Just In
- 9 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 10 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 10 hrs ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
- 11 hrs ago
അഞ്ച് മാസത്തിനുള്ളില്‍ 10 ലക്ഷം റൈഡുകള്‍ പൂര്‍ത്തിയാക്കി റാപ്പിഡോ ഓട്ടോ
Don't Miss
- News
തൃപ്പൂണിത്തുറയില്‍ ഇടതും വലതും തുല്യം, ഇത്തവണ കടുപ്പം, മുന്‍തൂക്കം സ്വരാജിന്, മണ്ഡല ചരിത്രം!!
- Finance
2021ല്‍ ഇന്ത്യയിലെ കമ്പനികളില്‍ 7.7 ശതമാനം ശമ്പള വര്‍ധനവ്, ഏതൊക്കെ മേഖലകളെന്ന് അറിയാം
- Movies
സൂര്യ ചേച്ചി എന്ന ഗെയിമര്‍ വീക്ക് ആണ്; ക്യാപ്റ്റന്‍ കിട്ടുന്ന വോയിസ് പിന്നീടും ഉണ്ടാവണം, തുറന്നടിച്ച് അഡോണി
- Sports
IND vs ENG: കരഞ്ഞുകൊണ്ടേയിരിക്കൂ, ഓസ്കര് നിങ്ങള്‍ക്കു തന്നെ- സ്റ്റോക്സിന് ട്രോള്‍
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Lifestyle
ഉറക്കമില്ലായ്മയുണ്ടോ; ആദ്യം മാറ്റേണ്ടത് ഇവയെല്ലാമാണ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തിളക്കം മങ്ങി; മഹീന്ദ്ര മറാസോയുടെ വിൽപ്പനയിൽ 88 ശതമാനം ഇടിവ്
എംപിവി ശ്രേണിയിൽ ടൊയോട്ട ഇന്നോവക്കും മാരുതി സുസുക്കി എർട്ടിഗയ്ക്കുമുള്ള മഹീന്ദ്രയുടെ മറുപടിയായിരുന്നു മറാസോ. കാഴ്ച്ചയിലും പെർഫോമൻസ് കണക്കുകളിലും യാത്രാ സുഖത്തിലുമെല്ലാം കേമനായിരുന്നിട്ടും വേണ്ടത്ര ശ്രദ്ധനേടാൻ ഇവനായില്ല എന്നതാണ് യാഥാർഥ്യം.

എങ്കിലും താരതമ്യേന മികച്ച വിൽപ്പന കണക്കുകൾ മറാസോയിലൂടെ മഹീന്ദ്രയെ തേടിയെത്തി. 2020 ഏപ്രിലിൽ ബിഎസ്-VI മലിനീകരണ ചട്ടങ്ങൾ നടപ്പിലായതോടെ വിപണിയിൽ നിന്നും ഒന്ന് വിട്ടു നിന്നെങ്കിലും ബിഎസ്-VI കംപ്ലയിന്റ് മറാസോയെ 2020 ഓഗസ്റ്റിൽ കമ്പനി വിപണിയിൽ അവതരിപ്പിച്ചു.

മാസങ്ങൾ നീണ്ട അഭാവത്തിന് ശേഷം എംപിവി തിരിച്ചുവരവ് നടത്തിയെങ്കിലും വിൽപ്പനയിൽ മുന്നേറാൻ ഇതുവരെ സാധിച്ചില്ല. നിലവിൽ ഏഴ്, എട്ട് സീറ്റുകളുള്ള കോൺഫിഗറേഷനുകളിൽ വാഗ്ദാനം ചെയ്യുന്ന മറാസോ M2, M4 പ്ലസ്, M6 പ്ലസ് വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്.
MOST READ: ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സോണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ

11.64 ലക്ഷം രൂപ മുതൽ 13.79 ലക്ഷം രൂപ വരെയാണ് ഈ എംപിവി മോഡലിനായി ഇന്ത്യയിൽ മുടക്കേണ്ട എക്സ്ഷോറൂം വില. കഴിഞ്ഞ മാസം മൊത്തം 16,050 യൂണിറ്റുകളാണ് മഹീന്ദ്ര നിരത്തിലെത്തിച്ചത്. 2019 ഡിസംബറിൽ ഇത് 15,276 യൂണിറ്റായിരുന്നു.

അതായത് വാർഷിക വിൽപ്പനയിൽ അഞ്ച് ശതമാനത്തിന്റെ വളർച്ച കൈവരിച്ചെങ്കിലും 2020 നവംബറുമായി താരതമ്യം ചെയ്യുമ്പോൾ മഹീന്ദ്രക്ക് 11 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. പുതുതലമുറ ഥാർ, XUV300 കോംപാക്ട് എസ്യുവി ഒഴികെ മറ്റെല്ലാ മഹീന്ദ്ര മോഡലുകളും 2020 ഡിസംബറിൽ നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തിയത്.
MOST READ: നാല് പതിറ്റാണ്ടുകൾക്കുമേൽ വിപണിയിൽ തിളങ്ങിയ ഗോൾഫ് ഹാച്ച്ബാക്ക് നിർത്തലാക്കി ഫോക്സ്വാഗൺ

എന്നാൽ മറാസോയുടെ വിൽപ്പനയിൽ കഴിഞ്ഞ മാസം കുത്തനെ ഇടിവ് രേഖപ്പെടുത്തി. പ്രീമിയം എംപിവിക്ക് 2020 ഡിസംബറിൽ 161 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിക്കാൻ കഴിഞ്ഞത്. 2019-ൽ ഇതേ മാസത്തിൽ ഇത് 1,292 യൂണിറ്റായിരുന്നു.

അതായത് വാർഷികാടിസ്ഥാനത്തിൽ 88 ശതമാനം ഇടിവാണ് മോഡലിന് ഉണ്ടായിരിക്കുന്നത്. 2020 നവംബറിൽ 226 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ പ്രതിമാസ വിൽപ്പന 29 ശതമാനമായി കുറഞ്ഞു.
MOST READ: സിഎൻജി വിപണിയിൽ 31 ശതമാനം വളർച്ച കൈവരിച്ച് മാരുതി

1.5 ലിറ്റർ നാല് സിലിണ്ടർ D15 ഡീസൽ എഞ്ചിനാണ് മറാസോയ്ക്ക് തുടിപ്പേകുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി മാത്രം ജോടിയാക്കിയിരിക്കുന്ന ഈ യൂണിറ്റ് 3,500 rpm-ൽ 121 bhp കരുത്തും 1,750-2,500 rpm-ൽ 300 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.

ലെതർ സീറ്റ് അപ്ഹോൾസ്റ്ററി, കൂൾഡ് ഗ്ലോവ്ബോക്സ്, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക്കലായി മടക്കാവുന്ന ഒആർവിഎമ്മുകൾ എന്നിവ മഹീന്ദ്ര മറാസോയിൽ വാഗ്ദാനം ചെയ്ത പ്രധാന സവിശേഷതകളാണ്.

നിലവിലെ ടോപ്പ് എൻഡ് വേരിയന്റിൽ ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉള്ള ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിവേഴ്സിംഗ് ക്യാമറ, ഫോളോ-മി-ഹോം ഹെഡ്ലാമ്പുകൾ, കോർണറിംഗ് ലാമ്പുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയവയുമുണ്ട്.