Just In
- 3 hrs ago
ട്രാഫിക് നിയമം തെറ്റിച്ചു; ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ പുറകോട്ടെടുപ്പിച്ച് പൊലീസ്, വീഡിയോ
- 4 hrs ago
ശ്രേണിയില്‍ കരുത്ത് തെളിയിച്ച് റെനോ കൈഗര്‍; ആദ്യദിനം നിരത്തിലെത്തിയത് 1,100 യൂണിറ്റുകള്‍
- 5 hrs ago
400 കിലോമീറ്റർ ശ്രേണിയുമായി പുതിയ C40 റീച്ചാർജ് അവതരിപ്പിച്ച് വോൾവോ
- 6 hrs ago
ഒരുപടി മുന്നില്‍; മഹീന്ദ്രയെ പിന്തള്ളി കിയ നാലാം സ്ഥാനത്ത്
Don't Miss
- News
വീണ്ടും അപമാനം, അവഗണന; ശോഭ സുരേന്ദ്രന് വെറുതേയിരിക്കില്ല... ഇന്നലെ അംഗത്വമെടുത്തവരുടെ വിലപോലുമില്ലേ!
- Movies
തന്റെ രക്തം തിളക്കുകയാണ്,സായ്ക്കെതിരെ ഫിറോസ്,ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന് സജ്ന
- Finance
കരുത്തുറ്റ പ്രതിരോധം... ജീവനക്കാരുടെ വാക്സിനേഷന്റെ ചെലവ് വഹിക്കാം: പ്രഖ്യാപനവുമായി ആക്സെഞ്ചറും ഇൻഫോസിസും
- Lifestyle
കരുവാളിച്ച മുഖത്തിന് തിളക്കമാണ് ഗ്രീന്‍ടീ മാജിക്
- Sports
IND vs ENG: ഇഷാന്തല്ല, അക്ഷര്‍ ഇന്ത്യയുടെ ന്യൂബൗളറാവണം! തന്ത്രം മുന്‍ ഇംഗ്ലണ്ട് താരത്തിന്റേത്
- Travel
നോക്കി വയ്ക്കാം വളന്തകാട്!! അടുത്തറിയാം ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2.20 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ; ജനുവരി ഓഫറുമായി മഹീന്ദ്രയും രംഗത്ത്
പുതുവത്സരത്തോട് അനുബന്ധിച്ച് ഏതാനും വാഹന നിർമാതാക്കൾ തങ്ങളുടെ മോഡലുകൾക്ക് 2021 ജനുവരിയിൽ കിടിലൻ കിഴിവുകളും ഓഫറുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കാനും വിൽപ്പന വർധിപ്പിക്കാനും മറ്റുമായി മഹീന്ദ്രയും ഓഫറുകൾ വാഗ്ദാനം ചെയ്തു.

ബ്രാൻഡിന്റെ KUV100 NXT എൻട്രി ലെവൽ മോഡലിന് 38,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതോടൊപ്പം വേരിയന്റിനെ ആശ്രയിച്ച് 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 4,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും ഉപഭോക്താക്കൾക്ക് ലഭിക്കും.

അതേസമയം കമ്പനിയുടെ ജനപ്രിയ കോംപാക്ട് എസ്യുവി മോഡലായ XUV300-ൽ 5,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. ഈ ആനുകൂല്യം വാഹനത്തിന്റെ പെട്രോൾ വേരിയന്റുകളിൽ മാത്രമാണ് ലഭ്യമാവുക. അതേസമയം ഡീസൽ മോഡലുകളിൽ 10,000 രൂപയുടെ ഓഫറാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്.
MOST READ: കുതിച്ചുയർന്ന് ഇന്ധന വില; മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 91 രൂപ കടന്നു

എന്നാൽ മോഡൽ പരിഗണിക്കാതെ തന്നെ 25,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 4,500 രൂപയുടെ കോർപ്പറേറ്റ് കിഴിവും 5,000 രൂപ വിലയുള്ള ആക്സസറികളും XUV300-യുടെ ജനുവരി ഓഫറിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു.

മഹീന്ദ്ര നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മോഡലാ ബൊലേറോയ്ക്ക് 3,500 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടാണ് വാഗ്ദാനം. കൂടാതെ 4,000 രൂപയുടെ കോർപ്പറേറ്റ് കിഴിവുമുണ്ട്. നാലാം വർഷത്തേക്കുള്ള സൗജന്യ ഷീൽഡ് വാറണ്ടിയോടൊപ്പം എക്സ്ചേഞ്ച് ബോണസായി 10,000 രൂപയും ഉപഭോക്താക്കൾക്ക് ലഭിക്കും.
MOST READ: താങ്ങാനാകുന്ന വിലയില്‍ കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ഏതാനും മാസങ്ങൾക്ക് മുമ്പ് വിപണിയിൽ എത്തിയ രണ്ടാം തലമുറ മഹീന്ദ്ര ഥാറിന് വൻ ഡിമാന്റാണുള്ളത്. അതിനാൽ തന്നെ എസ്യുവിയിൽ ഓഫറുകളും കിഴിവുകളുമൊന്നും മഹീന്ദ്ര നൽകുന്നില്ല. 2020 ഡിസംബറിൽ തന്നെ വാഹനത്തിനായി 6,500-ഓളം ബുക്കിംഗുകളാണ് ലഭിച്ചത്.

ജനുവരിയിൽ മറാസോയുടെ അടിസ്ഥാന ‘M2' വേരിയന്റ് സ്വന്തമാക്കുന്ന ഉപഭോക്താക്കൾക്ക് 20,00 രൂപ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. അതേസമയം M4, M6 വകഭേദങ്ങളിൽ ഇത് 15,000 രൂപയായി കുറയും. കൂടാതെ എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും കോർപ്പറേറ്റ് കിഴിവായി 6,000 രൂപയും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നുണ്ട്.
MOST READ: സഫാരിയുടെ ടെയില്‍ ലാമ്പ് ചിത്രങ്ങള്‍ പുറത്തുവിട്ട് ടാറ്റ

തലമുറ മാറ്റത്തിനൊരുങ്ങുന്ന സ്കോർപിയോ വാങ്ങുന്നവർക്ക് 50000 രൂപ വരെ കിഴിവ് ലഭിക്കും. അതോടൊപ്പം 4,500 രൂപയുടെ കോർപ്പറേറ്റ് കിഴിവും എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും 10,000 രൂപ വിലയുള്ള സൗജന്യ ആക്സസറികളും എസ്യുവിയിൽ ഒരുക്കിയിരിക്കുന്നു.

XUV500 മോഡലിന്റെ W5, W7 വേരിയന്റുകളിൽ 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടാണ് നൽകുന്നത്. അതേസമയം W9, W11 മോഡലുകളിൽ ക്യാഷ് ഡിസ്കൗണ്ട് 20,000 രൂപയായി ഉയരും. ഇതുകൂടാതെ 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും കോർപ്പറേറ്റ് കിഴിവായി 9,000 രൂപയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

സ്കോർപിയോ, മറാസോ, XUV300 എന്നീ മോഡുകളിൽ ഒരുക്കിയിരിക്കുന്ന സൗജന്യ ആക്സസറികളും XUV500 എസ്യുവിയിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. അത് 10,000 രൂപ വില മതിക്കുന്നതാണ്.

മഹീന്ദ്രയുടെ മുൻനിര മോഡലായ ആൾട്യുറാസ് G4 ഫുൾ-സൈസ് എസ്യുവിക്ക് 2.2 ലക്ഷം രൂപയുടെ കിടിലൻ ക്യാഷ് ഡിസ്കൗണ്ടാണ് വാഗ്ദാനം. അതോടൊപ്പം എക്സ്ചേഞ്ച് ബോണസായി 50,000 രൂപയും 16,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും 20,000 രൂപയുടെ ആക്സസറികളും വാഹനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.