XUV700 എത്തുന്നത് അഞ്ച് ഷേഡുകളിൽ; എസ്‌യുവിയുടെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി മഹീന്ദ്ര

അടുത്തിടെ XUV700 -ന്റെ എൻട്രി ലെവൽ വേരിയന്റിന്റെ വില പ്രഖ്യാപിച്ച് മഹീന്ദ്ര എല്ലാവരെയും അത്ഭുതപ്പെടുത്തി. XUV700 ഫുൾസൈസ് എസ്‌യുവി മഹീന്ദ്ര നിർമ്മിച്ച ഏറ്റവും സാങ്കേതികമായി മുന്നേറിയ വാഹനമാണ്.

XUV700 എത്തുന്നത് അഞ്ച് ഷേഡുകളിൽ; എസ്‌യുവിയുടെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി മഹീന്ദ്ര

വിപണിയിലെത്തുമ്പോൾ, ഹ്യുണ്ടായി അൽകസാർ, ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ് തുടങ്ങിയ കാറുകളോട് മത്സരിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്.

XUV700 എത്തുന്നത് അഞ്ച് ഷേഡുകളിൽ; എസ്‌യുവിയുടെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി മഹീന്ദ്ര

മഹീന്ദ്ര വാഹനത്തിന്റെ ഉയർന്നതും ഏഴ് സീറ്റർ പതിപ്പുകളുടെയും വിലകൾ വരുന്ന മാസം വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ പൂർണ്ണ വില പ്രഖ്യാപനതിനുമുമ്പ് മഹീന്ദ്ര ഇപ്പോൾ എസ്‌യുവി വാഗ്ദാനം ചെയ്യുന്ന എല്ലാ കളർ ഓപ്ഷനുകളും വെളിപ്പെടുത്തിയിരിക്കുകയാണ്.

XUV700 എത്തുന്നത് അഞ്ച് ഷേഡുകളിൽ; എസ്‌യുവിയുടെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി മഹീന്ദ്ര

അഞ്ച് കളർ ഓപ്ഷനുകളിൽ എസ്‌യുവി ലഭ്യമാകുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചു. എവറസ്റ്റ് വൈറ്റ്, ഇലക്ട്രിക് ബ്ലൂ, ഡാസ്ലിംഗ് സിൽവർ, റെഡ് റേജ്, മിഡ്‌നൈറ്റ് ബ്ലാക്ക് ഷേഡ് എന്നിവ എസ്‌യുവിയിൽ ലഭ്യമാണ്. മഹീന്ദ്ര XUV700 -ന്റെ ഉത്പാദനം കമ്പനി ആരംഭിച്ചു കഴിഞ്ഞു, വരാനിരിക്കുന്ന എസ്‌യുവിയുടെ വേരിയന്റ് വിശദാംശങ്ങളും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

XUV700 എത്തുന്നത് അഞ്ച് ഷേഡുകളിൽ; എസ്‌യുവിയുടെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി മഹീന്ദ്ര

മഹീന്ദ്ര MX, AX ട്രിമ്മുകളിൽ XUV700 വാഗ്ദാനം ചെയ്യും. MX ലോവറും AX ഹൈയ്യർ ട്രിമ്മുമാണ്. അഞ്ച്, ഏഴ് സീറ്റർ ഓപ്ഷനുകളിലാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. 28 വേരിയന്റുകളിൽ XUV700 മഹീന്ദ്ര വാഗ്ദാനം ചെയ്യും.

XUV700 എത്തുന്നത് അഞ്ച് ഷേഡുകളിൽ; എസ്‌യുവിയുടെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി മഹീന്ദ്ര

താഴെയുള്ള MX ട്രിം അഞ്ച് സീറ്റർ ഓപ്ഷൻ മാത്രമായിരിക്കും നൽകുന്നത്. MX ട്രിം പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം വരും, എന്നിരുന്നാലും ഇതിന് ഡീസൽ ഓട്ടോമാറ്റിക് പതിപ്പ് ലഭിക്കില്ല.

XUV700 എത്തുന്നത് അഞ്ച് ഷേഡുകളിൽ; എസ്‌യുവിയുടെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി മഹീന്ദ്ര

AX ട്രിമിന് AX3, AX5, AX7, AX7 C, AX7 L, AX7 T എന്നീ വേരിയന്റുകൾ ലഭിക്കുന്നു. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുള്ള പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം ഈ ട്രിമ്മുകൾ വാഗ്ദാനം ചെയ്യും.

XUV700 എത്തുന്നത് അഞ്ച് ഷേഡുകളിൽ; എസ്‌യുവിയുടെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി മഹീന്ദ്ര

മഹീന്ദ്ര XUV700 നിരവധി സവിശേഷതകൾ പായ്ക്ക് ചെയ്യുന്നു. ഡാഷ്‌ബോർഡിൽ 10.25 ഇഞ്ച് ഡ്യുവൽ സ്ക്രീൻ വാഹനത്തിൽ വരുന്നു. അവയിലൊന്ന് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്ക്രീനായി പ്രവർത്തിക്കുമ്പോൾ, മറ്റൊന്ന് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററായി ഉപയോഗിക്കുന്നു.

XUV700 എത്തുന്നത് അഞ്ച് ഷേഡുകളിൽ; എസ്‌യുവിയുടെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി മഹീന്ദ്ര

എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ ടോൺ അലോയി വീലുകൾ, ലെതർ പൊതിഞ്ഞ സീറ്റുകൾ, വലിയ പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, ഡ്രൈവ് മോഡുകൾ (ഡീസലിനായി) എന്നിവ ഇതിൽ ഉൾപ്പെടുന്നു. കണക്റ്റഡ് കാർ സർവ്വീസുകൾ ഉൾപ്പെടെ നിരവധി പ്രീമിയം സവിശേഷതകളും വാഹനം വാഗ്ദാനം ചെയ്യുന്നു.

XUV700 എത്തുന്നത് അഞ്ച് ഷേഡുകളിൽ; എസ്‌യുവിയുടെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി മഹീന്ദ്ര

മുകളിൽ സൂചിപ്പിച്ചതുപോലെ മഹീന്ദ്ര XUV700 പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. എസ്‌യുവിയുടെ പെട്രോൾ പതിപ്പിന് കരുത്ത് പകരുന്നത് 2.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ്, ഇത് 200 bhp കരുത്തും 380 Nm torque ഉം പുറപ്പെടുവിക്കുന്നു.

XUV700 എത്തുന്നത് അഞ്ച് ഷേഡുകളിൽ; എസ്‌യുവിയുടെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി മഹീന്ദ്ര

ഇത് XUV700 -നെ ഈ വിഭാഗത്തിലെ ഏറ്റവും ശക്തമായ എസ്‌യുവിയാക്കി മാറ്റുന്നു. ഡീസൽ പതിപ്പിന് കരുത്ത് പകരുന്നത് 2.2 ലിറ്റർ ടർബോചാർജ്ഡ് മോട്ടോർ ആണ്. AX ട്രിമ്മിൽ, ഇതേ എഞ്ചിൻ 185 bhp കരുത്തും 420 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. ഓട്ടോമാറ്റിക് പതിപ്പ് 450 Nm torque സൃഷ്ടിക്കുന്നു.

XUV700 എത്തുന്നത് അഞ്ച് ഷേഡുകളിൽ; എസ്‌യുവിയുടെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി മഹീന്ദ്ര

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ ലഭ്യമാണ്. ഈ വിഭാഗത്തിലെ മറ്റൊരു എതിരാളിയും നൽകാത്ത ഒരു സവിശേഷതയാണ് AWD സംവിധാനം. മുൻനിര ഡീസൽ ഓട്ടോമാറ്റിക് പതിപ്പിനൊപ്പം മഹീന്ദ്ര AWD സിസ്റ്റം വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര XUV700 -ന്റെ ബുക്കിംഗും വില പ്രഖ്യാപനവും 2021 ഒക്ടോബർ 2 മുതൽ കമ്പനി ആരംഭിക്കാൻ സാധ്യതയുണ്ട്.

XUV700 എത്തുന്നത് അഞ്ച് ഷേഡുകളിൽ; എസ്‌യുവിയുടെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി മഹീന്ദ്ര

വാഹനത്തിന്റെ അഗ്രസ്സീവ് വില നിർണ്ണയം കാരണം വിപണിയിൽ ഏകദേശം 15 -ഓളം എസ്‌യുവികൾ XUV700 -ന്റെ പരിധിയിൽ വരുന്നു. ലോഞ്ച് ചെയ്ത് കഴിഞ്ഞാൽ വലിയ കോളിളക്കങ്ങൾ മോഡൽ സൃഷ്ടിക്കും എന്ന് നിസംശയം പറയാനാകും.

Most Read Articles

Malayalam
English summary
Mahindra officially reveals xuv 700 colour options ahead of launch
Story first published: Thursday, September 16, 2021, 17:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X