നിർമാണം അവസാനിപ്പിക്കുന്നു, പോൾസ്റ്റാർ 1 സെഡാന്റെ ലിമിറ്റഡ് എഡിഷൻ മോലിനെ അവതരിപ്പിച്ചു

പോൾസ്റ്റാർ 1 എന്ന ആഢംബര സെഡാൻ അതിന്റെ അവസാന കാലഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി കാറിനായി ഒരു പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിനെ കമ്പനി വിപണിയിൽ അവതരിപ്പിക്കുകയാണ്.

നിർമാണം അവസാനിപ്പിക്കുന്നു, പോൾസ്റ്റാർ 1 സെഡാന്റെ ലിമിറ്റഡ് എഡിഷൻ മോലിനെ അവതരിപ്പിച്ചു

പോൾസ്റ്റാർ 1 സെഡാന്റെ അവസാന മോഡലുകൾ ഈ വർഷാവസാനം ചൈനയിലെ ചെംഗ്ഡുവിലുള്ള ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. വോൾവോയിൽ നിന്ന് വേർപെടുത്തിയതിനെത്തുടർന്ന് ഗീലിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയെ സ്റ്റാൻഡ്-എലോൺ ബ്രാൻഡായി അവതരിപ്പിക്കാൻ ആഢംബര സെഡാൻ ഉപയോഗിച്ചു വരികയായിരുന്നു.

നിർമാണം അവസാനിപ്പിക്കുന്നു, പോൾസ്റ്റാർ 1 സെഡാന്റെ ലിമിറ്റഡ് എഡിഷൻ മോലിനെ അവതരിപ്പിച്ചു

പോൾസ്റ്റാർ 1 മോഡലിന് പകരമായി പോൾസ്റ്റാർ 2 കാറിനെയാണ് കമ്പനി ഇനി മുന്നോട്ടുകൊണ്ടുപോവുക. വെറും 25 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്ന സ്പെഷ്യൽ എഡിഷൻ മോഡൽ പോൾസ്റ്റാർ 1 സെഡാന്റെ നിർമാണ പ്രവർത്തനത്തിന് അറുതി വരുത്തും.

MOST READ: ഇന്ത്യൻ വിപണിയൽ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ടൊയോട്ട കാറുകൾ

നിർമാണം അവസാനിപ്പിക്കുന്നു, പോൾസ്റ്റാർ 1 സെഡാന്റെ ലിമിറ്റഡ് എഡിഷൻ മോലിനെ അവതരിപ്പിച്ചു

ഈ റൺ-ഓഫ് സ്പെഷ്യലുകൾ ബെസ്‌പോക്ക് മാറ്റ് ഗോൾഡ് കളർ ഓപ്ഷനിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. എക്സ്റ്റീരിയർ നിറത്തോട് പൊരുത്തപ്പെടുന്ന ബ്രേക്ക് കാലിപ്പറുകളും കറുത്ത വീലുകളും പുതിയ വേരിയന്റിനെ കൂടുതൽ മനോഹരമാക്കുന്നു എന്നതിൽ തർക്കമില്ല.

നിർമാണം അവസാനിപ്പിക്കുന്നു, പോൾസ്റ്റാർ 1 സെഡാന്റെ ലിമിറ്റഡ് എഡിഷൻ മോലിനെ അവതരിപ്പിച്ചു

അതേസമയം ക്യാബിനിൽ കോൺട്രാസ്റ്റ് ഗോൾഡ് സ്റ്റിച്ചിംഗായിരിക്കും അവതരിപ്പിക്കുക. പോൾസ്റ്റാർ 1 പ്രത്യേക പതിപ്പിനെ വ്യതിരിക്തമാക്കുന്ന ഡിസൈൻ ഘടകങ്ങളാണിവയെങ്കിലും മറ്റ് പ്രധാനപ്പെട്ട അപ്‌ഡേറ്റുകളൊന്നുമില്ല.

MOST READ: മെർസിഡീസിന്റെ കുഞ്ഞൻ, പുത്തൻ GLA എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

നിർമാണം അവസാനിപ്പിക്കുന്നു, പോൾസ്റ്റാർ 1 സെഡാന്റെ ലിമിറ്റഡ് എഡിഷൻ മോലിനെ അവതരിപ്പിച്ചു

2019-ൽ അന്താരാഷ്ട്ര വിപണിയിൽ ആരംഭിച്ച ഈ പോൾസ്റ്റാർ 1 പൂർണമായും ഇലക്ട്രിക് വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പ് ബ്രാൻഡിന്റെ ഏക പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലാകാൻ ഉദ്ദേശിച്ചിരുന്നു.

നിർമാണം അവസാനിപ്പിക്കുന്നു, പോൾസ്റ്റാർ 1 സെഡാന്റെ ലിമിറ്റഡ് എഡിഷൻ മോലിനെ അവതരിപ്പിച്ചു

617 bhp കരുത്തും 1,000 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ള 34kWh ബാറ്ററിയാണ് പോൾസ്റ്റാർ 1 സെഡാന് തുടിപ്പേകിയിരുന്നത്. ഇത് 124 കിലോമീറ്റർ ശ്രേണിയാണ് വാഗ്‌ദാനം ചെയ്തിരുന്നത്. പ്രതിവർഷം 500 യൂണിറ്റ് നിർമിക്കാനുള്ള ശേഷിയുള്ള മൂന്ന് വർഷത്തെ ഉത്പാദനമാണ് തുടക്കത്തിൽ ആസൂത്രണം ചെയ്തിരുന്നതും.

MOST READ: ലുക്കിൽ കലിനന് സമം; ടാങ്ക് 800 എസ്‌യുവി അവതരിപ്പിച്ച് GWM

നിർമാണം അവസാനിപ്പിക്കുന്നു, പോൾസ്റ്റാർ 1 സെഡാന്റെ ലിമിറ്റഡ് എഡിഷൻ മോലിനെ അവതരിപ്പിച്ചു

എന്നിരുന്നാലും കഴിഞ്ഞ വർഷം യൂറോപ്യൻ വിപണിയിൽ 65 യൂണിറ്റുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്. മറ്റ് കാറുകളുമായി മത്സരിക്കാനല്ല പോൾസ്റ്റാർ 1 രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.

നിർമാണം അവസാനിപ്പിക്കുന്നു, പോൾസ്റ്റാർ 1 സെഡാന്റെ ലിമിറ്റഡ് എഡിഷൻ മോലിനെ അവതരിപ്പിച്ചു

പോൾസ്റ്റാറിനായി ഒരു പുതിയ യുഗം പര്യവേക്ഷണം ചെയ്യുക, ശക്തമായ പ്രസ്താവനയോടെ ബ്രാൻഡ് സമാരംഭിക്കുക എന്നിവയായിരുന്നു ആദ്യ മോഡലിലൂടെ കമ്പനി ലക്ഷ്യമിട്ടിരുന്നത്.

നിർമാണം അവസാനിപ്പിക്കുന്നു, പോൾസ്റ്റാർ 1 സെഡാന്റെ ലിമിറ്റഡ് എഡിഷൻ മോലിനെ അവതരിപ്പിച്ചു

ഒരു സ്റ്റാൻ‌ഡലോൺ ബ്രാൻഡ് എന്ന നിലയിൽ നിലവിലെ പരിവേഷത്തിൽ പോൾസ്റ്റാർ ഇതുവരെ ഇന്ത്യയിൽ എത്തിയിട്ടില്ലെങ്കിലും വോൾവോയുടെ ശ്രേണിയിലുള്ള കാറുകളുടെയും എസ്‌യുവികളുടെയും ഹൈ-പെർഫോമൻസ് വകഭേദങ്ങളെ സൂചിപ്പിക്കാൻ പോൾസ്റ്റാർ ബാഡ്ജ് മുമ്പ് ഉപയോഗിച്ചിരുന്നു.

Most Read Articles

Malayalam
English summary
Limited Edition Polestar 1 Sedan Unveiled. Read in Malayalam
Story first published: Friday, April 23, 2021, 11:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X