വാണിജ്യ വാഹന ശ്രേണി വിപുലീകരിച്ച് Mahindra; Furio 7 അവതരിപ്പിച്ചു

പുതിയ ഫ്യൂരിയോ 7 പുറത്തിറക്കി വാണിജ്യ വാഹന പോര്‍ട്ട്‌ഫോളിയോ വിപുലീകരിച്ച് നിര്‍മാതാക്കളായ മഹീന്ദ്ര. നാല് വേരിയന്റുകളിലാണ് വാഹനം നിര്‍മാതാക്കള്‍ പുറത്തിറക്കിയിരിക്കുന്നത്.

വാണിജ്യ വാഹന ശ്രേണി വിപുലീകരിച്ച് Mahindra; Furio 7 അവതരിപ്പിച്ചു

പ്രാരംഭ പതിപ്പിന് 14.79 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടതുണ്ട്. അതേസമയം അതിന്റെ ഉയര്‍ന്ന വേരിയന്റിനായി 16.82 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

വാണിജ്യ വാഹന ശ്രേണി വിപുലീകരിച്ച് Mahindra; Furio 7 അവതരിപ്പിച്ചു

മഹീന്ദ്ര ഫ്യൂരിയോ 7 (4-ടയര്‍ കാര്‍ഗോ) 10.5 അടി ഉയരമുള്ള സൈഡ് ഡെക്കിന് 14.79 ലക്ഷം രൂപയും (എക്‌സ്‌ഷോറൂം), മഹീന്ദ്ര ഫ്യൂറിയോ 7 (4-ടയര്‍ കാര്‍ഗോ) 14 അടി ഉയരമുള്ള സൈഡ് ഡെക്ക് വേരിയന്റിന് 15.32 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി ഉപഭോക്താക്കള്‍ നല്‍കണം.

വാണിജ്യ വാഹന ശ്രേണി വിപുലീകരിച്ച് Mahindra; Furio 7 അവതരിപ്പിച്ചു

ഇതിനു പുറമേ, ഫ്യൂരിയോ 7 (6-ടയര്‍ കാര്‍ഗോ) 10.5 അടി ഉയരമുള്ള സൈഡ് ഡെക്കിന് 15.18 ലക്ഷം രൂപയും, ഫ്യൂറിയോ 7 (6-ടയര്‍ ട്രിപ്പര്‍) 2.8 ക്യുബിക് മീറ്റര്‍ പൂര്‍ണ്ണമായി നിര്‍മ്മിച്ച ട്രിപ്പര്‍ വേരിയന്റിന് 16.82 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടി വരിക.

വാണിജ്യ വാഹന ശ്രേണി വിപുലീകരിച്ച് Mahindra; Furio 7 അവതരിപ്പിച്ചു

വാണിജ്യ വാഹന വിഭാഗത്തില്‍ 2019-ലാണ് മഹീന്ദ്ര ഫ്യൂരിയോ 7-ന്റെ ആദ്യ മോഡല്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. നാളിതുവരെ കമ്പനി 2,000 ത്തിലധികം ഫ്യൂരിയോ വിറ്റഴിക്കുകയും ചെയ്തിട്ടുണ്ട്.

വാണിജ്യ വാഹന ശ്രേണി വിപുലീകരിച്ച് Mahindra; Furio 7 അവതരിപ്പിച്ചു

ബെസ്റ്റ് ഇന്‍ ക്ലാസ് മൈലേജോടെയാണ് പുതിയ ഫ്യൂരിയോ 7 അവതരിപ്പിച്ചതെന്ന് കമ്പനി പറയുന്നു. ഇതിനുപുറമെ, ഈ ട്രക്ക് ഉയര്‍ന്ന പേലോഡ്, ബെസ്റ്റ്-ഇന്‍-ക്ലാസ് ക്യാബിന്‍ കംഫേര്‍ട്ട്, മികച്ച സുരക്ഷ എന്നിവയും വാഗ്ദാനം ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു.

വാണിജ്യ വാഹന ശ്രേണി വിപുലീകരിച്ച് Mahindra; Furio 7 അവതരിപ്പിച്ചു

ലഭിച്ച വിവരമനുസരിച്ച്, മഹീന്ദ്ര ഫ്യൂരിയോ 7 (10.55 അടി, 14 അടി) യുടെ മൊത്തം ഭാരം 6,950 കിലോഗ്രാം ആയി നിലനിര്‍ത്തിയിട്ടുണ്ട്, അതേസമയം ഫ്യൂറിയോ 7 HD (10.55 അടി, 14 അടി) യുടെ മൊത്തം ഭാരം 6,950 കിലോഗ്രാം ആണ്, ട്രിപ്പര്‍ വേരിയന്റ് (മൊത്തം ഭാരം 2.8 ക്യുബിക് മീറ്റര്‍) 6,950 കിലോഗ്രാം ആയി നിലനിര്‍ത്തിയിട്ടുണ്ടെന്നും പറയുന്നു.

വാണിജ്യ വാഹന ശ്രേണി വിപുലീകരിച്ച് Mahindra; Furio 7 അവതരിപ്പിച്ചു

വാഹനത്തിന്റെ മറ്റൊരു സവിശേഷത ഇന്ധന സ്മാര്‍ട്ട് സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ടെന്നതാണ്. ഈ സാങ്കേതികവിദ്യ അതിന്റെ മൈലേജ് വളരെ മികച്ചതായി തുടരാന്‍ അനുവദിക്കുന്നുവെന്നും കമ്പനി പറയുന്നു.

വാണിജ്യ വാഹന ശ്രേണി വിപുലീകരിച്ച് Mahindra; Furio 7 അവതരിപ്പിച്ചു

ഇതിനു പുറമേ, ഈ ട്രക്കില്‍ 2.5 ലിറ്റര്‍, 3.5 ലിറ്റര്‍ എന്നീ രണ്ട് എഞ്ചിന്‍ പ്ലാറ്റ്‌ഫോമുകള്‍ കമ്പനി ഉപയോഗിച്ചിട്ടുണ്ട്. ഇതോടൊപ്പം, യാത്ര മികച്ചതാക്കുന്നതിന് ഒരു വലിയ ക്ലച്ചും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

വാണിജ്യ വാഹന ശ്രേണി വിപുലീകരിച്ച് Mahindra; Furio 7 അവതരിപ്പിച്ചു

ഇതില്‍ ലഭ്യമായ സവിശേഷതകളെക്കുറിച്ച് പറയുമ്പോള്‍, വാഹനത്തിന് ഹൈഡ്രോളിക് ലാഷ് അഡ്ജസ്റ്റര്‍, ഓട്ടോ ബെല്‍റ്റ് ടെന്‍ഷനര്‍, ക്ലച്ച് ബൂസ്റ്റര്‍, 5 ഡിഗ്രി കൂടുതല്‍ കൂള്‍ ക്യാബിന്‍, സ്ലീപ്പിംഗ് പ്രൊവിഷന്‍, 8 പോയിന്റ് എയര്‍ ഔട്ട്‌ലെറ്റ് വെന്റിലേഷന്‍, ടില്‍റ്റ്, ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് വീല്‍, ക്യാബിനില്‍ കൂടുതല്‍ ഹെഡ് റൂം, ഡ്യുവല്‍ ചേംബര്‍ ഹെഡ്‌ലാമ്പ്, വീതിയേറിയ ഫോഗ് ലാമ്പുകളും വാഹനത്തിന് ലഭിക്കും.

വാണിജ്യ വാഹന ശ്രേണി വിപുലീകരിച്ച് Mahindra; Furio 7 അവതരിപ്പിച്ചു

പുതിയ ഫ്യൂരിയോ 7 ശ്രേണിയിലുള്ള വാണിജ്യ വാഹന ട്രക്കുകളുടെ അഭൂതപൂര്‍വ്വമായ ഉപഭോക്തൃ മൂല്യം വര്‍ധിപ്പിക്കുക, കൂടുതല്‍ മൈലേജ് അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തിന് ശേഷം റീ സെയില്‍ മൂല്യം ഉറപ്പുവരുത്തുക എന്നിവയൊക്കെയാണ് ലക്ഷ്യമിടുന്നതെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് സെക്ടര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വീജയ് നക്ര പറഞ്ഞു.

വാണിജ്യ വാഹന ശ്രേണി വിപുലീകരിച്ച് Mahindra; Furio 7 അവതരിപ്പിച്ചു

ഈ വിഭാഗത്തോടുള്ള തങ്ങളുടെ ഗൗരവമായ പ്രതിബദ്ധതയും തങ്ങളുടെ ഉത്പന്നങ്ങളിലെ വിശ്വാസവും പ്രതിഫലിപ്പിക്കുമ്പോള്‍ മികവിന്റെയും ഉപഭോക്തൃ കേന്ദ്രീകൃതതയുടെയും പുതിയ മാനദണ്ഡങ്ങള്‍ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാണിജ്യ വാഹന ശ്രേണി വിപുലീകരിച്ച് Mahindra; Furio 7 അവതരിപ്പിച്ചു

ഐസിവി, എല്‍സിവി എന്നിവയുടെ ഫ്യൂരിയോ ശ്രേണിയില്‍ കമ്പനി 650 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. മഹീന്ദ്ര ഫ്യൂരിയോ 7 എല്‍സിവി ശ്രേണി ഫ്യൂരിയോ ഐഎല്‍സിവി ഉല്‍പ്പന്ന ശ്രേണി വികസനത്തിന്റെ ഭാഗമാണെന്ന് കമ്പനി അറിയിച്ചു.

വാണിജ്യ വാഹന ശ്രേണി വിപുലീകരിച്ച് Mahindra; Furio 7 അവതരിപ്പിച്ചു

മഹീന്ദ്ര വാണിജ്യ വാഹനങ്ങളുടെ ബിസിനസ് മേധാവി ജലജ് ഗുപ്തയുടെ അഭിപ്രായത്തില്‍, ഈ പുതിയ ശ്രേണി ഉയര്‍ന്ന മൈലേജ് ഉറപ്പ് നല്‍കുന്നു അല്ലെങ്കില്‍ ട്രക്കിന് തിരികെ നല്‍കുകയും അഞ്ച് വര്‍ഷത്തിന് ശേഷം റീ സെയില്‍ മൂല്യം നല്‍കുകയും ചെയ്യുന്നു, ഇത് വ്യവസായത്തെ നിര്‍ണായക നിമിഷമാക്കുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്.

വാണിജ്യ വാഹന ശ്രേണി വിപുലീകരിച്ച് Mahindra; Furio 7 അവതരിപ്പിച്ചു

മഹീന്ദ്ര ഫ്യൂരിയോ 7 ശ്രേണി രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എല്‍സിവി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റത്തക്ക വിധത്തിലാണ്. ഫ്യൂരിയോ 7, ഉപഭോക്തൃ മൂല്യ നിര്‍ദ്ദേശങ്ങളുടെ സമാനതകളില്ലാത്ത പാക്കേജും വളരെ മത്സരാധിഷ്ഠിതമായ പ്രാരംഭ വിലയും വാഗ്ദാനം ചെയ്യുന്നു. തങ്ങളുടെ ഉപഭോക്താക്കളെ കൂടുതല്‍ സമ്പന്നരാക്കുകയെന്ന ലക്ഷ്യത്തില്‍ ഇത് സഹായിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു.

Most Read Articles

Malayalam
English summary
Mahindra launched new light commercial truck furio 7 in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X