Just In
- 7 hrs ago
എട്ട് ലക്ഷം രൂപയ്ക്കുള്ളിൽ ഇന്ത്യൻ വിപണിയിലേക്ക് വരാനിരിക്കുന്ന ചെറു എസ്യുവികൾ
- 8 hrs ago
മുൻഗാമിയേക്കാൾ മെച്ചം; ബിഎംഡബ്ല്യു X1 ഫെയ്സ്ലിഫ്റ്റ് റോഡ് ടെസ്റ്റ് റിവ്യൂ
- 9 hrs ago
എത്രയും വേഗം ഇന്ത്യയില്‍ ഉത്പാദനം ആരംഭിക്കാന്‍ ടെസ്ലയേട് ആവശ്യപ്പെട്ട് നിതിന്‍ ഗഡ്കരി
- 10 hrs ago
ഏപ്രിൽ മാസത്തിലും മികച്ച ഓഫറും ആനുകൂല്യവും പ്രഖ്യാപിച്ച് ടൊയോട്ട
Don't Miss
- Movies
മണിക്കുട്ടന് ഭയങ്കര പേടിയാണ്, അവന് എങ്ങനെയെങ്കിലും ഇവിടെ നില്‍ക്കണം, തുറന്നുപറഞ്ഞ് കിടിലം ഫിറോസ്
- News
'നീ അതും അതിനപ്പുറവും ചെയ്യും';സുഹൈലിന് മറുപടിയുമായി മൻസൂറിന്റെ സഹോദരൻ
- Sports
IPL 2021: താരലേലത്തില്‍ ഇല്ല, വാങ്ങണമെങ്കില്‍ കൈ പൊള്ളും, ഈ സീസണില്‍ പ്രതിഫലത്തില്‍ ടോപ് ഇവര്‍
- Finance
ആഭ്യന്തര യാത്രകൾക്ക് പ്രത്യേക ഓഫർ: തിയ്യതിയും സമയവും മാറ്റാൻ ചാർജ് ഈടാക്കില്ല, ഓഫർ 17 മുതൽ
- Travel
വേനലില്‍ പോകുവാന്‍ ആസാം... ഗുവാഹത്തി മുതല്‍ ദിബ്രുഗഡ് വരെ
- Lifestyle
മാംസാഹാരം കൂടുതലാണോ; ആയുസ്സിന് ദോഷമെന്ന് ഉറപ്പ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒറ്റ ചാർജിൽ 375 കിലോമീറ്റർ ശ്രേണി; മഹീന്ദ്ര eXUV300 ഇലക്ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
ഇന്ത്യയിലെ ഇലക്ട്രിക് കാർ ശ്രേണിയിലേക്ക് കൂടുതൽ അതിഥികൾ എത്തുകയാണ്. ഉയർന്ന പെട്രോൾ, ഡീസൽ വിലയും കുറഞ്ഞ പരിപാലന ചെലവുമാണ് ഇപ്പോൾ ഇവി സെഗ്മെന്റിലേക്ക് ഏവരുടേയും ശ്രദ്ധയെത്താൻ കാരണം.

നിലവിൽ ടാറ്റ നെക്സോണിന്റെ ആധിപത്യമുള്ള വിഭാഗത്തിലേക്ക് മഹീന്ദ്രയും ഉടൻ പ്രവേശിക്കും. 2020 ഓട്ടോ എക്സ്പോയിൽ പരിചയപ്പെടുത്തിയ eXUV300 മോഡലുമായാണ് മഹീന്ദ്ര പരീക്ഷണത്തിനിറങ്ങുന്നത്.

പുതിയ eXUV300 ഈ വർഷം അവസാനമോ അടുത്ത വർഷം തുടക്കത്തിലോ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ടാറ്റ നെക്സോൺ ഇലക്ട്രിക്കിനെതിരെയാണ് ഇത് സ്ഥാനംപിടിക്കുക.
MOST READ: ഇലക്ട്രിക് സ്കൂട്ടര്‍ പ്ലാന്റിന്റെ നിര്‍മാണം വേഗത്തിലാക്കി ഓല; ഉത്പാദനം 2021 ഓടെ

അവതരണത്തിന് മുന്നോടിയായി XUV300 ഇലക്ട്രിക്കിനെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങൾ പുറത്തുവന്നിരിക്കുകയാണ്. സിംഗിൾ ചാർജിൽ മഹീന്ദ്രയുടെ ഈ ഇലക്ട്രിക് കോംപാക്ട് എസ്യുവി 375 കിലോമീറ്റർ ശ്രേണി വാഗ്ദാനം ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്.

രണ്ട് വേരിയന്റുകളിലാണ് eXUV300 വിൽപ്പനയ്ക്ക് എത്തുക. അതിലെ സ്റ്റാൻഡേർഡ് പതിപ്പ് ഏകദേശം 200 കിലോമീറ്റർ ശ്രേണിയാണ് ഉറപ്പുവരുത്തുന്നത്. മറുവശത്ത് ലോംഗ് റേഞ്ച് വേരിയന്റിന് 375 കിലോമീറ്റർ ശ്രേണിയാകും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്.
MOST READ: പൂര്‍ണ ചാര്‍ജില്‍ 200 കിലോമീറ്റര്‍ ശ്രേണി; സ്ട്രോം R3 ഇലക്ട്രിക് അവതരണത്തിനൊരുങ്ങുന്നു

ഇത് നേരിട്ടുള്ള എതിരാളിയായ നെക്സോൺ ഇവിയേക്കാൾ മികച്ചതാണ്. ഒരൊറ്റ ചാർജിൽ 312 കിലോമീറ്റർ സർട്ടിഫൈഡ് ശ്രേണിയാണ് ടാറ്റ മോഡലിൽ വാഗ്ദാനം ചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഇതിനേക്കാൾ കേമനായിരിക്കും മഹീന്ദ്ര eXUV300 എന്ന് ചുരുക്കം.

ഔദ്യോഗിക കണക്കുകൾക്കായി മഹീന്ദ്ര eXUV300 ഇതുവരെ ARAI പരീക്ഷിച്ചിട്ടില്ല. എന്നിരുന്നാലും മഹീന്ദ്ര ഇലക്ട്രിക്കിന് അതിന്റെ സംഖ്യകളിൽ ആത്മവിശ്വാസമുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. MESMA 350 എന്ന ഹീന്ദ്ര ഇലക്ട്രിക് സ്കേലബിൾ, മോഡുലാർ ആർക്കിടെക്ചറിലാണ് ഇവി നിർമിച്ചിരിക്കുന്നത്.
MOST READ: ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായിഫ്ലിപ്പ്കാർട്ട്

കമ്പനി സ്വന്തമായി വികസിപ്പിച്ച 350 വോൾട്ട് ഇലക്ട്രിക് എഞ്ചിൻ 60 കിലോവാട്ട് മുതൽ 280 കിലോവാട്ട് ഔട്ട്പുട്ട്, ഡ്യുവൽ മോട്ടോർ സജ്ജീകരണങ്ങൾ, 80 കിലോവാട്ട് വരെ ശേഷിയുള്ള ബാറ്ററികൾ എന്നിവയ്ക്കുള്ള വിവിധതരം ഇലക്ട്രിക് മോട്ടോറുകളെ പിന്തുണയ്ക്കുന്നു.

ഇലക്ട്രിക് കാറിന്റെ പെർഫോമൻസ് ഓറിയന്റഡ് വേരിയന്റും മഹീന്ദ്രയ്ക്ക് ഭാവിയിൽ അവതരിപ്പിക്കാനാകും. പുതിയ മഹീന്ദ്ര eXUV300 മൊത്തത്തിലുള്ള പ്രൊഫൈൽ അതിന്റെ പെട്രോൾ,ഡീസൽ ഓഫറായ സ്റ്റാൻഡേർഡ് XUV300 എസ്യുവിയുമായി പങ്കിടും.

എന്നിരുന്നാലും, പുതിയ ക്ലോസ്ഡ്-ഓഫ് ഗ്രിൽ, നീല ഗ്രാഫിക്സ് ഉള്ള പ്രത്യേക എൽഇഡി ഹെഡ്ലൈറ്റുകൾ, പുതിയ ബമ്പറുകൾ തുടങ്ങിയവക്ക് കാര്യമായ മാറ്റങ്ങൾ ലഭിക്കും. ഇന്റീരിയറിൽ പുതിയ വലിയ പോപ്പ്- ഔട്ട് സ്റ്റൈൽ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ സീറ്റ് അപ്ഹോൾസ്റ്ററി, വയർലെസ് ചാർജർ, പുതിയ സ്റ്റിയറിംഗ് വീൽ തുടങ്ങിയവയും ഇടംപിടിക്കും.

യൂറോപ്പ് ഉൾപ്പടെയുള്ള മറ്റ് ആഗോള വിപണികളിലേക്ക് ഇറക്കുമതി ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ നിർമിത ഇലക്ട്രിക് എസ്യുവി കൂടിയാണിത്. ഇന്ത്യയിൽ 15 മുതൽ 18 ലക്ഷം രൂപ വരെയാണ് eXUV300 ഇവിക്ക് പ്രതീക്ഷിക്കുന്ന വില.