ഇലക്‌ട്രിക് വാഹനങ്ങൾക്കായി റിലയൻസുമായി കൈകോർത്ത് മഹീന്ദ്ര

ഇലക്ട്രിക് വാഹന വ്യവസായത്തിനായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും ബിപി പിഎൽസിയുടെയും സംയുക്ത സംരംഭമായ ജിയോ-ബിപിയുമായുമായി പങ്കാളിത്തം പ്രഖ്യാപിച്ച് മഹീന്ദ്ര ഗ്രൂപ്പ്.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി റിലയൻസുമായി കൈകോർത്ത് മഹീന്ദ്ര

ഇവി ഉൽപ്പന്ന നിർമാണവും സേവനങ്ങളും പര്യവേക്ഷണം ചെയ്യുന്നതിനായാണ് മഹീന്ദ്രയും ജിയോ-ബിപിയും ചേർന്നുള്ള കൂട്ടുകെട്ടിന്റെ ലക്ഷ്യം. രണ്ട് ഗ്രൂപ്പുകളും ഒപ്പുവച്ച നോൺ-ബൈൻഡിംഗ് ധാരണാപത്രത്തിന് കീഴിൽ ഉയർന്ന പ്രവർത്തനക്ഷമതയും സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളും ഉപയോഗിച്ച് ഇന്ത്യയിൽ ഇവി വ്യവസായത്തെ ത്വരിതപ്പെടുത്തുകയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് മഹീന്ദ്ര പറഞ്ഞു.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി റിലയൻസുമായി കൈകോർത്ത് മഹീന്ദ്ര

യുകെ ആസ്ഥാനമായ ബിപിയും റിലയന്‍സ് ഇന്‍ഡസ്ട്രീസും ചേര്‍ന്ന് ആരംഭിച്ച സംയുക്ത സംരംഭമാണ് ജിയോ-ബിപി. മഹീന്ദ്രയുടെ ഇലക്ട്രിക് കാറുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വാഹനങ്ങളും ജിയോ- ബിപിയുടെ ചാര്‍ജിങ് സേവനങ്ങള്‍ ഇനി മുതൽ ഉപയോഗപ്പെടുത്തും.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി റിലയൻസുമായി കൈകോർത്ത് മഹീന്ദ്ര

അതായത് ഇലക്ട്രിക് ത്രീ, ഫോർ വീലറുകൾ, ക്വാഡ്രിസൈക്കിളുകൾ, ഇലക്ട്രിക് ചെറുകിട വാണിജ്യ വാഹനങ്ങൾ എന്നിവയുൾപ്പെടെ മഹീന്ദ്ര ഇലക്ട്രിക് വാഹനങ്ങൾക്കായി ജിയോ-ബിപിയുടെ ഇവി ചാർജിംഗ് സേവനങ്ങൾ വാഗ്‌ദാനം ചെയ്യുമെന്ന് സാരം. ഇതിൽ മഹീന്ദ്ര ഗ്രൂപ്പിന്റെ ക്യാപ്റ്റീവ് ഫ്ലീറ്റുകളും ലാസ്റ്റ് മൈൽ മൊബിലിറ്റി വാഹനങ്ങളും ഉൾപ്പെടുമെന്നതും ശ്രദ്ധേയമാണ്.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി റിലയൻസുമായി കൈകോർത്ത് മഹീന്ദ്ര

ഇലക്‌ട്രിക് ചാര്‍ജിംഗ് സൗകര്യങ്ങള്‍ ഉള്‍പ്പടെയുള്ള ജിയോ-ബിപിയുടെ ആദ്യ സ്റ്റേഷന്‍ മഹാരാഷ്ട്രയില്‍ അടുത്തിയെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഭാവിയില്‍ റിലയന്‍സിന് കീഴിലുള്ള പെട്രോള്‍ പമ്പുകളെ ജിയോ-ബിപിക്ക് കീഴിലാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി റിലയൻസുമായി കൈകോർത്ത് മഹീന്ദ്ര

റിലയൻസുമായുള്ള ഈ കൂട്ടുകെട്ടിലൂടെ ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ വലിയൊരു പങ്ക് മഹീന്ദ്ര ലക്ഷ്യമിടുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വാഗ്ദാനം ചെയ്തതുപോലെ അടുത്ത കുറച്ച് വർഷത്തിനുള്ളിൽ തങ്ങളുടെ കാറുകളുടെ ബാറ്ററി ഇലക്ട്രിക് വേരിയന്റുകളുടെ വിപുലമായ ശ്രേണി അവതരിപ്പിക്കാനുള്ള ആശയം മഹീന്ദ്ര തയാറാക്കുന്നുണ്ട്.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി റിലയൻസുമായി കൈകോർത്ത് മഹീന്ദ്ര

ഇലക്ട്രിക് വാഹനങ്ങളുടെ പ്രവർത്തനരഹിതമായ സമയം ഗണ്യമായി കുറയ്ക്കാനും സഹായിക്കുന്ന ബാറ്ററി-ആസ്-എ-സർവീസ് (BaaS) വാഗ്‌ദാനം ചെയ്തുകൊണ്ട് ഒരു പുതിയ വ്യാവസായിക മോഡൽ പര്യവേക്ഷണം ചെയ്യാനും കമ്പനി പ്രവർത്തിക്കുകയാണ്. ചുരുക്കി പറഞ്ഞാൽ ഇവികൾക്കായി ഒരു ബാറ്ററി സ്വാപ്പിംഗ് സേവനം അവതരിപ്പിക്കാനുള്ള മൊബിലിറ്റി-ആസ്-എ-സർവീസ് (MaaS) ആശയവും മഹീന്ദ്രയുടെ പരിഗണനയിലുണ്ടെന്ന് ചുരുക്കം.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി റിലയൻസുമായി കൈകോർത്ത് മഹീന്ദ്ര

ചാര്‍ജ് തീര്‍ന്ന ബാറ്ററികള്‍ക്ക് പകരം ചാര്‍ജുള്ള ബാറ്ററികള്‍ ചെറിയ തുക നല്‍കി ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന രീതിയാണ് ബാറ്ററി സ്വാപ്പിംഗ്. നിലവിൽ ഉപഭോക്താക്കളിൽ നിന്ന് ഇലക്‌ട്രിക് മോഡലുകളിക്ക് ചേക്കേറാനുള്ള താൽപ്പര്യം വർധിക്കുന്നുണ്ടെങ്കിലും, ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയുടെ മൊത്തം വാഹന വിൽപ്പനയുടെ ഒരു ഭാഗം മാത്രമാണ്.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി റിലയൻസുമായി കൈകോർത്ത് മഹീന്ദ്ര

ബാറ്ററിയുടെ ഉയർന്ന വിലയും രാജ്യത്ത് ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് ഇതിനുള്ള പ്രധാന കാരണം. BaaS ഉം MaaS ഉം അവതരിപ്പിക്കുന്നത് ആശങ്കകൾ പരിഹരിച്ചേക്കാം. ഈ വർഷം ഒക്ടോബറിൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനും ബാറ്ററി മാറ്റുന്നതിനുമുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്തതായി ജിയോ-ബിപി അറിയിച്ചിരുന്നു.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി റിലയൻസുമായി കൈകോർത്ത് മഹീന്ദ്ര

അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 5,500 ചാർജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കാനാണ് ജിയോ-ബിപി ലക്ഷ്യമിടുന്നത്. പരമ്പരാഗത വാഹനങ്ങൾ കൂടാതെ മഹീന്ദ്ര തങ്ങളുടെ ഇലക്‌ട്രിക് വാഹന വ്യവസായം ശക്തിപ്പെടുത്താനും ശ്രമിക്കുന്നുണ്ട്.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി റിലയൻസുമായി കൈകോർത്ത് മഹീന്ദ്ര

2027-ഓടെ ഇന്ത്യയിലെ മൊത്തം വിൽപ്പനയുടെ 20 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്നാണ് ഇന്ത്യൻ വാഹന നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്. ജിയോ-ബിപിയുമായുള്ള ബ്രാൻഡിന്റെ പുതിയ പങ്കാളിത്തം ആ തന്ത്രത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കാം. 2027 ഓടെ മഹീന്ദ്രയ്ക്ക് 13 പുതിയ മോഡലുകൾ വാഹങ്ങളാകും ഇന്ത്യയിൽ ഉണ്ടാവുക.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി റിലയൻസുമായി കൈകോർത്ത് മഹീന്ദ്ര

അതിൽ എട്ടെണ്ണം ഇലക്ട്രിക് ആയിരിക്കുമെന്നാണ് കമ്പനി ഉറപ്പു നൽകിയിരിക്കുന്നത്. KUV100, XUV700 എന്നിവയുടെ ഇലക്ട്രിക് പതിപ്പുകളും XUV400 എന്ന പുതിയ മോഡലും ഇതിൽ ഉൾപ്പെടും. 2020 ഓട്ടോ എക്‌സ്‌പോയിൽ ബ്രാൻഡ് eKUV100, XUV300 എന്നിവയുടെ പ്രൊഡക്ഷൻ മോഡലുകളെയും പ്രദർശിപ്പിച്ചിരുന്നു.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി റിലയൻസുമായി കൈകോർത്ത് മഹീന്ദ്ര

ഇതിൽ രാജ്യത്ത് ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്‌യുവിയെന്ന വിശേഷണത്തോടെ eKUV100 അടുത്ത വർഷം ആദ്യം എത്താൻ സാധ്യതയുണ്ടെങ്കിലും eXUV300 വരുന്ന വർഷം അവസാനമോ 2023 ആദ്യമോ പുറത്തിറങ്ങനാണ് സാധ്യതകൾ.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി റിലയൻസുമായി കൈകോർത്ത് മഹീന്ദ്ര

കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് eKUV100 മൈക്രോ എസ്‌യുവിയുടെ എക്‌സ്ഷോറൂം വില ഏകദേശം 9.00 ലക്ഷം രൂപയിൽ താഴെയായിരിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. 40kW ഇലക്ട്രിക് മോട്ടോറും 15.9kWh ലിഥിയം-അയൺ ബാറ്ററിയുമായിരിക്കും വാഹനത്തിന് തുടിപ്പേകുക. ഇത് 53 bhp കരുത്തിൽ 120 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി റിലയൻസുമായി കൈകോർത്ത് മഹീന്ദ്ര

ഒറ്റ ചാർജിൽ ഏകദേശം 150 കിലോമീറ്ററോളം സഞ്ചരിക്കാൻ വാഹനം പ്രാപ്‌തമായിരിക്കുമെന്നാണ് ആദ്യ സൂചനകൾ. സാധാരണ പവർ സോക്കറ്റ് ചാർജിംഗും ഫാസ്റ്റ് ചാർജിംഗും eKUV100 മൈക്രോ ഇവി പിന്തുണയ്ക്കും. വാഹനത്തിന്റെ ബാറ്ററി പാക്ക് ഫാസ്റ്റ് ചാർജർ വഴി വെറും 55 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാവുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി റിലയൻസുമായി കൈകോർത്ത് മഹീന്ദ്ര

ഇതിനു ശേഷം XUV300 കോംപാക്‌ട് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് XUV400 എന്ന പേരിലും നിരത്തിലെത്തും. കഴിഞ്ഞ ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന eXUV300 ആണ് XUV400 എന്ന പേരിൽ അറിയപ്പെടുക.

Most Read Articles

Malayalam
English summary
Mahindra group announced association with jio bp for electric vehicles
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X