ഓഫ്‌ലൈനായും പ്രവര്‍ത്തിക്കും; Huracan-ല്‍ പുതിയ നാവിഗേഷന്‍ സംവിധാനമൊരുക്കാന്‍ Lamborghini

ഹുറാക്കന്‍ മോഡലുകളിലെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ വലിയ മാറ്റം നടപ്പാക്കാനൊരുങ്ങി നിര്‍മാതാക്കളായ ലംബോര്‍ഗിനി. ഭാവിയിലെ ലംബോര്‍ഗിനി ഹുറാക്കന്‍ സ്പോര്‍ട്സ് കാറുകള്‍ 2022 പകുതി മുതല്‍ what3words വികസിപ്പിച്ച ഒരു പ്രത്യേക നാവിഗേഷന്‍ സംവിധാനവുമായി വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഓഫ്‌ലൈനായും പ്രവര്‍ത്തിക്കും; Huracan-ല്‍ പുതിയ നാവിഗേഷന്‍ സംവിധാനമൊരുക്കാന്‍ Lamborghini

GPS കോര്‍ഡിനേറ്റുകളുടെ അടിസ്ഥാനത്തില്‍ ലൊക്കേഷനുകള്‍ നിര്‍ണ്ണയിക്കുന്ന പരമ്പരാഗത നാവിഗേഷന്‍ സിസ്റ്റങ്ങളില്‍ നിന്ന് വ്യത്യസ്തമായി, പുതിയ നാവിഗേഷന്‍ സിസ്റ്റത്തിന് ഭൂമിയിലെ ഏത് സ്ഥലത്തിനും ലളിതമായ മൂന്ന് വാക്കുകളുള്ള പദവി ലഭിക്കുന്നു.

ഓഫ്‌ലൈനായും പ്രവര്‍ത്തിക്കും; Huracan-ല്‍ പുതിയ നാവിഗേഷന്‍ സംവിധാനമൊരുക്കാന്‍ Lamborghini

ടെക്നോളജി പ്രൊവൈഡര്‍ കമ്പനി അവകാശപ്പെടുന്നതുപോലെ, ലോകത്തെ 57 ട്രില്യണ്‍ 10 അടി സ്‌ക്വയറുകളായി വിഭജിച്ച് ഈ സ്‌ക്വയറുകളില്‍ ഓരോന്നിനും മൂന്ന് വാക്കുകള്‍ നല്‍കി നാവിഗേഷന്‍ സിസ്റ്റം സൃഷ്ടിച്ചു.

ഓഫ്‌ലൈനായും പ്രവര്‍ത്തിക്കും; Huracan-ല്‍ പുതിയ നാവിഗേഷന്‍ സംവിധാനമൊരുക്കാന്‍ Lamborghini

മറ്റൊരു രസകരമായ സവിശേഷത, ഈ നാവിഗേഷന്‍ സിസ്റ്റം ഓഫ്ലൈനായി ഉപയോഗിക്കാനുമെന്നതാണ്. സൂപ്പര്‍കാര്‍ ഇതിനകം ഉപയോഗിക്കുന്ന അലക്സ വോയ്സ് അസിസ്റ്റന്റുമായി ഇത് സംയോജിപ്പിക്കാനും കഴിയുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഓഫ്‌ലൈനായും പ്രവര്‍ത്തിക്കും; Huracan-ല്‍ പുതിയ നാവിഗേഷന്‍ സംവിധാനമൊരുക്കാന്‍ Lamborghini

മൊബിലിറ്റിയുടെ ഭാവി അത്യാധുനിക സാങ്കേതികവിദ്യ ആവശ്യപ്പെടുന്നുണ്ടെന്നും അതിനാലാണ് അടുത്ത വര്‍ഷം പകുതി മുതല്‍ ലംബോര്‍ഗിനി പുതിയ നാവിഗേഷന്‍ സംവിധാനം ഉപയോഗിക്കാന്‍ തുടങ്ങുകയെന്നും ലംബോര്‍ഗിനിയുടെ കണക്റ്റിവിറ്റി മേധാവി ലൂക്കാ ഗിയാര്‍ഡിനോ പറഞ്ഞു.

ഓഫ്‌ലൈനായും പ്രവര്‍ത്തിക്കും; Huracan-ല്‍ പുതിയ നാവിഗേഷന്‍ സംവിധാനമൊരുക്കാന്‍ Lamborghini

ഈ നാവിഗേഷന്‍ സംവിധാനം ഭാവിയിലെ ലംബോര്‍ഗിനി ഹുറാക്കന്‍ ഉടമകള്‍ക്ക് ശബ്ദത്തിലൂടെ നാവിഗേറ്റ് ചെയ്യാനുള്ള ഏറ്റവും തടസ്സമില്ലാത്ത മാര്‍ഗം നല്‍കുമെന്നും ഗിയാര്‍ഡിനോ വ്യക്തമാക്കുന്നു.

ഓഫ്‌ലൈനായും പ്രവര്‍ത്തിക്കും; Huracan-ല്‍ പുതിയ നാവിഗേഷന്‍ സംവിധാനമൊരുക്കാന്‍ Lamborghini

മാത്രമല്ല, ഈ നാവിഗേഷന്‍ സംവിധാനം ഉപയോഗിക്കുന്ന ഒരേയൊരു വാഹന നിര്‍മ്മാതാവ് ലംബോര്‍ഗിനി മാത്രമല്ല. മുമ്പ്, ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ്-ബെന്‍സ് 2018-ല്‍ ഈ നാവിഗേഷന്‍ സിസ്റ്റം കാറുകളില്‍ ഉപയോഗിക്കുന്ന ആദ്യത്തെ ഓട്ടോ മേജറായി മാറിയിരുന്നു.

ഓഫ്‌ലൈനായും പ്രവര്‍ത്തിക്കും; Huracan-ല്‍ പുതിയ നാവിഗേഷന്‍ സംവിധാനമൊരുക്കാന്‍ Lamborghini

ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മറ്റ് വാഹന നിര്‍മ്മാതാക്കളില്‍ ടാറ്റ മോട്ടോര്‍സ്, ലോട്ടസ്, ഫോര്‍ഡ് തുടങ്ങിയവരും ഉള്‍പ്പെടുന്നുണ്ട്. ടെക്നോളജി കമ്പനിയുടെ അഭിപ്രായത്തില്‍, പരമ്പരാഗത വിലാസങ്ങള്‍ വോയ്സ് കമാന്‍ഡുകള്‍ക്ക് അനുയോജ്യമല്ല. അതിനാല്‍, ഒരു പ്രത്യേക ലൊക്കേഷനിലേക്ക് നാവിഗേറ്റ് ചെയ്യുന്നതിന് മൂന്ന് നിയുക്ത വാക്കുകളും അലക്സയും സംയോജിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് ശ്രേണിയുടെ മികച്ച അനുഭവം നല്‍കാനാകും.

ഓഫ്‌ലൈനായും പ്രവര്‍ത്തിക്കും; Huracan-ല്‍ പുതിയ നാവിഗേഷന്‍ സംവിധാനമൊരുക്കാന്‍ Lamborghini

ഈ നാവിഗേഷന്‍ സംവിധാനം ലഭിക്കുന്ന ആദ്യത്തെ ലംബോര്‍ഗിനി സൂപ്പര്‍കാര്‍ ഹുറാക്കനായിരിക്കുമെങ്കിലും, മറ്റ് ഏത് മോഡലുകള്‍ക്കാണ് സാങ്കേതികവിദ്യ ലഭിക്കുകയെന്ന് ഇതുവരെ നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഓഫ്‌ലൈനായും പ്രവര്‍ത്തിക്കും; Huracan-ല്‍ പുതിയ നാവിഗേഷന്‍ സംവിധാനമൊരുക്കാന്‍ Lamborghini

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, കുറച്ച് നാളുകളായി മോഡലുകള്‍ക്ക് വലിയ സ്വീകാര്യതയാണ് വിപണിയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുന്നെ പങ്കുവെച്ച വില്‍പ്പന കണക്കുകളില്‍ വലിയ വര്‍ധനവാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്.

ഓഫ്‌ലൈനായും പ്രവര്‍ത്തിക്കും; Huracan-ല്‍ പുതിയ നാവിഗേഷന്‍ സംവിധാനമൊരുക്കാന്‍ Lamborghini

ഇത് വരും മാസങ്ങളിലും മുന്നോട്ട് നിലനിര്‍ത്തികൊണ്ട് പോകാനാണ് ലംബോര്‍ഗിനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം ഇന്ത്യയില്‍ 300 യൂണിറ്റുകളുടെ നിശ്ചിത വില്‍പ്പന നാഴികക്കല്ല് കടന്ന ലംബോര്‍ഗിനി, അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഈ കണക്ക് ഇരട്ടിയാക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

ഓഫ്‌ലൈനായും പ്രവര്‍ത്തിക്കും; Huracan-ല്‍ പുതിയ നാവിഗേഷന്‍ സംവിധാനമൊരുക്കാന്‍ Lamborghini

രാജ്യത്ത് അതിന്റെ വാഹനങ്ങള്‍ക്കുള്ള ശക്തമായ ഡിമാന്‍ഡാണ് വില്‍പ്പന കണക്കുകള്‍ കാണിക്കുന്നതെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു. പ്രത്യേകിച്ച് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉറൂസ് എസ്‌യുവിയുടെ കാര്യത്തില്‍.

ഓഫ്‌ലൈനായും പ്രവര്‍ത്തിക്കും; Huracan-ല്‍ പുതിയ നാവിഗേഷന്‍ സംവിധാനമൊരുക്കാന്‍ Lamborghini

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാവ് 300 യൂണിറ്റുകളുടെ നിഞ്ചിത വില്‍പ്പന നാഴികക്കല്ല് കടക്കാന്‍ ഒരു ദശാബ്ദമെടുത്തുവെങ്കിലും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇപ്പോള്‍ കാറുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിന്റെ വേഗത വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ലംബോര്‍ഗിനി ഇന്ത്യ ഹെഡ് ശരദ് അഗര്‍വാള്‍ വ്യക്തമാക്കി.

ഓഫ്‌ലൈനായും പ്രവര്‍ത്തിക്കും; Huracan-ല്‍ പുതിയ നാവിഗേഷന്‍ സംവിധാനമൊരുക്കാന്‍ Lamborghini

കമ്പനി രാജ്യത്ത് വില്‍പ്പനയുമായി മുന്നോട്ട് പോകുമ്പോള്‍ ലംബോര്‍ഗിനി കാറുകള്‍ ചേര്‍ക്കുന്നതിന്റെ വേഗതയേറിയെന്നും, ഇത് ഇനിയും വര്‍ദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് വര്‍ഷത്തിനുള്ളില്‍ നിലവിലെ 300 യൂണിറ്റില്‍ നിന്ന് 450 യൂണിറ്റിലെത്തുമെന്ന് അഗര്‍വാള്‍ പറഞ്ഞു.

ഓഫ്‌ലൈനായും പ്രവര്‍ത്തിക്കും; Huracan-ല്‍ പുതിയ നാവിഗേഷന്‍ സംവിധാനമൊരുക്കാന്‍ Lamborghini

ലംബോര്‍ഗിനി അതിന്റെ പുതിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് വേഗത്തില്‍ കൊണ്ടുവരുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അതേസമയം വില്‍പ്പന അളവ് വര്‍ദ്ധിപ്പിക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് 'ഇന്ത്യന്‍ പരിതസ്ഥിതിയില്‍ അവരുടെ ലംബോര്‍ഗിനികള്‍ ആസ്വദിക്കാന്‍' അവരെ പ്രാപ്തമാക്കുന്നതിനുള്ള അനുഭവങ്ങള്‍ സൃഷ്ടിക്കുന്നു. ഈ വര്‍ഷം മാത്രം കമ്പനി നാല് മോഡലുകളോളം രാജ്യത്ത് പുറത്തിറക്കിയിരുന്നു.

ഓഫ്‌ലൈനായും പ്രവര്‍ത്തിക്കും; Huracan-ല്‍ പുതിയ നാവിഗേഷന്‍ സംവിധാനമൊരുക്കാന്‍ Lamborghini

ഹുറാക്കന്‍ EVO RWD Spyder, ഉറൂസ് പേള്‍ കാപ്‌സ്യൂള്‍, ഉറൂസ് ഗ്രാഫൈറ്റ് കാപ്‌സ്യൂള്‍, ഹുറാക്കന്‍ STO എന്നിങ്ങനെ നാല് മോഡലുകളെയാണ് ഈ വര്‍ഷം കമ്പനി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ചത്.

ഓഫ്‌ലൈനായും പ്രവര്‍ത്തിക്കും; Huracan-ല്‍ പുതിയ നാവിഗേഷന്‍ സംവിധാനമൊരുക്കാന്‍ Lamborghini

ഈ വര്‍ഷം, സൂപ്പര്‍ ലക്ഷ്വറി സ്പോര്‍ട്സ് കാര്‍ വിഭാഗത്തിലെ ഏറ്റവും വേഗതയേറിയ 100 ഡെലിവറികള്‍ക്കുള്ള പ്രകടനത്തിന്റെ മാനദണ്ഡം സൃഷ്ടിച്ച ആദ്യ പാദത്തില്‍ നൂറാമത് ഉറൂസ് എസ്‌യുവി ഇന്ത്യയില്‍ എത്തിക്കുക എന്ന നാഴികക്കല്ലും കമ്പനി കൈവരിച്ചിരുന്നു.

ഓഫ്‌ലൈനായും പ്രവര്‍ത്തിക്കും; Huracan-ല്‍ പുതിയ നാവിഗേഷന്‍ സംവിധാനമൊരുക്കാന്‍ Lamborghini

കൂടാതെ, 2019-ല്‍ വിറ്റഴിച്ച 52 യൂണിറ്റുകളെ പിന്തള്ളി ഈ വര്‍ഷം ഇന്ത്യയിലെ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്ന് ലംബോര്‍ഗിനി പ്രതീക്ഷിക്കുന്നു. ''ഈ വര്‍ഷത്തെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പാതയിലാണ് കമ്പനി. നേരത്തെ പറഞ്ഞതുപോലെ, ഇത് ഇന്ത്യയിലെ തങ്ങളുടെ ബിസിനസ്സിനും പ്രകടനത്തിനുമുള്ള മറ്റൊരു റെക്കോര്‍ഡ് വര്‍ഷമായിരിക്കും, നിലവിലെ സാഹചര്യം അനുസരിച്ച് തങ്ങള്‍ മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്നും അഗര്‍വാള്‍ പറഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Lamborghini planning to introduce new navigation system in huracan by 2022
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X