XUV300-യുടെ വില വര്‍ധനവിന് പിന്നാലെ ഫീച്ചറുകള്‍ നീക്കം ചെയ്ത് മഹീന്ദ്ര

പ്രതിമാസ വില്‍പ്പനയില്‍ മഹീന്ദ്രയ്ക്ക് മികച്ച വില്‍്പ്പന നല്‍കുന്ന മോഡലാണ് XUV300. ഈ മോഡലില്‍ നിന്ന് രണ്ട് സവിശേഷതകള്‍ മഹീന്ദ്ര നീക്കം ചെയ്തു. ഫീച്ചര്‍ പിന്‍വലിച്ചതിനൊപ്പം, വേരിയന്റുകളിലുടനീളം വിലയും കമ്പനി വര്‍ദ്ധിപ്പിച്ചു.

XUV300-യുടെ വില വര്‍ധനവിന് പിന്നാലെ ഫീച്ചറുകള്‍ നീക്കം ചെയ്ത് മഹീന്ദ്ര

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മധ്യ സീറ്റിനുള്ള ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റ് കമ്പനി നീക്കം ചെയ്തു. കൂടാതെ, കോംപാക്ട് എസ്‌യുവിയില്‍ വാഗ്ദാനം ചെയ്യുന്ന ഹീറ്റഡ് (ORVMs) റിയര്‍ വ്യൂ മിററുകളും നീക്കംചെയ്തു.

XUV300-യുടെ വില വര്‍ധനവിന് പിന്നാലെ ഫീച്ചറുകള്‍ നീക്കം ചെയ്ത് മഹീന്ദ്ര

കോംപാക്ട് എസ്‌യുവി വാങ്ങിയ ഉപഭോക്താക്കളും ഈ രണ്ട് സവിശേഷതകള്‍ കാണുന്നില്ലെന്ന് സ്ഥിരീകരിച്ചിച്ചി്ട്ടുണ്ട്. പിന്നിലെ ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റിന് പകരം XUV300-ല്‍ ലാപ്-പൊസിഷന്‍ സുരക്ഷാ ബെല്‍റ്റാണ് ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത്.

MOST READ: ആഢംബര കാറുകളോട് കിടപിടിക്കുന്ന അകത്തളവുമായി കിയ സോനെറ്റ്; വീഡിയോ

XUV300-യുടെ വില വര്‍ധനവിന് പിന്നാലെ ഫീച്ചറുകള്‍ നീക്കം ചെയ്ത് മഹീന്ദ്ര

ഇന്ത്യന്‍ വിപണിയില്‍ XUV300 കോംപാക്ട് എസ്‌യുവിയുടെ വിലയും മഹീന്ദ്ര ഉയര്‍ത്തി. മോഡലിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് കമ്പനി 1,000 മുതല്‍ 36,000 രൂപ വരെയാണ് വില വര്‍ധന നല്‍കിയിരിക്കുന്നത്.

Mahndra XUV300 Petrol Variant Prices
Variant New Price Old Price
W4 ₹7.96 Lakh ₹7.95 Lakh
W6 ₹9.70 Lakh ₹9.40 Lakh
W6 AMT ₹10.25 Lakh ₹9.95 Lakh
W8 ₹10.31 Lakh ₹10.00 Lakh
W8 (O) ₹11.47 Lakh ₹11.12 Lakh
W8 (O) AMT ₹12.13 Lakh ₹11.77 Lakh
XUV300-യുടെ വില വര്‍ധനവിന് പിന്നാലെ ഫീച്ചറുകള്‍ നീക്കം ചെയ്ത് മഹീന്ദ്ര

ഇതോടെ പെട്രോള്‍ മോഡലുകള്‍ ഇപ്പോള്‍ 7.96 ലക്ഷം മുതല്‍ 12.13 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഇന്ത്യന്‍ വിപണിയില്‍ ഓപ്ഷണല്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ അവതരിപ്പിക്കുന്ന ചുരുക്കം ചില എസ്‌യുവി ഓഫറുകളില്‍ ഒന്നാണ് മഹീന്ദ്ര XUV300.

MOST READ: ജനമനസ്സുകള്‍ കീഴടക്കി സ്വിഫ്റ്റിന്റെ ജൈത്രയാത്ര; വിപണിയില്‍ എത്തിയപ്പോള്‍ വില 3.87 ലക്ഷം രൂപ

XUV300-യുടെ വില വര്‍ധനവിന് പിന്നാലെ ഫീച്ചറുകള്‍ നീക്കം ചെയ്ത് മഹീന്ദ്ര

ഡീസല്‍ വേരിയന്റ് വില വര്‍ദ്ധന 27,000 മുതല്‍ 39,000 രൂപ വരെയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. വില വര്‍ദ്ധനവിന് ശേഷം ഡീസല്‍ വേരിയന്റുകള്‍ക്ക് ഇപ്പോള്‍ 8.70 ലക്ഷം മുതല്‍ 12.55 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

Mahndra XUV300 Diesel Variant Prices
Variant New Price Old Price
W4 ₹8.97 Lakh ₹8.70 Lakh
W6 ₹10.00 Lakh ₹10.31 Lakh
W6 AMT ₹10.95 Lakh ₹9.62 Lakh
W8 ₹11.50 Lakh ₹11.15 Lakh
W8 (O) ₹12.27 Lakh ₹11.90 Lakh
W8 (O) AMT ₹12.94 Lakh ₹12.55 Lakh

XUV300-യുടെ വില വര്‍ധനവിന് പിന്നാലെ ഫീച്ചറുകള്‍ നീക്കം ചെയ്ത് മഹീന്ദ്ര

1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് XUV300-യില്‍ വാഗ്ദാനം ചെയ്യുന്നത്. ഇത് പരമാവധി 109 bhp കരുത്തും 200 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ 117 bhp കരുത്തും 300 Nm torque ഉം സൃഷ്ടിക്കുന്നു.

MOST READ: പാടത്ത് ഇനി വിയർപ്പൊഴുക്കേണ്ട; ഇന്ത്യൻ വിപണിയിൽ ലഭ്യമായ എസി ക്യബിനുള്ള മികച്ച ട്രാക്ടറുകൾ

XUV300-യുടെ വില വര്‍ധനവിന് പിന്നാലെ ഫീച്ചറുകള്‍ നീക്കം ചെയ്ത് മഹീന്ദ്ര

രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് എഎംടി ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് വാഹനത്തിന് വില വര്‍ദ്ധനവ് ലഭിക്കുന്നത്.

XUV300-യുടെ വില വര്‍ധനവിന് പിന്നാലെ ഫീച്ചറുകള്‍ നീക്കം ചെയ്ത് മഹീന്ദ്ര

ശ്രേണിയില്‍ ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മാരുതി സുസുക്കി വിറ്റാര ബ്രെസ, കിയ സോനെറ്റ്, നിസാന്‍ മാഗ്‌നൈറ്റ് എന്നിവര്‍ക്ക് എതിരെയാണ് മത്സരിക്കുന്നത്.

MOST READ: വൻ ഡിമാന്റും ലോക്ക്ഡൗണും വിനയായി; സെൽറ്റോസ് സോനെറ്റ് എസ്‌യുവികൾക്കായി ഇനി കൂടുതൽ കാത്തിരിക്കണം

XUV300-യുടെ വില വര്‍ധനവിന് പിന്നാലെ ഫീച്ചറുകള്‍ നീക്കം ചെയ്ത് മഹീന്ദ്ര

XUV300-യുടെ പുതിയ സ്‌പോര്‍ട്‌സ് വേരിയന്റ് പുറത്തിറക്കാന്‍ മഹീന്ദ്ര ഒരുങ്ങുകയാണ്. 2020 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച വാഹനത്തിന്റെ പരീക്ഷണയോട്ടവും കമ്പനി ഇതിനോടകം തന്നെ സജീവമാക്കിയിട്ടുണ്ട്.

XUV300-യുടെ വില വര്‍ധനവിന് പിന്നാലെ ഫീച്ചറുകള്‍ നീക്കം ചെയ്ത് മഹീന്ദ്ര

ബ്രാന്‍ഡിന്റെ എംസ്റ്റാലിയന്‍ T-GDi ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ചാകും വാഹനം വാഗ്ദാനം ചെയ്യുക. അകത്തും പുറത്തും മറ്റ് ചില കോസ്‌മെറ്റിക് മാറ്റങ്ങളും ഇതില്‍ അവതരിപ്പിക്കും. നേരത്തെ വാഹനം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കൊവിഡ് സാഹചര്യം അരങ്ങേറ്റം വൈകിപ്പിച്ചുവെന്നും കമ്പനി അറിയിച്ചു.

SOURCE: TeamBHP

Most Read Articles

Malayalam
English summary
Mahindra Deleted Some Features In XUV300 And Hiked Price, Find Here All The Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X