സെമി കണ്ടക്‌ടർ പ്രതിസന്ധി; ഡിഫെൻഡർ, ഡിസ്‌കവറിയുടെയുടെ ഉത്പാദനം നിർത്തിവെച്ച് ലാൻഡ് റോവർ

ഡിഫെൻഡർ, ഡിസ്‌കവറി മോഡലുകളുടെ ഉത്പാദനം നിർത്തിവെച്ച് ബ്രിട്ടീഷ് ആഢംബര എസ്‌യുവി നിർമാതാക്കളായ ലാൻഡ് റോവർ. സെമി കണ്ടക്‌ടർ പ്രതിസന്ധിയെത്തുടർന്നാണ് നിർമാണം താത്ക്കാലികമായി നിർത്താൻ ബ്രാൻഡ് തീരുമാനിച്ചിരിക്കുന്നത്.

സെമി കണ്ടക്‌ടർ പ്രതിസന്ധി; ഡിഫെൻഡർ, ഡിസ്‌കവറിയുടെയുടെ ഉത്പാദനം നിർത്തിവെച്ച് ലാൻഡ് റോവർ

ആഗോള ചിപ്പ് ക്ഷാമം കാരണം നിരവധി കമ്പനികൾ നേരത്തെ തന്നെ ഇത്തരം തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. ഈ വർഷം ആദ്യം ലോകമെമ്പാടുമുള്ള നിരവധി വാഹന നിർമ്മാതാക്കൾ സപ്ലൈ ചെയിൻ പ്രശ്നം കാരണം ഉത്പാദനം താൽക്കാലികമായി നിർത്താൻ നിർബന്ധിതരായിരുന്നു.

സെമി കണ്ടക്‌ടർ പ്രതിസന്ധി; ഡിഫെൻഡർ, ഡിസ്‌കവറിയുടെയുടെ ഉത്പാദനം നിർത്തിവെച്ച് ലാൻഡ് റോവർ

സ്ലോവാക്യയിലെ ലാൻഡ് റോവറിന്റെ നൈട്ര ഫാക്‌ടറിയിലാണ് ഡിഫെൻഡറും ഏഴ് സീറ്റർ ഡിസ്‌കവറിയും നിലവിൽ നിർമിക്കുന്നത്. ചിപ്പ് ക്ഷാമം ബാധിച്ച ഏറ്റവും പുതിയ ജെ‌എൽ‌ആർ ഫാക്ടറിയാണിതെന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

സെമി കണ്ടക്‌ടർ പ്രതിസന്ധി; ഡിഫെൻഡർ, ഡിസ്‌കവറിയുടെയുടെ ഉത്പാദനം നിർത്തിവെച്ച് ലാൻഡ് റോവർ

നേരത്തെ യുകെയിലെ കാസിൽ ബ്രോംവിച്ച്, ഹെയ്‌ൽവുഡ് പ്ലാന്റ് എന്നിവിടങ്ങിലെ നിർമാണവും ജാഗ്വർ ലാൻഡ് റോവർ താത്ക്കാലികമായി ഉപേക്ഷിച്ചിരുന്നു. ലാൻഡ് റോവർ ഡിസ്കവറി സ്പോർട്ട്, റേഞ്ച് റോവർ ഇവോക്ക് എന്നിവയ്ക്കൊപ്പം ജാഗ്വർ XE, XF, F-ടൈപ്പ് എന്നിവയുടെ ഉത്‌പാദനത്തെ ഇത് ബാധിച്ചു.

സെമി കണ്ടക്‌ടർ പ്രതിസന്ധി; ഡിഫെൻഡർ, ഡിസ്‌കവറിയുടെയുടെ ഉത്പാദനം നിർത്തിവെച്ച് ലാൻഡ് റോവർ

പ്ലാന്റ് വീണ്ടും തുറക്കുന്നതിന് എസ്‌യുവി നിർമാതാക്കൾ സമയപരിധി നൽകിയിട്ടില്ല. സ്ലോവാക്യയിലെ കമ്പനിയുടെ ഫാക്‌ടറിക്ക് 150,000 യൂണിറ്റ് വാർഷിക ഉത്പാദന ശേഷിയുണ്ട്. നിർമാണം നിർത്തലാക്കുന്നതിനാൽ ലാൻഡ് റോവർ ഡിഫെൻഡറിനായുള്ള കാത്തിരിപ്പ് കാലയളവ് ഗണ്യമായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെമി കണ്ടക്‌ടർ പ്രതിസന്ധി; ഡിഫെൻഡർ, ഡിസ്‌കവറിയുടെയുടെ ഉത്പാദനം നിർത്തിവെച്ച് ലാൻഡ് റോവർ

നിലവിൽ എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവ് ഏകദേശം ഒരു വർഷമാണ്. സ്വന്തം ഇലക്ട്രിക്കൽ ഘടകങ്ങൾ നിർമാതാവിൽ നിന്ന് നേരിട്ട് വാങ്ങുകയാണ് കമ്പനി ചെയ്യാറുള്ളത്. എന്നിരുന്നാലും ആഗോള ചിപ്പ് പ്രതിസന്ധി ആ ശ്രമത്തെ സ്വാധീനിച്ചുവെന്ന് ജാഗ്വർ ലാൻഡ് റോവർ സിഇഒ തിയറി ബൊല്ലെറോ പറഞ്ഞു.

സെമി കണ്ടക്‌ടർ പ്രതിസന്ധി; ഡിഫെൻഡർ, ഡിസ്‌കവറിയുടെയുടെ ഉത്പാദനം നിർത്തിവെച്ച് ലാൻഡ് റോവർ

കഴിഞ്ഞ വർഷം കൊവിഡ് സമയത്ത് വ്യക്തിഗത ഇലക്ട്രോണിക് വസ്തുക്കളുടെ ആവശ്യം ഗണ്യമായി വർധിച്ചിരുന്നു. മൈക്രോചിപ്പുകൾക്ക് വൻ ഡിമാൻഡുണ്ടായതിന്റെ ഫലമായി ചിപ്പ് നിർമാതാക്കൾ തങ്ങളുടെ വിഭവങ്ങൾ ഇലക്ട്രോണിക് വ്യവസായ അർധചാലക ഉത്പാദനത്തിലേക്ക് എത്തിച്ചു.

സെമി കണ്ടക്‌ടർ പ്രതിസന്ധി; ഡിഫെൻഡർ, ഡിസ്‌കവറിയുടെയുടെ ഉത്പാദനം നിർത്തിവെച്ച് ലാൻഡ് റോവർ

തുടർന്ന് ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥ കൊവിഡിൽ നിന്നും അൽപം കരകയറിയപ്പോൾ വാഹന വ്യവസായം സെമി കണ്ടക്‌ടറുകൾക്ക് കുറവ് നേരിടാൻ തുടങ്ങി. ഇന്ന് റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് SVR പെര്‍ഫോമന്‍സ് എസ്‌യുവിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു.

സെമി കണ്ടക്‌ടർ പ്രതിസന്ധി; ഡിഫെൻഡർ, ഡിസ്‌കവറിയുടെയുടെ ഉത്പാദനം നിർത്തിവെച്ച് ലാൻഡ് റോവർ

എസ്‌യുവിക്കായി 2.19 കോടി രൂപയാണ് രാജ്യത്ത് മുടക്കേണ്ട എക്സ്ഷേറൂം വില. പെര്‍ഫോമന്‍സ് വാഹനം ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയാണ് വാഹനത്തിലൂടെ ജാഗ്വര്‍ ലക്ഷ്യമിടുന്നത്. 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് V8 പെട്രോള്‍ എഞ്ചിനുമായാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് നിരത്തിലെത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Land Rover Suspended The Production Of Defender And Discovery Due To Semiconductor Crisis. Read in Malayalam
Story first published: Tuesday, June 29, 2021, 17:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X