എലിസ്, എക്സിജ് സ്പോർട്സ് കാറുകൾക്ക് അന്ത്യം കുറിച്ച് ഫൈനൽ എഡിഷൻ പുറത്തിറക്കി ലോട്ടസ്

ലോട്ടസ് തങ്ങളുടെ എലിസ്, എക്സിജ് സ്പോർട്സ് കാറുകളുടെ നിർമ്മാണം അവസാനിപ്പിക്കുന്നു. യഥാക്രമം 25, 21 വർഷങ്ങളുടെ ഉൽ‌പാദനത്തിനുശേഷമാണ് ഈ മോഡലുകളെ ബ്രാൻഡ് നിർത്തലാക്കുന്നത്. കാർ ജോഡിയുടെ സ്വാൻ‌സോംഗ് മോഡലുകളെ 'ഫൈനൽ എഡിഷൻ' എന്ന് വിളിക്കുന്നു.

എലിസ്, എക്സിജ് സ്പോർട്സ് കാറുകൾക്ക് അന്ത്യം കുറിച്ച് ഫൈനൽ എഡിഷൻ പുറത്തിറക്കി ലോട്ടസ്

വാസ്തവത്തിൽ, ഈ രണ്ട് ഭാരം കുറഞ്ഞ സ്പോർട്സ് കാറുകളുടെയും ഫൈനൽ എഡിഷനുകൾ അവ അവതരിപ്പിച്ചതിനുശേഷം ഏറ്റവും മികച്ച സജ്ജീകരണങ്ങളോടു കൂടെ വരുന്ന പതിപ്പുകളാണ്.

എലിസ്, എക്സിജ് സ്പോർട്സ് കാറുകൾക്ക് അന്ത്യം കുറിച്ച് ഫൈനൽ എഡിഷൻ പുറത്തിറക്കി ലോട്ടസ്

ബ്രിട്ടീഷ് ബ്രാൻഡ് അഞ്ച് പുതിയ ഫൈനൽ എഡിഷനുകളുടെ ഒരു ശ്രേണി പ്രഖ്യാപിച്ചു, ഇതിൽ രണ്ട് എലിസും മൂന്ന് എക്സിജും ഉൾപ്പെടുന്നു. ഉയർന്ന കരുത്ത്, മികച്ച സ്റ്റാൻഡേർഡ് സവിശേഷത, ഭാരം കുറഞ്ഞതും യഥാർത്ഥ ലോട്ടസ് ശൈലിയിലും ഇവ എത്തുന്നു. എലിസ് സ്പോർട്ട് 240, എലിസ് കപ്പ് 250, എക്സിജ് സ്പോർട്ട് 390, എക്സിജ് സ്പോർട്ട് 420, എക്സിജ് കപ്പ് 430 എന്നിവയാണ് അഞ്ച് പതിപ്പുകൾ.

MOST READ: മാറ്റങ്ങളുമായി പുത്തൻ ഹിമാലയൻ വിപണിയിൽ; തെരഞ്ഞെടുക്കാം ആറ് നിറങ്ങളിൽ, വില 2.01 ലക്ഷം രൂപ

എലിസ്, എക്സിജ് സ്പോർട്സ് കാറുകൾക്ക് അന്ത്യം കുറിച്ച് ഫൈനൽ എഡിഷൻ പുറത്തിറക്കി ലോട്ടസ്

ലിമിറ്റഡ് റൺ ഫൈനൽ എഡിഷനുകൾക്കൊപ്പം, എക്‌സിജിനും എലിസിനും പ്രത്യേക പെയിന്റ് സ്കീം ലഭിക്കുന്നു. 1996 -ൽ ആദ്യമായി നിർമ്മിച്ച ലോട്ടസ് കാറിൽ ഉപയോഗിച്ച ലോട്ടസിന്റെ ചരിത്രപരമായ അസുർ ബ്ലൂ, മോട്ടോർസ്പോർട്ട് ഡിവിഷനിൽ നിന്നുള്ള ബ്ലാക്ക്, 1995 ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ അനാച്ഛാദനം ചെയ്ത യഥാർത്ഥ കാറിന് ആദവ് അർപ്പിക്കുന്ന റേസിംഗ് ഗ്രീൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

എലിസ്, എക്സിജ് സ്പോർട്സ് കാറുകൾക്ക് അന്ത്യം കുറിച്ച് ഫൈനൽ എഡിഷൻ പുറത്തിറക്കി ലോട്ടസ്

രണ്ട് സ്‌ക്രീനുകൾ തെരഞ്ഞെടുക്കുന്ന പുതിയ TFT ഡിജിറ്റൽ ഡാഷ്‌ബോർഡാണ് അകത്തെ ഏറ്റവും വലിയ മാറ്റം, ഇവയിലൊന്ന് പരമ്പരാഗത സെറ്റ് ഡയലുകളും മറ്റൊന്ന് ഡിജിറ്റൽ സ്പീഡോയും എഞ്ചിൻ സ്പീഡ് ബാറുമുള്ള റേസ് കാർ ശൈലിയും വാഗ്ദാനം ചെയ്യുന്നു.

MOST READ: കുറഞ്ഞ സുരക്ഷയുള്ള വാഹനങ്ങളുടെ വില്‍പ്പനയില്‍ ആശങ്കയുമായി സര്‍ക്കാര്‍; മാപ്പ് നല്‍കാനാവില്ലെന്ന് മുന്നറിയിപ്പ്

എലിസ്, എക്സിജ് സ്പോർട്സ് കാറുകൾക്ക് അന്ത്യം കുറിച്ച് ഫൈനൽ എഡിഷൻ പുറത്തിറക്കി ലോട്ടസ്

ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ പുതിയതും ലെതറിലും അൽകന്റാരയിലും ഒരുക്കിയിരിക്കുന്നു. ഓരോ കാറിലും ഒരു ഫൈനൽ എഡിഷൻ ബിൽഡ് ഫലകം, പുതിയ സീറ്റ് ട്രിം, സ്റ്റിച്ച് പാറ്റേണുകൾ എന്നിവയും വരുന്നു.

എലിസ്, എക്സിജ് സ്പോർട്സ് കാറുകൾക്ക് അന്ത്യം കുറിച്ച് ഫൈനൽ എഡിഷൻ പുറത്തിറക്കി ലോട്ടസ്

പവർട്രെയിനിനെ സംബന്ധിച്ചിടത്തോളം, എലിസ് സ്പോർട്ട് 240 -ക്ക് 23 bhp കൂടുതൽ ലഭിക്കുന്നു, മൊത്തം സൂപ്പർചാർജ് ചെയ്ത 1.8 ലിറ്റർ എഞ്ചിൻ 240 bhp കരുത്തും 245 Nm torque ഉം സൃഷ്ടിക്കും. 100 കിലോമീറ്റർ വേഗതയിൽ 4.1 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ വാഹനത്തിന് കഴിയും.

MOST READ: വിൽപ്പന മെച്ചപ്പെടുത്താൻ അടുത്ത തന്ത്രം; സ്കോർപ്പിയോയ്ക്ക് പുതിയ S3+ ബേസ് മോഡലുമായി മഹീന്ദ്ര

എലിസ്, എക്സിജ് സ്പോർട്സ് കാറുകൾക്ക് അന്ത്യം കുറിച്ച് ഫൈനൽ എഡിഷൻ പുറത്തിറക്കി ലോട്ടസ്

10 സ്‌പോക്ക് ആന്ത്രാസൈറ്റ് വീലുകളും ഹോസ്റ്റ് കാർബൺ ഫൈബർ പാനലുകളും ഇതിന്റെ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അതേസമയം എലിസ് 250 കപ്പിന്, ബിൽ‌സ്റ്റൈൻ സ്പോർട്സ് ഡാം‌പറുകൾ‌, ക്രമീകരിക്കാവുന്ന ആന്റി-റോൾ‌ ബാറുകൾ‌ എന്നിവയ്‌ക്ക് പുറമെ എയറോഡൈനാമിക് ട്വീക്കുകളും ലഭിക്കുന്നു.

എലിസ്, എക്സിജ് സ്പോർട്സ് കാറുകൾക്ക് അന്ത്യം കുറിച്ച് ഫൈനൽ എഡിഷൻ പുറത്തിറക്കി ലോട്ടസ്

എക്സിജ് ഫൈനൽ എഡിഷനിലേക്ക് തിരിയുമ്പോൾ മൂന്ന് മോഡലുകൾക്ക് പുതിയ വീലുകൾ, പെയിന്റ് സ്കീമുകൾ, ഡെക്കലുകൾ എന്നിവയ്ക്കൊപ്പം ടൊയോട്ടയിൽ നിന്നുള്ള സൂപ്പർചാർജ്ഡ് 3.5 ലിറ്റർ V6 യൂണിറ്റ് ലഭിക്കുന്നു. എക്‌സിജ് സ്‌പോർട്ടിന് 390 -ക്ക് 47 bhp കൂടുതലോടെ, മൊത്തം 397 bhp കരുത്ത് ലഭിക്കുന്നു.

MOST READ: ഇന്ത്യൻ ചീഫ് പ്രീമിയം ക്രൂയിസറിനും പറയാനുള്ളത് 100 വർഷത്തെ ചരിത്രം; പുതിയ മോഡലുകളും ശ്രേണിയിലേക്ക്

എലിസ്, എക്സിജ് സ്പോർട്സ് കാറുകൾക്ക് അന്ത്യം കുറിച്ച് ഫൈനൽ എഡിഷൻ പുറത്തിറക്കി ലോട്ടസ്

പേര് സൂചിപ്പിക്കുന്നത് പോലെ, സ്പോർട്ട് 420 -ക്ക് 420 bhp കരുത്ത് ലഭിക്കുന്നു, മുൻഗാമിയേക്കാൾ 10 bhp കൂടുതലാണിത്. വെറും 3.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന മോഡലിന് മണിക്കൂറിൽ 290 കിലോമീറ്ററാണ് പരമാവധി വേഗത. ഇബാച്ച് ആന്റി-റോൾ ബാറുകളും AP റേസിംഗ് ബ്രേക്കുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

എലിസ്, എക്സിജ് സ്പോർട്സ് കാറുകൾക്ക് അന്ത്യം കുറിച്ച് ഫൈനൽ എഡിഷൻ പുറത്തിറക്കി ലോട്ടസ്

അവസാനമായി, എക്‌സിജ് കപ്പ് 430 ഫൈനൽ എഡിഷനാണ്, ഇത് 430 bhp കരുത്ത് നിർമ്മിക്കുന്നതിനൊപ്പം ഏറ്റവും ശക്തമായ മോഡലായി മാറുന്നു. 1110 കിലോഗ്രാം സ്‌കെയിലിൽ, 100 കിലോമീറ്റർ വേഗ വെറും 3.2 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ ഇതിന് കഴിയും.

Most Read Articles

Malayalam
English summary
Lotus To Stop Production Of Elise And Exige Models By Introducing Final Editions. Read in Malayalam.
Story first published: Friday, February 12, 2021, 13:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X