ആരെയും മോഹിപ്പിക്കുന്ന ലുക്ക്, മഹീന്ദ്ര കസ്റ്റമൈസേഷൻ സ്റ്റുഡിയോയുടെ കരവിരുതിൽ ബൊലേറോ ആറ്റിറ്റ്യൂഡ്

കസ്റ്റമൈസേഷൻ ഒരു കലയാണെന്ന് തോന്നുന്നത് ഇത്തരം ചില മോഡലുകളെ കാണുമ്പോഴാണ്. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ഔദ്യോഗികമായി മോഡിഫൈ ചെയ്‌ത മഹീന്ദ്ര ബൊലേറോ ആറ്റിറ്റ്യൂഡ്.

ആരെയും മോഹിപ്പിക്കുന്ന ലുക്ക്, മഹീന്ദ്ര കസ്റ്റമൈസേഷൻ സ്റ്റുഡിയോുടെ കരവിരുതിൽ ബൊലേറോ ആറ്റിറ്റ്യൂഡ്

വർഷങ്ങളായി ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന യൂട്ടിലിറ്റി വാഹനമാണ് മഹീന്ദ്ര ബൊലേറോ. ഇന്ത്യയുടെ ഉൾപ്രദേശങ്ങളിലും അർദ്ധനഗരങ്ങളിലും മോഡൽ കാഴ്ച്ചവെക്കുന്ന ഗംഭീര പ്രകടനമാണ് ഇവനെ അത്രയും ജനപ്രിയമാക്കിയതും.

ആരെയും മോഹിപ്പിക്കുന്ന ലുക്ക്, മഹീന്ദ്ര കസ്റ്റമൈസേഷൻ സ്റ്റുഡിയോുടെ കരവിരുതിൽ ബൊലേറോ ആറ്റിറ്റ്യൂഡ്

മഹീന്ദ്ര കസ്റ്റമൈസേഷൻ വികസിപ്പിച്ചെടുത്ത ഈ 2-ഡോർ പിക്കപ്പിനെ 'ആറ്റിറ്റ്യൂഡ്' എന്ന് വിളിക്കുന്നു. ഈ കസ്റ്റമൈസ്ഡ് പതിപ്പ് ഒറിജിനൽ ബൊലേറോയുടെ ടു-വീൽ ഡ്രൈവ് പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

MOST READ: പഴയ വാഹനം സ്ക്രാപ്പ് ചെയ്യാം, പകരം പുത്തൻ കാർ, റിലൈവ് പ്രോഗ്രാമിന് തുടക്കമിട്ട് റെനോ

ആരെയും മോഹിപ്പിക്കുന്ന ലുക്ക്, മഹീന്ദ്ര കസ്റ്റമൈസേഷൻ സ്റ്റുഡിയോുടെ കരവിരുതിൽ ബൊലേറോ ആറ്റിറ്റ്യൂഡ്

മഹീന്ദ്രയുടെ ഇൻ-ഹൗസ് കസ്റ്റമൈസേഷൻ വിഭാഗം ബൊലേറോയുടെ 5-ഡോർ പതിപ്പിൽ നിന്ന് മൂന്ന് ഡോറുകളും നീക്കം ചെയ്‌താണ് ഈ രൂപത്തിലേക്ക് എത്തിച്ചത്. ബ്രൈറ്റ് ഓറഞ്ച് നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്ന ഈ മോഡലിൽ പുതിയ ഹെഡ്‌ലൈറ്റ് കേസിംഗിന്റെ മെറ്റാലിക് ഗ്രേ ഫിനിഷും ബമ്പർ ഭാഗങ്ങളും ബൊലേറോയുടെ രൂപത്തോട് തികച്ചും ഇഴുകിചേരുന്നുണ്ട്.

ആരെയും മോഹിപ്പിക്കുന്ന ലുക്ക്, മഹീന്ദ്ര കസ്റ്റമൈസേഷൻ സ്റ്റുഡിയോുടെ കരവിരുതിൽ ബൊലേറോ ആറ്റിറ്റ്യൂഡ്

മേൽക്കൂരയിൽ നാല് ഉയർന്ന ഔട്ട്‌പുട്ട് ലൈറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മുൻവശത്തെ നമ്പർ പ്ലേറ്റ് വിഞ്ച് വിഭാഗം അല്പം താഴ്ന്ന സ്ഥലത്തേക്ക് മാറിയിരിക്കുന്നു. ഇവിടെ കാണുന്ന ഹെഡ്‌ലൈറ്റിന് മൂന്ന് വ്യത്യസ്ത കെയ്‌സിംഗുകളിൽ സ്വതന്ത്ര ലൈറ്റുകളുണ്ട്.

MOST READ: XUV700 മോഡൽ എത്തിയാലും നിരത്തൊഴിയില്ല XUV500 എസ്‌യുവി, കാരണം ഇതാ

ആരെയും മോഹിപ്പിക്കുന്ന ലുക്ക്, മഹീന്ദ്ര കസ്റ്റമൈസേഷൻ സ്റ്റുഡിയോുടെ കരവിരുതിൽ ബൊലേറോ ആറ്റിറ്റ്യൂഡ്

സെനോൺ, ഹാലോജൻ പ്രൊജക്ടർ ലാമ്പുകൾ എന്നിവ ഉപയോഗിച്ച് ഒരു ട്രൈ-ബീം സജ്ജീകരണം ഘടിപ്പിക്കുകയും ചെയ്തു. എസ്‌യുവിയുടെ ഫ്രണ്ട് ബമ്പറിന്റെ താഴത്തെ ഭാഗത്ത് രണ്ട് അധിക ഫോഗ് ലൈറ്റുകളും ഇടംപിടിച്ചിരിക്കുന്നത് കാണാം.

ആരെയും മോഹിപ്പിക്കുന്ന ലുക്ക്, മഹീന്ദ്ര കസ്റ്റമൈസേഷൻ സ്റ്റുഡിയോുടെ കരവിരുതിൽ ബൊലേറോ ആറ്റിറ്റ്യൂഡ്

മഹീന്ദ്ര ബൊലേറോ ആറ്റിറ്റ്യൂഡിന്റെ പിൻഭാഗത്ത് സ്‌പെയർ വീലിനുപകരം രണ്ട് ഫ്യുവൽ ക്യാനുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇത് ലോഡിംഗ് ഡെക്കിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നു. ബൊലേറോയുടെ സ്റ്റോക്ക് മോഡലിന്റെ ഫിക്സഡ്-റൂഫ് അഞ്ച്-ഡോർ ലേഔട്ടിന് പകരം ടു-ഡോർ ലേഔട്ടും പിക്ക്-അപ്പ് സ്റ്റൈൽ റിയർ ഡെക്കും ഉപയോഗിച്ചിരിക്കുന്നതും മാരക ലുക്കാണ് സമ്മാനിക്കുന്നത്.

MOST READ: റൂഫില്‍ ടെന്റുമായി മഹീന്ദ്ര ഥാര്‍; പ്രവര്‍ത്തനം വ്യക്തമാക്കി വീഡിയോ

ആരെയും മോഹിപ്പിക്കുന്ന ലുക്ക്, മഹീന്ദ്ര കസ്റ്റമൈസേഷൻ സ്റ്റുഡിയോുടെ കരവിരുതിൽ ബൊലേറോ ആറ്റിറ്റ്യൂഡ്

റിയർ ബമ്പർ പൂർണമായും ഗ്രേ നിറത്തിൽ പൂർത്തിയാക്കിയപ്പോൾ ഫോർ-പൈപ്പ്എക്‌സ്‌ഹോസ്റ്റ് സിസ്റ്റം ശരിക്കും മനോഹരമായി കാണപ്പെടുന്നു. ബൂട്ട് ഡോർ വശങ്ങളിലേക്ക് തുറക്കുന്ന രീതിയിലാണ് നൽകിയിരിക്കുന്നത്. 5-സ്‌പോക്ക് ക്രോം വീലുകളിൽ എക്‌സ്ട്രാ-വൈഡ് ടയറുകൾ നൽകിയപ്പോൾ ബൊലേറോ ആറ്റിറ്റ്യൂഡിന്റെ സൈഡ് പ്രൊഫൈൽ തികച്ചും മസ്ക്കുലറായി മാറി.

ആരെയും മോഹിപ്പിക്കുന്ന ലുക്ക്, മഹീന്ദ്ര കസ്റ്റമൈസേഷൻ സ്റ്റുഡിയോുടെ കരവിരുതിൽ ബൊലേറോ ആറ്റിറ്റ്യൂഡ്

വലതുവശത്തുള്ള സ്‌നോർക്കൽ ബൊലേറോ ആറ്റിറ്റ്യൂഡിന്റെ ഓഫ്-റോഡ് സാധ്യതകളെ കൂടുതൽ മെച്ചപ്പെടുത്തുന്നു. ഇന്റീരിയറിൽ ഡാഷ്‌ബോർഡിൽ കറുത്ത സ്റ്റിയറിംഗ് വീലും ഓറഞ്ച് ഇൻസേർട്ടുകളും ഉണ്ട്. സ്പീക്കർ ഔട്ട്‌ലൈനുകളും ഗിയർ നോബിലും പരിചിതമായ ഓറഞ്ച് നിറവും അവയിൽ കാണാം.

ആരെയും മോഹിപ്പിക്കുന്ന ലുക്ക്, മഹീന്ദ്ര കസ്റ്റമൈസേഷൻ സ്റ്റുഡിയോുടെ കരവിരുതിൽ ബൊലേറോ ആറ്റിറ്റ്യൂഡ്

ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ കറുത്ത ലെതർ സീറ്റുകളും ആറ്റിറ്റ്യൂഡ് ബ്രാൻഡിംഗും കൊണ്ട് പൂർത്തീകരിക്കുന്നു. രണ്ട് സ്വതന്ത്ര ആർംറെസ്റ്റുകളും ദൈനംദിന ഉപയോഗത്തിന് തികച്ചും പ്രായോഗികമാണ്. ഈ പരിഷ്‌ക്കരണങ്ങളുടെ വില അറിയാൻ 'മഹീന്ദ്ര കസ്റ്റമൈസേഷൻ സ്റ്റുഡിയോ'യുമായി ബന്ധപ്പെടാം.

Most Read Articles

Malayalam
English summary
Mahindra Customisation Studio Introduced New Bolero Attitude. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X