പുതുക്കിയ വിലകൾ പ്രാബല്യത്തിൽ; മഹീന്ദ്ര മോഡലുകൾക്ക് 4,500 മുതൽ 40,000 രൂപ വരെ വർധിച്ചു

പുതുവർഷത്തോടെ വാഹന വ്യവസായത്തിൽ ആദ്യം നടപ്പിലായ കാര്യമാണ് മോഡലുകളുടെ വില വർധനവ്. രാജ്യത്തെ മിക്ക നിർമാണ കമ്പനികളും തങ്ങളുടെ കാറുകൾക്ക് വില പരിഷ്ക്കരിച്ചു.

പുതുക്കിയ വിലകൾ പ്രാബല്യത്തിൽ; മഹീന്ദ്ര മോഡലുകൾക്ക് 4,500 മുതൽ 40,000 രൂപ വരെ വർധിച്ചു

ട്രെൻഡിന് പിന്നാലെ മഹീന്ദ്രയും മാറിയതോടെ പാസഞ്ചർ, കൊമേഴ്സ്യൽ വാഹനങ്ങൾക്കെല്ലാം ഇത് ബാധകമായി. നിലവിലെ വിലയുടെ 1.9 ശതമാനത്തോളമാണ് പുതുക്കിയ വില. അതായത് 4,500 മുതൽ 40,000 രൂപ വരെ മോഡലുകൾക്ക് വില വർധിക്കുമെന്ന് സാരം.

പുതുക്കിയ വിലകൾ പ്രാബല്യത്തിൽ; മഹീന്ദ്ര മോഡലുകൾക്ക് 4,500 മുതൽ 40,000 രൂപ വരെ വർധിച്ചു

പുതിയ വില 2021 ജനുവരി എട്ടു മുതൽ പ്രാബല്യത്തിൽ വരും. അടുത്തിടെ പുറത്തിറക്കിയ മഹീന്ദ്ര ഥാറും പുതുക്കിയ വില പട്ടികയുടെ പരിധിയിൽ വരുമെന്നത് ശ്രദ്ധേയമാണ്.

MOST READ: മാരുതിയുടെ വിപണി ലക്ഷ്യമിട്ട് ടാറ്റ; പരീക്ഷണയോട്ടം നടത്തി ടിയാഗൊ സിഎന്‍ജി

പുതുക്കിയ വിലകൾ പ്രാബല്യത്തിൽ; മഹീന്ദ്ര മോഡലുകൾക്ക് 4,500 മുതൽ 40,000 രൂപ വരെ വർധിച്ചു

പുതിയ വിലകൾ 2020 ഡിസംബർ ഒന്നിനും 2021 ജനുവരി ഏഴിനും ഇടയിൽ നടത്തിയ എല്ലാ ബുക്കിംഗുകൾക്കും ബാധകമാണ്. ജനുവരി 8 മുതൽ നടത്തുന്ന ബുക്കിംഗുകൾക്ക് വാഹനം വിതരണം ചെയ്യുന്ന തീയതി വരെയുള്ള നിരക്കുകൾ ഈടാക്കും.

പുതുക്കിയ വിലകൾ പ്രാബല്യത്തിൽ; മഹീന്ദ്ര മോഡലുകൾക്ക് 4,500 മുതൽ 40,000 രൂപ വരെ വർധിച്ചു

2020 ഡിസംബറിൽ ഥാറിനായി 6,500 ബുക്കിംഗുകൾ ലഭിച്ചതായി കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതിൽ 50 ശതമാനം ഉപഭോക്താക്കളും ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് തെരഞ്ഞെടുത്തത് എന്നതും കാലത്തിന്റെ മാറ്റത്തെ സൂചിപ്പിക്കുന്നു.

MOST READ: ഹരിയാന റിന്യൂവബിൾ ഏജൻസിക്ക് നെക്‌സോൺ ഇലക്‌ട്രിക് കൈമാറി ടാറ്റ മോട്ടോർസ്

പുതുക്കിയ വിലകൾ പ്രാബല്യത്തിൽ; മഹീന്ദ്ര മോഡലുകൾക്ക് 4,500 മുതൽ 40,000 രൂപ വരെ വർധിച്ചു

കഴിഞ്ഞ കുറേ മാസങ്ങളായി ചരക്കുകളുടെ വിലയിൽ അഭൂതപൂർവമായ വർധനയും മറ്റ് ഇൻപുട്ട് ചെലവുകളും ക്രമാതീതമായി വർധിക്കുന്നതിനാലാണ് വിലകൾ ഉയർത്തുന്നതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷൻ സിഇഒ വീജയ് നക്ര പറഞ്ഞു.

പുതുക്കിയ വിലകൾ പ്രാബല്യത്തിൽ; മഹീന്ദ്ര മോഡലുകൾക്ക് 4,500 മുതൽ 40,000 രൂപ വരെ വർധിച്ചു

XUV500, സ്കോർപിയോ എന്നിവയുടെ പുതുതലമുറ മോഡലുകൾ വരുന്നതിനാൽ മഹീന്ദ്രയ്ക്ക് 2021 തികച്ചും പ്രത്യേകതയുള്ള ഒരു വർഷമായിരിക്കും. കൂടാതെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി നിരയിലെ സാന്നിധ്യമായ XUV300-യുടെ ഇലക്ട്രിക് വേരിയന്റും ഈ വർഷം തന്നെ വിൽപ്പനയ്ക്ക് എത്തും.

MOST READ: സഫാരിയില്‍ 4X4 ഡ്രൈവ് അവതരിപ്പിക്കുമെന്ന സൂചനയുമായി ടാറ്റ

പുതുക്കിയ വിലകൾ പ്രാബല്യത്തിൽ; മഹീന്ദ്ര മോഡലുകൾക്ക് 4,500 മുതൽ 40,000 രൂപ വരെ വർധിച്ചു

എന്നാൽ ഇവി യൂറോപ്യൻ വിപണിയിലാകും ആദ്യം അവതരിപ്പിക്കുകയെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. എന്തായാലും യൂറോപ്പില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ നിര്‍മിത ഇലക്ട്രിക് എസ്‌യുവിയാകും മഹീന്ദ്ര eXUV300.

പുതുക്കിയ വിലകൾ പ്രാബല്യത്തിൽ; മഹീന്ദ്ര മോഡലുകൾക്ക് 4,500 മുതൽ 40,000 രൂപ വരെ വർധിച്ചു

കൂടാതെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഈ വർഷം പുതിയ ബ്രാൻഡ് ലോഗോയിലേക്ക് ചേക്കേറും. റിപ്പോർട്ടുകൾ അനുസരിച്ച് 2021 മോഡൽ XUV500 എസ്‌യുവിയിലായിരിക്കും പുതുക്കിയ ലോഗോ ആദ്യമായി ഇടംപിടിക്കുക.

പുതുക്കിയ വിലകൾ പ്രാബല്യത്തിൽ; മഹീന്ദ്ര മോഡലുകൾക്ക് 4,500 മുതൽ 40,000 രൂപ വരെ വർധിച്ചു

നിലവിൽ പുതിയ ബാഡ്ജ് എങ്ങനെയായിരിക്കുമെന്ന ഒരു സൂചനയും കമ്പനി നൽകിയിട്ടില്ല. നിലവിലെ സിഗ്നേച്ചർ ബാഡ്ജ് 2002 ൽ മഹീന്ദ്ര സ്കോർപിയോ എസ്‌യുവിയിലാണ് ആദ്യമായി അരങ്ങേറ്റം കുറിച്ചത്. ബ്രാൻഡിന്റെ പുതിയ ലോഗോയ്‌ക്ക് പുറമെ പുതുതലമുറ XUV500-യിൽ മഹീന്ദ്രയുടെ ഏറ്റവും ശക്തമായ പെട്രോൾ എഞ്ചിന്റെ അരങ്ങേറ്റവും സാധ്യമാകും.

പുതുക്കിയ വിലകൾ പ്രാബല്യത്തിൽ; മഹീന്ദ്ര മോഡലുകൾക്ക് 4,500 മുതൽ 40,000 രൂപ വരെ വർധിച്ചു

XUV500 ന് ശേഷം സ്കോർപിയോയുടെ പുതുതലമുറ മോഡലിനെയും മഹീന്ദ്ര ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കും. വിപണിയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വാഹന്തിന്റെ ബാഹ്യ, ഇന്റീരിയർ, എഞ്ചിൻ സംവിധാനം എന്നിവയിൽ കാര്യമായ മാറ്റങ്ങൾക്കാകും സാക്ഷ്യംവഹിക്കുക.

Most Read Articles

Malayalam
English summary
Mahindra Announces Updated Prices Effective From January 8. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X