ജൂലൈ വിൽപ്പനയിൽ വിപണിയിൽ മിന്നി തിളങ്ങിയ 10 കാറുകൾ

ഇന്ത്യൻ വാഹന വ്യവസായം 2021 ജൂലൈ മാസത്തിൽ ആരോഗ്യകരമായ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) തീർച്ചയായും അതിന്റെ ആധിപത്യം ഒരിക്കൽ കൂടി തെളിയിച്ചു, തങ്ങളുടെ എട്ട് കാറുകൾ മികച്ച വിൽപ്പന നേടിയ ആദ്യ പത്തിൽ ഇടംപിടിച്ചു.

ജൂലൈ വിൽപ്പനയിൽ വിപണിയിൽ മിന്നി തിളങ്ങിയ 10 കാറുകൾ

അതേസമയം ഹ്യുണ്ടായിക്കും ടാറ്റയ്ക്കും ഈ പട്ടികയിൽ ഓരൊ മോഡലുകളെ എത്തിക്കാൻ സാധിച്ചു, ഇവ രണ്ടും എസ്‌യുവികളാണ് എന്നതാണ് ശ്രദ്ധേയം.

ജൂലൈ വിൽപ്പനയിൽ വിപണിയിൽ മിന്നി തിളങ്ങിയ 10 കാറുകൾ

മാരുതി സുസുക്കി വാഗൺആർ കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 13,515 യൂണിറ്റിനെ അപേക്ഷിച്ച് 22,836 യൂണിറ്റുകളുടെ വിൽപ്പനയോടെ ആഭ്യന്തര വിപണിയിൽ ഒന്നാമതെത്തി.

ജൂലൈ വിൽപ്പനയിൽ വിപണിയിൽ മിന്നി തിളങ്ങിയ 10 കാറുകൾ

2020 ജൂലൈയിൽ 10,173 യൂണിറ്റിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം 18,434 യൂണിറ്റുകളുമായി സ്വിഫ്റ്റ് രണ്ടാം സ്ഥാനത്തെത്തി. ഇത് 81.2 ശതമാനം വമ്പിച്ച വിൽപ്പന വർധനവിന് കാരണമായി.

ജൂലൈ വിൽപ്പനയിൽ വിപണിയിൽ മിന്നി തിളങ്ങിയ 10 കാറുകൾ

ബലെനോ പ്രീമിയം ഹാച്ച്ബാക്ക് 14,729 യൂണിറ്റുകളുമായി മൂന്നാം സ്ഥാനത്തെത്തി, 2020 -ൽ ഇതേ മാസത്തിൽ 11,575 യൂണിറ്റിനെതിരെ 27.2 ശതമാനം വളർച്ചയാണ് മോഡൽ കൈവരിച്ചത്.

ജൂലൈ വിൽപ്പനയിൽ വിപണിയിൽ മിന്നി തിളങ്ങിയ 10 കാറുകൾ

മാരുതി സുസുക്കി എർട്ടിഗ നാലാം സ്ഥാനത്തെത്തിയതിതോടെ ആൾട്ടോ ഒഴികെയുള്ള ആദ്യ പത്ത് വിൽപ്പന ചാർട്ടുകളിലെ എല്ലാ മോഡലുകളും ആരോഗ്യകരമായ YOY വളർച്ച രേഖപ്പെടുത്തി.

ജൂലൈ വിൽപ്പനയിൽ വിപണിയിൽ മിന്നി തിളങ്ങിയ 10 കാറുകൾ

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവി 2020 ജൂലൈയിൽ 8,504 യൂണിറ്റുകളിൽ നിന്ന് 13,434 യൂണിറ്റുകളാണ് രേഖപ്പെടുത്തിയത്.

Rank Model July 2021 July 2020 Growth (%)
1 Maruti Wagonr 22,836 13,515 69
2 Maruti Swift 18,434 10,173 81.2
3 Maruti Baleno 14,729 11,575 27.2
4 Maruti Ertiga 13,434 8,504 58
5 Hyundai Creta 13,000 11,549 12.5
6 Maruti Alto 12,867 13,654 -5.7
7 Maruti Vitara Brezza 12,676 7,807 62.3
8 Maruti Dzire 10,470 9,046 15.7
9 Tata Nexon 10,287 4,327 137.7
10 Maruti Eeco 10,057 8,501 18.3
ജൂലൈ വിൽപ്പനയിൽ വിപണിയിൽ മിന്നി തിളങ്ങിയ 10 കാറുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ തങ്ങളുടെ ആഭ്യന്തര നിരയിലുടനീളം നിരവധി അപ്‌ഡേറ്റുകൾ തയ്യാറാക്കുന്നു, വരും മാസങ്ങളിൽ പുതിയ തലമുറ സെലറിയോയുടെ സമാരംഭത്തോടെ ഇതിന് തുടക്കമാകും എന്ന് പ്രതീക്ഷിക്കുന്നു.

ജൂലൈ വിൽപ്പനയിൽ വിപണിയിൽ മിന്നി തിളങ്ങിയ 10 കാറുകൾ

കഴിഞ്ഞ മാസം ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്‌യുവിയാണ് ഹ്യുണ്ടായി ക്രെറ്റ. 2020 -ൽ ഇതേ കാലയളവിലെ 11,549 യൂണിറ്റ് വിൽപ്പനയിൽ നിന്ന് 12.5 ശതമാനം വർധനയോടെ 13,000 യൂണിറ്റ് വിൽപ്പന നേടി മികച്ച ആദ്യ പത്ത് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് വാഹനമെത്തി.

ജൂലൈ വിൽപ്പനയിൽ വിപണിയിൽ മിന്നി തിളങ്ങിയ 10 കാറുകൾ

ആൾട്ടോ എൻട്രി ലെവൽ ഹാച്ച്ബാക്ക് 5.7 ശതമാനം ഇടിവോടെ മുൻ വർഷം ഇതേ കാലയളവിലെ 13,654 യൂണിറ്റ് വിൽപ്പനയ്യ്ക്കെതിരെ 12,867 യൂണിറ്റുകളുമായി ആറാം സ്ഥാനത്തെത്തി.

ജൂലൈ വിൽപ്പനയിൽ വിപണിയിൽ മിന്നി തിളങ്ങിയ 10 കാറുകൾ

മാരുതി സുസുക്കി വിറ്റാര ബ്രെസ പന്ത്രണ്ട് മാസം മുമ്പ് ഇതേ കാലയളവിൽ 7,807 യൂണിറ്റുകൾക്കെതിരെ 2021 ജൂലൈയിൽ 12,676 യൂണിറ്റുകളുമായി ഏഴാം സ്ഥാനത്തെത്തി. 62.3 ശതമാനം വളർച്ചയാണ് കോംപാക്ട് എസ്‌യുവി കൈവരിച്ചത്.

ജൂലൈ വിൽപ്പനയിൽ വിപണിയിൽ മിന്നി തിളങ്ങിയ 10 കാറുകൾ

മാരുതി സുസുക്കി ഡിസയർ 10,470 യൂണിറ്റുകളോടെ എട്ടാം സ്ഥാനത്തും ടാറ്റ നെക്‌സോൺ 10,287 യൂണിറ്റുകളും മാരുതി ഇക്കോ 10,057 യൂണിറ്റുകളുമായി യഥാക്രമം ഒൻപതാമത്തെയും പത്താമത്തെയും സ്ഥാനങ്ങൾ നേടി.

Most Read Articles

Malayalam
English summary
List of top 10 cars which showed amazing sales in 2021 july in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X