Discovery-ക്ക് മെട്രോപൊളിറ്റന്‍ പതിപ്പ് സമ്മാനിക്കാന്‍ Land Rover; മാറ്റങ്ങള്‍ ഇങ്ങനെ

ഡിസ്‌കവറി മോഡലിന് പുതിയ മെട്രോപൊളിറ്റന്‍ പതിപ്പ് സമ്മാനിക്കാനൊരുങ്ങി നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍. ഈ പുതിയ പതിപ്പ് ഡിസ്‌കവറിയുടെ മുന്‍നിര ഓപ്ഷനായിരിക്കും, അത് സ്റ്റാന്‍ഡേര്‍ഡ് മോഡലിനെക്കാള്‍ കൂടുതല്‍ ആഡംബരവും സ്‌റ്റൈലിഷും ആയി കാണപ്പെടുമെന്നും കമ്പനി വ്യക്തമാക്കി.

Discovery-ക്ക് മെട്രോപൊളിറ്റന്‍ പതിപ്പ് സമ്മാനിക്കാന്‍ Land Rover; മാറ്റങ്ങള്‍ ഇങ്ങനെ

ഡിസ്‌കവറി മെട്രോപൊളിറ്റന്‍ പതിപ്പ് ഇതിനകം തന്നെ സജ്ജീകരിച്ചിട്ടുള്ള R-ഡൈനാമിക് HSE പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്, പക്ഷേ ഡിസ്‌കവറി ശ്രേണിയുടെ മുകളിലായിരിക്കും ഇതിന് സ്ഥാനമെന്നും കമ്പനി വ്യക്തമാക്കി.

Discovery-ക്ക് മെട്രോപൊളിറ്റന്‍ പതിപ്പ് സമ്മാനിക്കാന്‍ Land Rover; മാറ്റങ്ങള്‍ ഇങ്ങനെ

പുറം ഭാഗത്ത്, പുതിയ ഡിസ്‌കവറി മെട്രോപൊളിറ്റന്‍ എഡിഷനില്‍ മുന്‍ ഗ്രില്ലില്‍ ബ്രൈറ്റ് അറ്റ്‌ലസ് പതിപ്പുകളുണ്ട്, ബോണറ്റില്‍ പരമ്പരാഗത ഡിസ്‌കവറി എഴുത്തുകളും കമ്പനി നല്‍കും. താഴത്തെ ബമ്പര്‍ ഉള്‍പ്പെടുത്തല്‍ ഹകുബ സില്‍വറിലാകും പൂര്‍ത്തിയാക്കുക.

Discovery-ക്ക് മെട്രോപൊളിറ്റന്‍ പതിപ്പ് സമ്മാനിക്കാന്‍ Land Rover; മാറ്റങ്ങള്‍ ഇങ്ങനെ

22 ഇഞ്ച് അലോയി വീലുകള്‍ക്ക് ബ്രൗണ്‍ നിറത്തിലുള്ള ഇന്‍സേര്‍ട്ടുകളും ലഭിക്കും. ദൃശ്യമായ ബ്രേക്ക് കാലിപ്പറുകള്‍ക്ക് ലാന്‍ഡ് റോവര്‍ എഴുത്തുകളുമുണ്ടാകും. അകത്തേക്ക് വന്നാല്‍, ദൃശ്യമാകുന്ന വലിയ മാറ്റം പ്രൈവസി ഗ്ലാസും സ്ലൈഡിംഗ് പനോരമിക് മേല്‍ക്കൂരയുമാണ്.

Discovery-ക്ക് മെട്രോപൊളിറ്റന്‍ പതിപ്പ് സമ്മാനിക്കാന്‍ Land Rover; മാറ്റങ്ങള്‍ ഇങ്ങനെ

ഡ്രൈവര്‍ക്ക് ഹെഡ്-അപ്പ് ഡിസ്‌പ്ലേയും ഹീറ്റഡ് സ്റ്റിയറിംഗ് വീലും ലഭിക്കും. മുന്‍ യാത്രക്കാര്‍ക്ക് വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് പാഡും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. ഡാഷിലും ക്യാബിന്റെ മറ്റ് ഭാഗങ്ങളിലും ട്രിം ടൈറ്റാനിയം മെഷ് ഇന്‍സേര്‍ട്ടുകള്‍, ഒരു ഫ്രണ്ട് കൂളര്‍ കമ്പാര്‍ട്ട്‌മെന്റ്, മുമ്പത്തെപ്പോലെ, ക്വാഡ്-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും ലഭ്യമാണ്.

Discovery-ക്ക് മെട്രോപൊളിറ്റന്‍ പതിപ്പ് സമ്മാനിക്കാന്‍ Land Rover; മാറ്റങ്ങള്‍ ഇങ്ങനെ

എഞ്ചിന്‍ ഭാഗത്തേക്ക് വന്നാല്‍, ഡിസ്‌കവറി മെട്രോപൊളിറ്റന്‍ എഡിഷന് കരുത്ത് നല്‍കുന്നത് 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍, അല്ലെങ്കില്‍ 2.0, 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളാകും. എല്ലാ എഞ്ചിന്‍ ഓപ്ഷനുകളിലും എഞ്ചിനുകള്‍ കൂടുതല്‍ ലാഭകരമാക്കുന്നതിന് ഇലക്ട്രിക്കല്‍ സഹായം വാഗ്ദാനം ചെയ്യുന്ന മൈല്‍ഡ്-ഹൈബ്രിഡും കമ്പനി സജ്ജീകരിച്ചിട്ടുണ്ട്.

Discovery-ക്ക് മെട്രോപൊളിറ്റന്‍ പതിപ്പ് സമ്മാനിക്കാന്‍ Land Rover; മാറ്റങ്ങള്‍ ഇങ്ങനെ

ഓഫറിലെ ഏറ്റവും ശക്തിയേറിയ മോട്ടോര്‍ 246 bhp കരുത്ത് വികസിപ്പിക്കുന്നു, അതേസമയം ഡിസ്‌കവറി മെട്രോപൊളിറ്റന്‍ എഡിഷനില്‍ ലഭ്യമായ ഏറ്റവും വലിയ എഞ്ചിന്‍ 355 bhp കരുത്താണ് സൃഷ്ടിക്കുന്നത്.

Discovery-ക്ക് മെട്രോപൊളിറ്റന്‍ പതിപ്പ് സമ്മാനിക്കാന്‍ Land Rover; മാറ്റങ്ങള്‍ ഇങ്ങനെ

പുതിയ ഡിസ്‌കവറി മെട്രോപൊളിറ്റന്‍ എഡിഷന്‍ യുകെയില്‍ വൈകാതെ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് ലാന്‍ഡ് റോവര്‍ ഇതുവരെ ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.

Discovery-ക്ക് മെട്രോപൊളിറ്റന്‍ പതിപ്പ് സമ്മാനിക്കാന്‍ Land Rover; മാറ്റങ്ങള്‍ ഇങ്ങനെ

അതേസമയം ഏതാനും മാസങ്ങള്‍ക്ക് മുന്നെ ഡിസ്‌കവറിയുടെ നവീകരിച്ച പതിപ്പിനെ നിര്‍മാതാക്കള്‍ രാജ്യത്ത് അവതരിപ്പിച്ചിരുന്നു. ഒരുപിടി പുതിയ മാറ്റങ്ങളുമായി വരുന്ന മോഡലിന് 88.06 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് അവതരിപ്പിച്ചിരിക്കുന്നത്.

Discovery-ക്ക് മെട്രോപൊളിറ്റന്‍ പതിപ്പ് സമ്മാനിക്കാന്‍ Land Rover; മാറ്റങ്ങള്‍ ഇങ്ങനെ

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ 2021 ഡിസ്‌കവറി വിപണിയില്‍ ലഭ്യമാണ്. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍, 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനുകള്‍ എന്നിവയാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്.

Discovery-ക്ക് മെട്രോപൊളിറ്റന്‍ പതിപ്പ് സമ്മാനിക്കാന്‍ Land Rover; മാറ്റങ്ങള്‍ ഇങ്ങനെ

പുറമെയുള്ള മാറ്റങ്ങള്‍ പരിശോധിച്ചാല്‍, നവീകരിച്ച ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പുതിയ മാട്രിക്സ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത റിയര്‍ ബമ്പര്‍ എന്നിവ പ്രധാന മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.

അകത്തേക്ക് വന്നാല്‍, വാഹനത്തിന് 11.4 ഇഞ്ച് HD മികവോടുകൂടിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ലഭിക്കുന്നത്. അതിനൊപ്പം തന്നെ 12.3 ഇഞ്ച് ഡിജിറ്റല്‍ കണ്‍സോളും ഹൈ ഡെഫനിഷന്‍ 3D മാപ്പിംഗും ലഭിക്കും.

Discovery-ക്ക് മെട്രോപൊളിറ്റന്‍ പതിപ്പ് സമ്മാനിക്കാന്‍ Land Rover; മാറ്റങ്ങള്‍ ഇങ്ങനെ

ഓഫ്-റോഡിംഗ് ശേഷി വര്‍ധിപ്പിക്കുന്നതിന് പുതിയ ടെറൈന്‍ റെസ്പോണ്‍സ് 2 സിസ്റ്റവും ട്രാക്ഷന്‍ വര്‍ധിപ്പിക്കുന്നതിന് ഇന്റലിജന്റ് ഓള്‍-വീല്‍ ഡ്രൈവും പുതിയ പതിപ്പില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

Discovery-ക്ക് മെട്രോപൊളിറ്റന്‍ പതിപ്പ് സമ്മാനിക്കാന്‍ Land Rover; മാറ്റങ്ങള്‍ ഇങ്ങനെ

ഡീപ് വാട്ടര്‍ ഫോര്‍ഡിംഗ് ഒപ്റ്റിമൈസ് ചെയ്യുന്നതിന് പുതിയ വേഡ് മോഡും 2021 ഡിസ്‌കവറിയില്‍ കാണാന്‍ സാധിക്കും. നവീകരിച്ച പതിപ്പ് വിപണിയില്‍ ബിഎംഡബ്ല്യു X5, വോള്‍വോ XC90, ഔഡി Q7 എന്നീ മോഡലുകള്‍ക്കെതിരെയാണ് മത്സരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Land rover planning to launch discovery metropolitan edition details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X