അസിസ്റ്റ് ഉൾപ്പെടെ അപ്‌ഡേറ്റുചെയ്‌ത ഓപ്‌ഷണൽ പാർക്കിംഗ് സഹായ പാക്കേജും പേൾ കാപ്സ്യൂൾ എഡിഷനിൽ ലഭ്യമാണ്. ഈ സംവിധാനം കാറിനെ സ്വമേധയാ പാർക്ക് ചെയ്യാൻ അനുവദിക്കുന്നു.

ആഢംബര എസ്‌യുവികളുടെ അവസാനവാക്ക്; ലംബോർഗിനി പേൾ കാപ്സ്യൂൾ എഡിഷൻ, ഫസ്റ്റ് ലുക്ക് റിവ്യൂ

30 W ആംപ്ലിഫയറും 17 സ്പീക്കറുകളും ഉൾക്കൊള്ളുന്ന പുതിയ പ്രീമിയം സെൻസോണം സൗണ്ട് സിസ്റ്റവും ഓപ്ഷണൽ ഉപകരണങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ഇത് ഏറ്റവും ഉയർന്ന ലംബോർഗിനി ഗുണനിലവാരത്തിന്റെ പര്യായമാണ്.

ആഢംബര എസ്‌യുവികളുടെ അവസാനവാക്ക്; ലംബോർഗിനി പേൾ കാപ്സ്യൂൾ എഡിഷൻ, ഫസ്റ്റ് ലുക്ക് റിവ്യൂ

എഞ്ചിൻ

ബൈ-ടർബോ V8 എഞ്ചിനാണ് ഉറൂസ് പേൾ കാപ്സ്യൂൾ എഡിഷന് കരുത്തേകുന്നത്. ഇത് 6,000 rpm-ൽ 641 bhp കരുത്തും 2,250-4,500 rpm-ൽ 850 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒരു എട്ട് സ്പീഡ് ഗിയർബോക്സ് ഒരു നൂതന AWD സിസ്റ്റംവുമായാണ് സംയോജിപ്പിച്ചിരിക്കുന്നത്.

ആഢംബര എസ്‌യുവികളുടെ അവസാനവാക്ക്; ലംബോർഗിനി പേൾ കാപ്സ്യൂൾ എഡിഷൻ, ഫസ്റ്റ് ലുക്ക് റിവ്യൂ

ആറ് വ്യത്യസ്ത ഡ്രൈവ് മോഡുകളുമായാണ് എസ്‌യുവി വരുന്നത്. ഓഫ്-റോഡിംഗിലും മികച്ച പെർഫോമൻസ് പുറത്തെടുക്കാൻ എസ്‌യുവിയെ ഇത് സഹായിക്കുന്നു.

ആഢംബര എസ്‌യുവികളുടെ അവസാനവാക്ക്; ലംബോർഗിനി പേൾ കാപ്സ്യൂൾ എഡിഷൻ, ഫസ്റ്റ് ലുക്ക് റിവ്യൂ

സ്റ്റാൻഡേർഡ് ലംബോർഗിനി ഉറുസ് 3.10 കോടി രൂപയുടെ എക്സ്ഷോറൂം വിലയ്ക്കാണ് ഇന്ത്യയിൽ വിൽക്കുന്നത്. അതേസമയം പേൾ കാപ്സ്യൂൾ എഡിഷനായി സ്റ്റാൻഡേർഡ് എസ്‌യുവിയുടെ വിലയേക്കാൾ 20 ശതമാനം അധികം മുടക്കേണ്ടി വരും.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Lamborghini Arancio Leonis Pearl Capsule Design Edition First Look Review. Read in Malayalam
Story first published: Thursday, March 11, 2021, 9:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X