അകത്തളത്തെ സമ്പുഷ്‌ടമാക്കാൻ XUV700 എസ്‌യുവിയിൽ ഇൻ-കാർ പരസ്യങ്ങളും

മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലെ ഏറ്റവും മികച്ച സവിശേഷതകളുള്ള വാഹനമാണ് മഹീന്ദ്ര XUV700. കമ്പനിയുടെ ഇന്ത്യയിലെ പുതുതന്ത്രങ്ങളെല്ലാം വിജയിക്കുന്നതിനുള്ള ഉത്തമ ഉദാഹരണമാണ് പുതുമോഡലിന്റെ സ്വീകാര്യത.

അകത്തളത്തെ സമ്പുഷ്‌ടമാക്കാൻ XUV700 എസ്‌യുവിയിൽ ഇൻ-കാർ പരസ്യങ്ങളും

വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടെയുള്ള ഡ്യുവൽ സ്‌ക്രീൻ ലേഔട്ട്, ലെവൽ 2 ADAS ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റ് സിസ്റ്റം, ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ മുതലായ എല്ലാ അതിനൂതന സംവിധാനങ്ങളാണ് വാഹനത്തിൽ കമ്പനി അണിനിരത്തിയിരിക്കുന്നത്.

അകത്തളത്തെ സമ്പുഷ്‌ടമാക്കാൻ XUV700 എസ്‌യുവിയിൽ ഇൻ-കാർ പരസ്യങ്ങളും

ഇതിനകം വെളിപ്പെടുത്തിയ ഫീച്ചറുകൾക്ക് പുറമേ, ഡെലിവറി ലഭിച്ച XUV700 മോഡലിന്റെ ഉടമകൾ പതിവായി പങ്കിടുന്ന ചില പുതിയ കാര്യങ്ങൾ കൂടിയുണ്ട്. അതിൽ ആദ്യം എടുത്തു പറയേണ്ടത് എസ്‌യുവിയുടെ യഥാർഥ മൈലേജ് കണക്കുകളാണ്. മിക്കവർക്കും റിയൽ വേൾഡ് മൈലേജ് ലിറ്ററിന് 10 മുതൽ 14 കിലോമീറ്റർ വരെയാണ് ലഭിക്കുന്നത്. XUV700 ഉടമകൾ പങ്കിട്ട മറ്റൊരു രസകരമായ കാര്യം ഇൻ-കാർ പരസ്യങ്ങളുടെ ഓപ്ഷനാണ്.

അകത്തളത്തെ സമ്പുഷ്‌ടമാക്കാൻ XUV700 എസ്‌യുവിയിൽ ഇൻ-കാർ പരസ്യങ്ങളും

XUV700 ടച്ച്‌സ്‌ക്രീൻ സിസ്റ്റത്തിന്റെ കണക്റ്റഡ് ആപ്പ് ക്രമീകരണത്തിനുള്ളിൽ പരസ്യം എന്ന ഓപ്ഷനാണ് ഒരു ഉടമ കണ്ടെത്തിയിരിക്കുന്നത്. നിലവിൽ ഈ ഓപ്‌ഷൻ പ്രവർത്തനക്ഷമമാക്കിയാൽ പരസ്യങ്ങളായി എന്തെല്ലാം നൽകുമെന്ന കാര്യം വ്യക്തമല്ല. എന്നാൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ പരസ്യങ്ങൾ പ്രവർത്തനരഹിതമാക്കാൻ ഒരു ഓപ്ഷൻ ഉണ്ടെന്നെന്നതും ശ്രദ്ധേയമാണ്.

അകത്തളത്തെ സമ്പുഷ്‌ടമാക്കാൻ XUV700 എസ്‌യുവിയിൽ ഇൻ-കാർ പരസ്യങ്ങളും

ഇൻഫോടെയ്ൻമെന്റിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് മഹീന്ദ്ര ഒരു ഫംഗ്‌ഷണാലിറ്റി നിർമിച്ചിട്ടുണ്ടെന്നാണ് ഇത് അർഥമാക്കുന്നത്. എന്നിരുന്നാലും ഉടമകളുടെ മുൻഗണന അനുസരിച്ച് പരസ്യങ്ങൾ പ്രവർത്തനരഹിതമാക്കുന്നതിനുള്ള ഒരു പ്രവർത്തനവും നൽകാൻ കമ്പനി തയാറായതും ഏറെ സ്വീകാര്യമായ വസ്‌തുതയാണ്.

അകത്തളത്തെ സമ്പുഷ്‌ടമാക്കാൻ XUV700 എസ്‌യുവിയിൽ ഇൻ-കാർ പരസ്യങ്ങളും

പരസ്യങ്ങളോ പോപ്പ്-അപ്പുകളോ പുതിയത് അല്ലെങ്കിൽ വരാനിരിക്കുന്ന മഹീന്ദ്ര ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ടതോ വാഹനത്തിന്റെ വാറന്റി അല്ലെങ്കിൽ റോഡ് സൈഡ് അസിസ്റ്റൻസ് (RSA) നീട്ടുന്നതിനുള്ള ഓർമപ്പെടുത്തലോ ആകാം. മഹീന്ദ്രയ്ക്ക് ചില മൂല്യവർധിത സേവനങ്ങൾ (അവരുടെ സ്വന്തം സംഗീത സ്ട്രീമിംഗ്, ട്രാഫിക് അപ്‌ഡേറ്റുകൾ മുതലായവ) XUV700 മോഡലിൽ ചേർക്കാനും സാധ്യതയുണ്ട്.

അകത്തളത്തെ സമ്പുഷ്‌ടമാക്കാൻ XUV700 എസ്‌യുവിയിൽ ഇൻ-കാർ പരസ്യങ്ങളും

ഇവ സൗജന്യമായേക്കാം അല്ലെങ്കിൽ പരസ്യങ്ങൾ പ്രവർത്തനക്ഷമമാക്കിയാൽ ചെലവ് കുറഞ്ഞേക്കാം എന്ന സൂചനയുമുണ്ട്. നിലവിൽ എസ്‌യുവിക്കായി 70,000 ബുക്കിംഗുകളോളമാണ് മഹീന്ദ്ര നേടിയിരിക്കുന്നത്. 2022 ജനുവരി പകുതിയോടെ വാഹനത്തിന്റെ 14,000 യൂണിറ്റുകൾ വിതരണം ചെയ്യാനാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നതും.

അകത്തളത്തെ സമ്പുഷ്‌ടമാക്കാൻ XUV700 എസ്‌യുവിയിൽ ഇൻ-കാർ പരസ്യങ്ങളും

പാർട്സ് വിതരണത്തെ ആശ്രയിച്ചായിരിക്കും ഇതിൽ മഹീന്ദ്ര തീരുമാനമെടുക്കുക. XUV700 എസ്‌യുവിയുടെ പെട്രോൾ വേരിയന്റുകളുടെ ഡെലിവറി കഴിഞ്ഞ മാസം ബ്രാൻഡ് ആരംഭിച്ചിരുന്നു. ഡീസൽ XUV700 പതിപ്പിന്റെ ഡെലിവറി 2021 നവംബർ അവസാന വാരത്തിൽ ആരംഭിക്കുമെന്നാണ് കമ്പനി നേരത്തെ അറിയിച്ചിരിക്കുന്നതും.

അകത്തളത്തെ സമ്പുഷ്‌ടമാക്കാൻ XUV700 എസ്‌യുവിയിൽ ഇൻ-കാർ പരസ്യങ്ങളും

മഹീന്ദ്ര XUV700 ബുക്ക് ചെയ്തവർക്ക് അവരുടെ ഡെലിവറി തീയതി ഇതിനോടകം തന്നെ നൽകാനും തുടങ്ങിയിട്ടുണ്ട്. എന്നാൽ ഭീമമായ കാലതാമസത്തിൽ ചില ഉടമകൾ തൃപ്തരല്ലെന്ന വാർത്തകളുമുണ്ട്. 2021 ഒക്ടോബർ ഏഴിന് ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച ആദ്യ ദിവസം തന്നെ ബുക്ക് ചെയ്തതായി ഈ ഉടമകൾ അവകാശപ്പെടുന്നു. ആദ്യ ദിവസത്തെ ബുക്കിംഗ് ഉണ്ടായിരുന്നിട്ടും ചിലർക്ക് 2022 നവംബറിലാണ് ഡെലിവറി തീയതി ലഭിച്ചിരിക്കുന്നത്.

അകത്തളത്തെ സമ്പുഷ്‌ടമാക്കാൻ XUV700 എസ്‌യുവിയിൽ ഇൻ-കാർ പരസ്യങ്ങളും

XUV700 എസ്‌യുവി പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്. 2.0 ലിറ്റർ GDI എംസ്റ്റാലിയൻ ടർബോ പെട്രോൾ എഞ്ചിനാണ് ആദ്യത്തേത്. ഇത് 200 bhp കരുത്തിൽ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. മറുവശത്ത് 2.2 ലിറ്റർ ടർബോ എംഹോക്ക് ഡീസൽ യൂണിറ്റ് 182 bhp പവറിൽ 450 Nm torque ആണ് നൽകുന്നത്.

അകത്തളത്തെ സമ്പുഷ്‌ടമാക്കാൻ XUV700 എസ്‌യുവിയിൽ ഇൻ-കാർ പരസ്യങ്ങളും

ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 ഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ഓട്ടോമാറ്റിക്കുമാണ് മഹീന്ദ്ര അണിനിരത്തിയേക്കുന്നത്. എസ്‌യുവിയുടെ ഡീസൽ ടോപ്പ് എൻഡ് വേരിയന്റിൽ ഓൾ വീൽ ഡ്രൈവ് പ്രവർത്തനക്ഷമതയുടെ ഓപ്ഷനും കമ്പനി നൽകിയിട്ടുണ്ട്.

അകത്തളത്തെ സമ്പുഷ്‌ടമാക്കാൻ XUV700 എസ്‌യുവിയിൽ ഇൻ-കാർ പരസ്യങ്ങളും

സുരക്ഷയുടെ കാര്യത്തിൽ 5 സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടി മിടുക്കനാവാനും XUV700 എസ്‌യുവിക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ MX, AX3, AX5, AX7 എന്നിങ്ങനെ 4 വേരിയന്റുകളിലായാണ് വാഹനം വിപണിയിൽ എത്തുന്നത്. കൂടാതെ 5 സീറ്റർ, 7 സീറ്റർ ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാം.

അകത്തളത്തെ സമ്പുഷ്‌ടമാക്കാൻ XUV700 എസ്‌യുവിയിൽ ഇൻ-കാർ പരസ്യങ്ങളും

മഹീന്ദ്ര XUV700 അതിന്റെ സെഗ്‌മെന്റിൽ ഹ്യുണ്ടായി അൽകസാർ, ടാറ്റ ഹാരിയർ, സഫാരി, എംജി ഹെക്‌ടർ, ഹെക്‌ടർ പ്ലസ് എന്നിവയുമായാണ് മാറ്റുരയ്ക്കുന്നത്.

അകത്തളത്തെ സമ്പുഷ്‌ടമാക്കാൻ XUV700 എസ്‌യുവിയിൽ ഇൻ-കാർ പരസ്യങ്ങളും

എസ്‌യുവി തുടക്കത്തിൽ 11.99 ലക്ഷം രൂപ പ്രാരംഭ വിലയിലും ടോപ്പ് എൻഡ് വേരിയന്റിന് 19.79 ലക്ഷം വരെയുമുള്ള വില ശ്രേണിയിലാണ് ബ്രാൻഡ് പരിചയപ്പെടുത്തിയത്. പ്രാരംഭ 25,000 ബുക്കിംഗുകൾക്ക് ശേഷം വില പരിഷ്ക്കരിച്ച് 12.49 ലക്ഷം മുതൽ 22.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയാക്കുകയും ചെയ്‌തു. ഇതോടൊപ്പം മോഡലിന്റെ ഇലക്‌ട്രിക് പതിപ്പും വിപണിയിൽ എത്തിക്കാനുള്ള പദ്ധതികളും മഹീന്ദ്ര ആവിഷ്ക്കരിച്ചു കൊണ്ടിരിക്കുകയാണ്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra offering touchscreen display ads for xuv700 suv details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X