പുതിയ ലോഗോ, XUV700 പ്രചോദിത ഡിസൈന്‍; XUV300-യ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുക്കാന്‍ Mahindra

സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്മെന്റ് ഇന്ത്യയില്‍ അതിവേഗം വളരുകയാണ്. പുതിയ എസ്‌യുവികളുടെ വരവ് തന്നെ ഈ സെഗ്മെന്റിന്റെ ജനപ്രീതി എടുത്തുകാട്ടുകയും ചെയ്യുന്നു. ഈ സെഗ്മെന്റ് മൊത്തം പാസഞ്ചര്‍ വാഹന വിപണി വിഹിതത്തിന്റെ നല്ലൊരു പങ്കും വഹിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.

പുതിയ ലോഗോ, XUV700 പ്രചോദിത ഡിസൈന്‍; XUV300-യ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുക്കാന്‍ Mahindra

ഈ വിഭാഗത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് മാരുതിയുടെ ബ്രെസയും ടാറ്റയുടെ നെക്സണുമാണ്. ഇവ പ്രതിമാസം ശരാശരി 10,000-ല്‍ അധികം വില്‍പ്പന നേടുകയും ചെയ്യുന്നു. തുടര്‍ന്ന് കിയ സോനെറ്റും ഹ്യുണ്ടായി വെന്യുവും വരുന്നു. ഓരോ മാസവും ഏകദേശം 12,000-15,000 വരെ വില്‍പ്പന ഒരുമിച്ച് നേടുകയും ചെയ്യുന്നു.

പുതിയ ലോഗോ, XUV700 പ്രചോദിത ഡിസൈന്‍; XUV300-യ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുക്കാന്‍ Mahindra

അതേസമയം ശ്രദ്ധേയമായ ഒരു പാക്കേജ് വാഗ്ദാനം ചെയ്തിട്ടും, മഹീന്ദ്ര XUV300 ഈ വിഭാഗത്തില്‍ അത്ര വലിയ വില്‍പ്പന ഒന്നുമല്ല നേടുന്നത് എന്നത് എടുത്തുപറയണം. XUV300 ന്റെ ശരാശരി പ്രതിമാസ വില്‍പ്പന 4,000-5,000 യൂണിറ്റിന് ഇടയിലാണ്. സെഗ്മെന്റില്‍ വാഹനം പിന്നോട്ടാണെങ്കിലും, ബ്രാന്‍ഡ് നിരയിലെ വില്‍പ്പന കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ വാഹനം മിടുക്കനെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പുതിയ ലോഗോ, XUV700 പ്രചോദിത ഡിസൈന്‍; XUV300-യ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുക്കാന്‍ Mahindra

ബ്രാന്‍ഡ് നിരയിലെ ജനപ്രീയ മോഡലായതുകൊണ്ട് തന്നെ ഈ വാഹനത്തിന്റെ വ്യത്യസ്ത പതിപ്പുകളെ ഇറക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്. ഇതിലൊന്നാണ് സ്‌പോര്‍ട്‌സ് പതിപ്പ്. പോയ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ ഇത് മഹീന്ദ്ര പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. അതുപോലെ തന്നെ XUV300-യെ അടിസ്ഥാനമാക്കി ഒരു ഇലക്ട്രിക് പതിപ്പും വിപണിയില്‍ എത്തിക്കാന്‍ കമ്പനിക്ക് പദ്ധതികളുണ്ട്.

പുതിയ ലോഗോ, XUV700 പ്രചോദിത ഡിസൈന്‍; XUV300-യ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുക്കാന്‍ Mahindra

XUV300-യെ അടിസ്ഥാനമാക്കിയുള്ള സ്‌പോര്‍ട്‌സ് പതിപ്പിനെ വൈകാതെ വിപണിയില്‍ എത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കൊവിഡും, പിന്നാലെ എത്തിയ സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമവും പദ്ധതിയെ തകിടം മറിച്ചുവെന്ന് വേണം പറയാന്‍. ഇലക്ട്രിക് പതിപ്പിനെ വൈകാതെ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

പുതിയ ലോഗോ, XUV700 പ്രചോദിത ഡിസൈന്‍; XUV300-യ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുക്കാന്‍ Mahindra

ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൂടി സമ്മാനിക്കാന്‍ മഹീന്ദ്ര ഒരുങ്ങുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഈ വിഭാഗത്തിലേക്ക് പുതിയ എതിരാളികളുടെ കടന്നുവരവും, നിലവിലുള്ള മോഡലുകളുടെ നവീകരണവുമാണ് ഇപ്പോള്‍ മഹീന്ദ്രയെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.

പുതിയ ലോഗോ, XUV700 പ്രചോദിത ഡിസൈന്‍; XUV300-യ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുക്കാന്‍ Mahindra

വില്‍പ്പന നിലനിര്‍ത്താന്‍ ഇത് ബ്രാന്‍ഡിനെ സഹായിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഡിസൈനിലോ, ഫിച്ചറുകളിലോ വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ലെങ്കിലും കോസ്‌മെറ്റിക് നവീകരണങ്ങള്‍ വാഹനത്തില്‍ പ്രതീക്ഷിക്കാം.

പുതിയ ലോഗോ, XUV700 പ്രചോദിത ഡിസൈന്‍; XUV300-യ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുക്കാന്‍ Mahindra

അതേസമയം XUV300-യുടെ ഫെയ്‌സ്‌ലിഫ്റ്റ് നവീകരണങ്ങളെക്കുറിച്ച് കമ്പനി ഔദ്യോഗികമായി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. വാഹനത്തിന്റെ ഏറ്റവും വലിയ മാറ്റം അതിന്റെ പുതിയ ലോഗോ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ XUV700-യില്‍ അവതരിപ്പിച്ച് ലോഗോ XUV300-യിലും ഇടംപിടിച്ചേക്കും.

പുതിയ ലോഗോ, XUV700 പ്രചോദിത ഡിസൈന്‍; XUV300-യ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുക്കാന്‍ Mahindra

വരാനിരിക്കുന്ന പുതുതലമുറ സ്‌കോര്‍പിയോയില്‍ ഈ ലോഗോ ഇടംപിടിക്കുമെന്ന് ഇതിനോടകം തന്നെ റിപ്പോര്‍ട്ടുകളുണ്ട്. XUV300-ലെ ഈ പുതിയ ലോഗോ ഡിസൈന്‍ വളരെ ആകര്‍ഷകവും സ്പോര്‍ട്ടിയുമാണെന്ന് വേണം പറയാന്‍.

പുതിയ ലോഗോ, XUV700 പ്രചോദിത ഡിസൈന്‍; XUV300-യ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുക്കാന്‍ Mahindra

2022 മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ മറ്റ് നവീകരണങ്ങളില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലും പുതിയ ബമ്പറുകളും ഇടംപിടിച്ചേക്കും. പുതുക്കിയ XUV300-ന് പുതിയ 17 ഇഞ്ച് അലോയ് വീല്‍ ഡിസൈനുകള്‍, പുതിയ ഹെഡ്‌ലാമ്പ്, ടെയില്‍ ലാമ്പ് ക്ലസ്റ്ററുകള്‍, പുതിയ ബാഹ്യ കളര്‍ ഓപ്ഷനുകള്‍ എന്നിവയും ലഭിച്ചേക്കും.

പുതിയ ലോഗോ, XUV700 പ്രചോദിത ഡിസൈന്‍; XUV300-യ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുക്കാന്‍ Mahindra

ടാറ്റ മോട്ടോര്‍സില്‍ നിന്ന് മഹീന്ദ്രയില്‍ ചേര്‍ന്നതിന് ശേഷം പ്രതാപ് ബോസിന്റെ ആദ്യത്തെ പ്രധാന അസൈന്‍മെന്റായിരിക്കും ഇത്. XUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ ക്യാബിനിനുള്ളില്‍ ഡാര്‍ക്കായിട്ടുള്ള ഡാഷ്ബോര്‍ഡും സീറ്റ് അപ്ഹോള്‍സ്റ്ററിയും ഉള്ള ഒരു ബ്ലാക്ക് ഇന്റീരിയര്‍ കാണാന്‍ കഴിയും.

പുതിയ ലോഗോ, XUV700 പ്രചോദിത ഡിസൈന്‍; XUV300-യ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുക്കാന്‍ Mahindra

സെന്റര്‍ കണ്‍സോളിനു ചുറ്റും പിയാനോ ബ്ലാക്ക് സറൗണ്ടുകളുള്ള വലിയ സെന്‍ട്രല്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ ഇതിന് ലഭിക്കും. നിലവിലെ XUV300 മാന്യമായി ഫീച്ചറുകള്‍ കൊണ്ട് സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലും സമാനമായിരിക്കാന്‍ സാധ്യതയുള്ള പിന്‍ എസി വെന്റുകള്‍ അത് നഷ്ടപ്പെടുത്തും.

പുതിയ ലോഗോ, XUV700 പ്രചോദിത ഡിസൈന്‍; XUV300-യ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുക്കാന്‍ Mahindra

XUV300-ല്‍ ഒറ്റ പാളി ഇലക്ട്രിക് സണ്‍റൂഫ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, കണക്റ്റഡ് കാര്‍ ടെക്, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ എന്നിവയുണ്ട്. ഏഴ് എയര്‍ബാഗുകള്‍, കോര്‍ണര്‍ ബ്രേക്കിംഗ് കണ്‍ട്രോള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയാണ് വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്ന സുരക്ഷ ഫീച്ചറുകള്‍.

പുതിയ ലോഗോ, XUV700 പ്രചോദിത ഡിസൈന്‍; XUV300-യ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുക്കാന്‍ Mahindra

XUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട അപ്ഡേറ്റ് പുതിയതും കൂടുതല്‍ ശക്തവുമായ എഞ്ചിന്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ ശക്തമായ 1.2-ലിറ്റര്‍ ത്രീ സിലിണ്ടര്‍ mStallion ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ പുതിയ XUV300-ല്‍ അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയുണ്ട്.

പുതിയ ലോഗോ, XUV700 പ്രചോദിത ഡിസൈന്‍; XUV300-യ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുക്കാന്‍ Mahindra

ഈ എഞ്ചിന്‍ 130 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കുന്നു. സ്റ്റാന്‍ഡേര്‍ഡായി 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഇത് ജോടിയാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ മോഡലില്‍, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റും 1.5 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിനുമാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്.

പുതിയ ലോഗോ, XUV700 പ്രചോദിത ഡിസൈന്‍; XUV300-യ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പൊരുക്കാന്‍ Mahindra

ഇതില്‍ ആദ്യത്തേത് 109 bhp കരുത്തും 200 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുമ്പോള്‍ രണ്ടാമത്തേത് 115 bhp കരുത്തും 300 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ AMT ഗിയര്‍ബോക്‌സില്‍ ലഭ്യമാണ്. XUV300 ഫെയ്‌സ്‌ലിഫ്റ്റ് 2022 മധ്യത്തിന് മുമ്പ് പുറത്തിറക്കാന്‍ സാധ്യതയില്ല.

Most Read Articles

Malayalam
English summary
Mahindra planning to launch xuv300 facelift find here all new details
Story first published: Monday, December 27, 2021, 10:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X