LC 500h ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലെക്സസ്

2.15 കോടി രൂപ പ്രാരംഭ വിലയ്ക്ക് ലെക്സസ് ഇന്ത്യ തങ്ങളുടെ സ്പോർട്സ് കൂപ്പെയായ LC 500h ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി. റിഫൈൻഡ് എയറോഡൈനാമിക് പെർഫോമെൻസാണ് കൂപ്പെയുടെ ഹൈലൈറ്റ് എന്ന് കമ്പനി പറയുന്നു.

LC 500h ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലെക്സസ്

2017 -ലെ റെഡ് ബുൾ എയർ റേസ് വേൾഡ് ചാമ്പ്യൻഷിപ്പിൽ വിജയിക്കാൻ സഹായിച്ച എയർ റേസ് പൈലറ്റ് യോഷിഹൈഡ് മുരോയയും ലെക്സസ് എഞ്ചിനീയർമാരും തമ്മിലുള്ള മുൻ‌കാല പങ്കാളിത്തത്തിൽ നിന്ന് കടമെടുത്ത ഏവിയേഷൻ-പ്രചോദിത ഡിസൈൻ ശൈലി ഗ്രാൻഡ്-ടൂറിംഗ് കൂപ്പെയുടെ ലിമിറ്റഡ് എഡിഷനിൽ ഉൾക്കൊള്ളുന്നു.

LC 500h ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലെക്സസ്

ഇതേ എഞ്ചിനീയർമാർ അടങ്ങുന്ന ഒരു ടീം തന്നെയാണ് ലെക്സസ് LC 500h -ന്റെ രൂപകൽപ്പനയിലും പ്രവർത്തിച്ചത്.

MOST READ: കരുത്താകാൻ ഓഫ്-റോഡ് സവിശേഷതകളും; വരാനിരിക്കുന്ന ജീപ്പ് ഏഴ് സീറ്റ് എസ്‌യുവി വ്യത്യസ്‌തമാകുന്നത്

LC 500h ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലെക്സസ്

കൂടുതൽ സ്റ്റിയറിംഗ് പ്രതികരണശേഷിയും സ്റ്റെബിലിറ്റിയും നേടാൻ സഹായിക്കുന്ന എയർ റേസിംഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കാർബൺ-ഫൈബർ റൂഫും പിൻ എയർ വിംഗ് സ്‌പോയ്‌ലറും വാഹനത്തിന് ലഭിക്കുന്നു. കാർബൺ-ഫൈബർ ആക്‌സന്റുകൾ മറ്റ് ആക്‌സസറികൾക്കൊപ്പം വാഹനത്തിലുടനീളം പ്രവർത്തിക്കുന്നു.

LC 500h ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലെക്സസ്

ഒരു പക്ഷിയുടെ ഇമേജ് ആവിഷ്കരിക്കുന്നതിന്, സ്പോർട്സ് കൂപ്പെയ്ക്ക് ഗ്രില്ല്, റിയർ വിംഗ്, വീലുകൾ എന്നിവയിൽ ബ്ലാക്ക് ഗാർണിഷ് ലഭിക്കുന്നു, അങ്ങനെ ഷാർപ്പും ബോൾഡുമായ ഒരു മതിപ്പ് സൃഷ്ടിക്കുന്നു. വൈറ്റ് നോവ ഗ്ലാസ് ഫ്ലേക്ക്, സോണിക് സിൽവർ, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് ബാഹ്യ നിറങ്ങളിൽ ഇത് ലഭ്യമാക്കിയിട്ടുണ്ട്.

MOST READ: പുതിയ തന്ത്രങ്ങളുമായി ഫോക്‌സ്‌വാഗൺ, അഞ്ച് സീറ്റർ ടിഗുവാൻ എസ്‌യുവി മാർച്ചിൽ വിപണിയിലെത്തിയേക്കും

LC 500h ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലെക്സസ്

അകത്ത്, ക്യാബിനിൽ ബ്ലാക്ക് അൽകന്റാര-ട്രിം ചെയ്ത സ്പോർട്ട് സീറ്റുകളുണ്ട്, അതിൽ മനോഹരമായ സാഡിൽ ടാൻ ആക്സന്റുകളും സീറ്റ് ബെൽറ്റുകളും നൽകിയിരിക്കുന്നു.

LC 500h ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലെക്സസ്

സ്റ്റിയറിംഗ് വീൽ, ഷിഫ്റ്റ് ലിവർ എന്നിവയും ബ്ലാക്ക് അൽകന്റാര ട്രിമിൽ ഒരുക്കിയിരിക്കുന്നു, കൂടാതെ ഡോറുകൾക്ക് കാർബൺ-ഫൈബർ സ്കഫ് പ്ലേറ്റ് ആക്സന്റും ലഭിക്കുന്നു.

MOST READ: ഫെബ്രുവരി വിൽപ്പനയിൽ വെന്യുവിനെ പിന്നിലാക്കി സബ് കോംപാക്ട് എസ്‌യുവി കിരീടം ചൂടി വിറ്റാര ബ്രെസ

LC 500h ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലെക്സസ്

LC -യുടെ സിലൗറ്റും 'LC ലിമിറ്റഡ് എഡിഷൻ', 'ലെക്‌സസ്' എന്നീ എക്‌സ്‌ക്ലൂസീവ് ബാഡ്‌ജിംഗുകളും ഈ കാർബൺ-ഫൈബർ സ്‌കഫ് പ്ലേറ്റിൽ സംയോജിപ്പിച്ചിരിക്കുന്നു.

LC 500h ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലെക്സസ്

21 ഇഞ്ച് ബ്ലാക്ക് ഫോർജ്ഡ്-അലോയി വീലുകൾ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും അത് താഴ്ന്ന ഡ്രാഗ് കോ-എഫിഷ്യൻസി സൃഷ്ടിക്കാൻ സഹായിക്കുമെന്നും എന്നാൽ അതേ അളവിൽ റിജിഡിറ്റി നൽകുന്നുവെന്നും ലെക്സസ് പറയുന്നു.

MOST READ: റാപ്പിഡിന്റെ പിൻഗാമി, പുതിയ പ്രീമിയം സെഡാൻ ഈ വർഷം അവസാനത്തോടെ എത്തും; സ്ഥിരീകരിച്ച് സ്കോഡ

LC 500h ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ലെക്സസ്

3.5 ലിറ്റർ, ആറ് സിലിണ്ടർ ഹൈബ്രിഡ് എഞ്ചിനാണ് കൂപ്പെയുടെ ഹൃദയം. ബോൾഡും ഏവിയേഷൻ ഇൻസ്പൈയർഡുമായ ഡിസൈൻ ശൈലി ഉപയോഗിച്ച് ജീവിതത്തിലെ മികച്ച കാര്യങ്ങളുടെ ഗുണനിലവാരത്തെ വിലമതിക്കുന്ന വിവേകമുള്ള വ്യക്തികളിൽ മികച്ച സ്വീകാര്യത ലഭിക്കുമെന്ന് വിശ്വസിക്കുന്നു എന്ന് ലെക്സസ് ഇന്ത്യ പ്രസിഡന്റ് പി ബി വേണുഗോപാൽ പറഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #ലെക്‌സസ്‌ #lexus
English summary
Lexus Launched New LC 500h Limited Edition Coupe In India. Read in Malayalam.
Story first published: Thursday, March 4, 2021, 12:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X