ഏഴില്ല, ഇനി ആറ് എയർബാഗുകൾ മാത്രം; XUV300 എസ്‌യുവിയിൽ പരിഷ്ക്കാരവുമായി Mahindra

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ കോംപാക്‌ട് എസ്‌യുവി ശ്രേണിയിലെ മഹീന്ദ്രയുടെ വജ്രായുധമാണ് XUV300. വിപണിയിൽ ഏറ്റവും കൂടുതൽ സുരക്ഷയുള്ള സബ്-4 മീറ്റർ വാഹനമെന്ന ഖ്യാതിയാണ് മോഡലിനെ ഏറെ വേറിട്ടുനിർത്തിയിരുന്നത്.

ഏഴില്ല, ഇനി ആറ് എയർബാഗുകൾ മാത്രം; XUV300 എസ്‌യുവിയിൽ പരിഷ്ക്കാരവുമായി Mahindra

എന്നാൽ ഇക്കാര്യത്തിൽ അൽപം വിട്ടുവീഴ്ച്ചയുമായം രംഗത്തെത്തിയിരിക്കുകയാണ് മഹീന്ദ്ര. XUV300 എസ്‌യുവിയുടെ W8 (O) വേരിയന്റിൽ നിന്ന് ഏഴാമത്തെ എയർബാഗ് മഹീന്ദ്ര നിശബ്ദമായി ഇല്ലാതാക്കിയിരിക്കുകയാണ്. ഡ്രൈവർ കാൽമുട്ടിന് സംരക്ഷണം നൽകിയിരുന്ന ഈ സംവിധാനത്തെ ഒഴിവാക്കിയത് വിമർശനങ്ങൾക്ക് വഴിവെച്ചേക്കാം.

ഏഴില്ല, ഇനി ആറ് എയർബാഗുകൾ മാത്രം; XUV300 എസ്‌യുവിയിൽ പരിഷ്ക്കാരവുമായി Mahindra

സബ്-4 മീറ്റർ ക്രോസ്ഓവർ ഇനി മുതൽ ഏഴ് എയർബാഗുകൾക്ക് പകരം ഫ്രണ്ട്, സൈഡ്, കർട്ടൻ തുടങ്ങിയ ആറ് എയർബാഗുകൾ മാത്രമാകും വാഗ്‌ദാനം ചെയ്യുക. 2019-ൽ വാഹനം അവതരിപ്പിച്ചപ്പോൾ XUV300 5-സ്റ്റാർ NCAP ക്രാഷ് ടെസ്റ്റ് റേറ്റിംഗിന്റെ അകമ്പടിയോടെയാണ് വിൽപ്പനയ്ക്ക് എത്തിയത്.

ഏഴില്ല, ഇനി ആറ് എയർബാഗുകൾ മാത്രം; XUV300 എസ്‌യുവിയിൽ പരിഷ്ക്കാരവുമായി Mahindra

ഇബിഡിയുള്ള എബിഎസ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഇംപാക്‌ട് സെൻസിറ്റീവ് ഡോർ ലോക്കുകൾ, ഡിസ്ക് ബ്രേക്കുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും മഹീന്ദ്ര കാറിൽ സജ്ജീകരിച്ചിട്ടുണ്ട്. XUV300 എസ്‌യുവിയുടെ മുൻനിര വേരിയന്റിൽ 7 എയർബാഗുകൾ, എല്ലാ സീറ്റുകൾക്കും 3 പോയിന്റ് സീറ്റ് ബെൽറ്റുകൾ, മുൻ പാർക്കിംഗ് സെൻസറുകൾ, പിൻസീറ്റിനുള്ള സീറ്റ്ബെൽറ്റ് റിമൈൻഡറുകൾ എന്നിവയും ലഭിച്ചു.

ഏഴില്ല, ഇനി ആറ് എയർബാഗുകൾ മാത്രം; XUV300 എസ്‌യുവിയിൽ പരിഷ്ക്കാരവുമായി Mahindra

കോംപാക്‌ട് എസ്‌യുവിയിലേക്ക് ടിപിഎംഎസ്, ടയർ പൊസിഷൻ ഡിസ്പ്ലേ, റിവേഴ്സിംഗ് ക്യാമറ എന്നിവയും കൂട്ടിച്ചേർത്തതോടെ സുരക്ഷ സജ്ജീകരണങ്ങൾ ഒരുക്കുന്ന ബജറ്റ് വാഹനങ്ങളുടെ മുൻനിരയിലേക്കാണ് XUV300 നീങ്ങിയത്. കൂടാതെ W8, W8 (O) വകഭേദങ്ങൾ മുൻഡോറുകളിൽ ഡോർ അജാർ ലാമ്പുകളുമായി വന്നു. എന്നാൽ ഈ മാസം ആദ്യം ഇവ നീക്കം ചെയ്‌തതായും കമ്പനി അറിയിച്ചിരുന്നു.

ഏഴില്ല, ഇനി ആറ് എയർബാഗുകൾ മാത്രം; XUV300 എസ്‌യുവിയിൽ പരിഷ്ക്കാരവുമായി Mahindra

W4, W6, W8, W8 (O) വേരിയന്റുകളിലാണ് മഹീന്ദ്ര XUV300 വിപണിയിൽ എത്തുന്നത്. 109 bhp കരുത്തിൽ 200 Nm toruque വികസിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനും 115 bhp പവറും 300 Nm torque ഉം നൽകുന്ന 1.5 ലിറ്റർ ഡീസൽ യൂണിറ്റും എസ്‌യുവിയുടെ എഞ്ചിൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവൽ, ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനുകൾ (എഎംടി) എന്നിവയുമായാണ് വരുന്നത്.

ഏഴില്ല, ഇനി ആറ് എയർബാഗുകൾ മാത്രം; XUV300 എസ്‌യുവിയിൽ പരിഷ്ക്കാരവുമായി Mahindra

സാങ്‌യോങ് ടിവോലിയുടെ പുനർനിർമിത പതിപ്പാണെങ്കിലും ഇന്ത്യയിൽ സ്വന്തമായൊരു വ്യക്തിത്വം നേടാടിയെടുക്കാനും XUV300 എസ്‌യുവിക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്. സബ്-4 മീറ്റർ കോംപാക്‌ട് മോഡലിലേക്ക് പുതിയൊരു എഞ്ചിൻ ഓപ്ഷൻ കൂടി അവതരിപ്പിക്കാനുള്ള തയാറെടുപ്പുകളും മഹീന്ദ്ര ആരംഭിച്ചിട്ടുണ്ട്.

ഏഴില്ല, ഇനി ആറ് എയർബാഗുകൾ മാത്രം; XUV300 എസ്‌യുവിയിൽ പരിഷ്ക്കാരവുമായി Mahindra

കഴിഞ്ഞ വർഷം നടന്ന ഓട്ടോ എക്സ്പോയിൽ പരിചയപ്പെടുത്തിയ കരുത്തൻ 1.2 ലിറ്റര്‍ ത്രി സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ GDI എഞ്ചിനാകും XUV300 യിലേക്ക് പരിചയപ്പെടുത്തുക. ഈ പുതിയ യൂണിറ്റ് പരമാവധി 130 bhp കരുത്തിൽ 230 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

ഏഴില്ല, ഇനി ആറ് എയർബാഗുകൾ മാത്രം; XUV300 എസ്‌യുവിയിൽ പരിഷ്ക്കാരവുമായി Mahindra

വരാനിരിക്കുന്ന എഞ്ചിൻ തുടക്കത്തിൽ ഒരു ആറു സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കും. എന്നാൽ പിന്നീട് ഒരു AMT ഓപ്ഷൻ കൂടി ഓട്ടോമാറ്റിക് പ്രേമികൾക്കായി വാഗ്ദാനം ചെയ്യുമെന്നാണ് സൂചന. നേരത്തെ XUV300 സ്പോർട്‌സ് എന്നൊരു പുത്തൻ വേരിയന്റിലേക്ക് ഈ എഞ്ചിൻ അവതരിപ്പിക്കാനായിരുന്നു കമ്പനിയുടെ പദ്ധതി.

ഏഴില്ല, ഇനി ആറ് എയർബാഗുകൾ മാത്രം; XUV300 എസ്‌യുവിയിൽ പരിഷ്ക്കാരവുമായി Mahindra

എന്നിരുന്നാലും ഇത് ഉപേക്ഷിച്ച മഹീന്ദ്ര ഇനി വാഹനത്തിലേക്ക് ഈ എഞ്ചിൻ സ്റ്റാൻഡേർഡായി നൽകാനാണ് ഒരുങ്ങുന്നത്. അധികം വൈകാതെ തന്നെ പുതിയ എഞ്ചിനുമായി XUV300 വിപണിയിൽ എത്തിയേക്കാം. അതായത് ഉത്സവ സീസണിന് മുമ്പായി. ഫോർഡ് ഇക്കോസ്പോർട്ട് കളമൊഴിഞ്ഞ സാഹചര്യത്തിൽ മികച്ച നിർമാണ നിലവാരവും മികച്ച ഫീച്ചേഴ്‌സുമുള്ള വാഹനം തേടുന്നവരെ ആകർഷിക്കാനാണ് ഈ പുതിയ നീക്കം.

ഏഴില്ല, ഇനി ആറ് എയർബാഗുകൾ മാത്രം; XUV300 എസ്‌യുവിയിൽ പരിഷ്ക്കാരവുമായി Mahindra

ഓട്ടോമാറ്റിക്, മാനുവല്‍ ഗിയർബോക്‌സ് ഓപ്ഷനുകള്‍ക്കൊപ്പം പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്ന ചുരുക്കം കോംപാക്‌ട് എസ്‌യുവികളില്‍ ഒന്നാണ് XUV300 എന്ന കാര്യവും ഈ വിടവ് നികത്താൻ പര്യാപ്‌തമാണ്. വലിപ്പത്തിന്റെ കാര്യത്തിൽ 3995 മില്ലീമീറ്റർ നീളം, 1821 മില്ലീമീറ്റർ വീതി, 1627 മില്ലീമീറ്റർ ഉയരം, 2600 മില്ലീമീറ്റർ വീൽബേസ്, 180 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് മഹീന്ദ്രയുടെ കോംപാക്‌ട് എസ്‌യുവിക്കുള്ളത്.

ഏഴില്ല, ഇനി ആറ് എയർബാഗുകൾ മാത്രം; XUV300 എസ്‌യുവിയിൽ പരിഷ്ക്കാരവുമായി Mahindra

നമ്മുടെ ആഭ്യന്തര വിപണിയില്‍ ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോണ്‍, കിയ സോനെറ്റ്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, മാരുതി സുസുക്കി വിറ്റാര ബ്രെസ, ടൊയോട്ട അർബൻ ക്രൂയിസർ തുടങ്ങിയ മോഡലുകളാണ് സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിൽ മഹീന്ദ്ര XUV300 പതിപ്പിന്റെ എതിരാളികൾ. നിലവിൽ 7.96 ലക്ഷം രൂപ മുതൽ 12.64 ലക്ഷം രൂപ വരെയാണ് ഈ എസ്‌യുവിയുടെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra deleted the driver knee protection airbag from the xuv300 w8 o variant
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X