ഉറൂസ് എസ്‌യുവിയുടെ ഗ്രാഫൈറ്റ് കാപ്സ്യൂൾ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

പെർഫോമെൻസ് കാർ നിർമ്മാതാക്കളായ ലംബോർഗിനി തങ്ങളുടെ ഉറൂസ് എസ്‌യുവിയുടെ ഗ്രാഫൈറ്റ് കാപ്സ്യൂൾ എഡിഷൻ ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

ഉറൂസ് എസ്‌യുവിയുടെ ഗ്രാഫൈറ്റ് കാപ്സ്യൂൾ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

മുംബൈയിലെ ലംബോർഗിനി ഡീലർഷിപ്പിൽ സൂപ്പർ എസ്‌യുവിയുടെ എക്‌സ്‌ക്ലൂസീവ് പതിപ്പ് പരിശോധിക്കാൻ ഞങ്ങൾക്ക് ഒരു അവസരം ലഭിച്ചു. ലംബോർഗിനി ഉറൂസ് ഗ്രാഫൈറ്റ് കാപ്സ്യൂളിന്റെ ഒരു ക്വിക്ക് വോക്ക്എറൗണ്ട് നിങ്ങൾക്കായി പങ്കുവെക്കുകയാണ്.

ഉറൂസ് എസ്‌യുവിയുടെ ഗ്രാഫൈറ്റ് കാപ്സ്യൂൾ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

മുന്നിൽ, ഡിആർഎല്ലിനൊപ്പം സ്ലീക്ക് ഹെഡ്‌ലാമ്പുകൾ വാഹനത്തിലുണ്ട്. എൽഇഡി മാട്രിക്സ് ഹെഡ്ലാമ്പുകളാണ് ലംബോർഗിനി ഉറൂസിൽ ഉപയോഗിച്ചിരിക്കുന്നത്. ഹെഡ്‌ലാമ്പ് യൂണിറ്റുകൾക്ക് താഴെയായി എയർ വെന്റുകളുണ്ട്.

ഉറൂസ് എസ്‌യുവിയുടെ ഗ്രാഫൈറ്റ് കാപ്സ്യൂൾ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

എസ്‌യുവിയുടെ നിറം വളരെ മികച്ചതാണ്. ലംബോർഗിനി ലോഗോ മാറ്റ് ബ്ലാക്ക് നിറവുമായി നന്നായി ഇഴുകിചേരുന്നു. വാഹനത്തിന് ഏറ്റവും താഴെയായി ഓറഞ്ച് നിറമുള്ള ലിപ്പാണ് ഗ്രാഫൈറ്റ് കാപ്സ്യൂൾ എഡിഷനിലെ ഹൈലൈറ്റുകളിൽ ഒന്ന്.

ഉറൂസ് എസ്‌യുവിയുടെ ഗ്രാഫൈറ്റ് കാപ്സ്യൂൾ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

23 ഇഞ്ച് മൾട്ടിസ്‌പോക്ക് അലോയി വീലുകളിലാണ് വാഹനം വരുന്നത്. ഡോറുകൾക്ക് താഴെ ഒരു ഓറഞ്ച് സ്ട്രിപ്പുമുണ്ട്, അത് മികച്ചതായി കാണപ്പെടുന്നു. പിന്നിൽ ലംബോർഗിനി ഉറൂസിന് എൽഇഡി ടെയിൽ ലാമ്പ് യൂണിറ്റുകൾ ലഭിക്കുന്നു.

ഉറൂസ് എസ്‌യുവിയുടെ ഗ്രാഫൈറ്റ് കാപ്സ്യൂൾ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

മധ്യഭാഗത്ത് ലംബോർഗിനി ലോഗോയും അതിനു മുകളിൽ ഓറഞ്ച് ഷേഡിൽ തന്നെ തീർത്ത ഒരു സ്‌പോയിലറുമാണ്. വാഹനത്തിന് പിന്നിൽ ക്വാഡ് എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകൾ ലഭിക്കും.

ഉറൂസ് എസ്‌യുവിയുടെ ഗ്രാഫൈറ്റ് കാപ്സ്യൂൾ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

ലംബോർഗിനി ഉറൂസിൽ ഒരു ഇലക്ട്രോണിക് ടെയിൽ ഗേറ്റുമുണ്ട്. 616 ലിറ്റർ ശേഷിയുള്ള വലിയ ബൂട്ട് സ്പെയിസിലേക്കാണ് ഇത് തുറക്കുന്നത്. കൂടാതെ ഒരു സൺഷെയ്ഡും പിന്നിൽ ഒരുക്കിയിരിക്കുന്നു.

ഉറൂസ് എസ്‌യുവിയുടെ ഗ്രാഫൈറ്റ് കാപ്സ്യൂൾ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

ലംബോർഗിനി ഉറൂസിന്റെ ഉൾവശം വളരെ ആകർഷകമാണ്. ഈ പ്രത്യേക കാർ ഒരു ബയറിന് അലോട്ട് ചെയ്തിരുന്നതിനാൽ, ഞങ്ങൾക്ക് കാറിനുള്ളിൽ ഇരിക്കാൻ കഴിഞ്ഞില്ല. പക്ഷേ വാഹനത്തിനുള്ളിലെ ഒരു നേർക്കാഴ്ച്ച ഞങ്ങൾക്ക് ലഭിച്ചു. ലംബോർഗിനി ഉറൂസിന് പുറത്ത് കാണുന്ന അതേ ഓറഞ്ച് നിറമുള്ള ഹൈലൈറ്റുകൾ സൂപ്പർ എസ്‌യുവിയുടെ ഉള്ളിലും കാണാം.

ഉറൂസ് എസ്‌യുവിയുടെ ഗ്രാഫൈറ്റ് കാപ്സ്യൂൾ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

സീറ്റുകൾക്ക് അതേ ഓറഞ്ച് നിറത്തിൽ ഉറൂസ് എന്ന പേര് ആലേഖനം ചെയ്തിരിക്കുന്നു. സീറ്റിന്റെ പിൻഭാഗത്ത് സ്റ്റിച്ചിംഗും ഡിസൈനിംഗും ഓറഞ്ചിന്റെ അതേ ഷേഡിൽ പൂർത്തിയാക്കിയിരിക്കുന്നു.

ഉറൂസ് എസ്‌യുവിയുടെ ഗ്രാഫൈറ്റ് കാപ്സ്യൂൾ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

ഒരു ഫുൾ കളർ TFT സ്ക്രീനാണ് ഇൻസ്ട്രുമെന്റേഷൻ കൈകാര്യം ചെയ്യുന്നത്. ലംബോർഗിനി ഉറൂസ് ഗ്രാഫൈറ്റ് കാപ്സ്യൂൾ പതിപ്പിൽ മറ്റ് രണ്ട് സ്ക്രീനുകളുണ്ട്. ഇവയിൽ ഒന്ന് മീഡിയയും എന്റർടെയിൻമെന്രും കൈകാര്യം ചെയ്യുന്നു, താഴെയുള്ളത് വാഹനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സ്റ്റാറ്റിസ്റ്റിക്സും പ്രദർശിപ്പിക്കുന്നു.

ഉറൂസ് എസ്‌യുവിയുടെ ഗ്രാഫൈറ്റ് കാപ്സ്യൂൾ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

രണ്ടാമത്തെ സ്ക്രീനിന് താഴെ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടണുണ്ട്, ഇത് ഡ്രൈവിംഗ് മോഡുകൾ, ടെറൈൻ മോഡുകൾ, ഡിഫറൻഷ്യൽ ലോക്കുകൾക്കുള്ള കൺട്രോളുകൾ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു.

ഉറൂസ് എസ്‌യുവിയുടെ ഗ്രാഫൈറ്റ് കാപ്സ്യൂൾ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

സീറ്റുകൾ ഡ്രൈവർക്കും യാത്രക്കാർക്കും ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതാണ്. പിൻ സീറ്റുകൾ പോലും ഇലക്ട്രോണിക് അഡ്ജസ്റ്റിബിലിറ്റിയുമായി വരുന്നു. ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ സംവിധാനമാണ് എസ്‌യുവിയുടെ സവിശേഷത. ഇന്റീരിയറിലുടനീളം ഓറഞ്ച് ആക്സന്റുകളുമായാണ് ഇത് വരുന്നത്.

ഉറൂസ് എസ്‌യുവിയുടെ ഗ്രാഫൈറ്റ് കാപ്സ്യൂൾ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

ലംബോർഗിനി ഉറൂസ് ഗ്രാഫൈറ്റ് കാപ്സ്യൂൾ എഡിഷനിൽ ഒരു പനോരമിക് സൺറൂഫ് ഉണ്ട്, കൂടാതെ ഈ ഓറഞ്ച്, മാറ്റ് ബ്ലാക്ക് കളർ സ്കീമിൽ തികച്ചും മനോഹരമായി ഇത് കാണപ്പെടുന്നു.

ഉറൂസ് എസ്‌യുവിയുടെ ഗ്രാഫൈറ്റ് കാപ്സ്യൂൾ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

ലംബോർഗിനി ഈ മോഡലിനൊപ്പം നാല് പുതിയ എക്സ്റ്റീരിയർ മാറ്റ് നിറങ്ങളും, നാല് എക്സ്റ്റീരിയർ കളർ ആക്സന്റുകളും, എക്സ്റ്റീയറിന് മാച്ചാവുന്ന തരത്തിൽ നാല് ഇന്റീരിയർ ട്രിമ്മുകളും വാഗ്ദാനം ചെയ്യുന്നു.

ഉറൂസ് എസ്‌യുവിയുടെ ഗ്രാഫൈറ്റ് കാപ്സ്യൂൾ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

എഞ്ചിനിലേക്ക് ഒന്ന് പെട്ടെന്ന് നോക്കിയില്ലെങ്കിൽ ഈ വീഡിയോ അപൂർണ്ണമായിരിക്കും. ഉറൂസ് ഗ്രാഫൈറ്റ് കാപ്സ്യൂളിന് കരുത്ത് പകരുന്നത് 4.0 ലിറ്റർ ട്വിൻ-ടർബോ V8 മോട്ടോറാണ്, ഇത് പരമാവധി 641 bhp പവറും 850 Nm പരമാവധി torque ഉം ഉത്പാദിപ്പിക്കുന്നു.

ഉറൂസ് എസ്‌യുവിയുടെ ഗ്രാഫൈറ്റ് കാപ്സ്യൂൾ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

നാല് വീലുകൾക്കും കരുത്ത് നൽകുന്ന എട്ട് സ്പീഡ് ഗിയർബോക്‌സുമായി ഇത് ജോടിയാക്കിയിരിക്കുന്നു. 0-100 കിലോമീറ്റർ വേഗത 3.6 സെക്കൻഡിൽ പൂർത്തിയാകുന്ന എസ്‌യുവിക്ക് മണിക്കൂറിൽ 305 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കാനാവും.

ഉറൂസ് എസ്‌യുവിയുടെ ഗ്രാഫൈറ്റ് കാപ്സ്യൂൾ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

മൊത്തത്തിൽ ലംബോർഗിനി ഉറൂസ് ഗ്രാഫൈറ്റ് കാപ്സ്യൂൾ പതിപ്പ് മനോഹരമായി കാണപ്പെടുന്നു, കൂടാതെ സവിശേഷതകളാൽ നിറഞ്ഞിരിക്കുന്നു, വവാഹനത്തിന്റെ സ്റ്റൈലിംഗ് ആരേയും ആകർഷിക്കുന്നു.

ഉറൂസ് എസ്‌യുവിയുടെ ഗ്രാഫൈറ്റ് കാപ്സ്യൂൾ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

കൂടാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതു മുതൽ ആഢംബര പെർഫോമെൻസ് എസ്‌യുവിക്ക് വളരെ മികച്ച ഫീഡ്ബാക്കാണ് ലഭിക്കുന്നത്. ഇതിനോടകം പല പ്രമുഖരുടേയും ഗരാജുകളിൽ ഉറൂസ് ഇടം കണ്ടെത്തിയിട്ടുണ്ട്. ജനപ്രിയ ബോളിവുഡ് താരമായ രൺവീർ സിംഗ് രണ്ട് ഉറൂസ് എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Lamborghini urus graphite capsule edition walkaround video revealing details and design elements
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X