മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ

ഡിഫെൻഡർ എസ്‌യുവിയുടെ ലോംഗ് വീൽബേസ് പതിപ്പിനെ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ച് ലാൻഡ് റോവർ. എസ്‌യുവിയുടെ പുതുതലമുറ മോഡലിനെ ആഗോളതലത്തിൽ അവതരിപ്പിക്കുന്ന വേളയിലാണ് പുതിയ തീരുമാനം കമ്പനി അറിയിച്ചത്.

മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ

പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 130 വേരിയന്റിന്റെ അണിയറയിൽ ആണെന്നും അതിൽ മൂന്ന് വരി വേരിയന്റ് തയാറാക്കുമെന്നുമാണ് ജാഗ്വർ ലാൻഡ് റോവർ അധികൃതർ സ്ഥിരീകരിച്ചത്.

മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ

ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും വിശാലമായ ഡിഫെൻഡറായിരിക്കും വരാനിക്കുന്ന 130 എന്നും ആദ്യം വടക്കേ അമേരിക്ക, ചൈന, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ വാഹനം വിൽപ്പനയ്‌ക്കെത്തുമെന്നും ചീഫ് ഫിനാൻഷ്യൽ ഓഫീസർ അഡ്രിയാൻ മാർഡെൽ പറഞ്ഞു.

MOST READ: 2021 ടി-റോക്കിന് ചെലവേറും; പുതിയ ബാച്ചിന് വില വർധനയുമായി ഫോക്സ്‍വാഗൺ

മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ

പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 130 ഡിഫെൻഡറിന്റെ കൂടുതൽ പ്രായോഗിക വകഭേദം ആയിരിക്കും എന്നതിൽ സംശയം വേണ്ട. ഡിഫെൻഡർ 110 മോഡലിന്റെ 3,022 മില്ലീമീറ്റർ നീളവും 119 ഇഞ്ച് വീൽബേസും പുതിയ വേരിയന്റിൽ നിലനിർത്തുമെന്ന സൂചനയുമുണ്ട്.

മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ

അതായത് ലാൻഡ് റോവർ മൊത്തം നീളം 342 മില്ലീമീറ്റർ അല്ലെങ്കിൽ 13 ഇഞ്ച് വരെ നീട്ടുമെന്ന് സാരം. 5100 മില്ലീമീറ്റർ അല്ലെങ്കിൽ 201 ഇഞ്ച്, ചേർത്ത നീളത്തിന്റെ ഭൂരിഭാഗവും പിൻ ഓവർഹാംഗിൽ ദൃശ്യമാകും.

MOST READ: വെന്റോ ട്രെന്‍ഡ്‌ലൈന്‍ വേരിയന്റിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ത്തി ഫോക്‌സവാഗണ്‍; കാരണം ഇതാ

മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ

ഏഴ്, എട്ട് സീറ്റർ പതിപ്പുകളിൽ ലാൻഡ് റോവർ ഡിഫെൻഡർ 130 വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാൻഡ് റോവർ പുതിയ ഡിഫെൻഡർ V8 മോഡൽ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയിരുന്നു.

മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ

ഗ്രേ പെയിന്റ് ഷേഡിൽ നാവ്രിക് ബ്ലാക്ക് മേൽക്കൂരയോടുകൂടി പൂർത്തിയാക്കിയ മോഡൽ ലുക്കിലും പെർഫോമൻസിലും മുൻഗാമികളേക്കാൾ കേമനാണ്. പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 5.0 ലിറ്റർ, V8 എഞ്ചിനാണ് ഉപയോഗിക്കുന്നത്.

MOST READ: വിപണിയിൽ തിളങ്ങി റെനോ കൈഗർ; 2021 ഫെബ്രുവരി സബ് കോംപാക്ട് എസ്‌യുവി ശ്രേണിയിലെ വിൽപ്പന

മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ

ഇത് പരമാവധി 511 bhp കരുത്തിൽ 625 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ 5.0 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും മോഡലിന് സാധിക്കും.

മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ

പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 130 വേരിയന്റിനായുള്ള എഞ്ചിൻ ശ്രേണിയെ കുറിച്ചുള്ള വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. പക്ഷേ 3.0 ലിറ്റർ, ആറ് സിലിണ്ടർ പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV), 5.0 ലിറ്റർ V8 എഞ്ചിനുകൾ മൂന്ന് വരി പതിപ്പിൽ ഇടംപിടിക്കാൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Land Rover Confirmed The New Defender 130 Three-Row Model. Read in Malayalam
Story first published: Saturday, March 6, 2021, 17:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X