ലംബോര്‍ഗിനിക്ക് കരുത്തായി ഉറൂസ്; പോയ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

പോയ വര്‍ഷത്തെ വില്‍പ്പന കണക്കുകളുമായി ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി. കൊവിഡ്-19 സാഹചര്യങ്ങള്‍ മാറ്റിമറിച്ചതായും കമ്പനി അറിയിച്ചു.

ലംബോര്‍ഗിനിക്ക് കരുത്തായി ഉറൂസ്; പോയ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

2020 വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഉത്പാദന വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും, 2020-ല്‍ കമ്പനി ലോകമെമ്പാടും 7,430 കാറുകള്‍ വിതരണം ചെയ്തു. 2019-നെ അപേക്ഷിച്ച് വില്‍പ്പനയില്‍ 9 ശതമാനം മാത്രമാണ് ഇടിവ് സംഭവിച്ചത്.

ലംബോര്‍ഗിനിക്ക് കരുത്തായി ഉറൂസ്; പോയ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് കമ്പനി 70 ദിവസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, രണ്ടാമത്തെ ആറു മാസങ്ങളില്‍ റെക്കോര്‍ഡ് വില്‍പ്പന കണക്കുകള്‍ പുറത്തുവന്നത്. ഇത് കമ്പനിയുടെ ചരിത്രത്തിലെ ഉപഭോക്താക്കളിലേക്ക് ഡെലിവറി ചെയ്യുന്നതിനുള്ള മികച്ച നേട്ടമായി മാറുകയും ചെയ്തു.

MOST READ: ജനപ്രീതിക്കൊപ്പം നിസാൻ മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവും ഉയർന്നു തന്നെ

ലംബോര്‍ഗിനിക്ക് കരുത്തായി ഉറൂസ്; പോയ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

കമ്പനിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2,224 കാറുകളുടെ വില്‍പ്പനയുമായി അമേരിക്കയാണ് മുന്‍നിരയിലെന്ന് സ്ഥിരീകരിച്ചു, ജര്‍മ്മനിയില്‍ 607 കാറുകള്‍ വില്‍ക്കാനും ബ്രാന്‍ഡിന് സാധിച്ചു. മെയിന്‍ലാന്‍ഡ് ചൈന, ഹോങ്കോംഗ്, മക്കാവു എന്നിവയ്ക്ക് കഴിഞ്ഞ വര്‍ഷം 600 ലംബോര്‍ഗിനി ലഭിച്ചു.

ലംബോര്‍ഗിനിക്ക് കരുത്തായി ഉറൂസ്; പോയ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ജപ്പാനിലെ ഉപഭോക്താക്കള്‍ 600 യൂണിറ്റുകള്‍ വിതരണം ചെയ്തു. 517 യൂണിറ്റുകള്‍ യൂകെയിലേക്ക് കയറ്റി 347 ആഭ്യന്തര വിപണിയില്‍ എത്തിച്ചു.

MOST READ: ഡീസൽ മോഡലുകളിൽ നിന്ന് പിൻമാറാൻ ഹ്യുണ്ടായിയും; ലക്ഷ്യം ഇലക്ട്രിക് കാറുകൾ

ലംബോര്‍ഗിനിക്ക് കരുത്തായി ഉറൂസ്; പോയ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ദക്ഷിണ കൊറിയയും ജര്‍മ്മനിയും യഥാക്രമം 75 ശതമാനവും എട്ട് ശതമാനവും വളര്‍ച്ച കൈവരിച്ച രാജ്യമാണെന്നും കമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നു.

ലംബോര്‍ഗിനിക്ക് കരുത്തായി ഉറൂസ്; പോയ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

കഴിഞ്ഞ വര്‍ഷം 4,391 കാറുകള്‍ വിതരണം ചെയ്ത ഉറൂസ് എസ്‌യുവി ബ്രാന്‍ഡിന്റെ ഏറ്റവും വിജയകരമായ മോഡലായി തുടരുന്നു. കൂടാതെ, V10 ഹുറാക്കാനിന്റെയും V12 അവന്റഡോറിന്റെയും വില്‍പ്പനയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായി.

MOST READ: ഇഗ്നിസിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി മാരുതി; ഡിസംബറിലെ വില്‍പ്പന 239 ശതമാനം വര്‍ധിച്ചു

ലംബോര്‍ഗിനിക്ക് കരുത്തായി ഉറൂസ്; പോയ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ആറ് പുതിയ ഉത്പ്പന്നങ്ങളും കമ്പനി പുറത്തിറക്കി. ലംബോര്‍ഗിനി ഹുറാക്കാന്‍ ഇവോ RWD കൂപ്പയും സ്പൈഡര്‍, സിയോണ്‍ റോഡ്സ്റ്റര്‍, എസെന്‍സ SCV12, ഹുറാക്കാന്‍ STO, SC20 എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

ലംബോര്‍ഗിനിക്ക് കരുത്തായി ഉറൂസ്; പോയ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ലോകത്തിന് വെറും 19 യൂണിറ്റ് ഉത്പാദന വലുപ്പമുള്ള ഒരു സൂപ്പര്‍ ലിമിറ്റഡ് എഡിഷന്‍ മോഡലായിരുന്നു സിയോണ്‍ റോഡ്സ്റ്റര്‍. കഴിഞ്ഞ വര്‍ഷം കമ്പനി രണ്ട് ഉത്പാദന നാഴികക്കല്ലുകളും പിന്നിട്ടിരുന്നു. 10,000 യൂണിറ്റുകളുടെ ഉത്പാദനം പൂര്‍ത്തിയാക്കുന്ന ഉറൂസ്, അവന്റഡോറും ഇതില്‍ ഉള്‍പ്പെടുന്നു.

MOST READ: ഏറ്റുമുട്ടാൻ ഒത്ത എതിരാളിയില്ല; സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ ഹോണ്ട സിറ്റിയുടെ തേരോട്ടം

ലംബോര്‍ഗിനിക്ക് കരുത്തായി ഉറൂസ്; പോയ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഉറൂസ് എസ്‌യുവി നിര്‍മ്മാതാക്കള്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. 2012 ബീജിങ് ഓട്ടോ ഷോയിലാണ് ഉറൂസ് കണ്‍സെപ്റ്റ് പതിപ്പില്‍ ആദ്യമായി അവതരിപ്പിക്കുന്നത്. മണിക്കൂറില്‍ പരമാവധി 325 കിലോമീറ്റര്‍ വേഗതയാണ് കണ്‍സെപ്റ്റ് മോഡലില്‍ അന്ന് കമ്പനി അവകാശപ്പെട്ടിരുന്നത്.

ലംബോര്‍ഗിനിക്ക് കരുത്തായി ഉറൂസ്; പോയ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ കരുത്ത്. ഇത് 6,000 rpm-ല്‍ പരമാവധി 650 bhp പവറും 2,250-4,500 rpm-ല്‍ 850 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

ലംബോര്‍ഗിനിക്ക് കരുത്തായി ഉറൂസ്; പോയ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

3.6 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും കഴിയും. ലംബോര്‍ഗിനി നിലവില്‍ ഇന്ത്യയില്‍ 3.10 കോടി രൂപയുടെ എക്‌സ്‌ഷോറൂം വിലയ്ക്കാണ് മോഡലിനെ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Lamborghini Cars Sales In 2020. Read in Malayalam.
Story first published: Saturday, January 16, 2021, 12:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X