XUV700-യ്ക്ക് പിന്നാലെ വിപണിയെ ഞെട്ടിച്ച് Astor; മുഴുവന്‍ യൂണിറ്റും വിറ്റുതീര്‍ന്നെന്ന് MG

മഹീന്ദ്ര XUV700-യ്ക്ക് പിന്നാലെ വാഹന വിപണിയെ ഞെട്ടിച്ചിക്കുകയാണ് എംജി മോട്ടോര്‍സില്‍ നിന്നുള്ള ഏറ്റവും പുതിയ ആസ്റ്റര്‍ എസ്‌യുവിയും. ഇന്ന് രാവിലെയാണ് കമ്പനി വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചത്.

XUV700-യ്ക്ക് പിന്നാലെ വിപണിയെ ഞെട്ടിച്ച് Astor; മുഴുവന്‍ യൂണിറ്റും വിറ്റുതീര്‍ന്നെന്ന് MG

ബുക്കിംഗ് ആരംഭിച്ച് ഏകദേശം 20 മിനിറ്റുകള്‍ പിന്നിട്ടപ്പോള്‍ തന്നെ വാഹനത്തിന് ലഭിച്ചത് 5,000 യൂണിറ്റുകളുടെ ബുക്കിംഗാണ്. 5,000 യൂണിറ്റുകളാണ് ഈ വര്‍ഷത്തേക്കിനായി കമ്പനി മാറ്റിവെച്ചിരുന്നത്. ബുക്കിംഗ് ആരംഭിച്ച് നിമിഷ നേരംകൊണ്ട് ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ യൂണിറ്റും വിറ്റുപോയതായി കമ്പനി അറിയിക്കുകയും ചെയ്തു.

XUV700-യ്ക്ക് പിന്നാലെ വിപണിയെ ഞെട്ടിച്ച് Astor; മുഴുവന്‍ യൂണിറ്റും വിറ്റുതീര്‍ന്നെന്ന് MG

25,000 രൂപ ടോക്കണ്‍ തുകയ്ക്കാണ് മോഡലിന്റെ ബുക്കിംഗ് നടന്നത്. ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള പുതിയ സ്മാര്‍ട്ട് കോംപാക്ട് എസ്‌യുവി ഈ മാസം ആദ്യം, ഒക്ടോബര്‍ 11 നാണ് രാജ്യത്ത് പുറത്തിറക്കിയത്.

XUV700-യ്ക്ക് പിന്നാലെ വിപണിയെ ഞെട്ടിച്ച് Astor; മുഴുവന്‍ യൂണിറ്റും വിറ്റുതീര്‍ന്നെന്ന് MG

ഈ വര്‍ഷം 5000 യൂണിറ്റുകള്‍ എത്തിക്കാനാണ് എംജി മോട്ടോര്‍ ഇന്ത്യ ലക്ഷ്യമിട്ടിരുന്നത്. ആദ്യ ബാച്ചിന്റെ ഡെലിവറികള്‍ 2021 നവംബര്‍ 1 മുതല്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. പുതിയ ആസ്റ്ററിന് ഇന്ത്യയില്‍ 9.78 ലക്ഷം മുതല്‍ 17.38 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

XUV700-യ്ക്ക് പിന്നാലെ വിപണിയെ ഞെട്ടിച്ച് Astor; മുഴുവന്‍ യൂണിറ്റും വിറ്റുതീര്‍ന്നെന്ന് MG

AI അടിസ്ഥാനമാക്കിയുള്ള വ്യക്തിഗത സഹായി, നിരവധി ഇന്റര്‍നെറ്റ് അധിഷ്ഠിത ആപ്പുകളും പ്രവര്‍ത്തനങ്ങളും വോയ്സ് കമാന്‍ഡും വാഹനത്തിന്റെ സവിശേഷതയാണ്. ADAS അല്ലെങ്കില്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റത്തിന്റെ ഭാഗമായി നല്‍കുന്ന ലെവല്‍ 2 ഓട്ടോണമസ് സാങ്കേതികവിദ്യയും ഇതിന് ലഭിക്കുന്നു.

XUV700-യ്ക്ക് പിന്നാലെ വിപണിയെ ഞെട്ടിച്ച് Astor; മുഴുവന്‍ യൂണിറ്റും വിറ്റുതീര്‍ന്നെന്ന് MG

വിപണിയില്‍ പ്രധാനമായും ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, നിസാന്‍ കിക്‌സ്, മാരുതി സുസുക്കി എസ്-ക്രോസ് എന്നിവയ്‌ക്കെതിരെയാണ് മത്സരിക്കുന്നത്. ബ്രാന്‍ഡില്‍ നിന്നുള്ള അഞ്ചാമത്തെ മോഡലാണ് ആസ്റ്റര്‍.

XUV700-യ്ക്ക് പിന്നാലെ വിപണിയെ ഞെട്ടിച്ച് Astor; മുഴുവന്‍ യൂണിറ്റും വിറ്റുതീര്‍ന്നെന്ന് MG

'എംജി ആസ്റ്റര്‍ ഒരു പ്രീമിയം മിഡ്-സെഗ്മെന്റ് എസ്‌യുവിയാണ്. എന്നിരുന്നാലും, വ്യവസായം നേരിടുന്ന ആഗോള ചിപ്പ് പ്രതിസന്ധി കണക്കിലെടുക്കുമ്പോള്‍, ഈ വര്‍ഷം നമുക്ക് പരിമിതമായ എണ്ണം കാറുകള്‍ മാത്രമേ നല്‍കാന്‍ കഴിയുകയുള്ളുവെന്നും, അടുത്ത വര്‍ഷം Q1 മുതല്‍ സപ്ലൈകള്‍ മെച്ചപ്പെടുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് എംജി മോട്ടോര്‍ ഇന്ത്യയുടെ പ്രസിഡന്റും എംഡിയുമായ രാജീവ് ചാബ പറഞ്ഞു.

XUV700-യ്ക്ക് പിന്നാലെ വിപണിയെ ഞെട്ടിച്ച് Astor; മുഴുവന്‍ യൂണിറ്റും വിറ്റുതീര്‍ന്നെന്ന് MG

സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ്, ടോപ്പ്-ഓഫ്-ലൈന്‍ സൂപ്പര്‍ (O), സാവി എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് എംജി, ആസ്റ്റര്‍ വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് 1.5 ലിറ്റര്‍ Vi-ടെക് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ മോട്ടോര്‍ അല്ലെങ്കില്‍ 1.4 ലിറ്റര്‍ 220 ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ച് ആസ്റ്റര്‍ തെരഞ്ഞെടുക്കാം.

XUV700-യ്ക്ക് പിന്നാലെ വിപണിയെ ഞെട്ടിച്ച് Astor; മുഴുവന്‍ യൂണിറ്റും വിറ്റുതീര്‍ന്നെന്ന് MG

ആദ്യത്തേത് 108 bhp കരുത്തും 144 Nm ടോര്‍ക്കും സൃഷ്ടിക്കുമ്പോള്‍, 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓപ്ഷണല്‍ CVT ഓട്ടോമാറ്റിക് യൂണിറ്റ് ഗിയര്‍ബോക്‌സുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

XUV700-യ്ക്ക് പിന്നാലെ വിപണിയെ ഞെട്ടിച്ച് Astor; മുഴുവന്‍ യൂണിറ്റും വിറ്റുതീര്‍ന്നെന്ന് MG

ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 138 bhp ഉം 220 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന രീതിയിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ആയി 6 സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഉപയോഗിച്ചാണ് ജോടിയാക്കിയിരിക്കുന്നത്.

XUV700-യ്ക്ക് പിന്നാലെ വിപണിയെ ഞെട്ടിച്ച് Astor; മുഴുവന്‍ യൂണിറ്റും വിറ്റുതീര്‍ന്നെന്ന് MG

എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, 17 ഇഞ്ച് മെഷീന്‍ അലോയ് വീലുകള്‍, ഹീറ്റഡ് ഒആര്‍വിഎം, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ക്രോം ആക്‌സന്റേറ്റഡ് ഡ്യുവല്‍ എക്സ്ഹോസ്റ്റ് ഡിസൈന്‍ എന്നിവ പോലുള്ള നിരവധി സ്മാര്‍ട്ട്, പ്രീമിയം സവിശേഷതകളാണ് എംജി ആസ്റ്ററിന് ലഭിക്കുന്നത്.

XUV700-യ്ക്ക് പിന്നാലെ വിപണിയെ ഞെട്ടിച്ച് Astor; മുഴുവന്‍ യൂണിറ്റും വിറ്റുതീര്‍ന്നെന്ന് MG

ക്യാബിനെ സംബന്ധിച്ചിടത്തോളം, എംജി ആസ്റ്ററിന് 3 ഇന്റീരിയര്‍ തീം ചോയ്സുകളുണ്ട് - ടക്‌സീഡോ ബ്ലാക്ക്, ഐക്കണിക് ഐവറി, സാംഗ്രിയ റെഡ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, 7.0 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടി ഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, പവര്‍ അഡ്ജസ്റ്റബിള്‍ ഫ്രണ്ട് സീറ്റുകള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, എയര്‍-പ്യൂരിഫയര്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, പനോരമിക് സണ്‍റൂഫ് എന്നിവയുള്ള 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവയും എസ്‌യുവിയില്‍ ഉണ്ട്.

XUV700-യ്ക്ക് പിന്നാലെ വിപണിയെ ഞെട്ടിച്ച് Astor; മുഴുവന്‍ യൂണിറ്റും വിറ്റുതീര്‍ന്നെന്ന് MG

നാച്ചുറല്‍ ഭാഷ മനസ്സിലാക്കുകയും 35 ഹിംഗ്ലിഷ് വോയ്സ് കമാന്‍ഡുകള്‍ വരെ പിന്തുണയ്ക്കുകയും ചെയ്യുന്ന കസ്റ്റമൈസ്ഡ് AI അസിസ്റ്റന്റിനൊപ്പമാണ് ആസ്റ്റര്‍ വരുന്നത്. സുരക്ഷയുടെ കാര്യത്തിലും വാഹനം ഒട്ടുംപിന്നിലല്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

XUV700-യ്ക്ക് പിന്നാലെ വിപണിയെ ഞെട്ടിച്ച് Astor; മുഴുവന്‍ യൂണിറ്റും വിറ്റുതീര്‍ന്നെന്ന് MG

സുരക്ഷയെ സംബന്ധിച്ചിടത്തോളം, എസ്‌യുവിക്ക് 27 സ്റ്റാന്‍ഡേര്‍ഡ് സുരക്ഷ സവിശേഷതകള്‍ ലഭിക്കുന്നു. ഇത് തെരഞ്ഞെടുത്ത വേരിയന്റുകളെ ആശ്രയിച്ച് 49 സവിശേഷതകള്‍ വരെ ഉയരുകയും ചെയ്യുന്നു.

XUV700-യ്ക്ക് പിന്നാലെ വിപണിയെ ഞെട്ടിച്ച് Astor; മുഴുവന്‍ യൂണിറ്റും വിറ്റുതീര്‍ന്നെന്ന് MG

ഇതില്‍ 6 എയര്‍ബാഗുകള്‍, EBD, ESP, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, ISOFIX മൗണ്ടുകള്‍, TPMS, ഓള്‍-ഡിസ്‌ക് ബ്രേക്കുകള്‍, 360 ഡിഗ്രി ചുറ്റും ക്യാമറ, കോര്‍ണറിംഗ് അസിസ്റ്റുള്ള ഫ്രണ്ട് ഫോഗ് ലാമ്പ് എന്നിവയും ഉള്‍പ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Less than 20 minutes mg astor sold out for 2021 bookings started today
Story first published: Thursday, October 21, 2021, 13:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X