Just In
- 32 min ago
ഇവി തരംഗത്തിനിടെ ഇലക്ട്രിക് സ്കൂട്ടറുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- 1 hr ago
നവീകരിച്ച ടാറ്റ നെക്സോണ്‍ മികച്ചതോ? അടുത്തറിയാം; വീഡിയോ
- 1 hr ago
ചേതക് ഇലക്ട്രിക് ഇനി ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും, പുതിയ പ്രഖ്യാപനവുമായി ബജാജ്
- 2 hrs ago
യൂണികോണ്‍ മുതല്‍ അപ്രീലിയ SXR160 വരെ; 160 സിസി ശ്രേണിയിലെ താരങ്ങള്‍ ഈ മോഡലുകള്‍
Don't Miss
- Sports
IPL 2021: നമ്മള് ഈ കളിക്കില്ല; ഷാരൂഖിനെതിരെ ഡിആര്‍എസ് എടുക്കാതിരുന്നത് എന്തുകൊണ്ട്? ധോണി പറയുന്നു
- News
റിപ്പബ്ലിക് ദിന ട്രാക്ടർ റാലി: ദീപ് സിദ്ധുവിന് ജാമ്യം, വിധി സിദ്ധുവിന്റെ ഹർജിയിൽ
- Movies
ഇതൊക്കെ ഇവിടെ നിൽക്കാനുള്ള ഗെയിം പ്ലാൻ ആണ്; സൂര്യയെ ലക്ഷ്യം വെച്ച് ഡിംപലും രമ്യയും...
- Lifestyle
അറിഞ്ഞ് ഉപയോഗിച്ചാല്‍ മുഖകാന്തിക്ക് ഉത്തമമാണ് മാമ്പഴം
- Finance
ക്രിപ്റ്റോകറന്‍സിക്ക് വിലക്കേര്‍പ്പെടുത്തി തുര്‍ക്കി, ബിറ്റ്കോയിന്റെ മൂല്യം നാല് ശതമാനം ഇടിഞ്ഞു
- Travel
എവിടെ തിരിഞ്ഞാലും മഴവില്ല്!! ലോക മഴവില്‍ തലസ്ഥാനമായി ഹവായ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
ഡിഫെൻഡർ എസ്യുവിയുടെ ലോംഗ് വീൽബേസ് പതിപ്പിനെ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ച് ലാൻഡ് റോവർ. എസ്യുവിയുടെ പുതുതലമുറ മോഡലിനെ ആഗോളതലത്തിൽ അവതരിപ്പിക്കുന്ന വേളയിലാണ് പുതിയ തീരുമാനം കമ്പനി അറിയിച്ചത്.

പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 130 വേരിയന്റിന്റെ അണിയറയിൽ ആണെന്നും അതിൽ മൂന്ന് വരി വേരിയന്റ് തയാറാക്കുമെന്നുമാണ് ജാഗ്വർ ലാൻഡ് റോവർ അധികൃതർ സ്ഥിരീകരിച്ചത്.

ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും വിശാലമായ ഡിഫെൻഡറായിരിക്കും വരാനിക്കുന്ന 130 എന്നും ആദ്യം വടക്കേ അമേരിക്ക, ചൈന, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ വാഹനം വിൽപ്പനയ്ക്കെത്തുമെന്നും ചീഫ് ഫിനാൻഷ്യൽ ഓഫീസർ അഡ്രിയാൻ മാർഡെൽ പറഞ്ഞു.
MOST READ: 2021 ടി-റോക്കിന് ചെലവേറും; പുതിയ ബാച്ചിന് വില വർധനയുമായി ഫോക്സ്വാഗൺ

പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 130 ഡിഫെൻഡറിന്റെ കൂടുതൽ പ്രായോഗിക വകഭേദം ആയിരിക്കും എന്നതിൽ സംശയം വേണ്ട. ഡിഫെൻഡർ 110 മോഡലിന്റെ 3,022 മില്ലീമീറ്റർ നീളവും 119 ഇഞ്ച് വീൽബേസും പുതിയ വേരിയന്റിൽ നിലനിർത്തുമെന്ന സൂചനയുമുണ്ട്.

അതായത് ലാൻഡ് റോവർ മൊത്തം നീളം 342 മില്ലീമീറ്റർ അല്ലെങ്കിൽ 13 ഇഞ്ച് വരെ നീട്ടുമെന്ന് സാരം. 5100 മില്ലീമീറ്റർ അല്ലെങ്കിൽ 201 ഇഞ്ച്, ചേർത്ത നീളത്തിന്റെ ഭൂരിഭാഗവും പിൻ ഓവർഹാംഗിൽ ദൃശ്യമാകും.

ഏഴ്, എട്ട് സീറ്റർ പതിപ്പുകളിൽ ലാൻഡ് റോവർ ഡിഫെൻഡർ 130 വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാൻഡ് റോവർ പുതിയ ഡിഫെൻഡർ V8 മോഡൽ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയിരുന്നു.

ഗ്രേ പെയിന്റ് ഷേഡിൽ നാവ്രിക് ബ്ലാക്ക് മേൽക്കൂരയോടുകൂടി പൂർത്തിയാക്കിയ മോഡൽ ലുക്കിലും പെർഫോമൻസിലും മുൻഗാമികളേക്കാൾ കേമനാണ്. പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 5.0 ലിറ്റർ, V8 എഞ്ചിനാണ് ഉപയോഗിക്കുന്നത്.
MOST READ: വിപണിയിൽ തിളങ്ങി റെനോ കൈഗർ; 2021 ഫെബ്രുവരി സബ് കോംപാക്ട് എസ്യുവി ശ്രേണിയിലെ വിൽപ്പന

ഇത് പരമാവധി 511 bhp കരുത്തിൽ 625 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ 5.0 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും മോഡലിന് സാധിക്കും.

പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 130 വേരിയന്റിനായുള്ള എഞ്ചിൻ ശ്രേണിയെ കുറിച്ചുള്ള വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. പക്ഷേ 3.0 ലിറ്റർ, ആറ് സിലിണ്ടർ പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV), 5.0 ലിറ്റർ V8 എഞ്ചിനുകൾ മൂന്ന് വരി പതിപ്പിൽ ഇടംപിടിക്കാൻ സാധ്യതയുണ്ട്.