വിപണിയിൽ ഇന്നും താരമായി തിളങ്ങി മഹീന്ദ്ര ബൊലേറോ

മഹീന്ദ്ര & മഹീന്ദ്ര 2000 മുതൽ ബൊലേറോ ഇന്ത്യയിൽ വിൽക്കുന്നുണ്ട്, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പ്രാദേശിക UV നിർമ്മാതാക്കളുടെ സ്ഥിരമായി മികച്ച വിൽപ്പന കൈവരിക്കുന്ന ഒരു മോഡലാണിത്.

വിപണിയിൽ ഇന്നും താരമായി തിളങ്ങി മഹീന്ദ്ര ബൊലേറോ

എല്ലാ മാസവും ബ്രാൻഡിന്റെ ആഭ്യന്തര വോളിയം നമ്പറുകളിൽ ബൊലേറോയും സ്കോർപിയോയും പ്രധാന പങ്ക് വഹിക്കുന്നു, 2021 മാർച്ചിലും ഈ അവസ്ഥയിൽ മാറ്റമുണ്ടായില്ല.

വിപണിയിൽ ഇന്നും താരമായി തിളങ്ങി മഹീന്ദ്ര ബൊലേറോ

കഴിഞ്ഞ മാസത്തെ വിൽപ്പന ചാർട്ടുകളിൽ രാജ്യത്തെ അഞ്ചാമത്തെ വലിയ കാർ നിർമാതാക്കളാണ് മഹീന്ദ്ര. 2020 -ൽ ഇതേ കാലയളവിൽ 3,171 യൂണിറ്റുകളിൽ നിന്ന് 16,643 യൂണിറ്റുകളുടെ വിൽപ്പനയാണ് ബ്രാൻഡ് രേഖപ്പെടുത്തിയത്.

MOST READ: കാർ വിൽക്കാൻ ഒരുങ്ങുകയാണോ? ആർ‌ടി‌ഒയുടെ ഫോം 28, 29, 30, 35 എന്താണെന്ന് അറിയാം

വിപണിയിൽ ഇന്നും താരമായി തിളങ്ങി മഹീന്ദ്ര ബൊലേറോ

വാർഷിക വിൽപ്പനയിൽ 425 ശതമാനം വളർച്ചയാണ് കമ്പനി നേടിയത്. ഇതോടെ മൊത്തം വിപണി വിഹിതം 5.2 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 2.9 ശതമാനം വർധനയും നിർമ്മാതാക്കൾ കരസ്ഥമാക്കി.

വിപണിയിൽ ഇന്നും താരമായി തിളങ്ങി മഹീന്ദ്ര ബൊലേറോ

2020 -ൽ ഇതേ മാസത്തിൽ 2,080 യൂണിറ്റുകളിൽ നിന്ന് 8,905 യൂണിറ്റുകൾ വിറ്റഴിച്ച് മഹീന്ദ്ര ശ്രേണിയിലെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയിൽ ബൊലേറോ മുന്നിലെത്തി. വാർഷികാടിസ്ഥാനത്തിൽ 328 ശതമാനം വർധനയാണ് എംയുവി നേടിയത്.

MOST READ: കുട്ടി കുറ്റത്തിന് ചൂരൽ കഷായത്തിന് പകരം സൈക്കിൾ സമ്മാനിച്ച് പൊലീസ്

വിപണിയിൽ ഇന്നും താരമായി തിളങ്ങി മഹീന്ദ്ര ബൊലേറോ

2021 ഫെബ്രുവരിയിൽ 4,843 യൂണിറ്റുകൾ രജിസ്റ്റർ ചെയ്തതിനാൽ മഹീന്ദ്ര ബൊലേറോയുടെ പ്രതിമാസ വളർച്ചയും ശ്രദ്ധേയമാണ്. വാഹനം 84 ശതമാനം വളർച്ചയാണ് കൈവരിച്ചത്. കഴിഞ്ഞ മാസം, MUV രണ്ടാം സ്ഥാനത്തുള്ള സ്കോർപിയോയുടെ വിൽപ്പനയുടെ നാലിരട്ടിയാണ് നേടിയത്, മോഡലിന്റെ മികച്ച വിൽപ്പന വരും മാസങ്ങളിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

വിപണിയിൽ ഇന്നും താരമായി തിളങ്ങി മഹീന്ദ്ര ബൊലേറോ

മറ്റ് അനുബന്ധ വാർത്തകളിൽ XUV 700 എന്ന പുത്തൻ മോഡൽ പുറത്തിറക്കാൻ മഹീന്ദ്ര ഒരുങ്ങുന്നു. എസ്‌യുവി പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

MOST READ: ഇതുപോലെ മറ്റൊന്നില്ല, ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാറായ സൈബര്‍സ്റ്ററിനെ പരിചയപ്പെടുത്തി എംജി

വിപണിയിൽ ഇന്നും താരമായി തിളങ്ങി മഹീന്ദ്ര ബൊലേറോ

ഓപ്‌ഷണൽ ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനും ലഭ്യമാക്കും. നിലവിലുള്ള XUV500 കൂടുതൽ പ്രീമിയം XUV700 എന്നതിനൊപ്പം വിൽപ്പനയിലും തുടരാം.

വിപണിയിൽ ഇന്നും താരമായി തിളങ്ങി മഹീന്ദ്ര ബൊലേറോ

ഫെയ്‌സ്‌ലിഫ്റ്റഡ് TUV300 ബാഡ്‌ജ് ബൊലേറോ നിയോയുടെ സ്പൈ ചിത്രങ്ങൾ ഞങ്ങൾ അടുത്തിടെ പങ്കുവെച്ചിരുന്നു, ഇത് വരും മാസങ്ങളിൽ അരങ്ങേറാൻ സാധ്യതയുണ്ട്. നിലവിൽ ബൊലേറോയുടെ എക്സ്-ഷോറൂം വില 8.17 ലക്ഷം രൂപ മുതൽ 9.14 ലക്ഷം വരെയാണ്.

Most Read Articles

Malayalam
English summary
Mahindra Bolero Clocks Immense Sales Growth In 2021 March. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X