ഗുരുവായൂരപ്പന് കാണിക്കയായി ഥാറിന്റെ ലിമിറ്റഡ് എഡിഷന്‍ സമ്മാനിച്ച് മഹീന്ദ്ര

മഹീന്ദ്ര ഥാര്‍ അതിന്റെ ഏറ്റവും പുതിയ രൂപത്തില്‍ ഒരു വര്‍ഷം മുമ്പാണ് ഔദ്യോഗികമായി പുറത്തിറക്കിയത്. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഗുരുവായൂരപ്പന് കാണിക്കയായി ഥാറിന്റെ ലിമിറ്റഡ് എഡിഷന്‍ സമ്മാനിച്ച് മഹീന്ദ്ര

നാളിതുവരെ 75,000-ല്‍ അധികം ബുക്കിംഗുകള്‍ വാഹനത്തിന് ലഭിച്ചതായും കമ്പനി അറിയിച്ചിട്ടുണ്ട്. പെട്രോള്‍ എഞ്ചിന്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, പുറത്ത് പുതിയ സ്‌റ്റൈലിംഗ് അപ്ഡേറ്റുകള്‍, കൂടുതല്‍ കണക്റ്റുചെയ്തതും ഉയര്‍ന്ന മാര്‍ക്കറ്റ് ക്യാബിനും ഉള്‍പ്പെടുന്ന നിരവധി നിര്‍ണായക അപ്ഡേറ്റുകള്‍ മഹീന്ദ്രയില്‍ നിന്നുള്ള ഥാറിന് ലഭിച്ചിട്ടുണ്ട്.

ഗുരുവായൂരപ്പന് കാണിക്കയായി ഥാറിന്റെ ലിമിറ്റഡ് എഡിഷന്‍ സമ്മാനിച്ച് മഹീന്ദ്ര

ഇന്ത്യന്‍ നിരത്തുകളില്‍ സൂപ്പര്‍ ഹിറ്റായ ലൈഫ് സ്‌റ്റൈല്‍ എസ്‌യുവി ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. സംഭവം എന്താണെന്നല്ലേ, വിപണിയില്‍ തരംഗമായി മാറിയ ഥാര്‍ എസ്‌യുവിയുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് ഗുരുവായൂരപ്പന് കാണിക്കായി മഹീന്ദ്ര സമര്‍പ്പിച്ചിരിക്കുകയാണ്.

ഗുരുവായൂരപ്പന് കാണിക്കയായി ഥാറിന്റെ ലിമിറ്റഡ് എഡിഷന്‍ സമ്മാനിച്ച് മഹീന്ദ്ര

ഇത് സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. റെഡ് നിറത്തിലുള്ള ഥാറാണ് കൈമാറിയിരിക്കുന്നതെന്ന് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കും. വാഹനത്തിന്റെ ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനാണ് ഗുരുവായൂര്‍ നടയ്ക്കല്‍ കാണിക്കയായി സമര്‍പ്പിച്ചിട്ടുള്ളത്.

ഗുരുവായൂരപ്പന് കാണിക്കയായി ഥാറിന്റെ ലിമിറ്റഡ് എഡിഷന്‍ സമ്മാനിച്ച് മഹീന്ദ്ര

ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഗ്ലോബല്‍ പ്രോഡക്ട് ഡെവലപ്പ്‌മെന്റ് വിഭാഗം മേധാവി ആര്‍.വേലുസ്വാമി, ദേവസ്വം ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസിന് വാഹനത്തിന്റെ താക്കോല്‍ കൈമാറുകയും ചെയ്തു.

ഗുരുവായൂരപ്പന് കാണിക്കയായി ഥാറിന്റെ ലിമിറ്റഡ് എഡിഷന്‍ സമ്മാനിച്ച് മഹീന്ദ്ര

ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി വിനയന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് വൈസ് ചെയര്‍മാന്‍ ജോസ് സാംസണ്‍ തുടങ്ങിയവരും ക്ഷേത്രം പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. വിപണിയില്‍ ബ്രാന്‍ഡിനായി മികച്ച വില്‍പ്പന നേടികൊടുക്കുന്ന മോഡല്‍ കൂടിയാണ് ഇന്ന് ഥാര്‍.

ഗുരുവായൂരപ്പന് കാണിക്കയായി ഥാറിന്റെ ലിമിറ്റഡ് എഡിഷന്‍ സമ്മാനിച്ച് മഹീന്ദ്ര

പഴയതില്‍ നിന്ന് വ്യത്യസ്തമായി, പുതുമകളോടെ എത്തി മോഡലിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതോടൊപ്പം തന്നെ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയതോടെ ഏറ്റവും സുരക്ഷിതമായ ഓഫ് റോഡ് വാഹനമെന്ന ഖ്യാതിയും ഥാറിനെ തേടി എത്തുകയും ചെയ്തു.

ഗുരുവായൂരപ്പന് കാണിക്കയായി ഥാറിന്റെ ലിമിറ്റഡ് എഡിഷന്‍ സമ്മാനിച്ച് മഹീന്ദ്ര

AX, LX എന്നീ രണ്ട് വേരിയന്റുകളിലാണ് ഥാര്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് എന്നീ റൂഫുകളുമായി എത്തിയിട്ടുള്ള ഥാറിന് 12.10 ലക്ഷം രൂപ മുതല്‍ 14.15 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില.

ഗുരുവായൂരപ്പന് കാണിക്കയായി ഥാറിന്റെ ലിമിറ്റഡ് എഡിഷന്‍ സമ്മാനിച്ച് മഹീന്ദ്ര

ആവശ്യക്കാര്‍ കൂടിയതുകൊണ്ട് തന്നെ വാഹനത്തിന്റെ ചില വേരിയന്റുകളും കാത്തിരിപ്പ് കാലയളവ് മാസങ്ങളോളമാണ്. എല്ലാ ബുക്കിംഗുകളിലും 50 ശതമാനം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള വേരിയന്റുകള്‍ക്ക് വേണ്ടിയാണ്, അതേസമയം ഗണ്യമായ 25 ശതമാനം ബുക്കിംഗുകള്‍ പെട്രോള്‍ മോഡലിനാണ്. ഈ ഘടകങ്ങളെല്ലാം രണ്ടാം തലമുറ ഥാറിനെ രാജ്യത്തെ ഏറ്റവും വലിയ വില്‍പ്പനയുള്ള 4WD ആയി ഉയര്‍ത്താന്‍ സഹായിച്ചുവെന്നും കമ്പനി പറയുന്നു.

ഗുരുവായൂരപ്പന് കാണിക്കയായി ഥാറിന്റെ ലിമിറ്റഡ് എഡിഷന്‍ സമ്മാനിച്ച് മഹീന്ദ്ര

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളുടെ കരുത്തിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലുമാണ് ഥാര്‍ എത്തുന്നത്. ഇതില്‍ പുതിയ 2.0-ലിറ്റര്‍ mStallion 150 പെട്രോള്‍ എഞ്ചിനും വിശ്വസനീയമായ 2.2-ലിറ്റര്‍ mHawk ഡീസല്‍ യൂണിറ്റും ഉള്‍പ്പെടുന്നു.

ഗുരുവായൂരപ്പന് കാണിക്കയായി ഥാറിന്റെ ലിമിറ്റഡ് എഡിഷന്‍ സമ്മാനിച്ച് മഹീന്ദ്ര

പെട്രോള്‍ എഞ്ചിന്‍ 150 bhp കരുത്തും 300 Nm ടോര്‍ക്കും നല്‍കുന്നു. ഡീസല്‍ യൂണിറ്റ് 130 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിന് പുറമെ, പുതിയ ഥാറില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നുണ്ട്.

ഗുരുവായൂരപ്പന് കാണിക്കയായി ഥാറിന്റെ ലിമിറ്റഡ് എഡിഷന്‍ സമ്മാനിച്ച് മഹീന്ദ്ര

സോഫ്റ്റ്-ടോപ്പ്, ഹാര്‍ഡ്-ടോപ്പ്, കണ്‍വേര്‍ട്ടിബിള്‍ റൂഫ് ഓപ്ഷനോടുകൂടിയാണ് വാഗ്ദാനം ചെയ്യുന്നത്. അഞ്ച് പേര്‍ക്ക് ഫോര്‍വേഡ് ഫേസിംഗ് സീറ്റുകളും സമാന്തര ബെഞ്ച് സീറ്റുകളും ഓപ്ഷണലായി ഇത് ലേഔട്ടില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഗുരുവായൂരപ്പന് കാണിക്കയായി ഥാറിന്റെ ലിമിറ്റഡ് എഡിഷന്‍ സമ്മാനിച്ച് മഹീന്ദ്ര

എന്നാല്‍ ഏറ്റവും ശ്രദ്ധേയമായത് പ്രധാന അപ്ഡേറ്റുകള്‍ ലഭിച്ച ഫീച്ചര്‍ ലിസ്റ്റുകളാണ്. ചാറ്റല്‍ മഴയെ പ്രതിരോധിക്കുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, റൂഫ് മൗണ്ടഡ് സ്പീക്കറുകള്‍, 3.5 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, റിയര്‍ എസി വെന്റുകള്‍ എന്നിവയും അത്തരം മറ്റ് കൂട്ടിച്ചേര്‍ക്കലുകളും ഥാറിനെ വലിയ സ്വീകാര്യത കൈവരിക്കാന്‍ സഹായിച്ചു.

ഗുരുവായൂരപ്പന് കാണിക്കയായി ഥാറിന്റെ ലിമിറ്റഡ് എഡിഷന്‍ സമ്മാനിച്ച് മഹീന്ദ്ര

റെഡ് റേജ്, മിസ്റ്റിക് കോപ്പര്‍, ഗാലക്‌സി ഗ്രേ, നാപ്പോളി ബ്ലാക്ക്, റോക്കി ബീജ്, അക്വാ മറൈന്‍ എന്നിങ്ങനെ ആറ് കളര്‍ ഓപ്ഷനുകളില്‍ ഥാര്‍ ലഭ്യമാണ്. മഹീന്ദ്ര ഇപ്പോള്‍ പുതിയ ഥാര്‍ മോഡലിന്റെ അഞ്ച് ഡോര്‍ പതിപ്പും വിപണിയില്‍ എത്തിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഗുരുവായൂരപ്പന് കാണിക്കയായി ഥാറിന്റെ ലിമിറ്റഡ് എഡിഷന്‍ സമ്മാനിച്ച് മഹീന്ദ്ര

2023-ഓടെ പുതിയ മോഡല്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. നിലവിലുള്ള 3-ഡോര്‍ ഥാറിനെ അടിസ്ഥാനമാക്കിയാകും പുതിയ പതിപ്പ് എത്തുക. ഈ പതിപ്പിന് ക്യാബിനിനുള്ളില്‍ കൂടുതല്‍ ഇടമുണ്ടാകുമെന്നും മൂന്നാം നിരയെ ഉള്‍ക്കൊള്ളാനും സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.

ഗുരുവായൂരപ്പന് കാണിക്കയായി ഥാറിന്റെ ലിമിറ്റഡ് എഡിഷന്‍ സമ്മാനിച്ച് മഹീന്ദ്ര

ഫോര്‍ഡ് ഗൂര്‍ഖ വില്‍പ്പനയ്ക്ക് എത്തിയതോടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗം കൂടിയായിട്ടാണ് മഹീന്ദ്രയുടെ മുന്നൊരുക്കും. മാത്രമല്ല, മാരുതി ജിംനിയുടെ 5-ഡേര്‍ പതിപ്പിനെ അവതരിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. എന്തായാലും ഥാറിന്റെ 5-ഡോര്‍ പതിപ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
English summary
Mahindra group gifted new generation thar suv to guruvayur temple
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X