ഇനി വൈകിയേക്കില്ല, മത്സരം കൊഴുപ്പിക്കാൻ XUV700 ജൂലൈയിൽ അവതരിപ്പിച്ചേക്കും

അടുത്തിടെയായി ഏറെ ജനപ്രീതി നേടിയെടുത്ത സെഗ്മെന്റാണ് ഏഴ് സീറ്റർ മൂന്നുവരി എസ്‌യുവികളുടേത്. എംജി ഹെക്‌ടർ പ്ലസ് തുടങ്ങിവെച്ച ഈ ട്രെൻഡിന് ഇപ്പോൾ മേമ്പൊടിയേകി ഹ്യുണ്ടായി അൽക്കസാറും എത്തുന്നു.

ഇനി വൈകിയേക്കില്ല, മത്സരം കൊഴുപ്പിക്കാൻ XUV700 ജൂലൈയിൽ അവതരിപ്പിച്ചേക്കും

എന്നാൽ ഈ ശ്രേണിയിൽ ഏറെനാളായി രൂപംകൊണ്ടും ഭാവംകൊണ്ടും ശ്രദ്ധേയനായ മിടുക്കനായിരുന്നു മഹീന്ദ്ര XUV500. എന്നാൽ കാലത്തിനൊത്ത് യാത്ര ചെയ്യാനായി മഹീന്ദ്ര തീരുമാനിച്ചപ്പോൾ അണിയറയിൽ ഒരുങ്ങുന്നത് മോഡലിന്റെ പുതുതലമുറ ആവർത്തനമാണ്.

ഇനി വൈകിയേക്കില്ല, മത്സരം കൊഴുപ്പിക്കാൻ XUV700 ജൂലൈയിൽ അവതരിപ്പിച്ചേക്കും

പലകുറി അവതരണം മാറ്റിവെച്ച പിൻതലമുറക്കാരനെ ഇനി അധികം വൈകിക്കാതെ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. നിലവിലെ ചൂടാറുന്നതിനു മുമ്പുതന്നെ എതിരാളികൾക്ക് ഒപ്പമെത്താൻ XUV500 എസ്‌യുവിയുടെ പിൻഗാമിയായി XUV700 ജൂലൈ അവസാനത്തോടെ അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന.

ഇനി വൈകിയേക്കില്ല, മത്സരം കൊഴുപ്പിക്കാൻ XUV700 ജൂലൈയിൽ അവതരിപ്പിച്ചേക്കും

ഏഴ് സീറ്റർ എസ്‌യുവിയായ മഹീന്ദ്ര XUV700 നിലവിൽ അതിന്റെ അവസാന പരീക്ഷണ ഘട്ടത്തിലാണ്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പ് ജൂലൈ മാസത്തിൽ അരങ്ങേറാം. അതിനുശേഷമായിരിക്കും ഔദ്യോഗിക അവതരണം നടക്കുക.

ഇനി വൈകിയേക്കില്ല, മത്സരം കൊഴുപ്പിക്കാൻ XUV700 ജൂലൈയിൽ അവതരിപ്പിച്ചേക്കും

കമ്പനിയുടെ വാഹന നിരയിൽ പുതിയ XUV700 നിലവിലെ XUV500 മോഡലിന് മുകളിലായി ആയിരിക്കും സ്ഥാനംപിടിക്കുക. ഇത് ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ്, വരാനിരിക്കുന്ന ഹ്യുണ്ടായി അൽക്കസാർ എന്നിവയ്‌ക്കെതിരെയായിരിക്കും മാറ്റുരയ്ക്കുക.

ഇനി വൈകിയേക്കില്ല, മത്സരം കൊഴുപ്പിക്കാൻ XUV700 ജൂലൈയിൽ അവതരിപ്പിച്ചേക്കും

എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില 15 ലക്ഷം രൂപ മുതൽ ആരംഭിക്കാനാണ് സാധ്യത. പ്രീമിയം ഓഫറിംഗ് ആയതിനാൽ പുതിയ മഹീന്ദ്ര ഏഴ് സീറ്റർ എസ്‌യുവിയിൽ നിരവധി നൂതന സാങ്കേതിക സവിശേഷതകളും ഉണ്ടായിരിക്കും.

ഇനി വൈകിയേക്കില്ല, മത്സരം കൊഴുപ്പിക്കാൻ XUV700 ജൂലൈയിൽ അവതരിപ്പിച്ചേക്കും

അതിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം (ADAS), ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ സംവിധാനങ്ങളെല്ലാം കമ്പനി ഒരുക്കും. കൂടാതെ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുള്ള ഡ്യുവൽ ഡിസ്‌പ്ലേ യൂണിറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് മെമ്മറി ഫംഗ്ഷൻ എന്നിവയും ലഭ്യമാകും.

ഇനി വൈകിയേക്കില്ല, മത്സരം കൊഴുപ്പിക്കാൻ XUV700 ജൂലൈയിൽ അവതരിപ്പിച്ചേക്കും

തീർന്നില്ല, ഈ സവിശേഷതകൾക്കൊപ്പം ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവ ഉപയോഗിച്ച് പുത്തൻ എസ്‌യുവി വാഹനത്തെ അത്യാഢംബരമാക്കുകുയും ചെയ്യും.

ഇനി വൈകിയേക്കില്ല, മത്സരം കൊഴുപ്പിക്കാൻ XUV700 ജൂലൈയിൽ അവതരിപ്പിച്ചേക്കും

ഡാഷ്‌ബോർഡിൽ ക്രീം ലെതർ, സിൽവർ ആക്സന്റ്, വുഡൻ ഫിനിഷ് ഡോർ പാനലുകൾ, പുതിയ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ എന്നിവയുമെല്ലാം വാഗ്‌ദാനം ചെയ്യുമെന്നും XUV700 എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ വെളിപ്പെടുത്തിയിരുന്നു.

ഇനി വൈകിയേക്കില്ല, മത്സരം കൊഴുപ്പിക്കാൻ XUV700 ജൂലൈയിൽ അവതരിപ്പിച്ചേക്കും

പുതിയ മോണോകോക്ക് പ്ലാറ്റ്‌ഫോമിൽ രൂപകൽപ്പന ചെയ്യുന്ന ബ്രാൻഡിന്റെ ആദ്യ മോഡലായിരിക്കും മഹീന്ദ്ര XUV700. ഇതിന്റെ എഞ്ചിൻ സജ്ജീകരണം ഥാറിന് സമാനമായിരിക്കും. അതായത് 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എന്നിവ വ്യത്യസ്‌ത ട്യൂൺ അവസ്ഥയിൽ വാഗ്‌ദാനം ചെയ്തേക്കും.

ഇനി വൈകിയേക്കില്ല, മത്സരം കൊഴുപ്പിക്കാൻ XUV700 ജൂലൈയിൽ അവതരിപ്പിച്ചേക്കും

ഗിയർബോക്‌സ് ഓപ്ഷനിൽ 6-സ്പീഡ് മാനുവലും 6-സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. 7 സീറ്റർ എസ്‌യുവി വരാനിരിക്കുന്ന കർശനമായ CAFÉ 2 (കോർപ്പറേറ്റ് ശരാശരി ഇന്ധനക്ഷമത) മാനദണ്ഡങ്ങൾ പാലിക്കും. പുതിയ CAFÉ II, BS6 സ്റ്റേജ് II മാനദണ്ഡങ്ങൾ യഥാക്രമം 2022 ലും 2023 ഏപ്രിലിലും നടപ്പാക്കും.

Most Read Articles

Malayalam
English summary
Mahindra Planning To Introduce XUV500 Successor XUV700 SUV In July 2021. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X