Magnite -നായിട്ടുള്ള കാത്തിരിപ്പ് വീണ്ടും നീളും; ആഗോള തലത്തിൽ പ്രോഡക്ഷൻ കട്ട് പ്രഖ്യാപിച്ച് Nissan

ആഗോള ചിപ്പ് പ്രതിസന്ധി മിക്ക കാർ നിർമ്മാതാക്കളുടെയും ഉൽപാദന ശേഷിയിക്ക് തടസം സൃഷ്ടിച്ചിരിക്കുകയാണ്, ഇപ്പോൾ നിസാൻ മോട്ടോറും ഈ കൂട്ടത്തിൽ ചേർന്ന് നവംബർ വരെ വാഹന ഉൽപാദനം കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്.

Magnite -നായിട്ടുള്ള കാത്തിരിപ്പ് വീണ്ടും നീളും; ആഗോള തലത്തിൽ പ്രോഡക്ഷൻ കട്ട് പ്രഖ്യാപിച്ച് Nissan

നവംബർ വരെ ഉൽപ്പാദിപ്പിക്കാൻ ഉദ്ദേശിക്കുന്ന വാഹനങ്ങളുടെ എണ്ണം ലോകമെമ്പാടും മൂന്നിലൊന്നായി കുറയ്ക്കാനാകുമെന്ന് ജാപ്പനീസ് കാർ നിർമ്മാതാക്കൾ വ്യക്തമാക്കി.

Magnite -നായിട്ടുള്ള കാത്തിരിപ്പ് വീണ്ടും നീളും; ആഗോള തലത്തിൽ പ്രോഡക്ഷൻ കട്ട് പ്രഖ്യാപിച്ച് Nissan

കൊവിഡ് -19 മഹാമാരി മൂലമുണ്ടായ സെമി കണ്ടക്ടറുളുടെ കുറവ് കാരണം ആഗോള തലത്തിൽ ഉൽപാദനം 30 ശതമാനം കുറയ്ക്കാൻ പദ്ധതിയിടുന്നതായി നിസാൻ പറഞ്ഞു. പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, ഈ വർഷം ഒക്ടോബറിനും നവംബറിനും ഇടയിലുള്ള രണ്ട് മാസ കാലയളവിൽ ലോകമെമ്പാടും 583,000 കാറുകൾ മാത്രമേ ബ്രാൻഡ് നിർമ്മിക്കൂ.

Magnite -നായിട്ടുള്ള കാത്തിരിപ്പ് വീണ്ടും നീളും; ആഗോള തലത്തിൽ പ്രോഡക്ഷൻ കട്ട് പ്രഖ്യാപിച്ച് Nissan

സെമി കണ്ടക്ടർ വിതരണ ക്ഷാമം ഇപ്പോഴും ബുദ്ധിമുട്ടേറിയ അവസ്ഥയിലാണെന്ന് തങ്ങൾ അംഗീകരിക്കുന്നു എന്ന് നിീസാൻ വക്താവ് വ്യക്തമാക്കി. നവംബറിൽ വരുമാന ഫലത്തെക്കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിക്കുമ്പോൾ ഉൽപാദന വെട്ടിക്കുറവിനെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് നിസാൻ മോട്ടോർ പങ്കുവെക്കുമെന്നും ബ്രാൻഡ് പറഞ്ഞതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Magnite -നായിട്ടുള്ള കാത്തിരിപ്പ് വീണ്ടും നീളും; ആഗോള തലത്തിൽ പ്രോഡക്ഷൻ കട്ട് പ്രഖ്യാപിച്ച് Nissan

ഇന്ത്യയിൽ നിസാൻ മോട്ടോറിന് തമിഴ്‌നാട്ടിൽ ചെന്നൈയ്ക്ക് സമീപം ഒരു നിർമ്മാണശാലയുണ്ട്. ഇത് ഇപ്പോൾ ബ്രാൻഡ് രാജ്യത്ത് വിൽക്കുന്ന മാഗ്നൈറ്റ്, കിക്ക്സ് എന്നീ രണ്ട് എസ്‌യുവികൾ നിർമ്മിക്കുന്ന സൗകര്യമാണ്. ഉൽപാദനത്തിൽ ആഗോള തലത്തിൽ ഉണ്ടാകുന്ന കുറവ് നിർമ്മാതാക്കളുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളെയും ബാധിച്ചേക്കാം.

Magnite -നായിട്ടുള്ള കാത്തിരിപ്പ് വീണ്ടും നീളും; ആഗോള തലത്തിൽ പ്രോഡക്ഷൻ കട്ട് പ്രഖ്യാപിച്ച് Nissan

സമീപകാലത്ത് ഇന്ത്യയിൽ ജാപ്പനീസ് കാർ നിർമാതാക്കളിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച വാഹനങ്ങളിലൊന്നാണ് നിസാൻ മാഗ്നൈറ്റ്. എന്നിരുന്നാലും, വർധിച്ചുവരുന്ന ആവശ്യം കാരണം, മാഗ്നൈറ്റ് എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവും ഗണ്യമായി ഉയർന്നു. റിപ്പോർട്ടുകൾ പ്രകാരം, ഒരു പുതിയ മാഗ്നൈറ്റ് എസ്‌യുവിക്കായുള്ള കാത്തിരിപ്പ് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ എട്ട് മാസം വരെ നീളുന്നു.

Magnite -നായിട്ടുള്ള കാത്തിരിപ്പ് വീണ്ടും നീളും; ആഗോള തലത്തിൽ പ്രോഡക്ഷൻ കട്ട് പ്രഖ്യാപിച്ച് Nissan

കോം‌പാക്ട്-എസ്‌യുവി ആകർഷകമായ രൂപകൽപ്പനയോടെയാണ് നിസാൻ വാഗ്ദാനം ചെയ്യുന്നത്, കൂടാതെ നിരവധി സവിശേഷതകളും എക്വുപ്പ്മെന്റുകളുമായി പായ്ക്ക് ചെയ്യുന്നതിനൊപ്പം ശക്തമായ എഞ്ചിൻ ഓപ്ഷനുകളും കമ്പനി ഇതിൽ വാഗ്ദാനം ചെയ്യുന്നു.

Magnite -നായിട്ടുള്ള കാത്തിരിപ്പ് വീണ്ടും നീളും; ആഗോള തലത്തിൽ പ്രോഡക്ഷൻ കട്ട് പ്രഖ്യാപിച്ച് Nissan

ഫ്രണ്ട് ഡിസൈനിൽ പുതിയ നിസാൻ മാഗ്നൈറ്റിന് പിയാനോ-ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയ വലിയ ഫ്രണ്ട് ഗ്രില്ല് അവതരിപ്പിക്കുന്നു. ആകർഷകമായ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളാണ് വാഹനത്തിൽ വരുന്നത്. ബമ്പറിന് താഴെ L-ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾക്കും ഫോഗ് ലാമ്പുകൾക്കുമൊപ്പം ചുവടെ ഒരു സ്കഫ് പ്ലേറ്റുമുണ്ട്.

Magnite -നായിട്ടുള്ള കാത്തിരിപ്പ് വീണ്ടും നീളും; ആഗോള തലത്തിൽ പ്രോഡക്ഷൻ കട്ട് പ്രഖ്യാപിച്ച് Nissan

നിസാൻ മാഗ്നൈറ്റിന്റെ വശങ്ങളും മസ്കുലാർ & സ്‌പോർടി ലുക്ക് മുന്നോട്ട് കൊണ്ടുപോകുന്നു. വാഹനത്തിൽ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ സ്റ്റൈലിഷായി കാണപ്പെടുന്നു. വാഹനത്തിന്റെ താഴത്തെ ഭാഗത്ത് ചുറ്റും വരുന്ന ബ്ലാക്ക് ക്ലാഡിംഗ് മാഗ്നൈറ്റിന് ഒരു റഫ് എസ്‌യുവി ലുക്ക് നൽകുന്നു. ഷോൾഡർ ലൈനുകളും സിൽവർ ഫിനിഷ്ഡ് റൂഫ് റെയിലുകളും സൈഡ് പ്രൊഫൈലിന്റെ മാറ്റ് കൂട്ടുന്നു.

Magnite -നായിട്ടുള്ള കാത്തിരിപ്പ് വീണ്ടും നീളും; ആഗോള തലത്തിൽ പ്രോഡക്ഷൻ കട്ട് പ്രഖ്യാപിച്ച് Nissan

റിയർ പ്രൊഫൈലിൽ റാപ്പ്എറൗണ്ട് ടെയിൽ ലാമ്പുകൾ, ബൂട്ട്-ലിഡ്ഡിന്റെ നടുക്ക് 'മാഗ്നൈറ്റ്' ബാഡ്‌ജിംഗ് എന്നിവയുമുണ്ട്. പിൻ ബമ്പറിൽ ഇരുവശത്തും റിഫ്ലക്ടറുകളും, മധ്യഭാഗത്ത് സിൽവർ ഫിനിഷ്ഡ് സ്കഫ് പ്ലേറ്റും നിർമ്മാതാക്കൾ നൽകിയിരിക്കുന്നു.

Magnite -നായിട്ടുള്ള കാത്തിരിപ്പ് വീണ്ടും നീളും; ആഗോള തലത്തിൽ പ്രോഡക്ഷൻ കട്ട് പ്രഖ്യാപിച്ച് Nissan

രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് നിസാൻ മാഗ്നൈറ്റ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തേത് 1.0 ലിറ്റർ മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റാണ്, ഈ എഞ്ചിൻ 71 bhp കരുത്തും 96 Nm torque ഉം സൃഷ്ടിക്കുന്നു. ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി സ്റ്റാൻഡേർഡായി കണക്ട് ചെയ്തിരിക്കുന്നു.

Magnite -നായിട്ടുള്ള കാത്തിരിപ്പ് വീണ്ടും നീളും; ആഗോള തലത്തിൽ പ്രോഡക്ഷൻ കട്ട് പ്രഖ്യാപിച്ച് Nissan

രണ്ടാമത്തേത് 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ മോട്ടോറാണ്. ഇത് 99 bhp കരുത്തും, 160 Nm torque ഉം പുറപ്പെടുവിക്കുന്നു, ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓപ്ഷണൽ CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്നു.

Magnite -നായിട്ടുള്ള കാത്തിരിപ്പ് വീണ്ടും നീളും; ആഗോള തലത്തിൽ പ്രോഡക്ഷൻ കട്ട് പ്രഖ്യാപിച്ച് Nissan

ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോയും ലോകമെമ്പാടും തങ്ങളുടെ ഉൽപാദന ശേഷി കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്ക് ഒരു ദിവസത്തിന് ശേഷമാണ് നിസാന്റെ ഈ നീക്കം. റെനോ മുമ്പ് പ്രൊജക്റ്റ് ചെയ്തിരുന്ന 300,000 വാഹനങ്ങൾക്ക് നേരെ ഉൽപ്പാദനം ഏകദേശം പകുതി കാറുകളായി കുറച്ചേക്കാം.

Magnite -നായിട്ടുള്ള കാത്തിരിപ്പ് വീണ്ടും നീളും; ആഗോള തലത്തിൽ പ്രോഡക്ഷൻ കട്ട് പ്രഖ്യാപിച്ച് Nissan

റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ, റെനോയുമായി അടുത്ത മൂന്ന് സ്രോതസ്സുകൾ വരും ദിവസങ്ങളിൽ കാർ നിർമ്മാതാക്കൾ നേരിട്ടേക്കാവുന്ന ഒരു വലിയ ഹിറ്റിന്റെ സാധ്യതകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

Magnite -നായിട്ടുള്ള കാത്തിരിപ്പ് വീണ്ടും നീളും; ആഗോള തലത്തിൽ പ്രോഡക്ഷൻ കട്ട് പ്രഖ്യാപിച്ച് Nissan

ഈ മാസം ആദ്യം, ടൊയോട്ട മോട്ടോർ നവംബറിൽ ഉത്പാദനം 15 ശതമാനം കുറയ്ക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. മലേഷ്യയിലെയും വിയറ്റ്നാമിലെയും ഓട്ടോ പാർട്സ് നിർമ്മാതാക്കളുടെ സൗകര്യങ്ങൾ മന്ദഗതിയിലായതിനാൽ സെപ്റ്റംബർ മുതൽ ടൊയോട്ടയുടെ ഉൽപാദനവും തകരാറിലായിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Magnite suv waiting period to be increased as nissan planning to cut short global production
Story first published: Friday, October 22, 2021, 13:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X