പരിഷ്കരിച്ച 2022 ES ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ലെക്സസ്

മെർസിഡീസ് E-ക്ലാസിന്റെ എതിരാളിയായ ES എക്സിക്യൂട്ടീവ് സെഡാന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് ഷാങ്ഹായ് ഓട്ടോ ഷോയിൽ ലെക്സസ് പുറത്തിറക്കി. 2022 ലെക്‌സസ് ES ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അകത്തും പുറത്തും നിരവധി പുതിയ സവിശേഷതകൾ അവതരിപ്പിക്കുന്നു.

പരിഷ്കരിച്ച 2022 ES ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ലെക്സസ്

പുതിയ ലെക്‌സസ് ES -ന് പുറമേയുള്ള ചില മാറ്റങ്ങളിൽ പുത്തൻ റേഡിയേറ്റർ ഗ്രില്ല്, പുതിയ രൂപത്തിലുള്ള ഹെഡ്‌ലൈറ്റുകൾ എന്നിവ ലഭിക്കുന്നു. ഇറിഡിയം, ക്ലൗഡ്ബർസ്റ്റ് ഗ്രേ എന്നീ രണ്ട് പുതിയ നിറങ്ങളും ലെക്സസ് അവതരിപ്പിച്ചു, ഇവ ആറ്റോമിക് സിൽവർ, സിൽവർ ലൈനിംഗ്, നെബുല ഗ്രേ എന്നിവയ്ക്ക് പകരമായിരിക്കും.

പരിഷ്കരിച്ച 2022 ES ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ലെക്സസ്

2022 ലെക്സസ് ES -ന് പുതുതായി രൂപകൽപ്പന ചെയ്ത വീലുകളും കമ്പനി ഒരുക്കിയിരിക്കുന്നു, 17 ഇഞ്ച് വീലുകൾക്ക് സ്‌പോർട്ടി ഇംപ്രഷനായി V അക്ഷരത്തിന്റെ ആകൃതിയിൽ ലെയറുകളിൽ അടുക്കിയിരിക്കുന്ന തിക്ക് സ്പോക്കുകൾ ലഭിക്കുന്നു.

പരിഷ്കരിച്ച 2022 ES ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ലെക്സസ്

അപ്‌ഡേറ്റ് ചെയ്ത 18 ഇഞ്ച് വീലുകളും സെഡാനിൽ ഘടിപ്പിക്കാം, F സ്‌പോർട്ട് വേരിയന്റുകളിൽ ബ്ലാക്ക് ഫിനിഷ്ഡ് 19 ഇഞ്ച് എക്‌സ്‌ക്ലൂസീവ് വീലുകളുമുണ്ട്.

പരിഷ്കരിച്ച 2022 ES ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ലെക്സസ്

അകത്ത്, 2022 ലെക്സസ് ES -ന് സ്റ്റാൻഡേർഡായി 8.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുന്നു, കൂടാതെ കസ്റ്റമൈസ്ഡായി 12.3 ഇഞ്ച് ഡിസ്പ്ലേയും ലഭ്യമാണ്.

പരിഷ്കരിച്ച 2022 ES ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ലെക്സസ്

ലെക്‌സസ് ES -ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് അതേ എഞ്ചിൻ ഓപ്ഷനുകളും പുതിയ ES 300h F സ്‌പോർട്ടും പതിപ്പും കമ്പനി നൽകും. 215 bhp കരുത്ത് പകരുന്നതായി അവകാശപ്പെടുന്ന പരിസ്ഥിതി സൗഹൃദ ഹൈബ്രിഡ് പവർട്രെയിനുമായി പതിവ് F സ്പോർട്ട് സവിശേഷതകളെല്ലാം ഇത് സംയോജിപ്പിക്കുന്നു.

പരിഷ്കരിച്ച 2022 ES ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ലെക്സസ്

കൂടാതെ, പുതിയ ഡൈനാമിക് ഹാൻഡ്‌ലിംഗ് പാക്കേജും ES 350 F സ്‌പോർട്ടും വാഗ്ദാനം ചെയ്യും. ഇതിന് സ്‌പോർട്ട്+, കസ്റ്റമൈസ്ഡ് ഡ്രൈവിംഗ് മോഡുകളുണ്ട്, ഒപ്പം അഡാപ്റ്റീവ് അഡ്ജസ്റ്റബിൾ സസ്‌പെൻഷനും ലഭിക്കുന്നു.

പരിഷ്കരിച്ച 2022 ES ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ലെക്സസ്

ഡൈനാമിക്സിനെക്കുറിച്ച് പറയുമ്പോൾ, ലെക്സസ് ES 2022 -ക്ക് ഒരു പുതിയ റിയർ സസ്പെൻഷൻ ബ്രാക്കറ്റ് സജ്ജീകരിച്ചിരിക്കുന്നു, അത് ഡ്രൈവ് കംഫർട്ട് മെച്ചപ്പെടുത്തുമെന്നും ഹാൻഡ്ലിംഗ് സ്റ്റെബിലിറ്റി ഒപ്റ്റിമൈസ് ചെയ്യുമെന്നും അവകാശപ്പെടുന്നു.

പരിഷ്കരിച്ച 2022 ES ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ലെക്സസ്

ഗ്യാസ് മോഡലുകളിലെ നവീകരിച്ച ബ്രേക്കിംഗ് സിസ്റ്റത്തിൽ ഒപ്റ്റിമൈസ് ചെയ്ത മാസ്റ്റർ സിലിണ്ടറും ബൂസ്റ്റർ സവിശേഷതയുമുണ്ട്, അവ കൂടുതൽ ലൂനിയർ ഫീലും പ്രതികരണവും വാഗ്ദാനം ചെയ്യുന്നു.

പരിഷ്കരിച്ച 2022 ES ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ലെക്സസ്

അപ്‌ഡേറ്റുചെയ്‌ത ES പുതിയ സ്യൂട്ട് ലെക്‌സസ് സേഫ്റ്റി സിസ്റ്റം + 2.5 ഡ്രൈവർ അസിസ്റ്റ് സംവിധാനങ്ങൾക്കൊപ്പം വരും. മെച്ചപ്പെട്ട ക്യാമറ ലെൻസുള്ള കൊളീഷൻ അവോയിഡൻസ് സംവിധാനവും പ്രതികരണ ശ്രേണി വർധിപ്പിക്കുന്നതിന് മില്ലിമീറ്റർ-വേവ് റഡാറും ഇതിൽ ഉൾപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ലെക്‌സസ്‌ #lexus
English summary
Lexus Uveiled Updated ES Executive Sedan Globally. Read in Malayalam.
Story first published: Monday, April 19, 2021, 17:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X